ഗൂഗിള്‍ ക്രോമിനെ താറടിച്ചു കൊണ്ട് മൈക്രോസോഫ്റ്റ് ഇറക്കിയ സ്ക്രൂഗിള്‍ഡ് പരമ്പരയിലെ അടുത്ത വീഡിയോ തരംഗമാകുന്നു. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തല്‍ ആണ് ക്രോമിന്റെ മുഖ്യ ഏര്‍പ്പാട് എന്നാണ് മൈക്രോസോഫ്റ്റ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റ്, അതില്‍ ചിലവഴിച്ച സമയം എന്നിവ ക്രോം ശേഖരിക്കുന്നുണ്ട് എന്നാണ് മൈക്രോസോഫ്റ്റിന്റെ ആരോപണം. അത് വഴി യൂസറുടെ സ്വഭാവം, ഇഷ്ടങ്ങള്‍ എന്നിവ ഗൂഗിള്‍ മനസിലാക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് പിന്നീട് ഗൂഗിള്‍ നമുക്ക് പരസ്യം നല്‍കുന്നത്. അതുവഴി ഗൂഗിള്‍ കാശുണ്ടാക്കുന്നു എന്നാണ് ആരോപണം
കണ്ടു നോക്കൂ ഈ വീഡിയോ, നിങ്ങള്‍ ചതിക്കപ്പെടാതിരിക്കാന്‍ click here