കൃപ എന്നൊരു കൊച്ചു മിടുക്കി ഗായികയെ പരിചയപ്പെടുത്തുന്നു. നമ്മുടെ പാട്ടുപുസ്തകത്തിലെ അംഗവും അനേകം ട്രൂപ്പിനൊപ്പം സഹകരിച്ചിട്ടുള്ള വയലിനിസ്റ്റും ഒപ്പം സംഗീത സംവിധായകനും കൂടിയായ ശ്രീ ചെമ്പിൽ കൃഷ്ണകുമാറിന്റെ മകളാണ് തൃശൂർ സ്വദേശിനിയായ ഈ പന്ത്രണ്ടാം ക്ലാസുകാരി. പഠിച്ചതും വളർന്നതുമെല്ലാം മാതാപിതാക്കൾക്കൊപ്പം സൗദി അറേബ്യയിൽ.
ഗോപീ സുന്ദർ ഈണം നൽകി, റഫീൽ അഹമ്മദ് വരികളെഴുതി ശ്രേയ ഘോഷാലും നവീൻ അയ്യരും ചേർന്ന് അൻവർ എന്ന സിനിമയിൽ ആലപിച്ച “കിഴക്കുപൂക്കും മുരിക്കിനെന്തൊരു”എന്ന ഗാനവുമായി ആദ്യമായി എംത്രീഡിബിയിലേക്ക്. ഏവരും കേൾക്കുക, പ്രോൽസാഹിപ്പിക്കുക.
ഗാനം ഇവിടെ കേൾക്കാം
http://www.m3db.com/node/28648
നിശി