കൂട്ടുകാരോടൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ ധാരാളം മദ്യപിച്ചു. വീട്ടില്‍ വന്ന് ചില നിസ്സാര കാര്യങ്ങളില്‍ ഭാര്യയുമായി വഴക്കിട്ടു. അവളോട് വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ കല്‍പിച്ചു. നിങ്ങളെന്നെ ഒഴിവാക്കിയാലേ ഞാന്‍ പോകൂ എന്നവള്‍ പറഞ്ഞു. 'അതിന് നിന്നെ ഞാന്‍ മൂന്നു ത്വലാഖും ചൊല്ലി'യെന്ന് ഞാന്‍ പറഞ്ഞു.
മനുഷ്യന്റെ മനസ്സ്, ശരീരം, സമ്പത്ത്, കുടുംബം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെല്ലാം തകര്‍ക്കുന്ന ദുശ്ശീലമാണ് മദ്യപാനം. എല്ലാ തിന്മകളുടെയും നാരായ വേരാണ് മദ്യമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതെത്ര അന്വര്‍ഥമാണെന്ന് ഗ്രഹിക്കാന്‍ തെളിവന്വേഷിക്കേണ്ടതില്ല. ചെന്നു ചാടിയവര്‍ക്ക് പെട്ടെന്ന് കരകയറാനാവാത്ത പാപഗര്‍ത്തമാണ് മദ്യപാനം.