You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to
മീഡിയവണ്‍ ഇന്നു മുതല്‍ ‘സണ്‍ ഡയറക്ടി’ല്‍
കോഴിക്കോട്: മീഡിയവണ്‍ ടിവി ചൊവ്വാഴ്ച മുതല്‍ സണ്‍ ഡയറക്ട് ഡി.ടി.എച്ച് സര്‍വീസിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ലഭ്യമാവും. മലയാളം ചാനല്‍ ഗ്രൂപ്പില്‍ 217 നമ്പറിലായിരിക്കും മീഡിയവണ്‍.
അധിക സംഖ്യയില്ലാതെ തന്നെ സണ്‍ ഡയറക്ട് വരിക്കാര്‍ക്ക് ചാനല്‍ ലഭ്യമാകും. ദല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുമുള്ള മലയാളികള്‍ക്ക് സണ്‍ ഡയറക്ടിലൂടെ മീഡിയവണ്‍ ആസ്വദിക്കാം. നിലവില്‍ കേരളത്തിലെ എ.സി.വി, ഡെന്‍, സി.ഒ.എ, ഡി.എന്‍.എന്‍.സി, ടി.സി.സി, കൊല്ലം ഡിജിറ്റല്‍ കേബിള്‍സ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഡിജിറ്റല്‍, അനലോഗ് ശൃംഖലകളിലൂടെയും മലയാളികള്‍ക്ക് മീഡിയവണ്‍ ലഭ്യമാണ്. കെ.സി.എഫ് തുടങ്ങിയ ശൃംഖലകളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭ്യമാകുന്നതോടെ കേരളത്തിലെ നൂറു ശതമാനം കേബിള്‍ വരിക്കാര്‍ക്കും മീഡിയവണ്‍ ദര്‍ശിക്കാനാകും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇ വിഷന്‍, ക്യൂടെല്‍ തുടങ്ങിയ ശൃംഖലകളിലൂടെ മീഡിയവണ്‍ ലഭ്യമാണ്.