മനുഷ്യരിലും, മറ്റെല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ഒന്ന് തന്നെ. തലമുറകളിലൂടെ കടന്നു വന്ന
മനുഷ്യന്‍റെ സിദ്ധികള്‍ എവിടെയോ വച്ച് കൈ വിട്ടു പോകുകയും ചെയ്തു. നാം നമ്മെ തന്നെ ശ്രദ്ധിക്കുമ്പോള്‍ ചില
തിരിച്ചറിവുകള്‍ തോന്നിയിരിക്കും. മനുഷ്യ മനസ്സിലെ സിദ്ധികളെ കുറിച്ചാണ്
ഇത്.. തന്നെയാണ് തലമുറകളിലൂടെ കൈ വിട്ടു പോയതും. എങ്കിലും ചെറിയ ചെറിയ ജീവികള്‍ , കീടങ്ങള്‍
ഇവയിലും ഇതേ ചൈതന്യം തന്നെയെന്നു അറിയുമ്പോള്‍ ഒരു പൊരുത്തപ്പെടായ്ക തോന്നുക പതിവുണ്ട്. മനസ്സില്‍
തോന്നുന്ന ചോദ്യം ഇതായിരിക്കും. ഇത്ര സൂക്ഷ്മമായതിലും ഇതേ ചൈതന്യമോ? ഈ സമയത്ത് ഭൂമിയില്‍ നിന്നും
ഒരുപാട് മുകളിലേക്ക് ഉയര്‍ന്നു നില കൊള്ളുന്നതായി സങ്കല്പ്പിക്കയും അവിടെ നിന്ന് കൊണ്ട് താഴേക്ക് ഭൂമിയിലെ
മനുഷ്യരെ നോക്കി കാണുകയും ചെയ്യുമ്പോള്‍ അറിയാം... നേരത്തെ ഉയര്‍ന്നു വന്ന പൊരുത്തപ്പെടായ്ക മാറി
വരുന്നതായി .. കാരണം... ദൃഷ്ടികള്‍ ദൂരെ നിന്നാകുമ്പോള്‍ മനുഷ്യനും ഒന്നുമല്ലെന്ന് വരുന്നു....