ഇന്ന് കൊല്ലവര്‍ഷം 1188 ചിങ്ങം ഒന്ന്

206 views
Skip to first unread message

Mukesh Photography

unread,
Aug 16, 2012, 9:42:15 PM8/16/12
to kerala-...@googlegroups.com
ഐശ്വര്യത്തിളക്കവുമായി പൊന്‍ചിങ്ങം

+Inline image 1+
വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ് -
ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു -

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!


Inline image 3

രാമായണമാസം പിന്നിടുന്നതോടെ പിറക്കുന്ന ചിങ്ങം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും വര്‍ണപൊലിമ നിറഞ്ഞ,
കര്‍ഷകര്‍ക്ക് പുതുസ്വപ്‌നങ്ങള്‍ പകരുന്ന സമൃദ്ധിയുടെ മാസമാണ്.

മലയാളവര്‍ഷം 1188 ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം നന്മയുടെയും നല്ല ദിനങ്ങളുടേതുമായിരിക്കട്ടെയെന്ന പ്രാര്‍ഥനയാണ് ഓരോ മലയാളിക്കുമുള്ളത്. കര്‍ഷകര്‍ക്ക് ചിങ്ങം ഒന്ന് പ്രതീക്ഷകളുടെ പുലരി കൂടിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിങ്ങം ഒന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദിനമായാണ് ആചരിക്കുന്നത്.



കൊല്ലവര്‍ഷപ്രകാരം ആദ്യമാസമാണ് ചിങ്ങം. അതുകൊണ്ടു തന്നെയാണ് ചിങ്ങം ഒന്ന് ആണ്ടുപിറവിയായി ആചരിക്കുന്നത്.
ചിങ്ങത്തിലെ അത്തം സൂര്യദേവന്റെ ജന്മനാളാണെന്നാണ് വിശ്വാസം.

Inline image 2

കര്‍ക്കിടകക്കെടുതികള്‍ കഴിഞ്ഞു,

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു.
ഇനി ഓണത്തിനായുള്ള കാത്തിരിപ്പാണ് മലയാളിയ്ക്ക്.
chingam.jpg
294154_200735169987336_100001525633974_550022_5550248_n.jpg
chingam-500x272.jpg
Reply all
Reply to author
Forward
0 new messages