{friendsOfKSSP - Announcement} യുറീക്ക കിളിപ്പാട്ട് ചാലഞ്ച്

1 view
Skip to first unread message

Friends of KSSP

unread,
Apr 5, 2020, 9:19:59 AM4/5/20
to FKSSP Announcement
പ്രിയ സുഹൃത്തെ...

ദയവായി പരമാവധി ഷെയര്‍ ചെയ്യൂ. പരമാവധി കുട്ടികള്‍ക്ക് അവസരം നല്‍കൂ...

എത്ര കിളിയുടെ പാട്ടറിയാം?
എത്ര കിളിയുടെ പേരറിയാം..?

മതി മറന്ന് ആഘോഷിക്കേണ്ട അവധിക്കാലം വീട്ടില്‍ ചടഞ്ഞുകൂടേണ്ടി വന്നതില്‍ വിഷമമുണ്ടല്ലേ. എന്തുചെയ്യാം. നമുക്കിത് ചെയ്തല്ലേ പറ്റൂ. നമുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കണേ. ഫോണില്‍ ബന്ധപ്പെടുന്നവരോടൊക്കെ അങ്ങനെ തന്നെ ചെയ്യാന്‍ നിര്‍ദേശിക്കുകയും വേണം.

വിരസമായ ഈ ദിനങ്ങളില്‍ നിങ്ങള്‍ക്കിതാ യുറീക്ക നല്‍കുന്ന ഒരു ചാലഞ്ച്. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ഒരു പ്രവര്‍ത്തനം.
27/3/2020 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം നാല് മണിയോടു കൂടി യുറീക്കയുടെ ഫേസ്ബുക്ക് പേജിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും ഈ പ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ആദ്യം ലഭിക്കുക ഒരു കിളിയുടെ ശബ്ദമാണ്. അത് ഏത് കിളിയുടേതാണെന്ന് നിങ്ങള്‍ ഊഹിക്കണം. വീട്ടിലുള്ള എല്ലാവരോടും ഊഹിക്കാന്‍ പറഞ്ഞോളൂ. എന്നിട്ട് ഒരു നോട്ട്ബുക്കില്‍ എല്ലാവരുടെയും പേരും അവരുടെ ഊഹവും രേഖപ്പെടുത്തി വെച്ചോളൂ.
രണ്ടാം ദിവസം ആ പക്ഷി ശബ്ദമുണ്ടാക്കുന്ന വീഡിയോയാണ് ലഭിക്കുക. ആരുടെയൊക്കെ ഊഹം ശരിയായിരുന്നു? ചിലര്‍ക്ക് അപ്പോഴും ആ പക്ഷിയേതെന്ന് മനസ്സിലായെന്ന് വരില്ല. മൂന്നാം ദിവസം നിങ്ങളെ തേടിയെത്തുന്നത് പക്ഷിയുടെ പേരും മറ്റ് വിശദാംശങ്ങളുമാണ്.
നാലാം ദിവസം പുതിയൊരു പക്ഷിയുടെ ശബ്ദം. അങ്ങനെയങ്ങനെ. ഒടുവില്‍ നിങ്ങള്‍ക്ക് എത്ര പക്ഷികളെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നു നോക്കൂ..
എന്താ തയ്യാറല്ലേ...

യുറീക്കയുടെ ഫേസ്ബുക്ക് പേജ് (www.facebook.com/EurekaFortnightly) ലൈക്ക് ചെയ്യാന്‍ മറക്കല്ലേ...
യുറീക്ക കിളിപ്പാട്ട് ചാലഞ്ച് ടെലിഗ്രാം ഗ്രൂപ്പ്. (https://t.me/eurekakilippattu) ഈ ഗ്രൂപ്പിൽ അംഗമാവുക...
താല്പര്യമുള്ള കൂട്ടുകാരെ ഗ്രൂപ്പിലേക്ക് ചേർക്കുക...

താഴെപ്പറയുന്ന ലക്ഷ്യങ്ങളോടെയാണ് യുറീക്ക കിളിപ്പാട്ട് ചലഞ്ച് ആരംഭിച്ചത്.
1. കൊറോണക്കാലത്തു് വീട്ടിലിരിക്കാൻ നിർബ്ബന്ധിതരായ കുട്ടികൾക്ക് മാനസികോല്ലാസം ഉണ്ടാക്കുക.
2. പ്രകൃതിയെ സ്നേഹിക്കാനും അടുത്തറിയാനും അവസരമുണ്ടാക്കുക .
3. ഏറെവിസ്മയകരമായതും വൈവിധ്യമുള്ളവയുമായ പക്ഷികളുടെ ലോകത്തേക്ക് അവരെ ആകർഷിക്കുക.
4. നിരീക്ഷണ പാടവം വളർത്തുക.

ഈ ലക്ഷ്യങ്ങൾ സാദ്ധ്യമാവണമെങ്കിൽ നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വീട്ടിലുള്ള കുട്ടികളെ ഈ പരിപാടി കാണിച്ചു കൊടുക്കുകയും നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യണം.അതിനു വേണ്ടിയാണ് ഇത്രയും അംഗങ്ങളെ ഗ്രൂപ്പിൽ ചേർത്തിട്ടുള്ളത്. സഹകരണം പ്രതീക്ഷിക്കുന്നു.
image.png



--
സ്നേഹപൂര്‍വം,
നിങ്ങളുടെ യുറീക്കാമാമൻ

--
--
Find us on web:
Facebook: https://www.facebook.com/FriendsOfKSSP
Twitter : http://twitter.com/FriendsOfKSSP/
Web: http://kssp.org/, http://kssp.in/
Blog: http://friendsofkssp.blogspot.com/, http://ksspnewss.blogspot.com/
Wordpress :http://kssp.wordpress.com
Google group: http://groups.google.com/group/friendsofksspuae?hl=en%3Fhl%3Den
Membership: http://spreadsheets.google.com/viewform?formkey=cHB1MFVsckVLSE9aX1Mxa3RxX0VTTEE6MA
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Science for Social Revolution | ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശാസ്ത്രം അദ്ധ്വാനം - അദ്ധ്വാനം സമ്പത്ത് - സമ്പത്ത് ജനനന്മക്ക് - ശാസ്ത്രം ജനനന്മക്ക്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
To unsubscribe from this group, send email to
friendsofksspu...@googlegroups.com
For more options, visit this group at
http://groups.google.com/group/friendsofksspuae?hl=en?hl=en
---
You received this message because you are subscribed to the Google Groups "Friends of KSSP - Announcement" group.
To unsubscribe from this group and stop receiving emails from it, send an email to friendsofksspu...@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/friendsofksspuae/CAATRd03rv6htxk2siQGwtnZ2BqaeTk8n_0CZMF3bq81%2BhxUa6g%40mail.gmail.com.
Reply all
Reply to author
Forward
0 new messages