വാക്ക് അഗ്നിയാണ്

24 views
Skip to first unread message

പ്രസൂണ്‍ ( പ്രസൂ )

unread,
Jul 13, 2013, 7:05:24 AM7/13/13
to
വാക്ക് അഗ്നിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തിയെ അടുപ്പിക്കുന്നതും അകറ്റുന്നതും ഈ വാക്കുകളുടെ ശരിയായ ഉപയോഗം കൊണ്ട് തന്നെ. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികള്‍ തമ്മില്‍ സങ്കോചം കൂടാതെ ജീവന്‍ പോലും കൊടുക്കാവുന്ന ബന്ധം വളരുന്നതും ഈ വാക്കുകളുടെ ശക്തിയാണെന്ന് അറിയുമ്പോള്‍ തന്നെ അത് എത്രമാത്രം ജീവിതത്തില്‍ പ്രധാനമാണ് എന്നറിയാം.

അക്ഷരങ്ങള്‍ കൊണ്ട് എഴുതി ഉണ്ടാകുന്ന
ബന്ധം ഒന്ന്‍. ശബ്ദത്തിലൂടെ വാക്കുകള്‍ പ്രയോഗിക്കുന്ന രീതി മറ്റൊന്ന്. ഇതില്‍ ഏറ്റവും പ്രധാനം ശബ്ദത്തിലൂടെ വരുന്ന വാക്കുകളാണ്. കാരണം എഴുതുമ്പോള്‍ ഒരേ വാക്ക് തന്നെ കേള്‍ക്കുന്നവരില്‍ പല വിചാരവികാരങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്. ഇതേ സമയം ശബ്ദത്തിലൂടെ പുറത്തു വരുന്ന വാക്കുകള്‍ പറയുന്ന വ്യക്തിയുടെ മനസ്സ് കൂടുതല്‍ പ്രകടമാക്കുന്നു. ഒരു വാക്ക് കേള്‍ക്കുന്നവരില്‍ പല തരത്തിലുള്ള വികാരങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലും പറയാന്‍ കഴിയും.

"പട്ടി" എന്നൊരാളെ സാധാരണ ട്യൂണില്‍ വിളിക്കുമ്പോള്‍ ആ വ്യക്തിയില്‍ കോപവും, അക്രമണസ്വഭാവവും വരുന്നു എങ്കില്‍ ഇതെ വാക്ക് തന്നെ സ്നേഹത്തോടെ സംഗീതം കൊടുത്ത് വിളിച്ചാല്‍ ആ വ്യക്തി പുഞ്ചിരിക്കുന്നതും കാണാം. ഇവിടെ വാക്കുകള്‍ "എങ്ങിനെ?" പ്രയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഈ ഭൂമിയിലുള്ള സകല മനുഷ്യരെയും തമ്മില്‍ അടുപ്പിക്കുന്നതും അകറ്റുന്നതും ഈ വാക്കുകളുടെ പ്രയോഗത്താല്‍ തന്നെ.

ഇതിനൊക്കെ അപ്പുറം ഈ വാക്കുകള്‍ പ്രയോഗിക്കുന്ന മനുഷ്യരുടെ മനസ്സിന്‍റെ സ്പന്ദനം എങ്ങിനെ? അതും പ്രധാനം തന്നെ. മനസ്സില്‍ ഇല്ലാത്ത ഒരു വികാരത്തെ വാക്കുകള്‍ കൊണ്ട് മയപ്പെടുത്തി പറയുന്നു എങ്കില്‍ അതിന് ഒരിക്കലും ദീര്‍ഘകാല നിലനില്‍പ്പ് കാണില്ല.

ഓരോ അക്ഷരത്തിലും അര്‍ത്ഥങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. പ്രയോഗരീതി ഒരു കലയുമാണ്. തന്നെ ജീവിതത്തില്‍ ഒരിക്കലും മറക്കാതെ സ്നേഹിക്കപ്പെടാന്‍ ഒരിക്കല്‍ ഒരു വാക്ക് മാത്രം നിര്‍ണ്ണായകമായ സന്ദര്‍ഭത്തില്‍ ഉപയോഗിച്ചാല്‍ മതിയാകും. ചില സമയത്ത് വികാരം വിചാരത്തെ പിടികൂടുമ്പോള്‍ വാക്കുകളുടെ പ്രയോഗ രീതി എല്ലാം മറക്കുകയും ചെയ്യുന്നു.

ഇങ്ങിനെയുള്ള സമയങ്ങളിലാകും ബന്ധങ്ങളുടെ അകല്‍ച്ചകള്‍ക്കുള്ള ഒരു തുടക്കം കുറിക്കപ്പെടുക....

 
Reply all
Reply to author
Forward
0 new messages