ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ ഇറങ്ങി ഒടുവില്‍ റിയാലിറ്റി ഷോ നൃത്താധ്യാപകന്റെ കൂടെ പെണ്‍കുട്ടി വീടുവിട്ടു......
ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ ഇറങ്ങി ഒടുവില്‍ ചാനലിലെ(Asianet) റിയാലിറ്റി ഷോ നൃത്താധ്യാപകന്റെ(Abbas) മുന്നില്‍ ഫ്‌ളാറ്റായി മത്സരാര്‍ഥിയായ പെണ്‍കുട്ടി വീടുവിട്ടു. അന്വേഷിച്ചിറങ്ങിയ വീട്ടുകാര്‍ ഒടുവില്‍ സത്യം കണ്ടെത്തുകയും മകളെ മടക്കി ലഭിക്കാന്‍ കോടതിയില്‍ പോവുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കാമുകന്റെയൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യം ഒടുവില്‍ കോടതി അംഗീകരിച്ചതോടെ മകളെ റിയാലിറ്റി ഷോ താരമാക്കാന്‍ ഇറങ്ങിയ മാതാപിതാക്കള്‍ക്ക് വേദനയുടെ 'റിയല്‍' ഷോ ആയിമാറി.
എന്നാല്‍ ഫ്‌ളാറ്റ് ഒരെണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതം തരമായതിന്റെ ആഹ്‌ളാദത്തിലാണ് പെണ്‍കുട്ടി. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയുടെ നൃത്താധ്യാപകനും മത്സരാര്‍ത്ഥിയായി എത്തിയ പെണ്‍കുട്ടിയുമാണ് കോടതിയുടെ സഹായത്തോടെ പ്രണയം സാഫലീകരിച്ചത്. നൃത്താധ്യാപകനൊപ്പം വീടുവിട്ടിറങ്ങിയ ഗായികയെ സ്വന്തം ഇഷ്‌ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുക്കാന്‍ കോടതി അനുവദിച്ചു. ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും നയിച്ചത്.
മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന സംഗീത റിയാലിറ്റി ഷോയിലെ നൃത്താധ്യാപകനും പെണ്‍കുട്ടിയും ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗബദ്ധരാവുകയായിരുന്നു. റിയാലിറ്റി ഷോയുടെ നാലാം ഭാഗത്തില്‍ പ്രവേശനം ലഭിക്കാതെ പോയെങ്കിലും ഷൂട്ടിങ് ദിനങ്ങളില്‍ പെണ്‍കുട്ടി കൃത്യമായി സ്‌റ്റുഡിയോയില്‍ എത്തിയിരുന്നു. മത്സരം കണ്ട് അടുത്ത സീസണിലേക്ക് തയാറെടുക്കുകയാണെന്നായിരുന്നു വീട്ടുകാര്‍ വിചാരിച്ചത്. മകള്‍ വാങ്ങുന്ന ഫ്‌ളാറ്റില്‍ സുഖജീവിതം നയിക്കുന്ന സ്വപ്‌നം വീട്ടുകാരെ അത്രയധികം മോഹിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മകളുടെ സ്‌റ്റുഡിയോ ബന്ധങ്ങള്‍ വീട്ടുകാരും അത്ര കാര്യമായി എടുത്തില്ല.
ഒടുവില്‍ മകള്‍ വീടുവിട്ടിറങ്ങിയപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് വീട്ടുകാര്‍ക്ക് മനസിലായത്. തമിഴില്‍ കെ.ടി. കുഞ്ഞുമോന്‍ നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഇരട്ടനായകന്‍മാരില്‍ ഒരാളുടെ പേരിലുള്ള നൃത്താധ്യാപകനും റിയാലിറ്റി ഷോയിലെ ഒരു റൗണ്ടിന്റെ തന്നെ പേരിലുള്ള മത്സരാര്‍ഥിയുമാണ് പുത്തന്‍ മത്സരാര്‍ഥികള്‍ക്ക് ഫ്‌ളാറ്റിനു പുറമേയുള്ള പാതകള്‍ കാട്ടിക്കൊടുത്തത്. മകളെ കാണാനില്ലെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഇരുവരെയും പോലീസ് കയ്യോടെ പൊക്കി ആലുവ ഫസ്‌റ്റ്ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ആരോടൊപ്പം പോകണമെന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് കാമുകനൊപ്പം പോയാല്‍ മതിയെന്ന്‌ീ പറഞ്ഞതോടെ സംഗതി ശുഭം.
ഫ്‌ളാറ്റു പോയ മത്സരാര്‍ഥിയുടെ മുഖഭാവത്തോടെയാണ് പെണ്‍കുട്ടിയുടെ അച്‌ഛന്‍ നിന്നതെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണം. റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിലേക്ക് പെണ്‍കുട്ടിക്ക് പ്രവേശനം ലഭിച്ചിട്ടുമുണ്ട്. ഇനി അഞ്ചാം സീസണില്‍ ഫ്‌ളാറ്റിനായി മത്സരിക്കാം. മകളെ റിയാലിറ്റി ഷോ താരമാക്കാമെന്നു കണക്കുകൂട്ടിയ മാതാപിതാക്കള്‍ക്കും ഇനി യാഥാര്‍ത്ഥ്യം അംഗീകരിക്കാം. മകള്‍ക്ക് ശ്രുതി തെറ്റരുതെന്ന് പ്രാര്‍ഥിക്കാം. ജീവിതത്തിലും റിയാലിറ്റി ഷോയിലും.. സംഗതി കൊള്ളം അല്ലേ...