സുറുമയെഴുതിയ മിഴികളേ - Cover by Sri N V Krishnan

5 views
Skip to first unread message

Nisi

unread,
Jun 26, 2012, 3:56:56 AM6/26/12
to paattup...@googlegroups.com, m3db...@googlegroups.com, നാദം, cinemadb

കദീജ എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരിയെഴുതി എം എസ് ബാബുരാജ് സംഗീതം പകർന്ന് കെ ജെ യേശുദാസ് ആലപിച്ച “സുറുമയെഴുതിയ മിഴികളേ” എന്ന മനോഹര ഗാനവുമായി എത്തുന്നു ശ്രീ എൻ. വി കൃഷ്ണൻ.. ഭാവസാന്ദ്രമായ അദ്ദേഹത്തിന്റെ ഈ ഗാനം ഏവരും കേട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

 

http://www.m3db.com/node/28630

 

[ഗായകരുടെ ശ്രദ്ധയ്ക്ക് എംത്രീയിലെ പാട്ടുപെട്ടിയിൽ ചേർക്കാനായി ഗാനങ്ങൾ പാടും മുൻപ് മറ്റാരെങ്കിലും അത് മുൻപേ പാടി സൈറ്റിൽ ചേർത്തിട്ടുണ്ടോ എന്ന് ഒന്നു നോക്കിയാൽ നന്നായിരിക്കും. ഒരാൾ പാടിയ ഗാനം മറ്റൊരാൾ പാടരുതെന്നല്ല, എങ്കിലും ആരും പാടി പോസ്റ്റ് ചെയ്യാത്ത ഗാനം ചെയ്യുന്നതാകും ഒന്നുകൂടി നല്ലത്]


--

NV Krishnan

unread,
Jun 27, 2012, 6:37:39 AM6/27/12
to nadam...@googlegroups.com
Dear Nisi....

Thanks for publishing my song "Surumayezhuthiya....".

Though I am able to go to the page by clicking on the link given by you, I am unable to locate the song  on the "Records" page. It is not seen even on my profile page...

Please advice where I can find the song on the site  (without the help of the link you sent)

Thanks again & Regards
NVK

2012/6/26 Nisi <gnk...@gmail.com>



--
Check out my albums at : http://www.muziboo.com/enveek/music/albums/
My Music Blog "Second Innings": http://nvkrishnan.blogspot.com/

Abhilash

unread,
Jun 30, 2012, 2:06:40 PM6/30/12
to paattup...@googlegroups.com, cinemadb, nadam...@googlegroups.com
കൃഷ്ണേട്ടാ, പർഫക്റ്റ് റെന്ററിങ്ങ്...! കൺഗ്രാറ്റ്സ്... :)
ഞാനൊക്കെ ജനിക്കുന്നതിനും 12 വർഷം മുൻപ് 1967 ൽ, ‘പഹാഡി’ രാഗത്തിൽ, ബാബുരാജ് , യൂസഫലി കേച്ചേരി, യേശുദാസ് കൂട്ടുകെട്ടിൽ ജന്മമെടുത്ത അതിമനോഹരഗാനം! :)

ഗാനം ഗംഭീരമായി, ശ്രുതിമധുരമായിത്തന്നെ കൃഷ്ണേട്ടൻ പാടി.

ഏക്ചലി, യേശുദാസ് ഒറിജിനലായി തെറ്റിച്ചാണ് ഇത് പാടിയിരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അനുപല്ലവിയിൽ,

“ജാലക തിരശ്ശീല നീക്കി
ജാലമെരിയുവതെന്തിനോ....
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെരിയുവതെന്തിനോ...“

- എന്നാണു യേശുദാസ് പാടിയത്. ‘ജാലമെരിയലല്ല‘, ‘ജാലമെറിയലാണ്‘ കവി ഉദ്ദേശിച്ചത്, അതുപോലെ, ‘കരളിലെരിയുവതെന്തിനോ?’ എന്നല്ല ‘കരളിലെറിയുവതെന്തിനോ?’ എന്നാണ് ശരി. ‘എറിയലും എരിയലും‘ തമ്മിൽ അർത്ഥത്തിൽ അജഗജാന്തരമാണു! യേശുദാസൊക്കെ ഇങ്ങനെ ചെയ്താൽ എന്താ ചെയ്യ? പക്ഷെ, കൃഷ്ണേട്ടൻ ശരിയായി തന്നെ പാടി. :) ഇന്നാ പിടി ഒരു പോപ്പിൻസ്.. :)

ഈ ഗാനം ബാബുരാജിന്റെ ശബ്ദത്തിൽ കേട്ടിട്ടുണ്ടോ? അത് കേട്ടാലേ ആ സംഗീതസംവിധായകന്റെ മനസ്സിൽ ഈ പാട്ടിനുണ്ടായിരുന്ന യഥാർത്ഥ ഫീൽ എന്തായിരുന്നു എന്ന് മനസ്സിലാകുക. കേൾക്കാത്തവർക്ക് കേൾക്കാനായി ബാബുരാജിന്റെ സ്വന്തം ശബ്ദത്തിൽ “സുറുമയെഴുതിയ മിഴികളേ...” 
[ലിങ്ക് ഇവിടെ : http://www.youtube.com/watch?v=iCro4_siwZ8 ]

-Abhilash

Shaji Mrithunjay

unread,
Jun 30, 2012, 5:42:42 PM6/30/12
to nadam...@googlegroups.com
 
യേശുദാസ് ഗാനമേളക്ക് പാടിയ കാര്യമാണോ പറയുന്നത്?
ഒറിജിനല്‍ വേര്‍ഷനില്‍  '' ജാലമെറിയുവ''   തെന്നും, '' കരളിലെറിയുവ''   തെന്നും തന്നെയാണ് പാടിയിരിക്കുന്നത്.

2012/6/30 Abhilash <pkabh...@gmail.com>
Reply all
Reply to author
Forward
0 new messages