അഹ്‌മദ്
റമദാന്‍ ആഗതമാവുകയാണ്. ഈ മാസത്തില്‍ കഴിയുന്നത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ നാം ഒരുങ്ങേണ്ടതുണ്ട്. റമദാന്‍ വരുന്നു പോകുന്നു. യഥാര്‍ഥത്തില്‍ മഹത്തായ ഈ മാസത്തില്‍നിന്നും നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ കുറവാണ്. റമദാനിലെ ദിനരാത്രങ്ങള്‍ വേണ്ടതുപോലെ ചെലവഴിക്കുമ്പോള്‍ മാത്രമാണ് മഹത്തായ നേട്ടംകൈവരിക്കാനാവുക. അതിന്നായി എനിക്കും മറ്റു പലര്‍ക്കും ഉപദേശരൂപത്തില്‍ ലഭിച്ചിട്ടുള്ള പത്ത് നിര്‍ദേശങ്ങള്‍ താഴെകൊടുക്കുന്നു.
അച്ചടക്കം
റമദാനിന്റെ പകലുകളില്‍ ഭക്ഷണ-പാനീയങ്ങള്‍, ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധം എന്നിവയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് മിക്ക ആളുകള്‍ക്കും അറിയാം. പക്ഷേ, സല്‍പ്രവൃത്തികള്‍ ചെയ്യുന്നതിനും ദുഷ്‌പ്രവൃത്തികളില്‍ നിന്നകന്നു നില്‍ക്കുന്നതിനും അച്ചടക്കം നേടിയെടുക്കേണ്ടതുണ്ട്. അടിസ്ഥാനപടിയായി വളര്‍ത്തിയെടുക്കേണ്ടത് അച്ചടക്കമാണ്. റമദാനില്‍ പ്രത്യേകമായൊരു ദിനചര്യ അച്ചടക്കത്തോടെ പിന്തുടരേണ്ടതുണ്ട്. ഇതൊരു വ്യക്തിയുടെ ജീവിതത്തെ യഥാര്‍ഥത്തില്‍ മാറ്റുന്ന ഘടകമായേക്കാം. അത്താഴത്തിനായി എഴുന്നേല്‌ക്കുമ്പോള്‍ നമുക്ക് തഹജ്ജുദ് നമസ്‌ക്കരിക്കാനും കഴിയുന്നു. കുറച്ചുനേരം ഖുര്‍ആ ന്‍ പാരായണം, പിന്നീട് ഭക്ഷണം. നമസ്‌കാരത്തിന്നായി കാത്തിരിക്കുമ്പോള്‍ ദുആ ചെയ്യാനും അവസരം. പിന്നീട് സ്വുബ്‌ഹ് നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌ര്‍.
ഒരു മാതൃക ഉണ്ടാക്കുക എന്നതും ഒന്നുപോലും വിട്ടുകളയാതെ മാസം മുഴുവന്‍ ആ മാതൃകക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതുമാണ് പ്രധാനം. അച്ചടക്കം വേണ്ടത് ഇതിനാണ്. ആര്‍ക്കും ഒരു ഷെഡ്യൂ ള്‍ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ അത് പിന്തുടരുക എന്നതാണ് യഥാര്‍ഥ അച്ചടക്കം.
ഇബാദത്ത്
നമ്മുടെ സൃഷ്‌ടിപ്പിന്റെയും നിലനില്‌പിന്റെയും ഉദ്ദേശ്യം യഥാര്‍ഥ രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ റമദാനിലൂടെ അല്ലാഹു നമുക്ക് അവസരം നല്‍കിയിരിക്കുന്നു. ദൈവത്തെ, അവനെമാത്രം ആരാധിക്കാനാണ് അല്ലാഹു നമ്മെയെല്ലാം സൃഷ്‌ടിച്ചിരിക്കുന്നത്.
ആരാധനകളുടെ പുണ്യങ്ങളെക്കുറിച്ചു പറയുന്നില്ല. അത് നിങ്ങള്‍ക്ക് മറ്റു പല പുസതകങ്ങളിലും വായിക്കാം. ഖുര്‍ആനും റമദാനും വളരെയടുത്ത് ബന്ധമുള്ളവ രായതിനാല്‍ ഖുര്‍ആനില്‍ ശ്രദ്ധ നല്‍കിക്കൊണ്ടുള്ളവയായിരിക്കണം റമദാനിലെ മിക്ക പുണ്യകര്‍മങ്ങളും.
ഈ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്യുക. വലിയ പണ്ഡിതന്മാരില്‍നിന്നോ സ്വീകാര്യമായ തഫ്‌സീറുകളില്‍നിന്നോ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരേ മാസത്തില്‍തന്നെ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്യുന്നതോടൊപ്പം തഫ്‌സീറും വായിച്ചുതീര്‍ക്കാന്‍ കഴിയണമെന്നില്ല. ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്യുകയും തഫ്‌സീര്‍ വായനയ്‌ക്ക് തുടക്കമിടുകയും ഒരു വര്‍ഷത്തിനകം തഫ്‌സീര്‍ വായന/പഠനം പൂര്‍ത്തീകരിക്കുകയും ചെയ്യുക.
നോമ്പുകാരോടൊപ്പമാവുക
നമുക്ക് നോമ്പ് -അഥവാ വിശപ്പും ദാഹവും- അനുഭവപ്പെടുക എന്നത് പ്രധാനമാണ്. മറ്റുള്ളവരുടെ നോമ്പ് നമുക്കും പുണ്യം നേടാനുള്ള അവസരമാണ്.
നോമ്പുകാരന് ഭക്ഷണമോ വെള്ളമോ നല്‍കി നോമ്പ് തുറപ്പിക്കുമ്പോള്‍ അവന് ലഭിക്കുന്ന പുണ്യം നമുക്കും കിട്ടുന്നു. അല്ലാഹു നമുക്ക് നല്‍കി അനുഗ്രഹിച്ച സമ്പത്തില്‍നിന്നും കുറച്ച് പാവപ്പെട്ടവര്‍ക്കുവേണ്ടി ചെലവഴിക്കുമ്പോള്‍ അവര്‍ക്കും സന്തോഷകരമായ റമദാനും പെരുന്നാളും അനുഭവപ്പെടുന്നു. കഷ്‌ടപ്പാടുകളും പ്രതിസന്ധികളും നേരിടുന്ന സമുദായത്തെ നമുക്ക് സാധ്യമാവുന്ന വിധം സഹായിക്കുക.
ഖുര്‍ആനുമായുള്ള ബന്ധം
ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. ഇത് ഖുര്‍ആന്റെ മാസമാണ്. ഈ മാസത്തില്‍ ഖുര്‍ആനുമായി വളരെ നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. ഖുര്‍ആനും റമദാനുമായി ബന്ധപ്പെട്ട് ചില പ്രായോഗിക കാര്യങ്ങള്‍ നിര്‍ദേശിക്കാം. പണ്ഡിതനോ ഹാഫിളോ അല്ലാത്ത ആള്‍ ഖുര്‍ആന്‍ ദിവസവും ഒരു ജുസുഅ് എങ്കിലും വായിക്കുക. അതുവഴി റമദാനില്‍ ഒരാവര്‍ത്തി മുഴുവനായി ഖുര്‍ആന്‍ പാരായണം ചെയ്‌തുതീര്‍ക്കുവാന്‍ കഴിയും. കൂടുതല്‍ കഴിയുമെങ്കില്‍ അതുതന്നെയാണ് നല്ലത്.
ഖുര്‍ആന്‍ മനസ്സിലാക്കുക എന്നതാണ് അടുത്തത്. മആരിഫുല്‍ ഖുര്‍ആന്റെ ആദ്യവാള്യമെടുക്കുക. (ഉദാഹരണത്തിന്) ഒരുഭാഗത്തെ ആയത്തുകള്‍ വായിക്കുക. തുടര്‍ന്ന് അര്‍ഥവും വ്യാഖ്യാനവും വായിക്കുക. അടുത്ത ദിവസങ്ങളില്‍ തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിക്കുക. ഇത് മുടങ്ങാതെ ചെയ്യുക. ഒരു മാസംകൊണ്ട് വ്യാഖ്യാനം മുഴുവന്‍ വായിച്ചുതീര്‍ക്കാനാവില്ല. എങ്കിലും കൃത്യമായി ഒരു ഭാഗം ദിവസവും വായിക്കുന്ന ശീലമുണ്ടാകും. ഒരു വര്‍ഷംകൊണ്ട് ഒരു വ്യാഖ്യാനം വായിച്ചുതീര്‍ക്കാനുമാകും.
ഇടയ്‌ക്കിടെ ഓതാറുള്ള സൂറതുകളായ മുല്‍ക്, കഹ്‌ഫ്, യാസീന്‍, വാഖിഅ:, സജദ: എന്നിവ മന:പാഠമാക്കാനും പരിശ്രമിക്കണം. കഴിയുമെങ്കില്‍ അവസാന ജുസുഅ് മുഴുവനായും മന:പാഠമാക്കണം. കഴിയുന്നത്ര സൂറതുകള്‍ മന:പാഠമാക്കാന്‍ സാധിച്ചാല്‍ അത്രയും നന്ന്.
ത്യാഗം
ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും മാസമാണ് റമദാന്‍. നമ്മുടെ സമയവും ആരോഗ്യവും സമ്പത്തും നമ്മെത്തന്നെയും അല്ലാഹു ആവശ്യപ്പെടുന്നു. വര്‍ഷം മുഴുവനും നാം മറ്റെല്ലാത്തിനുംവേണ്ടി ജീവിക്കുകയാണ്. ഒരു മാസമെങ്കിലും സ്രഷ്‌ടാവിനുവേണ്ടി മാത്രം നമുക്ക് ജീവിച്ചുകൂടേ? നമ്മുടെ ഉറക്കവും ചില ആഡംബരങ്ങളും ത്യജിക്കാതെ ഇതിനു കഴിയില്ല. `നോ പെയിന്‍, നോ ഗെയിന്‍’ എന്നാണല്ലോ. ഈ മാസത്തില്‍ നാം നല്‍കുന്ന സമര്‍പ്പണത്തിനും പരിശ്രമത്തിനും പ്രതിഫലമായി അല്ലാഹു നമുക്ക് പ്രതിഫലം നല്‍കും. അല്ലാഹുവിനുവേണ്ടി ത്യജിക്കുക. അല്ലാഹു നിങ്ങള്‍ക്കെന്താണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് കാണുക.
ദുആ
ആരാധനയുടെ കാമ്പ് പ്രാര്‍ഥനയാണ്. നാം ചോദിക്കുന്നതെല്ലാം തരാന്‍ ഈ മാസം മുഴുവന്‍ അല്ലാഹു ഒരുക്കമാണ്. നമ്മുടെ ആവശ്യങ്ങള്‍ വേണ്ടത്ര അല്ലാഹുവിനോട് ചോദിക്കുന്നില്ല എന്നത് നമ്മുടെ നഷ്‌ടവും കോട്ടവുമാണ്. ആദ്യം നിനക്കുവേണ്ടി ചോദിക്കുക, പിന്നീട് നിന്റെ കുടുംബത്തിനുവേണ്ടി, പിന്നീട് ഉമ്മത്തിനുവേണ്ടി.
പരലോകവിജയത്തിനുവേണ്ടിയും ഇഹലോക വിജയത്തിനുവേണ്ടിയും പ്രാര്‍ഥിക്കുക. പ്രാര്‍ഥിക്കുമ്പോള്‍ ഒരു കാര്യമോര്‍ക്കുക. എന്തെങ്കിലും നേടുന്നതിനോ സംരക്ഷണത്തിനുവേണ്ടിയോ എന്തിലെങ്കിലും നിന്നും അഭയം ലഭിക്കുന്നതിനോ അല്ല നാം പ്രാര്‍ഥിക്കുന്നത്. പ്രധാന കാര്യം ഇതാണ്: അല്ലാഹു നമ്മോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞു. അതുകൊണ്ട് നിരന്തരം നാം പ്രാര്‍ഥിക്കുന്നു.
അല്ലാഹു ചെയ്യാനിഷ്‌ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന അവന്റെ ദാസന്മാര്‍ക്ക് ഉത്തരം നല്‍കുക എന്നതാണ്. പ്രാര്‍ഥിക്കുമ്പോള്‍ കരയുകയോ കരയാന്‍ ശ്രമിക്കുകയോ വേണം. കണ്ണുനീര്‍ത്തുള്ളികള്‍ അല്ലാഹുവിന്റെ അടുക്കല്‍ അമൂല്യമാണ്. വര്‍ഷം മുഴുവനും നാം തിന്മ ചെയ്‌ത് ആത്മീയമായി ദുര്‍ബലരും മോശപ്പെട്ടവരുമായി മാറുന്നു. നമ്മുടെ ആത്മാവിനെ കണ്ണീരുകൊണ്ട് കഴുകി ശുദ്ധീകരിക്കുന്ന മാസമാണ് റമദാന്‍.
നല്ല സുഹൃത്തുക്കള്‍
നന്മകള്‍ ഏറ്റവുമധികം ചെയ്യുകയും തിന്മകള്‍ തീരെ ചെയ്യാതിരിക്കുകയും വേണം റമദാനില്‍. നല്ലവരുമായുള്ള ചങ്ങാത്തം ഈ ലക്ഷ്യം നേടാനുപകരിക്കും. നല്ല സുഹൃത്തുക്കളോടൊപ്പമായിരിക്കുന്നതിന്റെ ഒരു ഗുണം പാപം ചെയ്യാതിരിക്കുകയും അതുവഴി ഉന്നതനായ ഇബാദത്തുകാരനായി മാറാന്‍ കഴിയുകയും ചെയ്യുന്നു എന്നതാണ്. അബൂഹുറൈറ(റ)ന്റെ കൈ പിടിച്ചുകൊണ്ട് നബി(സ) പറഞ്ഞു: `അബൂഹുറൈറാ, നിരോധിക്കപ്പെട്ട എല്ലാത്തില്‍നിന്നും വിട്ടുനില്‍ക്കൂ. നിനക്ക് ഏറ്റവും നന്നായി ആരാധിക്കുന്നവനായിത്തീരാന്‍ കഴിയും’. അല്ലാഹുവിന്റെ ആളുകളോടൊപ്പമാവുമ്പോള്‍, അല്ലാഹുവിനോട് കൂടുതലടുക്കാന്‍ കഴിയും. അതിലും മഹത്തരമായിട്ടുള്ളതെന്താണ്?
നന്ദിയുള്ളവനാവുക
എന്തും അധികരിക്കണമെങ്കില്‍ ലഭ്യമായതിന് നന്ദിപ്രകടിപ്പിക്കുന്ന മനസ്സുണ്ടായിരിക്കണം. നമുക്ക് ഈ മാസം ലഭിച്ചതില്‍ നന്ദിയുള്ളവരായിരിക്കുക. നമുക്കുള്ള എല്ലാത്തിനും, എല്ലാ വിധത്തിലും നാം ചെറുതായി കാണുന്ന കാര്യങ്ങള്‍ക്കുപോലും നാം നന്ദിയുള്ളവരായിരിക്കണം. ഒരനുഗ്രഹത്തിന്റെയും വില കുറച്ചുകാണരുത്. നമുക്ക് ഈമാനുണ്ട്, ഇസ്‌ലാമുണ്ട്. നാമാണ് ഏറ്റവും ഉത്തമരായ ഉമ്മത്ത്. ഏറ്റവും നല്ല ഗ്രന്ഥം -ഖുര്‍ആന്‍- ലഭിച്ചിട്ടുള്ളത് നമുക്കാണ്. ഒരനുഗ്രഹത്തിന് ഏറ്റവും നന്നായി നന്ദി പ്രകാശിപ്പിക്കുന്നത് ആ അനുഗ്രഹം അതിന്റെ ശരിയായ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിലൂടെയാണ്.
അല്ലാഹു നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ തന്നിരിക്കുന്നു. റമദാനും അതില്‍പെട്ടതാണ്. അതിന് നന്ദി പ്രകാശിപ്പിക്കേണ്ടത് അല്ലാഹു ഇഷ്‌ടപ്പെട്ട രീതിയില്‍ റമദാനിലെ ദിനരാത്രങ്ങള്‍ ചെലവഴിച്ചുകൊണ്ടാണ്. അതിലൂടെ നാം തഖ്‌വ കൈവരിക്കണം.
പ്രവാചകചര്യ പിന്തുടരുക
സ്‌നേഹത്തിന്റെ ഒരു നിയമമുണ്ട്. പ്രിയപ്പെട്ടവരുടേതെല്ലാം അവരെ സ്‌നേഹിക്കുന്നവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. പ്രവാചകന്‍(സ) അല്ലാഹുവിന് പ്രിയപ്പെട്ടതാണ്. പ്രവാചകനെ പിന്‍പറ്റിക്കൊണ്ട് ജീവിതം നയിച്ചാല്‍ നാമും അല്ലാഹുവിന് പ്രിയപ്പെട്ടവരായിത്തീരും. പ്രവാചകന്‍(സ) ചെയ്‌തിരുന്ന കാര്യങ്ങള്‍, പ്രത്യേകമായും നാം ചെയ്യണം. നാമെന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ ഏറ്റവും നന്നായി ചെയ്യണം. പ്രവാചക മാതൃകയാണ് എന്തു ചെയ്യുമ്പോഴും നാം പിന്തുടരേണ്ടത്. അതാണ് ഏറ്റവും നല്ല രീതി.
ഇസ്‌തിഖാമ
ഇമാം ജുനൈദ് ബാഗ്‌ദാദി(റ) പറഞ്ഞു. ആയിരം അത്ഭുതങ്ങള്‍ കാണിക്കുന്നതിനേക്കാള്‍ മഹത്തരം ഉറച്ചുനില്‌ക്കലാണ്. തന്റെ ദിനചര്യകളിലുണ്ടാവുന്ന മാറ്റംമൂലം റമദാനിന്റെ ആദ്യദിനരാത്രങ്ങളില്‍തന്നെ പതറിപ്പോവരുത്. തയ്യാറാക്കിയ ഷെഡ്യൂളില്‍ ഉറച്ചുനില്‌ക്കുക. അല്ലാഹുവിന് ഏറ്റവും ഇഷ്‌ടപ്പെട്ട കര്‍മങ്ങള്‍ ചെറുതെങ്കിലും നാം കൃത്യമായി ചെയ്യുന്നവയാണ്. നന്മ ചെയ്യാന്‍ കഴിഞ്ഞതിലും തിന്മയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞതിലും നാം അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കണം. നന്മയില്‍ കഴിയുന്നത്രെ ഉറച്ചുനില്‌ക്കാന്‍ കഴിഞ്ഞതിലും നാം നന്ദിയുള്ളവരായിരിക്കണം. റമദാനിനുശേഷവും റമദാനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരായിരിക്കണം നാം.
അല്ലാഹു നമ്മുടെ സല്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും തെറ്റുകള്‍ പൊറുത്ത് മാപ്പാക്കിത്തരികയും ചെയ്യട്ടെ, ആമീന്‍.
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍
 |
ഈജിപ്തില്‍നടന്ന പുതിയ സംഭവവികാസങ്ങളില്‍ സന്തോഷിക്കുന്ന മുസ്ലിം സംഘടനകളോ വിഭാഗങ്ങളോ ഉണ്ടാവുമോ? . അറബ് വസന്തം എന്നറിയപ്പെട്ട മാറ്റങ്ങളില്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സന്തോഷിച്ചതിന് സമാനമായ ഒരു സന്തോഷം ഇപ്പോള്‍ കേരളത്തിലെ സലഫികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗത്തിന് ഉള്ളത് പോലെ അവരുടെ നെറ്റിലെ ഇടപെടലും ബ്ലോഗുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു. പ്രബോധനം അറബ് വസന്തം എന്ന പ്രത്യേക പതിപ്പ് ഇറക്കിയപ്പോള്‍ അതില്‍ ആദ്യത്തെ ലേഖനത്തിന് നല്‍കിയ തലക്കെട്ട് 'വസന്തം വിളിച്ചുപറയുന്നത് ഇസ്ലാമിന്റെ അതിജീവന ശേഷി' എന്നായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനമൊന്നും ശരിയായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുര്‍സിയെ അട്ടിമറിച്ചത് കൊണ്ട് മാത്രം അറബ് വസന്തം അപ്രസക്തമായോ, വസന്തം കഴിഞ്ഞ് ഗ്രീഷ്മം ആരംഭിച്ചുവോ. പുതിയ മാറ്റങ്ങളില്‍ എന്തിന്റെ പേരിലാണ് ഒരു വിശ്വാസി ആശ്വസിക്കുന്നത് ?.
http://jamaatheislami.blogspot.in/2013/07/blog-post.html
|
|
|