പ്രിയ സഹോദരങ്ങളെ,
അസ്സലാമു അലൈകും വ രഹ്മതുല്ലഹി വ ബര്കാതുഹു
നിങ്ങളുടെ കുടുംബത്തിലോ സുഹൃത്ത് വലയതിലൊ പ്രൊഫഷണല്‍ രംഗത്ത് പഠിക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പരലോകത്തേക്കു ഉപകാരപെടുന്ന ഒരു സുപ്രധാന കാര്യം ആണ് ഇവിടെ സൂചിപ്പിക്കുന്നത് . അധാര്‍മികതയും തിന്മകളും നിറഞ്ഞു നില്‍കുന്ന കാമ്പസുകളില്‍ അല്ലാഹുവിനെ ഭയന്ന് ജീവിക്കുന്ന, സ്വര്‍ഗത്തില്‍ പോകണം എന്ന് ആഗ്രഹിക്കുന്ന മുസ്‌ലിം ആണ് ഞാന്‍ എന്ന് ആര്‍ജവത്തോടെ പറയാന്‍ കഴിയുന്ന ഉത്തമ വിദ്യാര്‍ഥി തലമുറയെ വാര്‍തെടുകുന്ന ഒരു കൂട്ടായ്മ ആണ് പ്രോഫകോന്‍.
2013 മാര്‍ച്ച് 8,9,10 തിയതികളില്‍ മലപ്പുറത്ത് വച്ച് നടക്കുന്ന പ്രസ്തുത സംഗമത്തിലേക്കു നിങ്ങളുടെ പരിജയതിലുള്ള, കുടുംബത്തിലുള്ള, സുഹൃത്ത് വലയത്തിലുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. ഇന്ഷ അല്ലാഹ് നിങ്ങള്‍ക്കും അതിന്റെ പ്രതിഫലം റബ്ബില്‍ നിന്നും ലഭിക്കും.
13 വര്‍ഷങ്ങള്‍ക് മുന്‍പ് തൃശ്ശൂരില്‍ വച്ച് നടന്ന പ്രോഫകോനില്‍ കൂടിയാണ് ഇസ്ലാമിക ജീവിതത്തോടും അതിന്റെ പ്രമാണങ്ങലോടും ഒക്കെ അടുക്കുവാനും അറിയാനും എനിക്ക് സാധിച്ചത്. അതുകൊണ്ട് മലപ്പുറത്ത് വച്ച് നടക്കുന്ന ഈ പ്രസ്തുത സംഗമത്തിലേക്കു അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ ബന്ധത്തിലുള്ള എല്ലാ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുക. 2013 മാര്‍ച്ച് 8,9,10 തിയതികളില്‍ മലപ്പുറത്ത് വച്ചാണ് ഇന്ഷ അല്ലാഹ് പ്രോഫകോന്‍ നടകുന്നത് നാഥന്‍ അനുഗ്രഹിക്കട്ടെ