ഒരു പഞ്ചായത്ത് പരിധിയിൽ നടക്കുന്ന യാതൊരു മരണവും അതാത് പഞ്ചായത്തിൽ ഇരുപത്തിയൊന്നു ദിവസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. മരണം രജിസ്റ്റർ ചെയ്യാൻ നിലവിൽ സിറ്റിസൻ പോർട്ടൽ വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ പോയും അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വീട്ടിൽ വെച്ച് നടന്ന മരണമാണെങ്കിൽ മരണപ്പെട്ടായാളുടെ അടുത്ത ബന്ധുകൾ, ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നടന്ന മരണമാണെങ്കിൽ ആ സ്ഥാപനത്തിന്റെ മേധാവി, വാഹനത്തിൽ നടന്ന മരണമാണെങ്കിൽ വാഹനത്തിന്റെ ചുമതലക്കാരൻ, പ്ലാന്റേഷനിൽ നടന്ന മരണമാണെങ്കിൽ അവിടത്തെ ചുമതലക്കാരൻ, ഇൻക്വിസ്റ്റ് നടത്തിയതുമായ കേസുകളിൽ ഇൻക്വിസ്റ്റ് നടത്തിയ ഉദ്യോഗസ്ഥൻ, പൊതു സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട മൃതദേഹമാണെങ്കിൽ ബന്ധപ്പെട്ട പോലീസ് ഓഫീസർ എന്നിവരാണ് പഞ്ചായത്തിലേക്ക മരണം രജിസ്റ്റർ നടത്താൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്
വീഡിയോ കാണുക