Fwd: സഹോദരന്‍ മുസ്തഫ തന്‍വീര്‍ അറിയുവാന്‍ part 1

34 views
Skip to first unread message

Shafeeq Ahsan

unread,
Mar 3, 2013, 5:34:07 AM3/3/13
to niche-of-...@googlegroups.com


---------- Forwarded message ----------
From: muhamad aslam <aslam...@hotmail.com>
Date: 2013/3/3
Subject: സഹോദരന്‍ മുസ്തഫ തന്‍വീര്‍ അറിയുവാന്‍ part 1
To:


സഹോദരന്‍ മുസ്തഫ തന്‍വീര്‍ അറിയുവാന്‍ part 1

http://hadeesnishedham.blogspot.in/2013/03/part-1.html


മുസ്തഫ തന്‍വീര്‍ (പച്ച കളര്‍ ) മറുപടി (ചുവപ്പ് കളര്‍ )
ബഹുമാന്യനായ അല് ഇസ്ലാഹ് ലേഖകന്,സുഖമായിരിക്കാന്‍ സര്വശക്തന് അനുഗ്രഹിക്കട്ടെ, ആമീന്.
ഞാന് സാധാരണയായി അല് ഇസ്ലാഹ് മാസികവായിക്കുന്ന ഒരാളല്ല. നാം തമ്മില് നേരിട്ട്
പരിചയവുമില്ല. എന്നാല് എം. എം. അക്ബര് സാഹിബിനെക്കുറിച് പ്രതിപാദിച്ചതാങ്കളുടെ അല് ഇസ്വ്ലാഹ്ലേഖനത്തിന്റെ ഓണ്ലൈന് പതിപ്പ് ഗുണകാംക്ഷികളും വിമര്ശകരുമായ ചില
സുഹൃത്തുക്കള് അയച്ചുതരികയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തപ്പോള് അത് വായിച്ചുനോക്കി.
ബിസ്മില്ലാഹി രഹ്മാനി രഹീം
പ്രിയ മുസ്തഫ തന്‍വീര്‍
അലൈക്കുമുസ്സലാം വ രഹ്മതുള്ള
താങ്കളുടെ ഇസ്ലാഹ് ലേഖകനുള്ള മറുപടി വായിച്ചു ...പരസ്യമായി ഉള്ള മറുപടി ആയതു കൊണ്ട് ,പരസ്യമായി മറുപടി പറയാമല്ലോ ...ഇത് നമ്മുടെ സൌഹൃടതെയോ ബന്ധതെയോ ബാധികില്ല എന്ന് കരുതട്ടെ ....തിരകിട്ട സമയത്തിന് ഇടയിലും ഈ ചര്‍ച്ചക്ക് താങ്കള്‍ സമയം കണ്ടെത്തി എന്നത് അഭിനന്തനാര്‍ഹാമാണ് ..അല്ലാഹു ആയുസ്സും ആരോഗ്യവും നേരറിവും എനിക്കും താനകള്‍ക്കും വര്ധിപിച്ചു തരട്ടെ ...
അക്ബര്കയെ വിമര്ഷിച്ചുവോ ഇല്ലേ എന്നത് വിഷയത്തിന്റെ മര്‍മ്മം അല്ലാത്തത് കൊണ്ടും ,വിമര്‍ശനത്തില്‍ വന്ന വാക്കുകള്‍ക്കു ഞാന്‍ ഉത്തരവാദി അല്ലാത്തത് കൊണ്ടും അതിലേക്കു കടകുന്നില്ല ...
ഒരാളെ വിമര്ഷികുമ്പോള്‍ മാത്രം ഇസ്ലാമികമായ ഒരു വിഷയത്തില്‍ അഭിപ്രായം പറയുകയും അല്ലാത്തപ്പോള്‍ മൌനം ഭീഷിക്കുകയും ചെയ്യല്‍ അല്ല ,ഇസ്ലാമിക രീതി ...വിഷയം പഠിക്കുകയും ,സത്യമാണ് എന്ന് ഭോദ്യപെട്ടാല്‍ ആര് കൂട്ടിനില്ലെങ്കിലും അതിനോട് ചേര്‍ന്ന് നിന്ന് അസത്യതോട് സന്ധിയില്ലാത്ത സമരമാണ് ഇസ്ലാമിക രീതി ...

താങ്കളുടെ ലേഖനം, അക്ബര്സാഹിബിനെ അടുത്തറിയുന്ന ഒരാള് എന്ന നിലയില് എനിക്ക് വലിയ മനോവിഷമമുണ്ടാക്കുന്നതാണ്. കാരണം,അദ്ദേഹത്തിനെതിരില് താങ്കള് ഉന്നയിച്ച
ആരോപണങ്ങളൊന്നും വസ്തുതാപരമല്ലഎന്നതുതന്നെ.
ലേഖനം ഇന്റര്നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഫെയ്സ്ബുക്ക് വാളുകളില്
പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരിക­കുന്നത്് മൂലം അക്ബര് സാഹിബ്
അന്യായമായി തെറ്റുധരിക്കപ്പെടുന്നു എന്നവേദന കലര്ന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വിശദീകരണമെഴുതാന്എന്നെ പ്രേരിപ്പിച്ചത്.അക്ബര്ക്കയെ കളിയാക്കുകയും
പരിഹസിക്കുകയും ചെയ്തുകൊണ്ട്താങ്കള് നടത്തിയ പദപ്രയോഗങ്ങള കൊന്നും് മറുപടി എഴുതുവാനുള്ള ജ്ഞാനമോ വഴക്കമോ പരിചയമോ എനിക്കില്ല.അതുകൊണ്ടുതന്നെ ഞാന് അതിന്മുതിരുന്നില്ല.താങ്കളുടെ അഭിശംസാ പ്രയോഗങ്ങള്എന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അല്ലാഹു എനിക്കും താങ്കള്ക്കും പൊറുത്തുതരികയും
കഠിനമായ നരകശിക്ഷയില് നിന്ന്നമ്മെയെല്ലാം കാത്തുരക്ഷിക്കുകയും ചെയ്യട്ടെ (ആമീന്)
എന്ന് ഞാന് പ്രാര്ഥിക്കുന്നു .
പ്രിയ തന്‍വീര്‍ ...അക്ബര്‍ സാഹിബിന്റെ ഇപ്പോഴത്തെ നിലാപാട് തന്നെ അദ്ധേഹത്തെ സ്നേഹിക്കുന്ന ആയിരങ്ങളെ വിഷമ സന്ധിയില്‍ ആക്കുന്നത് ആണ് ...ഒരു പക്ഷെ താങ്കളേക്കാള്‍ ആയിരം തവണ അദ്ധേഹത്തെ സ്നേഹിക്കുന്ന അനേകായിരങ്ങള്‍ ഇവിടെ ഉണ്ട് ...അധേഹത്തില്‍ നിന്ന് ഒരു ഉപകാരം പോലും ജീവിതത്തില്‍ കിട്ടാഞ്ഞിട്ടു പോലും അദ്ധേഹത്തെ ഈ ആധാര്‍ഷതിനും ധീനിനും ചെയ്ത സേവനത്തിന്റെ പേരില്‍ ഞാനടക്കം ആയിരങ്ങള്‍ ഇന്നും സ്നേഹിക്കുന്നു ...അത് അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനേക്കാള്‍ ധീനി വിഷയത്തില്‍ അത് ഖുരാനിനോടും സുന്നതിനോടും എത്ര യോജിക്കുന്നു ,ഭൌധിക വിഷയത്തില്‍ അത് സത്യത്തോടും നീതിയോടും എത്ര കൂറ് പുലര്‍ത്തുന്നു എന്ന് നോക്കിയാണ്
അറിയണം തന്‍വീര്‍ ,നിചിനൊരു കാലമുണ്ടായിരുന്നു ...ആരും താലോളിക്കാണോ ,പിന്തുനക്കാണോ ആളില്ലാതിരുന്ന ഒരു കാലം ..അന്ന് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം മാസാമാസം മാറ്റി വെച്ച് വരി സന്ക്യയാക്കി നിചിനു നല്‍കി ,അതിലെ സ്ടാഫ്ഫിനു ശമ്പളം കൊടുക്കാന്‍ സഹായിക്കുകയും ,പാമ്ലെട്ടുകള്‍ സ്പോണ്‍സര്‍ ചെയ്യുകയും ,ഇതിനു നിചിനെ സ്ഥാപിക്കുക പോലും ചെയ്ത ആളുകള്‍ ..ഇന്ന് എങ്ങിനെ അന്ത വിശ്വാസത്തിലേക്ക് നയികുന്നവര്‍ ആയി ...എങ്ങിനെ ജിന്നൂരികള്‍ ആയി ,എങ്ങിനെ അതികാരത്തിന്റെ കവാത് പാട്ടുകള്‍ക്കിടയില്‍ പ്രതികരിച്ചതിന്റെ പേരില്‍ അനഭിമാതരരും കുലം കുത്തികളും സമൂഹത്തെ പുതു നൂറ്റാണ്ടിലേക്ക് നയിക്കാന്‍ ദീപശിഖ ഏന്താന്‍ പറ്റാത്തവരും ആയി എന്ന് തന്‍വീര്‍ ചിന്തിച്ചിട്ടുണ്ടോ ...അവിടെ നിന്ന് പിറകിലോട്ടു പോയാല്‍ നിചിന്റെ പോസ്റ്റര്‍ പരസ്യമായി കീറിയ ചില സങ്കടന വാദികളും ,ഹധീസുകളെ പരസ്യമായി നിഷേധിക്കുന്ന പാരമ്പര്യ ഭുധി ജീവികളും ,എന്തിനു നമുക്കിടയില്‍ എന്ത് കൊണ്ട് ഒരു ആലു ഷെയ്ക്ക് ഉണ്ടാവുന്നില്ല എന്ന് തന്‍വീര്‍ പരിതപിച്ച ആലു ഷെയ്ക്ക് പോലും മുസ്ലിയാരും തോട്ടിലെരിയെണ്ടാവനും ആകുന്ന ആധുനിക മുജാഹിധുകളിലെ അടു ഹോക്കുമാരും ചേര്‍ന്ന ആളുകള്‍ ആണോ പുതു നൂറ്റാണ്ടില്‍ മുജാഹിധു കേരളത്തില്‍ ധാര്‍മിക വൈജ്ഞാനിക നവോധാനതിന്റെ കൈത്തിരി ഏന്തെണ്ടവര്‍....
അതോ ഖുറാനും സുന്നത്തും എന്ത് പറഞ്ഞുവോ അത് സ്വീകരിക്കണം എന്നും ,അതിനെ സലഫ്ഫുകള്‍ സ്വീകരിച്ചു പോന്ന മാര്‍ഗത്തെ പിന്‍ പറ്റണം എന്ന് പറഞ്ഞ ആളുകള്‍ സമൂഹത്തെ പിറകോട്ടു നയിക്കുന്ന മാറുന്ന നൂറ്റാണ്ടില്‍ അനിവാര്യമായ ജാകരണത്തെ സ്വീകരിക്കാന്‍ പറ്റാതെ പോയ ,മാട്ടിനിര്തപെടെണ്ട കീരാ മുട്ടികള്‍ ആയിരുന്നോ ....നിചിനെ അന്നും ഇന്നും സ്നേഹിക്കുന്ന ആയിരങ്ങള്‍ ഇപ്പോഴത്തെ ഈ നിലപാടില്‍ മാത്രം എന്റെ അക്ബര്‍ക്കയോട് അല്ല നമ്മുടെ അക്ബര്‍കയോട് എന്ത് കൊണ്ട് വിയോജിക്കുന്നു ...
ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ട,കണ്ട ,അനുഭവിച്ച ,അക്ബര്കയുടെ നിലവാരതിണോ ,പ്രസംഗ രീതിക്കോ ജീവിതത്തിലെ സമീപനതിനൊ ചേരാത്ത കേവലം ആര്‍ക്കോ വേണ്ടി എന്തൊക്കെയോ പറയുന്ന ഒരു പ്രസംഗം ആയി പോയി സംമെലനതിലെത് ....നിച്ചില്‍ ഇന്നും തലപതുള്ള പലരും അധെഹതോട് ഈ അഭിപ്രായം പറയുകയും ,നേരിട്ട് വിമര്‍ശിക്കുകയും ചെയ്തത് താങ്കള്‍ക്കും അറിയാമെല്ലോ ....
ആര്‍ക്കും സ്വന്തം നിലപാടുകള്‍ എപ്പോഴും എങ്ങിനെയും പറയാന്‍ സ്വാതന്ത്യം ഉണ്ട് ...പക്ഷെ അത് വിമര്ശാനാതീതം എന്ന് കരുതാവത് അല്ല ...
അക്ബര്കയുടെ ഈ പ്രസംഗത്തിന് മുമ്പ് അദ്ദേഹവുമായി നിരവധി തവണ ആളുകള്‍ ഇപ്പോഴത്തെ വിഷയങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയും പലരും സംസാരിക്കുകയും ചെയ്തിട്ടുണ്ട് ...അന്നൊക്കെ ഇത് പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ടത് ആണ് എന്നും ,എന്റെ വിഷയം അമുസ്ലിം ടഹുവത് ആണ് എന്നും അദ്ദേഹം പറയുകയും ,പലപ്പോഴും ഒഴിഞ്ഞു മാറുകയും ആണ് ചെയ്യാറുള്ളത് ....തന്‍വീര്‍ നിഷെധിക്കുമെങ്കില്‌ നിരവധി തെളിവ് തരാന്‍ എനിക്ക് സാധിക്കും ...പല പ്രവര്‍ത്തകരും ചോദിക്കുമ്പോള്‍ ഞാന്‍ ഈ വിഷയം പഠിച്ചിട്ടില്ല എന്ന് പറയും ...ഇത് സമ്മേളനം കഴിഞ്ഞും പലരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട് ...
പഠിച്ചിടില്ലാത്ത വിഷയത്തില്‍ സ്വയം ഒരു നിലപാട് പറയാതിരിക്കുക എന്നത് ആണ് ശരി ,പക്ഷെ മൊത്തം ഒരു സമൂഹത്തിനു മുമ്പില്‍ പഠിച്ചിടില്ലാത്ത ഒരു വിഷയത്തില്‍ ഒരു നിലപാട് പ്രക്യാപിക്കുകയും അതിനു സ്വയം വ്യാക്യാനങ്ങള്‍ നല്‍കുകയും അക്ബര്ക ചെയ്തിട്ടുണ്ട് ...സങ്കടനാപര്മായ വിഷയങ്ങളില്‍ ism ,msm എന്നിവയെ പിരിച്ചുവിടുന്നതും പുതിയ കൈതിരിയെ പ്രക്യാപിച്ചതും നമ്മുടെ അക്ബര്‍ക്ക ആണ് ..എന്തിനു ആര്‍ക്കു വേണ്ടി ...ഞാന്‍ ഇതിനെ ന്യായീകരിക്കനമോ ,അതോ ഗുണ കാംഷയോടെ തിരുതെനമോ ??
അത് എന്റെയും അക്ബര്‍കയുടെയും തന്‍വീര്‍ സാഹിബിന്റെയും പരലോകത്തെ ആഗ്രഹിച്ചു ഇതില്‍ അദ്ദേഹം പ്രതിപാതിച്ച വൈജ്ഞാനിക തലങ്ങളും അതിന്റെ ന്യായീകരണമായി താങ്കളുടെ പ്രതിപാതനങ്ങളും അവയുടെ മറുപടിയും ഒരു ചര്‍ച്ചയായി സമര്പികട്ടെ ...
ഒന്ന്: അക്ബര് സാഹിബ് സമ്മേളന പ്രസംഗത്തില് ജിന്ന്വ വാദവുമായി ബന്ധപ്പെടുത്തി വിഷ്ണുവിനെ പരാമര്ശിച്ചതില­ാണല്ലോ താങ്കളുടെ ഒന്നാമത്തെ പരിഭവം.അക്ബര്ക്ക തന്റെ പ്രസംഗത്തിലെ ഈ ഭാഗം കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന്താങ്കളടക്കം പലര്ക്കും മനസ്സിലായിട്ടില­
ലെന്നാണ്് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രസംഗത്തിനിടയില് തന്നെ തന്റെ പരാമര്ശം ദുര്വ്യാഖ്യാനി­ക്കപ്പെടാനുള്ള സാധ്യത അക്ബര്ക്ക സൂചിപ്പിക്കുകയും താന് യഥാര്ഥത്തില്ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കുകയു­ം ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നത്
എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.അതെന്തായിരുന്നാലും, 'വിഷ്ണുപരാമര്ശ'ത്തിന്റെ യഥാര്ഥപ്രസക്തി മനസ്സിലാകാന് താഴെ നകൊടുത്തിരിക്കുന് സംഭാഷണം ശ്രദ്ധിക്കുക.
'ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്നാണ്ഇസ്ലാം എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നത­
'ഞങ്ങള് എല്ലാവരും ഏകനായ സ്രഷ്ടാവില് തന്നെയാണ് വിശ്വസിക്കുന്നത്. നിങ്ങള്
അല്ലാഹുവെന്ന് വിളിക്കുന്നു; ഞങ്ങള് പരബ്രഹ്മമെന്നും വിളിക്കുന്നു;അത്രയേയുള്ളൂ.'
'യഥാര്ഥത്തില്, പ്രാര്ഥനയാണല്ല­ോ ആരാധനയുടെ ആത്മാവ്. ഏകനായ
സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പറയുമ്പോള് അവനോട്
മാത്രമാവണം പ്രാര്ഥനകളെല്ലാം എന്നാണ്അര്ഥമാക്കുന്നത്. നിങ്ങളാണെങ്കില്‍ ശിവന്,
വിഷ്ണു, ഇന്ദ്രന്, മിത്രന് തുടങ്ങിയവരോടെല്ലാം പ്രാര്ഥിക്കുന്നവരാണ്.'
'ശിവനും വിഷ്ണുവും ഇന്ദ്രനും മിത്രനുമെല്ലാം വ്യത്യസ്ത പ്രകൃതി പ്രതിഭാസങ്ങളുടെ ചുമതലയേല്പിക്കപ്പെട്ടിരിക്കുന്ന അദൃശ്യശക്തികളാണ­െന്നാണ് വേദങ്ങള് പഠിപ്പിക്കുന്നത്.
അവയോടുള്ള സഹായാര്ഥനകള് യഥാര്ഥത്തില്ളവപരബ്രഹ്മത്തോടുള് തന്നെയാണ്.'
'ശിവനും വിഷ്ണുവും നിങ്ങളുടെ സഹായാര്ഥനകേള്ക്കുകയും ഉത്തരം നല്കുകയും ചെയ്യുമെന്നാണോ നിങ്ങളുടെ വിശ്വാസം?''ശിവക്ഷേത്രത്തിലോ വൈഷ്ണവ
ക്ഷേത്രത്തിലോ പോയി പ്രാര്ഥിക്കുന്നവര്,ഈ ദേവന് അവിടെ സന്നിഹിതരാണെന്ന­ും തങ്ങളുടെ പ്രാര്ഥനകള് അവര് കേള്ക്കുമെന്നു­ം അവയ്ക്ക് ഫലപ്രാപ്തിയുണ്ടാവുമെന്നുമാണ്
വിശ്വസിക്കുന്നത്.'
'ഇതുതന്നെയല്ലേ ബഹുദൈവാരാധന? ചിലര്ശിവനോട് പ്രാര്ഥിക്കുന്നു. മറ്റുചിലര്
വിഷ്ണുവിനോടും ഇന്ദ്രനോടുമെല്ല­ാം പ്രാര്ഥിക്കുന്നു. മറഞ്ഞവഴിയിലുള്ള
എല്ലാ സഹായാഭ്യര്ഥനകളും ഏകനായസ്രഷ്ടാവിനോട് മാത്രമേ പാടുള്ളൂവെന്നാണ്
ഇസ്ലാം പഠിപ്പിക്കുന്നത്.''മുസ്ലിംകളില്തന്നെ പലരും പുണ്യവാളന്മാരുടെ ശവകുടീരങ്ങളില്
ചെന്ന് അവരോടും മറ്റും പ്രാര്ഥിക്കുന്നുണ്ടല്ലോ.അവരും മറഞ്ഞ രീതിയിലുള്ള
സഹായം പ്രതീക്ഷിച്ചുകൊണ്ട്തന്നെയല്ലേ അത് ചെയ്യുന്നത്?'
'ഒരു കാര്യം മുസ്ലിംകള്ചെയ്യുന്നതുകൊണ്ടുമാത്രം ശരിയാകുമെന്ന്
ആരാണ് പറഞ്ഞത്? മറഞ്ഞ മാര്ഗത്തിലൂടെയ­ള്ളു സഹായം കാംക്ഷിച്ചുകൊണ്ട്
സ്രഷ്ടാവിനോടല്ലാതെ ആരോട് ആര്തേടിയാലും അത് ബഹുദൈവാരാധനയാണെ­
ന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.''ഞങ്ങള്
ഇന്ദ്രനെയും വരുണനേയും കുറിച്ചെല്ലാം വിശ്വസിക്കുന്നത്പോലെ നിങ്ങളും പ്രപഞ്ചത്തില്
അഗോചരങ്ങളായ ശക്തികള് ഉള്ളതായി വിശ്വസിക്കുന്നുണ്ടല്ലോ?'
'സ്രഷ്ടാവിന്റെ കല്പനകള് അനുസരിക്കുവാന്മാത്രം കഴിയുന്ന മലക്കുകള്, കല്പനകള്
അനുസരിക്കുവാനും ധിക്കരിക്കുവാനു­ം കഴിയുന്ന ജിന്നുകള് എന്നീ അഭൌതിക
സൃഷ്ടികളെ കുറിച്ച്ക്വുര്ആനും നബിവചനങ്ങളും നമുക്ക് പറഞ്ഞ്തരുന്നുണ്ട്.'
'ഞങ്ങള് ദേവന്മാരെന്നും അസുരന്മാരെന്നു­ം പറയുന്നു; നിങ്ങള്മലക്കുകളെന്നും ജിന്നുകളെന്നും പറയുന്നു.അത്രയല്ലേയുള്ളൂ. ഓരോരുത്തര്ക്കു­ം അവരവരുടെ വിശ്വാസം. അതുപോകട്ടെ.
ജിന്നുകളോടോ മലക്കുകളോടോ ഏതെങ്കിലും തരത്തിലുള്ള സഹായം ചോദിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്?'
'ജിന്നുകളോടാണെകിലും് മലക്കുകളോടാണെങ്കിലും ദേവന്മാരോടാണെങ­
കിലും് അസുരന്മാരോടാണെ­ങ്കിലും മരിച്ചുപോയ മഹാത്മാക്കളോടാണ­
െങ്കിലും മറഞ്ഞ വഴികളിലുള്ള സഹായാഭ്യര്ഥനകളെല്ലാം അത് സ്രഷ്ടാവിനോടല്ലെങ്കില്
ബഹുദൈവാരാധനയാണെന്നാണ്ഇസ്ലാം പഠിപ്പിക്കുന്നത്.'
തികഞ്ഞ സാങ്കല്പികവും പ്രയോഗത്തിന് കാരണമായ പരാമര്‍ശത്തെ ഗൗനിക്കാതെ അതിന്റെ മറ്റു അര്‍ത്ഥ തലങ്ങളെ മാത്രം മുന്നില്‍ നിര്‍ത്തി വാധിയെ പ്രതിയാക്കുന്ന അനാവശ്യവും അപ്രായോഗികവും ആയ ന്യായീകരണം ആണ് ഇത് എന്ന് പറയാതെ വയ്യ ....
അദ്ദേഹം ജിന്നുമായി വിഷ്ണുവിനെ സാമീപ പെടുത്തിയത് ഇപ്പോഴത്തെ വിവാദങ്ങളില്‍ മുന്നില്‍ വെച്ച് കൊണ്ടാണ് ...അല്ലാതെ പുതിയ നൂറ്റാണ്ടില്‍ അമുസ്ലിങ്ങള്‍ സങ്കല്പിചെക്കാവുന്ന ഒരു വിഷ്ണുവിനെയും ,അതിന്റെ മതവിധി ചോദിക്കുമ്പോള്‍ ന്യായീകരണമായി അവര്‍ തന്നെ കൊണ്ട് വന്നേക്കാവുന്ന ജിന്നിനെയും ഉധെഷിചല്ല ,,,അത് തികച്ചും സന്ദര്‍ഭത്തെ സ്വന്തം ഇഷ്ടത്തിന് വ്യാക്യാനിക്കള്‍ ആണ് ..ഇപ്പോഴത്തെ വിവാദത്തില്‍ അമുസ്ലിം ടഹുവത് എങ്ങിനെ ചെയ്യും എന്നാ ആവലാധി ...(പടച്ചോനെ ഈ വിവാദം കൊണ്ടുണ്ടായ ഒരു പോല്ലാപ്പേ എന്ന് സാധാരണക്കാര്‍ പോലും പറയുമാര് പ്രകടിപിക്കാന്‍ ആണ് അക്ബര്ക അവിടെ ഒരു അമുസ്ലിം വിഷ്ണു ആണ് എന്ന് സങ്കല്പിച്ചു എന്നാ ഉദാഹരണം അക്ബര്ക പറഞ്ഞത് ....
ഒരിക്കലും ഒരര്തതിലും തുലനപെടുതാന്‍ സാദ്യമാല്ലാത്ത രണ്ടു മണ്ഡലങ്ങളെ ഒരേ വിഷയത്തില്‍ ഉദാഹരണം നിരത്തുകയും അവയെ ഒരേ തരത്തില്‍ വ്യാക്യാനിക്കുകയും ചെയ്തു എന്നാ അബദ്ധമാണ് ഇവിടെ സംഭവിച്ചത്
ഇത്ര കാലം പലരും വിമര്‍ശിച്ചിട്ടും ,ഞാന്‍ അതിനെ കുറിച്ച് പ്രതികരിക്കാതെ ഇരുന്നത് ,അക്ബര്ക തന്നെ ആ പരാമര്‍ശത്തിന്റെ തെറ്റ് തിരിച്ചറിഞ്ഞു എന്ന് കരുതിയും ,അതിനെ മറ്റാരും ന്യായീകരിക്കതിരുന്നത് കൊണ്ടും ആയിരുന്നു ...പക്ഷെ ഇവിടെ തന്‍വീര്‍ അതിനു മുതിര്‍ന്നത് കൊണ്ട്, ഒരിക്കലും ഈ സാമ്യപെടുതല്‍ വിശ്വാസ-കര്‍മ്മ പ്രായോഗിക മണ്ഡലത്തില്‍ സാധ്യമല്ലാത്ത ഒരു കാര്യമായി പോയി ഈ വിഷ്ണുവും ജിന്നും സാമ്യപെടുതല്‍ എന്ന് പറയാതെ വയ്യ
1)1)ജിന്ന് -അല്ലാഹു ഈ ലോകത്ത് സൃഷ്‌ടിച്ച ഒരു സൃഷ്ടി ...യാധാരത്യമുള്ളതും വിശ്വസിക്കല്‍ നിര്‍ബന്ധവും
വിഷ്ണു -വൈഷ്ണവ ആചാര വിശ്വാസ പ്രകാരം
In Hinduism, Mahavishnu (Devanāgarī: महाविष्णु) is an aspect[disambiguation needed] of Vishnu, the Absolute which is beyond human comprehension and is beyond all attributes. In Vaishnavite theology, the term is similar to Brahman and Almighty Absolute Supreme Personality of Godhead. This means that the Absolute truth is realized first as Brahman (impersonal aspect) then as Paramatma (personal aspect) and finally as Bhagavan (incarnate perfection). So bhakti (loving devotion) goes to Bhagavan, Krishna (the Avatar of Vishnu, Narayana). In this way, bhakti surpasses even yoga, which is aimed at the Supersoul, Paramatma. Mahavishnu is the Supersoul of all living beings (jivaatmas) in all material universes. It is also often used interchangeably with Vishnu to indicate reverence, as the prefix "Mahā" exalts the noun to which it is attached.

Mahavishnu is said to lie in the causal ocean or the Karanodak. He puts the seed of this material universe in Mahāmāyā by glancing at her. Mahāmāyā remains the ever obedient material energy of the Supreme Lord. All the natural elements including sky, fire, water, air and ether are created along with mind, intelligence and false ego.

After this, Mahavishnu enters each of the many universes so created (seeds emerging from the pores of His skin) as Garbhodaksayi Vishnu, who lays down in each and every of these individual material universes (Brahmandas). It can be interpreted that Garbodakshayi Vishnu is the collective soul of all souls in a particular material universe and that Mahavishnu is the collective soul of all souls in all of the material universes.

From Garbodakshayi Vishnu then emerges Brahmā who is the secondary creator (due to his need to meditate to create planets in the material universe) of the planetary systems within particularly this material universe (Brahmanda).

അഥവാ അവര്‍ ദൈവമാണ് എന്നും ദൈവത്തിന്റെ എല്ലാ കഴിവും ഉണ്ട് എന്നും സങ്കല്പികുന്ന തികച്ചും സാങ്കല്പികമായ ഒരു കഥാപാത്രം ...
യാതാര്‌ത്യവുമായി ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ...മനുഷ്യന്‍ പടച്ചുണ്ടാക്കിയ സങ്കല്‍പ്പവും
ജിന്ന് എന്നാ ഒന്ന് ഉണ്ട് എന്ന് വിശ്വസിച്ചാല്‍ അത് തൗഹീധു ,വിഷ്ണു ഉണ്ട് എന്ന് വിശ്വസിച്ചാല്‍ പച്ച ശിര്‍ക്ക് -110 കാരറ്റ് ശിര്‍ക്ക്
2)നമ്മുടെ പരിധിയിലുള്ള ഒരു ജിന്നിന് നമ്മെ കാണാം എന്ന് വിശ്വസിച്ചാല്‍ അത് യാഥാര്‍ത്ഥ്യം ...വിഷ്ണുവിന് കാണാം എന്നത് പോകട്ടു ,പരിധിയില്‍ ഈ സാങ്കല്പിക കഥ പാത്രം ഉണ്ട് എന്ന് വന്നാല്‍ പോലും ശിര്‍ക്ക്
3)ജിന്നിന് മറ്റു രൂപം പ്രാപിക്കാന്‍ കഴിയും എന്ന് വിശ്വസിക്കല്‍ ഹദീസിനാല്‌ സ്ഥിരപെട്ടതിനാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധം ...വിഷ്ണു അവതാരങ്ങളായി രൂപം മാറി കൃഷ്ണനും ,കല്‍ക്കിയും,നരസിംഹവും ,വാമനനും ആകും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക്
4)ജിന്ന് നമുക്ക് വസ്സുവാസ്സു ഉണ്ടാക്കാം എന്ന് വിശ്വസിക്കല്‍ യാഥാര്‍ത്ഥ്യം വിഷ്ണു അത് ചെയ്യും എന്ന് വിശ്വസിക്കല്‍ ശിര്‍ക്ക്
5)ഒരു ജിന്ന് മനുഷ്യനെ ഉപദ്രവിക്കാം എന്നത് വിശ്വാസം ...അത് ഒരു വിഷ്ണു ചെയ്യും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക് ....
6)ജിന്നിന് മനുഷ്യനില്‍ രോഗം ഉണ്ടാക്കാം എന്നതു സ്ഥിരപെട്ട വിശ്വാസം ..വിഷ്ണുവില്‍ നിന്ന് അങ്ങിനെ ഒന്ന് പ്രതീക്ഷികുന്നത് പോലും ശിര്‍ക്ക്
ഇങ്ങിനെ എണ്ണാന്‍ തുടങ്ങിയാല്‍ അവസാനിക്കാത്ത അനവധി പായാന്‍ കഴിയും ....
പിന്നെ ഇതെല്ലാം അറിയുന്ന ഒരാള്‍ ഏതു മാനധണ്ടാതിന്റെ അടിസ്ഥാനത്തില്‍ ,ഏതു വിവേചന ബുദ്ധിയുടെ തലത്തില്‍ ഇതിനെ കൈകാര്യം ചെയ്യും ...അവിടെ അക്ബര്‍ക്കക്ക് ഏറ്റവും വലിയ അബദ്ധം സംഭവിച്ചത് ...ഒരു സൃഷ്ടിയോടുള്ള ഇടപഴകളില്‍ ശിര്‍ക്കാകുന്നതും അല്ലാത്തതും ഉണ്ട് എന്ന് ഒരാള്‍ പറഞ്ഞാല്‍ ,അതിനെ സൃഷ്ടി പ്രബഞ്ഞതില്‍ ഇല്ലാത്തതും ഏതോ ഒരു ബഹുധൈവരുടെ സാങ്കല്പിക വാധങ്ങലുമായി കൂട്ടി പിനഞ്ചു ആളുകളുടെ മനസ്സില്‍ തെറ്റായ ചിന്തകളുടെ ആവിര്‍ഭാവം തീര്‍ക്കുക ആയിരുന്നില്ല ഒരു പ്രബോധകന്റെ കര്‍ത്തവ്യം ...
ഇവിടെ ആരാധനയുടെ (ഇബാദത് )ആകുന്ന ഒരു പ്രവര്‍ത്തനത്തിന്റെ പര്യായമായ ഇസ്തിഹാനതിനെ ഒരു ഉധാഹരനതിലൂദെ തന്‍വീര്‍ വിവരിക്കുന്നു ..ഇത് മനുഷ്യനോടായാലും ഏതു സൃഷ്ടിയോട്‌ ആയാലും അത് ശിര്‍ക്കാണ്‌ എന്നാ കാര്യത്തില്‍ ആര്‍ക്കാണ് തന്‍വീര്‍ തര്‌കമുല്ലതു ...ആ സന്ദര്‍ഭം വിവരിക്കാന്‍ ആണോ അക്ബര്‍ക്ക വിഷ്ണുവിനെയും ജിന്നിനെയും കൊണ്ട് വന്നത് ...അങ്ങിനെയെങ്കില്‍ ആ ഹിന്ദു ആരാധികുന്നത് മാതാ അമ്രിതാനന്തയെ ആണ് എങ്കില്‍ വിധി മാറുമോ ..അല്ല എന്ന് ഏതു കുട്ടിക്കും അറിയില്ലേ ...അതവാ ഒരു അമുസ്ലിമിനോട് ഒരു വിശ്വാസം പറയണം എങ്കില്‍ ഏതു തലത്തില്‍ ഭുധിമുട്ടു അനുഭവപെടും ഇന്നത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്‍വീര്‍ വിവരിക്കുക ആയിരുന്നു എന്ഖില്‍ ഈ വിഷ്ണുവും ജിന്നും ഒരു മനസ്സിലാക്കാന്‍ പറ്റുന്ന ഉപമായിരുന്നു ....
അല്ലാതെ' അഞ്ജനമെന്നതു ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിട്ടു "എന്ന് പണ്ടാരോ പറഞ്ഞു നിര്‍ത്തിയ പോലെ അല്ല ഒരു മുജാഹിധു കാര്യത്തെ വകതിരിച്ചു മനസ്സിലാക്കുന്നത് ...
അമുസ്ലിം പറയുന്നു ഞങ്ങളും ഏക ദൈവത്തില്‍ അല്ലെ വിശ്വസികുന്നത് ...അപ്പോള്‍ നമ്മള്‍ പറയും അല്ല ദൈവം തമ്പുരാന് പുറമേ മുപ്പതു മുക്കോടി ദൈവങ്ങളും അവതാര സങ്കല്പങ്ങളും ,ദൈവ പുത്രന്മാരും കാഞ്ഞിര കുറ്റി മുതല്‍ മൂര്‍ക്കാന്‍ പാമ്ബുവരെ നിങ്ങള്‍ ദൈവങ്ങളോ അവതാരങ്ങളോ ആയി വിശ്വസിക്കുകയും അവരോധു സഹായം തേടുകയും ചെയ്യുന്നു
അത് യഥാര്‍ത്ഥത്തില്‍ വിശ്വാസ കരം മേഖലയിലെ കൊടിയ ശിര്‍ക്കാണ്‌ എന്ന് നമ്മള്‍ പറയും
ഇനിയൊ ഇവിടെ വിവരിച്ച അമുസ്ലിം വിശ്വാസത്തിന്റെ ഏതെങ്കിലും ഒരംശം ഏതെങ്കിലും ഒരു സൃഷ്ടിയോടുള്ള ഏതെങ്കിലും ഒരു ഇടപെടലില്‍ വന്നാല്‍ ശിര്‍ക്ക് വരും ...അഥവാ ഏതു സൃഷ്ടിയോടുള്ള സഹായതെട്ടവും ചെന്ന് എത്തുന്നത്‌ ഈഷ്വരനിലാനു എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...അവര്‍ ചോദിക്കണം എന്നില്ല ...പടച്ചവനോട്‌ ചോദിക്കേണ്ട ഏതു കാര്യം ഇനി തന്‍വീര്‍ ഇനോട് ചോധികുന്നു ..ഫോണിലോ ,നേരിട്ടോ ആണ് എന്ന് വിചാരിക്കുക ..എന്നാലും അത് ശിര്‍ക്കാണ്‌ ...അവിടെ അല്ലാഹുവിന്റെ ഉഭൂധിയേറ്റില്‍ പങ്കു വരുന്നു ...അതോടെ ശിര്‍ക്ക് വരുന്നു ....
ഇനി കബരാളിയോടോ ...അയാള്‍ മരിച്ചവന്‍ ആണ് ...വിളി കേള്‍ക്കാന്‍ കഴിയില്ല (കഴിയും എന്ന് വിശ്വസിച്ചാല്‍) എല്ലാം എവിടെ നിന്നും കേട്ട് ഉത്തരം ചെയ്യാന്‍ കഴിയുന്ന സമീഹു ,മുജീബു എന്നീ അല്ലാഹുവിന്റെ നാമത്തില്‍ പങ്കു വരുന്നു ....ഇനി അയാള്‍ എന്നെന്നും ജീവിചിരികുന്നവന്‍ ആണ് എന്ന് വിശ്വസിചാലോ ,അല്ലാഹുവിന്റെ അല്‍ ഹയ്യ്‌ എന്നാ വിശേഷണത്തില്‍ പങ്കു വരുന്നു
ഈ കാര്യങ്ങളെല്ലാം സൃഷ്ടികളില്‍ ജീവിചിരിപുള്ള മനുഷ്യര്‍ക്കോ ജിന്നിണോ മറ്റേതെങ്കിലും ഒന്നിനോ ഉണ്ട് എന്നുള്ള ഒരു വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...ചെയ്യണം എന്നില്ല
മറഞ്ഞ വഴി എന്നതാണല്ലോ തന്‍വീറിന്റെ സാങ്കല്പിക സംഭാഷന്തിലെ ആകെ തുക ...അതിനു വിശദീകരണം നല്‍കിയാല്‍ വലിയ ഒരു ഒസ്സുവാസ് തീര്‍ന്നു കിട്ടും
അതിലേക്കു വരും മുമ്പ് ജിന്നും വിഷ്ണുവും പറഞ്ഞ പോലെ തന്നെ അബദ്ധമാണ് ദേവനും അസുരനും മലക്കും ജിന്നുമായി സാമീപ്യ പെടുത്തിയത് ...അതുപയുന്ന അമുസ്ലിമിനെ അപ്പോള്‍ തന്നെ തിരുത്തണം ..പതാളങ്ങളില്‍ ജീവിക്കുകയും ,ദെവന്മാരുമായി യുദ്ധം ചെയ്യുകയും ചെയുന്ന സാങ്കല്പിക കഥകളിലെ രാക്ഷസനല്ല ജിന്ന് ..അതേപോലെ വനലോകത്തു നിന്ന് അസുരരോട് യുദ്ധം ചെയ്തു നല്ലതും ചീത്തയും ചെയുന്ന അസുരരോട് ചിലപ്പോള്‍ തോറ്റൊടുന്ന ദേവേന്ദ്രന്‍ എന്നാ രാജാവിനു ചുറ്റും സ്വര്‍ഗീയ നര്ത്കികളുടെ നൃത്തം കണ്ടു ആസ്വധികുന്ന ഒന്നല്ല ഇസ്ലാമിലെ മലക്ക് ...അഥവ സങ്കല്പത്തില്‍ പോലും വിഷ്ണുവിനെയോ ദേവ അസുരന്മാരെയോ ഉണ്ട് എന്ന് സങ്കല്പിക്കാണോ അത് അനുവദിച്ചു കൊണ്ട് ഒരു ചര്‍ച്ചയോ പ്രസക്തമല്ല എന്ന് സാരം ...
എന്താണ് മറഞ്ഞ മാര്‍ഗവും ശിര്‍ക്കും
മറഞ്ഞ വഴിയില്‍ അഭൌധികമായി ഒരു ഗുണമോ ദോഷമോ അല്ലാഹു അല്ലാത്ത യാതൊന്നില്‍ നിന്ന് പ്രതീക്ഷിചാലും ശിര്‍ക്കാണ്‌ .. അതില്‍ ഒരു മുവഹ്ഹിധിനു ഒരു സംശയവും ഉണ്ടാകാന്‍ പാടില്ല ...അഥവ മറഞ്ഞ വഴിക്ക് തേടണം അല്ലെങ്കില്‍ ആവശ്യപെടനം എന്നില്ല അങ്ങിനെ ഒരു ചെറിയ പ്രതീക്ഷ ജീവിതത്തിന്റെ ഏതെങ്കിലും ഒരു അവസരത്തില്‍ പ്രതീക്ഷിച്ചാല്‍ തന്നെ ശിര്‍ക്കാണ്‌
മറഞ്ഞ വഴി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കാര്യ കാരണ ഭന്ധത്തിനു അപ്പുറം എന്നാണോ എങ്കില്‍ ആ സഹായബ്യര്തന പ്രാര്‍ത്ഥന തന്നെയാണ്. അത് ബഹു ദൈവാരാധനയും ആണ്.
എന്നാല്‍ ഒരു മതിലിനപ്പുറം നമ്മുടെ ശബ്ദം കേള്‍കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതി 'ഉറക്കെ' വിളിച്ചാല്‍ അത് ദൈവാരാധനയോ പ്രാര്‍ഥനയോ ആണ് എന്നാണോ താങ്കള്‍( Musthafa Thanveer) പറയുന്നത്. മക്ക മുശ്രികുകള്‍ ജിന്നുകളെ ശരണം തേടിയപ്പോള്‍ അത് അവിടെ ഹാജരുണ്ടായിരുന്ന ജിന്നുകള്‍ അത് കേട്ട് എന്നും അവരുടെ ഗര്‍വു വര്‍ധിപ്പിച്ചു എന്നും പറയുന്ന പരിശുദ്ധ ഖുര്‍ആന്റെ വചനം ഒരാള്‍ വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമാണോ അല്ല ബഹു ദൈവാരാധനയാണോ എന്ന് നിങ്ങള്‍ വ്യക്തമാക്കെണ്ടതുണ്ട്.
മറഞ്ഞ വഴി എന്നത് കൊണ്ട് താങ്കള്‍ ഉധെഷികുന്നതു കണ്ണ് കൊണ്ട് കാണാന്‍ സാധിക്കാത്തത് എന്നാണു എങ്കില്‍ അതിനോട് നമുക്ക് യോജിപ്പില്ല ....
കാരണം ഒരു ജിന്ന് മനുഷ്യന് വസ്സുവാസ്സു ഉണ്ടാകുന്നു ...അത് നമുക്ക് കാണാന്‍ കഴിയുന്നില്ല ..വസ്സുവാസാകുന്ന ഉപദ്രവം ഒരു ജിന്ന് നമുക്ക് ഉണ്ടാകാം എന്നാ വിശ്വാസം ശിര്‍ക്കാണോ ...താങ്കളുടെ വാദ പ്രകാരം അല്ല താങ്കള്‍ ന്യായീകരികുന്നവരുടെ വാദ പ്രകാരം ജിന്നിനോടുള്ള എല്ലാ ഇടപെടലും മനുഷ്യനായ എനിക്ക് കാര്യ കാരണ ബന്ധത്തിന് പുറത്തും അബൗധികവും അല്ലെ ...

അപ്പോള്‍ എനിക്ക് അഭൌധികവും മറന്ജതുമായ വഴിയിലൂടെ ഒരു ജിന്ന് എനിക്ക് വസ്സുവാസ് ഉണ്ടാക്കാം എന്നാ വിശ്വാസം ശിര്‍ക്ക് ആകേണ്ടേ ...അവിടെയാണ് ചര്‍ച്ചയുടെ മര്‍മ്മം ...ഇനി സിഹൃന്റെയും പിശാചു ബാധയുടെയും കാര്യം ഇത് തന്നെ ....
അപ്പോള്‍ മുജാഹിദുകള്‍ പറയുന്ന കാര്യ കാരണ ബന്ധത്തിന് പുറത്തു അഭൌധികമായി മറഞ്ഞ വഴിയില്‍ എനിക്ക് ഒരു ദോഷം വരുത്താന്‍ ,എനിക്ക് ഒരു ഗുണം വരുത്താന്‍ അല്ലാഹുവിനല്ലാാതെ ഒരാള്‍ക്കും കഴിയില്ല ...ഇല്ല ..ഇല്ലാ ....അതാണ്‌ തൗഹീധു ...
അപ്പോള്‍ മനുഷ്യ ജീവിതത്തില്‍ മലക്കും ജിന്നും ഇടപെടുന്നു എങ്കില്‍ അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീനവും ആപേക്ഷികമായി നമ്മള്‍ കാണാത്ത എന്നാല്‍ അല്ലാഹു നിശ്ചയിച്ച ഭൌധിക കാര്യവും ആണ്
മറഞ്ഞ മാര്‍ഗത്തിലൂടെ അഭൌധികമായി ഒരു ഗുനതിണോ ധോശത്തെ തടയാനോ ആരോട് തേടിയാലും ജിന്നിനോടോ വിഷ്ണുവിനോടോ ശൈക്കിനോടോ അമ്മയോടോ ,തന്വീരിനോടോ ആരോടായാലും കറ കളഞ്ഞ ശിര്‍ക്കാണ്‌ ..തെടെണ്ടാതില്ല അങ്ങിനെ വിശ്വസിച്ചാലും മതി ...
കാര്യങ്ങള്‍ കുറച്ചു കൂടി മനസ്സിലാവാന്‍ നമ്മള്‍ കഥ തുടരുകയാണ് ....

ശരി ഇനി തന്‍വീറിന്റെ സാങ്കല്പിക കഥയിലെ അമുസ്ലിം നിര്‍ത്തിയില്ല
അയാള്‍ തുടര്‍ന്ന് പറയുന്നു
"ജിന്ന് നമ്മുടെ മുമ്പില്‍ ഉണ്ടാവാം എന്നാല്ലോ താങ്കളുടെ വാദം ...മറഞ്ഞ ആ ജീവി മുമ്പില്‍ ഉണ്ടാവാം എന്ന് താങ്കള്‍ വിശ്വസിക്കുന്നു ...അതുപോലെ വിഷ്ണുവും അസുര ദേവന്മാരും ഉണ്ടായിക്കൂടെ "
എന്താ മറുപടി തന്‍വീര്‍ സാഹിബു -ഒന്ന് വിശ്വസിക്കല്‍ തൗഹീധും മറ്റെധു ശിര്‍ക്കുമാണ് -എന്താണ് താങ്കളുടെ വിശ്വാസം -ജിന്നും വിഷ്ണുവും ഒരേ പോലെയുള്ള സങ്കല്പമല്ല ഒന്ന് യാധാര്ത്യവും മറ്റേതു സാങ്കല്‍പ്യവും ആണ് എന്ന് അയാളെ പഠിപ്പിക്കണോ അതോ ജിന്നും വിഷ്ണുവും ഇല്ല എന്ന് പറയണോ ...രണ്ടും ഉണ്ട് എന്ന് പറയണോ ....ഉത്തരം ചോദ്യത്തിലെ ഉണ്ടെല്ലോ ...അവ സാമ്യപെടുതാന്‍ പറ്റിയ കാര്യങ്ങള്‍ അല്ല എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ....
അമുസ്ലിം തുടരുന്നു
താങ്കള്‍ പറയുന്നു മറഞ്ഞ വഴി ആയതു കൊണ്ട് വിഷ്ണുവിനെ വിളിക്കാനോ ദേവന്മാരെ വിളിക്കാനോ പാടില്ല ..ശരി അവര്‍ എനിക്ക് ഒരു ഗുണമോ ദോഷമോ ഉണ്ടാക്കാം എന്ന് ഞാന്‍ വിശ്വസിചാലോ ...കാരണം നിങ്ങള്‍ മുസ്ലിംഗള്‍ തന്നെ പറയുന്നു ...ജിന്ന് മനുഷ്യര്‍ക്ക് വസ്സുവാസ് ഉണ്ടാക്കും എന്നും ,രോഗം ഉണ്ടാക്കാം എന്നും ...അപ്പോള്‍ മറഞ്ഞ വഴിക്ക് ഈ ദോഷം ഒരു ജിന്ന് ചെയ്യും എന്ന് വിശ്വസിക്കുന്ന നിങ്ങളും വിഷ്ണു കോപിക്കുകയും ഉപദ്രവിക്കുകയും ഞങ്ങളും തമ്മിലുള്ള വ്യത്യാസം എന്ത് ???
അപ്പോള്‍ തന്‍വീര്‍ എന്ത് മറുപടി പറയും ,ഒന്ന് പ്രവാചകന്‍ പടിപിച്ചതാണ് എന്നോ ...അപ്പോള്‍ തന്‍വീറിന്റെ വലിയ വിമര്‍ശനമായ തൗഹീധിനു മുമ്പ് രിസാലത്ത് പടിപിക്കേണ്ടി വരും എന്ന വിമര്‍ശനത്തിന്റെ കാര്യം എന്താകും ...
എന്തിനെയും ന്യായീകരിക്കാന്‍ വ്യഗ്രത പെടുമ്പോള്‍ ഉണ്ടാകുന്ന അപകടം ആണ് ഇത് ...
ഇവിടെ മുജാഹിദുകള്‍ മറുപടി പറയും ചങ്കൂറ്റത്തോടെ
""പ്രിയ സുഹ്ര്തെ ...അല്ലാഹു ഈ ഭൂമിയില്‍ മനുഷ്യരെ കൂടാതെ സൃഷ്ടിച്ച മറ്റൊരു ജീവിയാണ് ജിന്ന് ,നമുക്ക് അവയെ കാണാന്‍ കഴിയില്ല ,അവയ്ക്ക് നമ്മെ കാണാം .നമുക്ക് ചില കഴിവ് അല്ലാഹു തന്ന പോലെ അവയ്ക്കും അല്ലാഹു കഴിവ് തന്നിട്ടുണ്ട് ...അതില്‍ പെട്ട ഒന്നാണ് മേല്‍ പറഞ്ഞത് ...അത് അല്ലാഹു ആ ജീവിക്ക് നല്‍കിയ ഭൌധിക കഴിവ് ആണ് ...അഭൌധിക കഴിവ് (കാര്യ കാരണ ബന്ധത്തിന് അതീതമായ )കഴിവ് ഉള്ളവന്‍ അല്ലാഹു ആണ് ...ഈ ജിന്നിന് തന്നെ കഴിവിനേക്കാള്‍ കഴിവ് കേടാണ് കൂടുതല്‍ ,പടച്ച തമ്പുരാന്‍ നല്‍കിയ കഴിവില്‍ കുറഞ്ഞ ഒന്നും ജിന്നിനില്ല ..മനുഷ്യര്‍ക്ക്‌ ചെയാന്‍ കഴിയുന്ന പലതും അവര്‍ക്ക് കഴിയില്ല ...അതൊക്കെ സൃഷ്ടിപരമായ കഴിവും അല്ലാഹു നല്കിയതും ആകയാല്‍ അബൗധികമൊ കാര്യ കാരണ ബന്ധത്തിന് പുറത്തോ അല്ല ....നാം കാണാത്തത് എന്നല്ല സുഹ്ര്തെ മറഞ്ഞ വഴി കൊണ്ട് ഉദ്ദേശിച്ചത് മറിച്ച് ദൈവത്തിന് മാത്രം സാധ്യവും അവന്‍ സ്രിസ്ടികള്‍ക്ക് ആര്‍ക്കും നല്‍കാത്ത മേഖലയിലൂടെ ഉള്ള
കഴിവുകള്‍ ആണ് ...പിന്നെ താങ്കള്‍ വിശ്വസിക്കുന്ന വിഷ്ണു ആവലാതികളും വേവലാതികളും ഭാര്യവും മക്കളും ഉള്ള ഒരു സാങ്കല്‍പ്പം മാത്രമാണ് ,,അത് തികഞ്ഞ താങ്കളുടെ സങ്കല്‍പ്പവും ആണ് ...സാക്ഷാല്‍ ദൈവം ഏകനും ,സര്‍വര്‍ക്കും ആശ്രിധാനും ,ഉറക്കമോ മയക്കമോ ഇല്ലാത്ത ,ജനിക്കാത്ത ജനിപിക്കാത്ത ,തുലനപെടുതാന്‍ ആരും ഇല്ലാത്ത ഒരു ആള്‍ ആണ് ...ആ സ്ഥാനത് താങ്കള്‍ സങ്കല്പികുന്ന കേവല കഥാപാത്രം ആണ്
അത് നിയന്ധാവും പരിപാലകാനും ആയ ദൈവമോ ,ദൈവത്തിന്റെ സ്രിസ്ടിയോ അല്ല ..മറിച്ച് അത് പുരാണ കഥകളില്‍ സങ്കല്പങ്ങളുടെ ലോകത്ത് വിരാചികുന്ന വലിയ സങ്കല്പം എന്നതില്‍ അപ്പുറം ഒന്നും അല്ല ..."
ജിന്ന് എന്താണ് എന്ന് അറിയാത്ത അമുസ്ലിം ഈ ചോദ്യം ചോദിക്കാന്‍ വഴിയില്ല ഏതായാലും ...ഇനി ജിന്നിനെയും വിഷ്ണുവിനെയും അറിയുന്ന്വനാനെല്ലോ തന്‍വീറിന്റെ സാങ്കല്പിക കഥയിലെ ചോദ്യം ചോധികുക ...അപ്പോള്‍ അതിനുള്ള ഉത്തരം വിഷ്ണുവും ജിന്നും രണ്ടും രണ്ടാണ് എന്നുള്ളത് ആണ് ...
പിന്നെ ഈ സാങ്കല്പിക കഥയില്‍ പറഞ്ഞിടുള്ള വിഷ്ണുവിനോടും ജിന്നിനോടും ഉള്ള ഇടപെടല്‍ ഇസ്തിഹാനതിന്റെ ,ഇഭാധതിന്റെ ,അല്ലാഹുവിനോടുള്ള ഇസ്തിഖാസയുടെ പരിധിയില്‍ വരുന്നത് ആകയാല്‍ അത് ശിര്‍ക്കാണ്‌ ...ഒരു സൃഷ്ടിയോടുള്ള ഇസ്തിഹാനത് എപ്പോള്‍ ശിര്‍ക്കാവും എന്ന് ഈ ലോകത്ത് മനുഷ്യര്‍ ജീവിതം ആരംഭിച്ചത് മുതല്‍ സുനിശ്ചിതമാണ് ...
ഒരു ജിന്നിന് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയത്തില്‍ ആ ജിന്നിനോട് പറയുന്ന കാര്യം ശിര്‍ക്ക് എന്ന് നാം പറഞ്ഞാല്‍ ...ആ ശിര്‍ക്കിന് പങ്കു ചെര്‍ക്കലിനു അല്ലാഹുവിനു അല്ലാതെ ആ ജിന്നിനും കഴിവുണ്ട് ഉത്തരം തരാന്‍ എന്ന് നമ്മള്‍ അറിയാതെ സമ്മതിക്കുന്നു ...അത് അല്ലാഹുവിനെ പോലെ ജിന്നിനെ തുലന പെടുതലും ശിര്‍ക്കും ആണ് ...അഥവാ ശിര്‍ക്ക് ആരോപിച്ചു ഒരു ജിന്നിന്റെ മുഴുവന്‍ കഴിവും അഭൌധികം എന്ന് പറയുന്നവര്‍ ആണ് അവര്‍ അറിയാതെ ശിര്‍ക്ക് പ്രച്ചരിപിക്കുന്നത് ....അതിനര്‍ത്ഥം പ്രധിസന്ധിയിലും പ്രയാസത്തിലും ഉള്ള തെട്ടങ്ങള്‍ അല്ലാഹുവിനോട് അല്ലാതെ സ്രിഷ്ടിയോടാവാം എന്നല്ല ...അത് അല്ലാഹുവല്ലാത ഏതു ആളോട് ആണെങ്കിലും ശിര്‍ക്ക് ആണ് ...അവിടെ ജിന്നിനെ മാത്രം പരിമിതപെടുതെണ്ടാതില്ല ...ഏതു സ്രിഷ്ടിയോടും പ്രാര്‍ഥനയും ആരാധനയും നടത്തുന്നത് ശിര്‍ക്കാണ്‌ .....അതിന്റെ(പ്രാര്‍ഥനയുടെ ) പരിധിയില്‍ വരുന്ന സാഹായ തട്ടം വേണ്ട സാഹായിക്കുമെന്ന ,ഉപ്ദ്രവികുമെന്ന വിചാരം പോലും ശിര്‍ക്ക് ആണ് ......
ഒരു പാമ്പിനെ ഒരാള്‍ പേടിക്കുന്നു ...അതില്‍ പോലും ശിര്കാകുന്നതും അല്ലാത്തതും ഉണ്ടാകും ...പമ്പ് കടിച്ചു എനിക്ക് വിശ്മെള്‍ക്കും എന്നാണു എങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ല ..മറിച്ച് നാഗ ദേവതയുടെ കോപം പ്രതീക്ഷിച്ചു ആണ് എങ്കില്‍ ശിര്‍ക്ക് വരും ...അതാണ്‌ വ്യത്യാസം ..ഇല്ലാത്തതിനെ ഉള്ളതുമായി കൂട്ടി കുഴച്ചു പാമര ജനങ്ങളെ ത്രിശങ്കുവില്‍ നിര്‍ത്തി ഇസ്ലാമിന്റെ ലളിതമായ രീതികളെ അവസാനം ഇല്ലാത്ത വിഷ്ണുവിനെ ജിന്നാക്കി സങ്കീര്‍ണമായ നൂലാമാലകളില്‍ തളച്ചിടുന്ന ആ നിലപാട് ശരിയല്ല ...
വിഷ്ണു "വെ" ജിന്ന് "റെ"
ഈ വിഷയകമായി താങ്കള്‍ സമ്മേളനത്തില്‍ നമുക്കിടയില്‍ കിബാരുള്‍ ഉലമമാര്‌ ഉണ്ടാകുന്നില്ല എന്ന് പരിതപിച്ച അതെ കിബാരുള്‍ ഉലമയുടെ വിധി നോക്കൂ
ചിലര്‍ അവരെ മുസ്ലിയാര്‍ എന്ന് വിളിക്കും ,തോട്ടിലെ ഫതുവക്കാര്‍ എന്ന് വിളിക്കും ...കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ പറ്റാത്ത പുതു നൂറ്റാണ്ടിന്റെ പുതു പിറവിക്കു പറ്റാത്തവര്‍ എന്ന് വിളിക്കും ....പക്ഷെ അത് ഞങ്ങള്‍ക്കും അനുഗ്രഹാമാണ് നാടും നഗരവും ഓടുമ്പോ പിന്തിരിഞ്ഞു നടന്ന ആ അപരിചിതര്‍ ആരോ അവര്‍ക്കാണ് മങ്കളം എന്ന് നബി (സ ) പറഞ്ഞിട്ടുണ്ട്
ശാട്യവും വിദ്വേഷവും പെരുമയും പത്രാസും കബര് വരെ എന്ന് ഉറച്ചു വിശ്വസിക്കുന്ന നമ്മള്‍ ഒന്ന് നസീഹത്തോടെ വിഷയം പഠിച്ചു കൂടെ ...വിഷയത്തെ ഒന്ന് ആധികാരികമായി പഠിക്കുകയും ,പണ്ഡിതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു കൂടെ ...
അവിടെയെ സത്യത്തെ പുല്‍കാന്‍ നമുക്ക് സാധിക്കൂ ...
അക്ബര്ക അനേകര്‍ക്ക്‌ ഹിധായതിന്റെ വെളിച്ചം പകര്‍ന്ന ഒരു അതുല്യ പ്രതിഭ ..അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ല ...പക്ഷെ അദ്ധേഹത്തെ ഈ രീതിയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല ...ഏതു പ്രയസതിലും സത്യതോടുള്ള കൂറില്‍ വിട്ടു വീഴ്ച കാണിക്കാതിരിക്കാന്‍ എന്നെയും അക്ബര്‍കയെയും ,എന്റെ തനവീരിനെയും നാഥന്‍ അനുഗ്രഹികട്ടെ ആമീന്‍
വിജന പ്രധേഷതോ അല്ലാതിടതോ ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്നിനെയോ ...ഒരിക്കലും ഉണ്ടാവില്ല എന്ന് ഉറപ്പുള്ള വിഷ്ണുവിനെയോ അല്ല വിളിക്കേണ്ടത് സാക്ഷാല്‍ നാഥനും സംരക്ഷകനും പരിപാലകാനും ആയ അല്ലാഹുവിനെ ആണ് ......അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു മതി ....യാ അല്ലാഹ് ,നീ സത്യത്തെ പുല്‍കാന്‍ ഓരോരുത്തര്‍ക്കും തുനയെകേണമേ
(ബാക്കി പാര്‍ട്ട്‌ 2 വില്‍ -ഇന്ഷ അള്ളാഹു )



2013/3/2 knm online <knmonline...@gmail.com>


---------- Forwarded message ----------
From: Abdulkareem Muhammed <tmabdu...@gmail.com>
Date: 2013/3/2
Subject: Fwd: [KNMCR:1791] Fwd: അല്‍ ഇസ്ളാഹ് മാസികയില്‍ അക്ബര്‍ സാഹിബിനെതിരില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി: PDF and unicode



ബഹുമാന്യനായ അല്‍ ഇസ്ലാഹ് ലേഖകന്,
സുഖമായിരിക്കാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍.
ഞാന്‍ സാധാരണയായി അല്‍ ഇസ്ലാഹ് മാസിക വായിക്കുന്ന ഒരാളല്ല. നാം തമ്മില്‍ നേരിട്ട് പരിചയവുമില്ല. എന്നാല്‍ എം. എം. അക്ബര്‍ സാഹിബിനെക്കുറിച്ച് പ്രതിപാദിച്ച താങ്കളുടെ അല്‍ ഇസ്വ്ലാഹ് ലേഖനത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഗുണകാംക്ഷികളും വിമര്‍ശകരുമായ ചില സുഹൃത്തുക്കള്‍ അയച്ചുതരികയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അത് വായിച്ചുനോക്കി. താങ്കളുടെ ലേഖനം, അക്ബര്‍ സാഹിബിനെ അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് വലിയ മനോവിഷമമുണ്ടാക്കുന്നതാണ്. കാരണം, അദ്ദേഹത്തിനെതിരില്‍ താങ്കള്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും വസ്തുതാപരമല്ല എന്നതുതന്നെ. ലേഖനം ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഫെയ്സ് ബുക്ക് വാളുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നത് മൂലം അക്ബര്‍ സാഹിബ് അന്യായമായി തെറ്റുധരിക്കപ്പെടുന്നു എന്ന വേദന കലര്‍ന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വിശദീകരണമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
അക്ബര്‍ക്കയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് താങ്കള്‍ നടത്തിയ പദപ്രയോഗങ്ങള്‍ക്കൊന്നും മറുപടി എഴുതുവാനുള്ള ജ്ഞാനമോ വഴക്കമോ പരിചയമോ എനിക്കില്ല. അതുകൊണ്ടുതന്നെ ഞാന്‍ അതിന് മുതിരുന്നില്ല. താങ്കളുടെ അഭിശംസാ പ്രയോഗങ്ങള്‍ എന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അല്ലാഹു എനിക്കും താങ്കള്‍ക്കും പൊറുത്തുതരികയും കഠിനമായ നരകശിക്ഷയില്‍ നിന്ന് നമ്മെയെല്ലാം കാത്തുരക്ഷിക്കുകയും ചെയ്യട്ടെ (ആമീന്‍) എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു .
ഒന്ന്: അക്ബര്‍ സാഹിബ് സമ്മേളന പ്രസംഗത്തില്‍ ജിന്ന് വിവാദവുമായി ബന്ധപ്പെടുത്തി വിഷ്ണുവിനെ പരാമര്‍ശിച്ചതിലാണല്ലോ താങ്കളുടെ ഒന്നാമത്തെ പരിഭവം. അക്ബര്‍ക്ക തന്റെ പ്രസംഗത്തിലെ ഈ ഭാഗം കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന് താങ്കളടക്കം പലര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രസംഗത്തിനിടയില്‍ തന്നെ തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത അക്ബര്‍ക്ക സൂചിപ്പിക്കുകയും താന്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അതെന്തായിരുന്നാലും, 'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി മനസ്സിലാകാന്‍ താഴെ കൊടുത്തിരിക്കുന്ന സംഭാഷണം ശ്രദ്ധിക്കുക.
'ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്നാണ് ഇസ്ലാം എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നത്.'
'ഞങ്ങള്‍ എല്ലാവരും ഏകനായ സ്രഷ്ടാവില്‍ തന്നെയാണ് വിശ്വസിക്കുന്നത്. നിങ്ങള്‍ അല്ലാഹുവെന്ന് വിളിക്കുന്നു; ഞങ്ങള്‍ പരബ്രഹ്മമെന്നും വിളിക്കുന്നു; അത്രയേയുള്ളൂ.'
'യഥാര്‍ഥത്തില്‍, പ്രാര്‍ഥനയാണല്ലോ ആരാധനയുടെ ആത്മാവ്. ഏകനായ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പറയുമ്പോള്‍ അവനോട് മാത്രമാവണം പ്രാര്‍ഥനകളെല്ലാം എന്നാണ് അര്‍ഥമാക്കുന്നത്. നിങ്ങളാണെങ്കില്‍ ശിവന്‍, വിഷ്ണു, ഇന്ദ്രന്‍, മിത്രന്‍ തുടങ്ങിയവരോടെല്ലാം പ്രാര്‍ഥിക്കുന്നവരാണ്.'
'ശിവനും വിഷ്ണുവും ഇന്ദ്രനും മിത്രനുമെല്ലാം വ്യത്യസ്ത പ്രകൃതി പ്രതിഭാസങ്ങളുടെ ചുമതലയേല്‍ പിക്കപ്പെട്ടിരിക്കുന്ന അദൃശ്യശക്തികളാണെന്നാണ് വേദങ്ങള്‍ പഠിപ്പിക്കുന്നത്. അവയോടുള്ള സഹായാര്‍ഥനകള്‍ യഥാര്‍ഥത്തില്‍ പരബ്രഹ്മത്തോടുള്ളവ തന്നെയാണ്.'
'ശിവനും വിഷ്ണുവും നിങ്ങളുടെ സഹായാര്‍ഥന കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നാണോ നിങ്ങളുടെ വിശ്വാസം?'
'ശിവക്ഷേത്രത്തിലോ വൈഷ്ണവ ക്ഷേത്രത്തിലോ പോയി പ്രാര്‍ഥിക്കുന്നവര്‍, ഈ ദേവന്‍ അവിടെ സന്നിഹിതരാണെന്നും തങ്ങളുടെ പ്രാര്‍ഥനകള്‍ അവര്‍ കേള്‍ക്കുമെന്നും അവയ്ക്ക് ഫലപ്രാപ്തിയുണ്ടാവുമെന്നുമാണ് വിശ്വസിക്കുന്നത്.'
'ഇതുതന്നെയല്ലേ ബഹുദൈവാരാധന? ചിലര്‍ ശിവനോട് പ്രാര്‍ഥിക്കുന്നു. മറ്റുചിലര്‍ വിഷ്ണുവിനോടും ഇന്ദ്രനോടുമെല്ലാം പ്രാര്‍ഥിക്കുന്നു. മറഞ്ഞവഴിയിലുള്ള എല്ലാ സഹായാഭ്യര്‍ഥനകളും ഏകനായ സ്രഷ്ടാവിനോട് മാത്രമേ പാടുള്ളൂവെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.'
'മുസ്ലിംകളില്‍ തന്നെ പലരും പുണ്യവാളന്‍മാരുടെ ശവകുടീരങ്ങളില്‍ ചെന്ന് അവരോടും മറ്റും പ്രാര്‍ഥിക്കുന്നുണ്ടല്ലോ. അവരും മറഞ്ഞ രീതിയിലുള്ള സഹായം പ്രതീക്ഷിച്ചുകൊണ്ട് തന്നെയല്ലേ അത് ചെയ്യുന്നത്?'
'ഒരു കാര്യം മുസ്ലിംകള്‍ ചെയ്യുന്നതുകൊണ്ടുമാത്രം ശരിയാകുമെന്ന് ആരാണ് പറഞ്ഞത്? മറഞ്ഞ മാര്‍ഗത്തിലൂടെയുള്ള സഹായം കാംക്ഷിച്ചുകൊണ്ട് സ്രഷ്ടാവിനോടല്ലാതെ ആരോട് ആര് തേടിയാലും അത് ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.'
'ഞങ്ങള്‍ ഇന്ദ്രനെയും വരുണനേയും കുറിച്ചെല്ലാം വിശ്വസിക്കുന്നത് പോലെ നിങ്ങളും പ്രപഞ്ചത്തില്‍ അഗോചരങ്ങളായ ശക്തികള്‍ ഉള്ളതായി വിശ്വസിക്കുന്നുണ്ടല്ലോ?'
'സ്രഷ്ടാവിന്റെ കല്‍പനകള്‍ അനുസരിക്കുവാന്‍ മാത്രം കഴിയുന്ന മലക്കുകള്‍, കല്‍പനകള്‍ അനുസരിക്കുവാനും ധിക്കരിക്കുവാനും കഴിയുന്ന ജിന്നുകള്‍ എന്നീ അഭൌതിക സൃഷ്ടികളെ കുറിച്ച് ക്വുര്‍ആനും നബിവചനങ്ങളും നമുക്ക് പറഞ്ഞ് തരുന്നുണ്ട്.'
'ഞങ്ങള്‍ ദേവന്‍മാരെന്നും അസുരന്‍മാരെന്നും പറയുന്നു; നിങ്ങള്‍ മലക്കുകളെന്നും ജിന്നുകളെന്നും പറയുന്നു. അത്രയല്ലേയുള്ളൂ. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം. അതുപോകട്ടെ. ജിന്നുകളോടോ മലക്കുകളോടോ ഏതെങ്കിലും തരത്തിലുള്ള സഹായം ചോദിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്?'
'ജിന്നുകളോടാണെങ്കിലും മലക്കുകളോടാണെങ്കിലും ദേവന്‍മാരോടാണെങ്കിലും അസുരന്‍മാരോടാണെങ്കിലും മരിച്ചുപോയ മഹാത്മാക്കളോടാണെങ്കിലും മറഞ്ഞ വഴികളിലുള്ള സഹായാഭ്യര്‍ഥനകളെല്ലാം അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.'
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം മുജാഹിദ് പ്രസ്ഥാനത്തോടൊപ്പം നടക്കുകയും പ്രസ്തുത നടത്തത്തോടൊപ്പം പ്രസംഗവും എഴുത്തും മതതാരതമ്യ പഠനവും മറ്റുമതസ്ഥരോടുള്ള സംവാദവുമെല്ലാം പഠിക്കുകയും അങ്ങനെ സംവദിക്കുവാനുള്ള ആദര്‍ശ ധൈര്യവും നട്ടെല്ലും പ്രസ്ഥാനം പ്രദാനം ചെയ്യുകയും ചെയ്ത ഒരു വിനീതനായ സാധാരണ സലഫി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇങ്ങനെയൊരു മറുപടി മാത്രമേ ഇത്തരമൊരു സംഭാഷണത്തിന് മുതിരുന്ന ഹൈന്ദവ സുഹൃത്തുക്കളോട് പറയാന്‍ കഴിയൂ എന്നാണ് അക്ബര്‍ക്ക സമ്മേളനപ്രഭാഷണത്തില്‍ വിശദീകരിച്ചത്. ഈ ഉത്തരം 'പൊട്ടത്തര'മാണെന്നാണല്ലോ താങ്കളുടെ അഭിപ്രായം. ഈ ചോദ്യത്തിന് പറയേണ്ടത് താഴെ പറയുന്ന മറുപടിയാണെന്നാണോ താങ്കള്‍ കരുതുന്നത്?
'ദേവന്‍മാരും അസുരന്‍മാരും ഒക്കെ സങ്കല്‍പങ്ങളാണ്. അവയെ കുറിച്ച് പ്രതിപാദിക്കുന്ന വേദങ്ങളും പുരാണങ്ങളുമെല്ലാം അടിസ്ഥാനരഹിതമാണ്. അതുകൊണ്ട് തന്നെ അവയോട് സഹായം തേടുന്നത് ബഹുദൈവാരാധനയാണ്. എന്നാല്‍ ജിന്നുകളും മലക്കുകളും യാഥാര്‍ഥ്യങ്ങളാണ്. അവയെ കുറിച്ച് പ്രതിപാദിക്കുന്ന ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും സ്രഷ്ടാവില്‍ നിന്നുള്ളതാണെന്ന് സ്ഥാപിക്കുവാനാകുന്നവയാണ്. അതിനാല്‍ അവയോട് സഹായം ചോദിക്കുന്നത് ബഹുദൈവാരാധനയാവുകയില്ല.'
ഈ ഉത്തരം പറയണമെങ്കില്‍ അമുസ്ലിംകളോട് ആദ്യം പറഞ്ഞുതുടങ്ങേണ്ടത് രിസാലത്താകണം. ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥവും മുഹമ്മദ് നബി ദൈവദൂതനുമാണെന്ന് സ്ഥാപിച്ചുകൊണ്ടാവണം നാം ദഅവത്തിന തുടക്കം കുറിക്കേണ്ടത്. അത് ബോധ്യപ്പെടുത്തിയ ശേഷം ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ച അദൃശ്യ സൃഷ്ടികളോട് സഹായം ചോദിക്കുന്നത് ബഹുദൈവാരാധനയല്ലെന്നും അല്ലാത്തവരോട് - ഹിന്ദുക്കളുടെ ദേവന്‍മാര്‍, അസുരന്‍മാര്‍, ഗ്രീക്കുകാരുടെ ഡെയൂസ്, തെയൂസ്, പാര്‍സികളുടെ മസ്ദമാര്‍ തുടങ്ങിയ സാങ്കല്‍പിക അദൃശ്യ സൃഷ്ടികളോട് - സഹായം ചോദിക്കുന്നതേ ബഹുദൈവാരാധനയാവുകയുള്ളൂവെന്നും നാം പറഞ്ഞുകൊടുക്കണം. എന്നാല്‍ ഇസ്ലാമിക പ്രബോധനത്തിന്റെ രീതി ഇതല്ലെന്നും പ്രവാചകന്‍മാരൊന്നും തൌഹീദ് പഠിപ്പിച്ചത് ഈ രീതിയിലായിരുന്നില്ലെന്നും താങ്കള്‍ക്കും അറിയാമല്ലോ. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സന്ദേശം പ്രബോധനം ചെയ്യപ്പെട്ടപ്പോള്‍ തങ്ങള്‍ സഹായം തേടിക്കൊണ്ടിരിക്കുന്ന വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും പുണ്യാത്മാക്കളെയും ദേവന്‍മാരെയും അസുരന്‍മാരെയും ജിന്നുകളെയും മലക്കുകളെയുമെല്ലാം ഒഴിവാക്കണമെന്നും ഏകനായ അല്ലാഹുവോട് മാത്രം സഹായം ചോദിക്കണമെന്നും ആണ് പ്രവാചകന്‍മാര്‍ പഠിപ്പിക്കുന്നതെന്നായിരുന്നു പ്രബോധിതരെല്ലാം മനസ്സിലാക്കിയത് എന്ന അക്ബര്‍ സാഹിബിന്റെ നിലപാട് തെറ്റാണെന്ന് ക്വുര്‍ആനിന്റെയും സ്വഹീഹായ ഹദീഥുകളുടെയും പിന്‍ബലത്തോടെ തെളിയിക്കുകയാണ് താങ്കള്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അതുചെയ്യാതെ വെറുതെ 'പൊട്ടത്തരം' ആരോപിക്കുന്നത് സലഫികള്‍ക്ക് ചേര്‍ന്നതാണോ?
രണ്ട്: ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ചിട്ടുള്ള വസ്തുതകള്‍, അവയെത്രതന്നെ ബുദ്ധിപരമായി അസ്വീകാര്യവും അയുക്തികരവുമായി തോന്നിയാലും, അവയെ നിഷേധിക്കാതെ തന്നെ പൊതുസമൂഹത്തിനുമുന്നില്‍ വിശദീകരിക്കുവാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാവുകയില്ല. മലക്കുകളുടെയും ജിന്നുകളുടെയും അസ്തിത്വവും സിഹ്റിന്റെ യാഥാര്‍ഥ്യവും ശറഇയ്യായ റുക്വ്യകളിലൂടെയുള്ള രോഗ ശമനവുമെല്ലാം പ്രമാണങ്ങളാല്‍ സ്ഥാപിക്കപ്പെട്ടവയായതുകൊണ്ട് നട്ടെല്ല് നിവര്‍ത്തി നിന്ന് കൊണ്ട് തന്നെ അവയെ കുറിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാന്‍ പ്രബോധകര്‍ക്ക് കഴിയും. അതിന് അവര്‍ക്ക് അല്ലാഹുവിന്റെ തൌഫീക്വുമുണ്ടാവും. താങ്കള്‍ ചൂണ്ടിക്കാണിച്ച യൂറ്റ്യൂബിലെ ചോദ്യോത്തരങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍ സഹായാര്‍ഥന ദേവന്‍മാരോടും അസുരന്‍മാരോടും ആയാല്‍ ബഹുദൈവാരാധനയാണെന്നും ജിന്നുകളോടോ മലക്കുകളോടോ ആയാല്‍ ബഹുദൈവാരാധനയല്ലെന്നുമുള്ള വാദം ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നതാണോ? ഒരിക്കലും അല്ല എന്നും അതുകൊണ്ടുതന്നെ അത്തരമൊരു വാദത്തെ സംരക്ഷിക്കാന്‍ പ്രബോധകര്‍ക്ക് കഴിയില്ല എന്നും ഉള്ള അക്ബര്‍ സാഹിബിന്റെ വീക്ഷണത്തെ വിമര്‍ശിച്ച താങ്കള്‍പോലും തദ്വിഷയകമായി ഒരു ആയത്തോ ഹദീഥോ ഉദ്ധരിച്ചത് കണ്ടില്ല! മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ നടക്കുന്ന പരിപാടികളില്‍ വെച്ച് പ്രസ്തുത വാദം ഉന്നയിക്കപ്പെട്ടാല്‍ അതോടനുബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് നമുക്കെന്ത് മറുപടി പറയാനാകും എന്ന് അക്ബര്‍ക്ക വേവലാതിപ്പെട്ടത് ഈ ആദര്‍ശത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും കൊണ്ടാണ്. ബീഡിത്തലകൊണ്ട് പോസ്ററെഴുതിയും ഉറക്കമൊഴിച്ചിരുന്ന് അവ ഒട്ടിച്ചും പിറ്റേന്ന് തന്നെ അവ കീറിയത് കാണുമ്പോള്‍ സങ്കടപ്പെട്ടും ആവേശത്തോടെ അന്നുരാത്രി കീറിയിടത്തുതന്നെ വീണ്ടും ഒട്ടിച്ചും മൈക്കു പോലുമില്ലാതെ തെരുവുകളില്‍ തൌഹീദ് പ്രസംഗിച്ചും കൂകിവിളി കേള്‍ക്കുമ്പോള്‍ അവ അവഗണിച്ചും വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ അവക്ക് മറുപടി പറഞ്ഞും വാഹന പ്രചരണങ്ങളില്‍ ഇസ്വ്ലാഹീ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന പാട്ടുകള്‍ പാടിയും പ്രസംഗിച്ചും കല്ലേറുകളുണ്ടാവുമ്പോള്‍ അവ അവഗണിച്ചും പെട്ടെന്ന് വാഹനം തിരിച്ചുവിട്ടും പുഷ്കലമായ ഒരു ഇസ്വ്ലാഹീ കുട്ടിക്കാലത്തെ മനസ്സില്‍ താലോലിക്കുന്ന അക്ബര്‍ക്ക യെപ്പോലുള്ളവര്‍ക്ക് പ്രതിസന്ധിഘട്ടങ്ങളിലെ തേട്ടങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ദൈവേതര അദൃശ്യശക്തികളെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ മുജാഹിദ് വേദികളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സങ്കടവും വേവലാതിയും തോന്നുക സ്വാഭാവികമല്ലേ സഹോദരാ? അതിനാണ് 'ഫോബിക് ഡിസോര്‍ഡര്‍' എന്നുപറയുന്നതെങ്കില്‍ വലിയവരും വേദിയില്‍ തിളങ്ങുന്നവരുമായ നമ്മുടെ പ്രസംഗകര്‍ക്ക് പ്രസ്തുത 'ഡിസോഡര്‍' അല്‍പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുപോകും, നമ്മുടെ പഴയ തലമുറ.
മൂന്ന്: ജിന്ന് തന്നെ സഹായിക്കുമെന്ന് കരുതിക്കൊണ്ടും ആഗ്രഹിച്ചുകൊണ്ടും ജനങ്ങള്‍ ഉള്ളിടത്തോ ഇല്ലാത്ത സ്ഥലത്തോ വെച്ച് ഒരാള്‍ 'ജിന്നേ സഹായിക്കണേ' എന്നോ, 'യാ ഇബാദല്ലാഹ്' എന്നോ മറ്റെന്തെങ്കിലുമോ പറഞ്ഞാല്‍ അത് ശിര്‍ക്കാകുമെന്ന ജംഇയ്യതുല്‍ ഉലമയുടെ അഭിപ്രായം അക്ബര്‍ സാഹിബ് അംഗീകരിച്ചതാണല്ലോ, അദ്ദേഹത്തിനെതിരില്‍ ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണങ്ങളുടെ മുഴുവന്‍ അടിസ്ഥാനം. തന്റെ നിലപാടിന്റെ ന്യായങ്ങള്‍ എന്തൊക്കെയാണെന്ന് അക്ബര്‍ സാഹിബ് തന്നെ ഇതിനകം പലയിടങ്ങളിലായി, പലപ്പോഴായി വിശദീകരിച്ചിട്ടുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1. മനുഷ്യരെ സഹായിക്കുന്നതിനായി അല്ലാഹു ജിന്നുകളെ നിശ്ചയിച്ചതായി വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ ഇല്ല. അല്ലാഹു നിശ്ചയിക്കാത്ത എന്തിനെയെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിന് കാരണമായി സ്വീകരിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവാണ് കാര്യങ്ങളെയും കാരണങ്ങളെയും സൃഷ്ടിക്കുന്ന (മുസബ്ബിബുല്‍ അസ്ബാബ്) ഖാലിക്വും കാര്യങ്ങളെ കണക്കാക്കുന്ന ക്വാദിറും എന്നിരിക്കെ അവന്‍ നിശ്ചയിക്കാത്ത കാരണങ്ങളെ എന്തെങ്കിലും ഒരു കാര്യത്തിന് സ്വീകരിക്കല്‍ ശിര്‍ക്കാണ്.
2. അല്ലാഹുമാത്രമാണ് ഇലാഹ് എന്ന് വാക്കിലൂടെയും കര്‍മങ്ങളിലൂടെയും അംഗീകരിക്കലാണല്ലോ തൌഹീദുല്‍ ഉലൂഹിയ്യഃ. ഇലാഹ് എന്നാല്‍ ആരാധനകള്‍ അര്‍ഹിക്കുന്നവനെന്നര്‍ഥം. പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന കര്‍മങ്ങളാണ് ആരാധന. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായാര്‍ഥനയാണ് പ്രാര്‍ഥന. അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഏതെങ്കിലും ഒരു കാര്യം നേടുവാനുള്ള കാരണമായി ജിന്നുകളെ നിശ്ചയിച്ചതായി വ്യക്തമാക്കുന്ന ക്വുര്‍ആന്‍ അയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഇല്ല. ഒരാള്‍ ജിന്നുകളോട് എന്തെങ്കിലും ഒരു കാര്യം ചോദിക്കുകയാണെങ്കില്‍ അത് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമാണ് എന്നര്‍ഥം. ഇത്തരം ചോദ്യത്തിന് തന്നെയാണ് പ്രാര്‍ഥന എന്ന് പറയുക. ജിന്നുകളോടുള്ള സഹായാര്‍ഥന പ്രാര്‍ഥനയായതിനാല്‍ അത് അവരോടുള്ള ആരാധനയാണ്, തൌഹീദുല്‍ ഉലൂഹിയ്യത്തിലുള്ള ശിര്‍ക്കുമാണ്.
3. സഹായതേട്ടം അല്ലാഹുവിനോട് മാത്രമാവണമെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമായി പഠിപ്പിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് മാത്രമേ സഹായം തേടുകയുള്ളൂവെന്ന് ഓരോ മുസ്ലിമും ദിവസേന പതിനേഴ് പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ച് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ദൃശ്യലോകത്തുള്ള (ആലമുശ്ശഹാദഃ) മനുഷ്യരോട് അവര്‍ക്ക് കഴിയുന്ന കാര്യങ്ങളിലുള്ള സഹായതേട്ടം ഈ ഇസ്തിആനതില്‍ ഉള്‍പെടുകയില്ലെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അദൃശ്യലോകത്തുള്ള (ആലമുല്‍ ഗയ്ബ്) ജിന്നുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നില്ല. അതിനാല്‍ അവയോടുള്ള സഹായതേട്ടം ശിര്‍ക്കാണ്.
4. ആലമുശ്ശഹാദയിലെ വ്യക്തികളോട് സഹായം തേടുമ്പോള്‍ അവര്‍ നമ്മെ സഹായിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാനും മനസിലാക്കാനും കഴിയും. അല്ലാഹുവില്‍ നിന്ന് നാം സഹായം തേടുമ്പോള്‍ അവന്‍ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്നുള്ള സഹായം ഗയ്ബിയാണെന്നര്‍ഥം. ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് ഒരാള്‍ സഹായം തേടുമ്പോള്‍ പ്രസ്തുത സഹായം ഗയ്ബിയായ മാര്‍ഗത്തിലൂടെയായിരിക്കും. അഥവാ, അവ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഇങ്ങനെയുള്ള സഹായ തേട്ടം അല്ലാഹുവിനോടല്ലാതെ ചെയ്യാന്‍ പാടില്ലെന്നാണ് നടേ സൂചിപ്പിച്ച ക്വുര്‍ആന്‍ വചനങ്ങളും സ്വഹീഹായ ഹദീഥുകളും വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ജിന്നുകളോടുള്ള സഹായതേട്ടം ശിര്‍ക്കാണ്.
5. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പരിശോധിച്ചാല്‍ രണ്ട് തരത്തിലുള്ള ഇസ്തിആനതുകളാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്ന്, അല്ലാഹുവിനോട് ചെയ്യുമ്പോള്‍ തൌഹീദും അല്ലാത്തവരോട് ചെയ്യുമ്പോള്‍ ശിര്‍ക്കുമായിത്തീരുന്ന ഇസ്തിആനതാണ്. രണ്ടാമത്തേത് സൃഷ്ടികളോട് ചെയ്യാവുന്ന അനുവദനീയമായ ഇസ്തിആനത്താണ്. സൃഷ്ടികളോടാകുമ്പോള്‍ ഒന്നാമത്തെ ഇസ്തിആനത് ശിര്‍ക്കും രണ്ടാമത്തേത് അനുവദനീയവുമാകുമെന്നര്‍ഥം. ഇതല്ലാതെ മൂന്നാമതായി മറ്റേതെങ്കിലും തരത്തിലുള്ള ഇസ്തിആനതുകള്‍ ഉള്ളതായി ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ വ്യക്തമാക്കുന്നില്ല. ജിന്നുകളോടുള്ള ഇസ്തിആനത് ശിര്‍ക്കോ അനുവദനീയമോ അല്ലെന്നും ഹറാം മാത്രമാണെന്നും ഉള്ള വാദത്തിന് ക്വുര്‍ആനിന്റെയോ നബിവചനങ്ങളുടെയോ പിന്‍ബലമില്ലെന്നര്‍ഥം. വഹ്യിന്റെ അടിസ്ഥാനത്തിലല്ലാതെ മതനിയമങ്ങളെ നിര്‍മിക്കുന്നവരെ കുറിച്ചാണ് 'അല്ലാഹുവിന് പുറമെ റബ്ബുകളെ സ്വീകരിച്ചവര്‍' എന്ന് ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഈ നിയമനിര്‍മാണം അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള പങ്കുചേര്‍ക്കലാണെന്നര്‍ഥം.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ആശ്രയിച്ചിട്ടുള്ള സ്രോതസ്സുകള്‍ ക്വുര്‍ആന്‍, സ്വഹീഹായ ഹദീഥുകള്‍, മൂന്ന് തലമുറകളില്‍ പെട്ട സലഫുസ്സ്വാലിഹുകളുടെ ലഭ്യമായ അഭിപ്രായങ്ങള്‍, മുജാഹിദ് പ്രസ്ഥാനം പുറത്തിറക്കിയ വിശുദ്ധ ക്വുര്‍ആന്‍ വിവരണം ഉള്‍പടെയുള്ള സാഹിത്യങ്ങള്‍, കെ. ഉമര്‍ മൌലവി, സൈദ് മൌലവി, കെ.പി മുഹമ്മദ് മൌലവി, എ.പി അബ്ദുല്‍ ക്വാദിര്‍ മൌലവി തുടങ്ങിയ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ മുജാഹിദ് പണ്ഡിതന്‍മാരുമായുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിരന്തരമായ ആശയവിനിമയങ്ങള്‍ എന്നിവയാണെന്ന് അക്ബര്‍ സാഹിബ് തന്നെ പല രീതിയില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുള്ള 'തകര്‍പ്പന്‍' ലേഖനങ്ങള്‍ എഴുതി സംതൃപ്തി അടയുന്നതിനുപകരം അക്ബര്‍ക്ക ഉന്നയിച്ചിട്ടുള്ള ഈ ന്യായങ്ങള്‍ക്ക് പ്രമാണനിബദ്ധവും വസ്തുതാപരവുമായ വിയോജനക്കുറിപ്പുകള്‍ വൈജ്ഞാനിക നിലവാരത്തോടുകൂടി തയ്യാറാക്കാനാണ് താങ്കളടക്കമുള്ള അദ്ദേഹത്തിന്റെ വിമര്‍ശകര്‍ സന്നദ്ധമാകേണ്ടത്. കാര്യഗൌരവത്തോടുകൂടി നടക്കേണ്ട ഇത്തരം ചര്‍ച്ചകള്‍ ആവേശലഹരിയില്‍ കേവലം ഉപരിപ്ളവപരമായി ആടിത്തീര്‍ക്കുമ്പോള്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ സത്യം തിരിച്ചറിയുന്നതില്‍ നിന്ന് തടയുന്നുണ്ടോ എന്ന് ആലോചിക്കണമെന്ന് മാത്രമാണ് എല്ലാ സുഹൃത്തുക്കളോടും ഗുണകാംക്ഷാപൂര്‍വം ഉണര്‍ത്താനുള്ളത്:
1. ജഹാലത്ത്: ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നും തൌഹീദിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ചും ശിര്‍ക്ക് കടന്നുവരുന്ന വ്യത്യസ്ത മാര്‍ഗങ്ങളെ കുറിച്ചും സൂക്ഷ്മമായി മനസ്സിലാക്കാത്തതുകൊണ്ട് ജിന്നുകളോടുള്ള സഹായാര്‍ഥന ആലമുശ്ശഹാദയിലെ സൃഷ്ടികളോടുള്ള സഹായ തേട്ടത്തെപോലെയാണ് എന്ന് തെറ്റിദ്ധരിക്കുകയും അങ്ങേയറ്റത്തെ വിനയവും താഴ്മയുമില്ലെങ്കില്‍ അല്ലാഹുവിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇബാദത്തായിത്തീരുകയില്ലെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞതില്‍ നിന്ന് ജിന്നുകളോടുള്ള സഹായാര്‍ഥന ഇബാദത്തായിത്തീരുകയില്ലെന്ന് കരുതുകയും ചെയ്തത്. അല്ലാഹുവോടുള്ള ഇബാദത്തുകള്‍ സ്വീകാര്യമായിത്തീരണമെങ്കില്‍ അങ്ങേയറ്റത്തെ താഴ്മയും വിനയവും ഉണ്ടാവണം. ഗയ്ബിയ്യായ മാര്‍ഗങ്ങളിലൂടെയുള്ള സഹായതേട്ടം നടക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടായിവരുന്നതാണ് അങ്ങേയറ്റത്തെ വിനയവും താഴ്മയും എന്നതാണ് വസ്തുത. മരിച്ചുപോയ മഹാത്മാക്കളോട് സഹായാര്‍ഥന നടത്തുമ്പോഴും ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് സഹായാര്‍ഥന നടത്തുമ്പോഴും സ്വാഭാവികമായി ഉണ്ടായിവരുന്നതാണ് ഈ താഴ്മയും വിനയവും. ഇത് മനസിലാക്കാതെ ജിന്നുകളെ മനുഷ്യരുമായി താര്യതമ്യം ചെയ്യുകയും മനുഷ്യരോടുള്ള സഹായാര്‍ഥനപോലെ തന്നെയാണ് ജിന്നുകളോടുള്ളത് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നത് തൌഹീദുല്‍ ഉലൂഹിയ്യത്തിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ്.
2. അകലാനിയ്യത്ത്: ആലമുല്‍ ഗയ്ബിലെ സൃഷ്ടികളായ ജിന്നുകളെ കുറിച്ച് ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പറഞ്ഞുതരുന്നത് അപ്പടി ചോദ്യം ചെയ്യാതെയും വ്യാഖ്യാനാഭാസങ്ങള്‍ക്ക് വിധേയമാക്കാതെയും സ്വീകരിക്കുന്നതിന് പകരം സ്വന്തം ബുദ്ധി ഉപയോഗിച്ച് അവയെ അപഗ്രഥിക്കാന്‍ ശ്രമിച്ചത്. നിലത്ത് വീഴുന്ന ഭക്ഷണം ജിന്ന് തിന്നുമെന്ന് പറഞ്ഞാല്‍ അതിലെ ഏത് പോഷകമാണ് ജിന്നിന്റെ ഭക്ഷണമാകുന്നത് എന്ന് അന്വേഷിക്കാതെ ഹദീഥില്‍ പറഞ്ഞത് അതേപടി സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. ജിന്നുകള്‍ക്ക് ശരിതെറ്റുകള്‍ ചെയ്യാന്‍ സ്വാതന്ത്യമുണ്ട് എന്ന് പ്രമാണങ്ങള്‍ പറഞ്ഞാല്‍ അതിന്റെ വിശദീകരണങ്ങളിലേക്ക് പോകാതെയും വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാതെയും അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അതില്‍ നിന്ന് ജിന്നുകള്‍ മനുഷ്യരെ പോലെയാണ് എന്നും ഭൌതിക ജീവികളാണ് എന്നും അവര്‍ക്ക് സത്യവിശ്വാസികളെ സഹായിക്കാന്‍ കഴിയുമെന്നും എല്ലാമുള്ള നിഗമനത്തിലെത്തുന്നത് പ്രമാണങ്ങളുടെ സ്വന്തം ഇച്ഛ പ്രകാരമുള്ള വ്യാഖ്യാനം വഴിയാണ്. ഈ അക്വ്ലാനിയ്യത്ത് തന്നെയാണ് ഖവാരിജുകള്‍ മുതല്‍ മുഅ്തസലികള്‍ വരെ സ്വിറാത്തുല്‍ മുസ്തക്വീമില്‍ നിന്ന് വഴിപിഴക്കുവാന്‍ കാരണമായി ഭവിച്ചത്.
3. തകലിദ്: പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും പണ്ഡിതന്‍മാരില്‍ ചിലര്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളെ പ്രമാണങ്ങള്‍ക്ക് തുല്യമായി കരുതി അവക്ക് അപ്രമാദിത്വം കല്‍പിച്ചത്. പണ്ഡിതന്‍മാരുടെ മഹത്വവും ആദരണീയതയും അംഗീകരിക്കുന്നതോടൊപ്പം തന്നെ അവര്‍ പുറപ്പെടുവിക്കുന്ന മതകല്‍പനകളെ അവരുപയോഗിച്ച പ്രമാണങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്ന് പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. മുഹമ്മദ് നബിക്ക് ശേഷം ആര്‍ക്കും തെറ്റുപറ്റാമെന്നും ആരെയും അന്ധമായി അനുകരിക്കാന്‍ പാടില്ല എന്നുമുള്ള നിലപാടിന് വിരുദ്ധമായി ചില പണ്ഡിതന്‍മാരോടുള്ള അതിരുകടന്ന ആദരവ് അവരുടെ അഭിപ്രായങ്ങളെയെല്ലാം ന്യായീകരിക്കുന്ന പതനത്തിലേക്ക് നമ്മെ നയിച്ചുകൂടാത്തതാണ്. അന്ധമായി ആരെയെങ്കിലും പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹമല്ല, ശാപ-കോപ-താപങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന വസ്തുത നാം ഓര്‍ക്കുക.
4. ഹുബ്ബ്: ചിലരോടുള്ള സ്നേഹവും ആദരവും അവര്‍ പറഞ്ഞുപോയ അബദ്ധങ്ങളെ ന്യായീകരിക്കുന്ന പതനത്തിലെത്തിച്ചേര്‍ന്നത്. അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ട സത്യവിശ്വാസികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മതത്തെ വികലമാക്കുകയും വക്രീകരിക്കുകയുമല്ല ചെയ്യേണ്ടത്, പ്രത്യുത ദീനില്‍ നിന്ന് തെറ്റിപ്പോയവരെ നല്ല നിലയില്‍ പ്രമാണങ്ങളിലേക്ക് നയിച്ച് അവരെ സ്നേഹിക്കുകയാണ്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍ സ്വന്തത്തെയും സ്നേഹിക്കുന്നവരെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് ഓര്‍ക്കേണ്ടതാണ്.
5. ഉദ് വാന്‍ : ചിലരോടുള്ള വിരോധം അവര്‍ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കുവാനും അതുവഴി അവരെ താറടിക്കുവാനുമുള്ള കാരണമായിത്തീര്‍ന്നത്. ആരോടുമുള്ള വിരോധം അവരോട് അനീതി ചെയ്യുവാന്‍ നിമിത്തമായിക്കൂടാ എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. ദീനീവിഷയത്തിലാകുമ്പോള്‍ ഈ വിരോധം അതീവ ഗൌരവതരമായിത്തീരും. പ്രസ്തുത വിരോധത്തിനനുസൃതമായി ദീനിന്റെ ഹുക്മുകള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഗൌരവതരമായ വ്യതിയാനങ്ങള്‍ക്ക് നിമിത്തമാവുന്നു. അലി തങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചില്ല എന്ന വിരോധം ഖവാരിജുകളുടെ ഉല്‍പത്തിക്കും ഇമാം ഹസനുല്‍ ബസ്വരിയോടുള്ള അസൂയയും വെറുപ്പും മുഅ്തസിലിയ്യത്തിനും തുടക്കമായത് ഉദാഹരണം.
മതപരമായ ഒരു ആദര്‍ശത്തര്‍ക്കമെന്ന നിലക്ക് ഈ പ്രശ്നത്തില്‍ പരസ്പരം തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടിവരിക സ്വാഭാവികം മാത്രമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എന്നാല്‍ ഇസ്ലാഹ് മാസികയില്‍ താങ്കള്‍ എഴുതിയ തരം ലേഖനങ്ങള്‍ ഗുണപരമായ ആശയസംവാദങ്ങളെയാണ് പ്രചോദിപ്പിക്കുന്നത് എന്ന് തോന്നുന്നില്ല. അതിനാല്‍, മറ്റു കാര്യങ്ങള്‍ ഉപന്യസിക്കുന്നതിന് പകരം അക്ബര്‍ സാഹിബിന്റെ നിലപാട് താങ്കള്‍ക്ക് മുന്നില്‍ അവശേഷിപ്പിക്കുന്നത് താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളാണ് എന്ന് മനസ്സിലാക്കുകയും അവക്ക് മറുപടി പറയുകയും ചെയ്തുകൊണ്ടാണ് ഇനിയെങ്കിലും താങ്കള്‍ 'വിമര്‍ശന പഠനങ്ങള്‍' പ്രസിദ്ധീകരിക്കേണ്ടത് എന്ന് സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.

1. മനുഷ്യനെ സഹായിക്കാനായി അല്ലാഹു ജിന്നുകളെ ഏര്‍പ്പെടുത്തിയതായി വ്യക്തമാക്കുന്ന ആയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ? ആദിമ തലമുറകളിലുള്ള സലഫുകളില്‍ ആരെങ്കിലും അങ്ങിനെ മനസിലാക്കിയതായി രേഖകളെന്തെങ്കിലും ഉണ്ടോ?
2. ജിന്നുകളോടുള്ള സഹായാഭ്യര്‍ഥന കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളിലുള്ളതാണെന്ന വാദത്തിന് പ്രമാണങ്ങളുടെ പിന്തുണയുണ്ടോ? വിശ്വാസികള്‍ക്ക് എന്തെങ്കിലും കാര്യങ്ങള്‍ നേടുന്നതിന് ജിന്നുകളെ കാരണമാക്കിയതായി വ്യക്തമാക്കുന്ന ആയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ?
3. അല്ലാഹുവിനോട് മാത്രമേ സഹായതേട്ടം പാടുള്ളൂവെന്ന പൊതുതത്ത്വത്തില്‍ നിന്ന് ആലമുശ്ശഹാദയിലുള്ളവരെ ഒഴിവാക്കിയതുപോലെ ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളെ ഒഴിവാക്കിയതായി വ്യക്തമാക്കുന്ന ആയത്തുകളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ? പ്രവാചക പ്രശംസക്ക് പാത്രമായ ആദ്യത്തെ മൂന്ന് തലമുറയലുള്ളവര്‍ ആരെങ്കിലും അങ്ങനെ മനസ്സിലാക്കിയതായി വല്ല രേഖയും ഉണ്ടോ?
4. ഗയ്ബിയായ മാര്‍ഗത്തിലുള്ള ഏതെങ്കിലും സഹായാഭ്യര്‍ഥനകളെ അല്ലാഹുവിന് മാത്രമുള്ള ഇസ്തിആനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ ഉണ്ടോ?
5. സൃഷ്ടികളോടാകുമ്പോള്‍ ശിര്‍ക്കാവുന്ന ഇസ്തിആനത്തും അനുവദനീയമാകുന്ന ഇസ്തിആനത്തുമല്ലാതെ മൂന്നാമത്തെ തരം ഇസ്തിആനത്തിന് (ഹറാമായത്) ക്വുര്‍ആനില്‍ നിന്നോ സ്വഹീഹായ ഹദീഥില്‍ നിന്നോ വല്ല തെളിവുകളും ഉദ്ധരിക്കാനാവുമോ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 'അതെ' എന്നാണെങ്കില്‍ അതിനുള്ള പ്രമാണങ്ങളുദ്ധരിക്കുകയാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ രീതി. അല്ലാതെ ശരീഅത്തിന്റെ കാര്യത്തില്‍ തര്‍ക്കശാസ്ത്രവും യുക്തിവാദവും ഉന്നയിച്ച് തങ്ങളുടെ വാദം സമര്‍ഥിക്കുവാന്‍ ശ്രമിക്കുന്നത് അഹ്ലുസ്സുന്നയുടെ മാര്‍ഗമല്ല.
ഇവക്കുള്ള ഉത്തരം 'ഇല്ല' എന്നാണെങ്കില്‍ ജിന്നുകളോടുള്ള സഹായാഭ്യര്‍ഥന ശിര്‍ക്കല്ലെന്ന വാദം ഉപേക്ഷിച്ച് തൌഹീദി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ശിര്‍ക്കിന്റെ ഗൌരവം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഐക്യപ്പെടുകയാണ് സലഫുകളുടെ മാര്‍ഗം പിന്‍പറ്റുന്നവര്‍ ചെയ്യേണ്ടത്. 'ഇല്ല' എന്ന ഉത്തരത്തിന് ശേഷവും തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് നമുക്ക് ഭൂഷണമല്ലെന്നാണല്ലോ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്!
"നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.'' (7:3)
"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115)
അല്ലാഹു തൌഹീദി പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ നമ്മെ ഒരുമിച്ച് ചേര്‍ക്കുകയും സ്വര്‍ഗത്തില്‍ മുഹമ്മദ് നബിയോടൊപ്പം അദ്ദേഹത്തിന്റെ സഖാക്കളിലൊരാളായിത്തീരാന്‍ അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍.

മുസ്തഫാ തന്‍വീര്‍

അരീക്കോട്, മലപ്പുറം-673639
--
With prayers, and awking prayers
Musthafa Thanveer

---------- Forwarded message ----------
From: musthafathanveer areacode <musthafa...@gmail.com>
Date: Fri, Mar 1, 2013 at 7:19 PM
Subject: edited
To: Sadique Muhammad <km.sa...@gmail.com>




--
With prayers, and awking prayers
Musthafa Thanveer

to the right goal, through the right path" MSM 17 th PROFCON March 8,9,10 Malappuram

പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌.
പ്രായമേറും തോറും പരിഗണന വര്‍ധിക്കണം.

ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌.
അവരുടെ സഹവാസം മഹാഭാഗ്യമാണ്‌.
അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌

http://www.fridaykhutba.com



MSM PROFCON @MALAPPURAM ON MARCH 8,9,10 INSHA-ALLAH
http://www.youtube.com/watch?v=kqluaW2K4YM

മുസ്ലിം കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇമാഗാസിന്‍ സന്ദര്‍ശിക്കുക: www.esalsabeel.com


 ആദര്‍ശ പഠനത്തിന്നായി ഇംഗ്ലീഷില്‍ ഒരു വെബ്സൈറ്റ് - നിങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ ഈ ലിങ്ക് എത്തിച്ചു കൊടുക്കുക 

My favorite portal :   http://www.friendswhisper.com/

Listen live from http://alislahradio.com    
 

MALAYALAM ISLAMIC CLASS ROOM

please visit  
http://micrguide.blogspot.com
http://www.youtube.com/watch?v=dQqjHXG-870

www.islahikuwait.org
 

 

--
You received this message because you are subscribed to the Google Groups "Mujahid Conference" group.
To unsubscribe from this group and stop receiving emails from it, send an email to mujahid-confere...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

Reply all
Reply to author
Forward
0 new messages