ഗാനം >>> വെണ്ണിലാവോ ചന്ദനമോ

20 views
Skip to first unread message

◄◁◂◃ AVGR ▹▸▷►

unread,
May 28, 2013, 2:00:24 PM5/28/13
to poompata
ചിത്രം - പിന്‍ഗാമി (1994)
രചന - കൈതപ്രം
സംഗീതം - ജോണ്‍സണ്‍
ആലാപനം - കെ.എസ്. ചിത്ര


മാനത്തെ ചിറകുള്ള കരിങ്കുഴലീ ..
മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞു..
കുന്നിമണി മുത്ത്‌ വീണു കരകവിഞ്ഞു..
കതിരണി നിറഞ്ഞെന്റെ കളമൊരുങ്ങി ..
പൂകൊണ്ടു തിരുമുറ്റം മൂടി നിന്നു..
തിരുമുറ്റത്തൊരു കിളി പതം പറഞ്ഞു ..

വെണ്ണിലാവോ ചന്ദനമോ.. കണ്ണനുണ്ണീ നിന്നഴകില്‍..
കനവിലെന്തേ പാല്‍മഴയോ.. കന്നിരാവോ കാര്‍മുകിലോ..
നീല വാര്‍മുടിയില്‍.. മയില്‍പ്പീലിയോ പൂവോ..
മൊഴിയോ ...കിന്നാര തിരകളോ.... ചിരിയോ ...
മിഴിയിലൊഴുകിയ നോവ്‌ മാഞ്ഞതോ...

കുഞ്ഞുറങ്ങാന്‍ പാട്ട് മൂളും... തെന്നലായെന്‍ കുഞ്ഞുമോഹം ..
സ്നേഹരാഗമെന്നില്‍ പാലാഴിയായ് തുളുമ്പി ..
കുഞ്ഞുണര്‍ന്നാല്‍ പുഞ്ചിരിക്കും... പുലരിയായെന്‍ സൂര്യജന്മം ..
എന്റെ നെഞ്ചിലൂറും.. ആനന്ദമായ്‌ വസന്തം ..
നിന്റെ ചാരുതയോ.. ഒഴുകും മോഹലയമായ്‌ ..
കളിവീണയെവിടെ.. താളമെവിടെ.. എന്റെ പൊന്നുണ്ണി ..
ഇത് നിന്റെ സാമ്രാജ്യം .....
(വെണ്ണിലാവോ ...)

കണ്ടു നില്‍ക്കേ പിന്നില്‍ നിന്നും.. കനക താരം മുന്നില്‍ വന്നു..
എതു രാജകലയില്‍ ഞാനമ്മയായ് നിറഞ്ഞു ..
എന്നുമെന്നും കാത്തുനില്‍ക്കേ...കൈ വളര്‍ന്നോ .. മെയ് വളര്‍ന്നോ
ഏതപൂര്‍വ്വ ഭാവം.. നിന്‍ കൌതുകങ്ങളായി..
കാല്‍ ചിലങ്കകളേ .. മൊഴിയൂ ജീവതാളം..
കളിവീടൊരുങ്ങി.. പൂവരമ്പില്‍ മഞ്ഞു മായാറായ്‌ ...
ഇനിയാണ് പൂക്കാലം.....
(വെണ്ണിലാവോ ...)


-- 
Regards,
--
അരുണ്‍ വിഷ്ണു G.R
Reply all
Reply to author
Forward
0 new messages