മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കുന്നത്‌

2 views
Skip to first unread message

Nafsad Abdul Jabbar

unread,
Apr 2, 2013, 5:51:03 AM4/2/13
to

മുജാഹിദ് പ്രസ്ഥാനത്തില്‍ 

സംഭവിക്കുന്നത്‌

 
 

എ.പി അലി അക്ബര്‍ എണ്ണപ്പാടം

 
കളവ് പറയല്‍ ഒരു സംഘടനയുടെ രീതിശാസ്ത്രമായാല്‍ സ്വാഭാവികമായും സംഭവിക്കുന്നതല്ലേമുജാഹിദ് സംഘടനയില്‍ മുമ്പ് നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനിയും നടക്കാന്‍ സാധ്യതയുള്ളതുമായ 'പിളര്‍പ്പ്'?

 
 

കളവ് പറയല്‍ രീതിശാസ്ത്രമാക്കിയ സംഘടനയല്ല അടിസ്ഥാനപരമായി സലഫി അഥവാ മുജാഹിദ് പ്രസ്ഥാനം. പിളര്‍പ്പിന്റെ കാരണവും അതല്ല. ദീനില്‍ മൌലികവും ശാഖാപരവുമായ കാര്യങ്ങളുണ്ടെന്നും രണ്ടിനും അതിന്റേതായ പ്രാധാന്യമാണ് നല്‍കേണ്ടതെന്നും മുജാഹിദ് പണ്ഡിതന്മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ പോയി. അതാകട്ടെ വിശുദ്ധ ഖുര്‍ആനാണ് ഇസ്ലാമിന്റെ മൂലപ്രമാണമെന്നും അതിന്റെ വിശദീകരണവും പ്രായോഗിക മാതൃകയുമാണ് സുന്നത്ത് എന്നുമുള്ള സത്യം ഉള്‍ക്കൊള്ളാതെ രണ്ടിനും തുല്യ പദവി നല്‍കുന്ന സമീപനത്തില്‍ നിന്നുടലെടുത്തതാണ്. തദ്ഫലമായി, ഹദീസുകളായി ഉദ്ധരിക്കപ്പെട്ടതൊക്കെ ഒരു വിവേചനവും കൂടാതെയും അക്ഷരാര്‍ഥത്തിലെടുത്തും സാഹചര്യങ്ങളുടെ താല്‍പര്യം നോക്കാതെയും സ്വീകരിക്കാന്‍ ശ്രമിച്ചു. അത് സ്വാഭാവികമായും ഭിന്നാഭിപ്രായങ്ങള്‍ക്ക് വഴിവെച്ചു. ഭിന്നാഭിപ്രായങ്ങള്‍ തീവ്രമായി പ്രകടിപ്പിച്ചപ്പോള്‍ സഹിഷ്ണുതയും വിശാല വീക്ഷണവും വിട്ടുവീഴ്ചയും പടികടന്നു. കടുത്ത പക്ഷപാതിത്വവും വ്യക്തിവിരോധവും ഉള്‍ച്ചേര്‍ന്നപ്പോള്‍ ഗ്രൂപ്പുകള്‍ പലതായി, തമ്മില്‍ തല്ലും കേമമായി. കളവ് പറയേണ്ട സാഹചര്യം പോലും തദ്ഫലമായി ഉണ്ടായതാണ്. വിശുദ്ധ ഖുര്‍ആന്റെ അപ്രമാദിത്വം അംഗീകരിച്ച് അതിന്റെ വിശാല താല്‍പര്യങ്ങള്‍ക്കും വിവക്ഷകള്‍ക്കും അനുസൃതമായി ഹദീസുകളെ വ്യാഖ്യാനിക്കാനും സ്വീകരിക്കാനും തയാറായാല്‍ മാത്രമേ സലഫി ഐക്യം പുനഃസ്ഥാപിതമാവാന്‍ വഴിതെളിയൂ. 

Reply all
Reply to author
Forward
0 new messages