മദീനയെപ്പോലെ പലതരം ആളുകള്‍ താമസിക്കുന്ന ഭൂപ്രദേശത്ത് ഒരു രാഷ്ട്രമുണ്ടാക്കുക എന്നത് അസാധ്യമാണെന്ന് തന്നെ തോന്നാം. പക്ഷേ അത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതിനാല്‍, സാഹോദര്യബന്ധം സ്ഥാപിച്ച് അഭയാര്‍ഥി പ്രശ്‌നം പരിഹരിച്ച ശേഷം പ്രവാചകന്‍ തിരുമേനി മദീനയിലെ മുസ്‌ലിംകളും ജൂതന്മാരും അവരല്ലാത്തവരുമുള്‍പ്പെടുന്ന മുഴുവന്‍ ഗ്രൂപ്പുകളുടെയും പ്രതിനിധികളെ ഒരിടത്ത് വിളിച്ചുകൂട്ടി. പ്രവാചകാനുയായിയായ അനസ് റിപ്പോര്‍ട്ട് ചെയ്ത അത് സംബന്ധമായ ഹദീസ് സ്വഹീഹ് ബുഖാരിയില്‍ കാണാം. അനസ് പറയുന്നത് തന്റെ പിതാവിന്റെ വീട്ടിലാണ് ആ യോഗം വിളിച്ചത് എന്നാണ്. ജൂതന്മാരുടെയും അറബികളുടെയും പ്രതിനിധികള്‍ അതില്‍ പങ്കെടുത്തിരുന്നു. അറബികളെ പ്രതിനിധീകരിച്ചത് ഔസ്-ഖസ്‌റജ് ഗോത്രങ്ങളില്‍ (അവരിലെ മുസ്‌ലിംകളും അമുസ്‌ലിംകളും) നിന്നുള്ളവരും പിന്നെ അഭയാര്‍ഥികളായ മുഹാജിറുകളില്‍ നിന്നുള്ളവരും ആയിരുന്നു. പ്രവാചകന്‍ ആ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: