[ Newsboy4U ] നെടുമ്പാശേരിയിലേക്ക്‌ വന്ന വിമാനം ആകാശച്ചുഴിയില്‍ നിന്നു രക്ഷപ്പെട്ടു‍‍‍

1 view
Skip to first unread message

newspaper news

unread,
Apr 25, 2010, 2:47:10 AM4/25/10
to news...@yahoogroups.com, news...@googlegroups.com, keralane...@yahoogroups.com
നെടുമ്പാശേരിയിലേക്ക്‌ വന്ന വിമാനം ആകാശച്ചുഴിയില്‍ നിന്നു രക്ഷപ്പെട്ടു‍‍‍

Text Size:   


കൊച്ചി: ദുബായില്‍ നിന്നും കൊച്ചിയിലേക്ക്‌ വന്ന എമിറേറ്റ്‌ വിമാനം ആകാശച്ചുഴിയില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. 361 യാത്രക്കാരുമായി രാവിലെ ഗള്‍ഫില്‍ നിന്നും വരവേ നെടുന്പാശേരിയില്‍ നിന്നും 60 നോട്ടിക്കല്‍ മൈല്‍ അകലെ ഗോവയുടെ ആകാശ പരിധിയില്‍ വച്ചാണ്‌ വിമാനം ആകാശച്ചുഴി എന്ന അപൂര്‍വ്വ പ്രതിഭാസത്തില്‍ പെട്ടത്‌. ആകാശച്ചുഴിയില്‍ പെട്ടാല്‍ വിമാനങ്ങള്‍ രക്ഷപ്പെടുന്ന സംഭവം അപൂര്‍വ്വമാണ്‌. വന്‍ ദുരന്തത്തില്‍ നിന്നാണ്‌ വിമാനം രക്ഷപ്പെട്ടത്‌. നെടുന്പാശേരിയില്‍ വിമാനം ഇറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് ആകാശച്ചുഴിയില്‍പെട്ടത്.

ആകാശച്ചുഴിയില്‍പെട്ട വിമാനം നിയന്ത്രണം വിട്ട്‌ ആകാശത്ത്‌ ആടിയുലഞ്ഞു. സീറ്റില്‍ നിന്നും വീണ്‌ പല യാത്രക്കാര്‍ക്കും പരുക്കേറ്റു. വിമാനത്തിന്റെ ദിശതന്നെ മാറി. ഒരിടയ്‌ക്ക് വളരെ താഴ്‌ന്ന് പറന്ന വിമാനം എങ്ങിനെയോ ഉയര്‍ന്നുപൊങ്ങുകയായിരുന്നുവെന്ന്‌ വിമാനത്തിന്റെ പൈലറ്റ്‌ അറിയിച്ചു. നിയന്ത്രണം നഷ്‌ടപ്പെട്ടതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്‌ഥയായിരുന്നുവെന്നും പൈലറ്റ്‌ പറഞ്ഞു.

പരുക്കേറ്റ 20 ഓളം യാത്രക്കാര്‍ പ്രാഥമിക ചികിത്സ തേടി. ഇവരില്‍ ആറു പേര്‍ക്ക് മുറിവുണ്ട്. ഒരു സ്ത്രീയുടെ തല വിമാനത്തിനെറ് മുകളിലിടിച്ച് പൊട്ടിയിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരു ഗര്‍ഭിണിയും കുട്ടിയുമുണ്ട്. അമ്മയുടെ മടിയില്‍ നിന്ന് തെറിച്ചുവീണാണ് കുട്ടിക്ക് പരുക്കേറ്റത്. രാവിലെ 8.20-ന് നെടുന്പാശേരിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം 20 മിനിറ്റ് വൈകിയാണ് ലാന്‍്റ് ചെയ്തത്.

രാവിലെ 8.30 ഓടെ വിമാനം സുരക്ഷിതമായി നെടുമ്പാശേരിയില്‍ ഇറങ്ങി. യാത്രക്കാര്‍ സുരക്ഷിതരാണെങ്കിലും പലരും വന്‍ ദുരന്തം നേരിട്ടതിന്റെ ഷോക്കില്‍ നിന്നും മുക്‌തരായിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിന്‌ വിമാനക്കമ്പനി തീരുമാനിച്ചിട്ടുണ്ട്‌.

--
You received this message because you are subscribed to the Google
Groups "newsboy" group.
To post to this group, send email to news...@googlegroups.com
To unsubscribe from this group, send email to
newsboy4U+...@googlegroups.com
For more options, visit this group at
http://groups.google.com/group/newsboy4U?hl=en?hl=en
http://www.newstower.blogspot.com/
Reply all
Reply to author
Forward
0 new messages