നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ by Anoop Menon

3 views
Skip to first unread message

Nisi

unread,
Jun 25, 2012, 5:20:32 AM6/25/12
to paattup...@googlegroups.com, m3db...@googlegroups.com, നാദം, cinemadb, anoop menon

എംത്രീയിൽ ഒരു പുതിയ ഗായകനെ പരിചയപ്പെടുത്തുന്നു. ഒരു പക്ഷേ നിങ്ങളിൽ പലർക്കും പരിചയമുണ്ടാകാം. പേര് അനൂപ് മേനോൻ. തൃശൂർ സ്വദേശി. ഷാർജയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി നോക്കുന്നു. വോയ്സ് ഓഫ് അറേബ്യ, ജയ് ഹോ ധമാക്ക, സംഗീത വർഷം തുടങ്ങിയ സംഗീത മൽസരങ്ങളിൽ മൂന്നാം സ്ഥാനം. ഐഡിയാ സ്റ്റാർ സിങ്ങറിലും പങ്കെടുത്തിട്ടുണ്ട്. നൂറിലേറെ വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചു.

 

1995 ൽ റിലീസായ അഗ്നിദേവൻ എന്ന ചിത്രത്തിൽ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജീ.ശ്രീകുമാർ ആലപിച്ച “നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ” എന്ന ഗാനവുമായി എംത്രീയിലേക്ക് കടന്നു വരുന്നു. ഏവരും കേൾക്കുക, ആ യുവ പ്രതിഭയെ അഭിപ്രായങ്ങൾ അറിയിക്കുക.


ഗാനം കേൾക്കാൻ

 

http://www.m3db.com/node/28623


Inline image 1


--

Anoop.jpg

Kiran..!!

unread,
Jun 25, 2012, 5:22:21 AM6/25/12
to cine...@googlegroups.com, paattup...@googlegroups.com, m3db...@googlegroups.com, നാദം, anoop menon
കൊടു കൈ അനൂപേ...ബാക്കി പാട്ട് കേട്ടിട്ട്.. :)


2012/6/25 Nisi <gnk...@gmail.com>
Anoop.jpg

Danil David

unread,
Jun 25, 2012, 5:24:57 AM6/25/12
to cine...@googlegroups.com, paattup...@googlegroups.com, m3db...@googlegroups.com, നാദം, anoop menon
anoop menon ennu kettappo njan onnu samshayichu

pattu kelkkatte


Best Regards

Danil David



2012/6/25 Kiran..!! <kiran...@gmail.com>
Anoop.jpg

Abhilash

unread,
Jun 25, 2012, 7:47:20 AM6/25/12
to paattup...@googlegroups.com, cinemadb, anoop menon, nadam...@googlegroups.com
ഇഷ്ടപ്പെട്ടു. വളരെ വളരെ നന്നായിട്ടുണ്ട്.
ശബ്ദം കേൾക്കാൻ തന്നെ നല്ല സുഖം.
ബാക്കി അഭിപ്രായങ്ങൾ സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്..

OFF:
യു.എ.ഇ മികച്ചഗായകരുടെ കേന്ദ്രമായി മാറുകയാണ് എന്ന് തോന്നുന്നു.. ഡെയിലി ഒരോരോ പുലികൾ രംഗത്ത് വരികയാണല്ലോ...!
ഇവന്മാരോടൊക്കെ അസൂയ തോന്നുന്നു.. :)) എനിക്കും ഒരു 4 വരിയെങ്കിലും ശ്രുതിതെറ്റാതെ പാടാൻ കഴിഞ്ഞിരുന്നെങ്കിൽ..! ഹോ.. ഹെന്ത് നല്ല നടക്കാത്ത സ്വപ്നം.... :(

-Abhilash

G Nisikanth

unread,
Jun 25, 2012, 8:20:16 AM6/25/12
to nadam...@googlegroups.com, paattup...@googlegroups.com, cinemadb, anoop menon

പാടണം എന്നിത്ര നിർബന്ധം എന്തിനാ.. ഒരു നാലു വരി തന്നെ എഴുതി ആരെയെങ്കിലും കൊണ്ട് പാടിച്ചാൽ പോരേ:)


(ബൈ ദ വേ, യൂ ഏ ഈ യിൽ മാത്രമല്ല, ആഫ്രിക്കേലും നല്ല പാട്ടുകാർ ഉണ്ട്..;))


2012/6/25 Abhilash <pkabh...@gmail.com>

Abhilash

unread,
Jun 25, 2012, 8:32:24 AM6/25/12
to paattup...@googlegroups.com, cinemadb, anoop menon, nadam...@googlegroups.com
അതെങ്ങിനെ ശരിയാകും??  ‘സ്വന്തമായി പാടാൻ കഴിവുണ്ടായിരുന്നെങ്കിൽ..’ എന്ന ആഗ്രഹം സ്വന്തമായി 4 വരിയെഴുതി മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ചാൽ സഫലമാകുമോ ആഫ്രിക്കക്കാരാ??

അതെ അതെ.. ആഫ്രിക്കേലുള്ള ഒരു പാട്ടുകാരനെ പറ്റി BBC യും CNN ഉം അടക്കം എല്ലാ ഇന്റർനേഷണൽ മീഡിയാസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പാട്ടുകാരനെ അവിടെ ഒരു കമ്പനി ജോലിക്കെടുത്തത് തന്നെ, ഏതേലും നൈജീരിയൻ എമ്പ്ലോയീസ് തെറ്റു ചെയ്താൽ  അവർക്ക് കൊടുക്കുന്ന പണിഷ്മെന്റ് എന്ന രീതിയിൽ ഈ പാട്ടുകാരനെക്കൊണ്ട് പാട്ടുപാടിക്കും പോലും! ഈ പാട്ടുകാരൻ ഈയിടെ ആമസോൺ.കോമിൽ “Rode NT1-A Cardioid Condenser Microphone“ നു ഓഡർ കൊടുത്തിട്ടുണ്ട് എന്നും വാർത്തയുണ്ടായിരുന്നു. ആ പാട്ടുകാരന്റെ ചിത്രം താഴെ കൊടുക്കുന്നു.... :)

Inline image 1

(മറ്റേ പാവത്തിന്റെ മുഖം നോക്കൂ...! ഏത് ജന്മത്ത് ചെയ്ത പാപത്തിന്റെ ഫലമാണോ ആവോ!!) :P

-Abhilash




2012/6/25 G Nisikanth <cheria...@gmail.com>
african-singer.jpg

G Nisikanth

unread,
Jun 25, 2012, 8:57:23 AM6/25/12
to nadam...@googlegroups.com, paattup...@googlegroups.com, cinemadb, anoop menon

ഹോ ക്രൂരാ.. ഇത്രയും വേണ്ടിയിരുന്നില്ല!!! ഒന്ന് പേടിപ്പിച്ചു വിട്ടാൽ പോരാരുന്നോ :((

 

(രണ്ടാഴ്ച കഴിഞ്ഞ് ഞാൻ അങ്ങോട്ടു വരുന്നുണ്ട്. എവിടെപ്പോയൊളിച്ചാലും പൊക്കും മോനേ.. ഇതിനുള്ളത് നേരിൽ തരാം..;):)


2012/6/25 Abhilash <pkabh...@gmail.com>
african-singer.jpg

Abhilash

unread,
Jun 26, 2012, 5:29:44 AM6/26/12
to paattup...@googlegroups.com, anoop menon, നാദം, cine...@googlegroups.com
"♫♪..നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...”  യുമായി ബന്ധപ്പെട്ട ഒരു പ്രധാനകാര്യം ഓർമ്മവന്നു.

ഇപ്പോ പറഞ്ഞില്ലേൽ പിന്നെ മറന്നുപോകും...  :)

"♫♪..നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...” , ഗിരീഷ് പുത്തഞ്ചേരിയുടെയും എം.ജി രാ‍ധാകൃഷ്നന്റെയും ഈ ഗാനം M3DB യിൽ അനൂപ് പാടിയത് ഇന്നലെ വീട്ടിൽ പോയി കേട്ടോണ്ടിരിക്കുമ്പോൾ പണ്ട്... വർഷങ്ങൾക്ക് മുൻപ്... ഇതേ ഗാനം മറ്റൊരാൾ ഇവിടെ പാടിയത് ഞാൻ ഇതുപോലെ തന്നെ ആസ്വദിച്ചിരുന്നല്ലോ എന്ന ഓർമ്മ..!
ആകെപ്പാടെ ഒരു “സിറ്റ്വേഷൻ റീപ്ലേ“ ഫീൽ... എന്താ പറയ്യ,  ഫ്രഞ്ചിൽ 'Déjà vu' എന്നൊക്കെ പറയില്ലേ... അത് തന്നെ.. :)
പിന്നെ, “ജ്യോതിഷ് ബ്രഹ്മിയെ“ മനസ്സിൽ ധ്യാനിച്ച് ഒന്ന് ആഞ്ഞ് പിടിച്ച് ആലോചിച്ചപ്പോൾ സംഭവം മനസ്സിൽ ഓടിയെത്തി....

വർഷങ്ങൾക്ക് മുൻപുള്ള കഥയാണു...
ഒരു 6 വർഷം മുൻപ്... ഞാനൊക്കെ ബ്ലോഗിൽ സജീവമായിരുന്ന കാലം...
പാട്ടുപുസ്തകത്തിലെ നമ്മുടെ ‘ജോ’ അന്ന് ബ്ലോഗിൽ അതിമനോഹരമായി പാടിയിരുന്നു ഈ ഗാനം, . അന്ന് ‘ജോ‘ അത് ബ്ലോഗിൽ പോസ്റ്റ് ചെയ്തപ്പോൾ സാക്ഷാൽ മ്യൂസിക്ക് ഡയറക്റ്റർ MG Radhakrishnan തന്നെ വന്ന് അവിടെ കമന്റ് ചെയ്തു.

“I heard your song “Nilavinte Neelabhasma”. My daughter sent me this link. You have a nice voice and a good rendering. Bless you, my son.“

അതോടൊപ്പം എം.ജി രാധാകൃഷ്ണന്റെ ഫുൾ അഡ്രസ്സും, ലാന്റ് ലൈൻ നമ്പറും മൊബൈൽ നമ്പറും ഈമെയിൽ അഡ്രസ്സും അടക്കം ഒരു കമ്പ്ലീറ്റ് പാക്കേജ് ആയിരുന്നു ആ കമന്റ്. ആദ്യം അത് ഏതേലും സുഹൃത്തുക്കൾ ചെയ്തതാണെന്ന് കരുതിയെങ്കിലും അവിടെ കൊടുത്ത നമ്പറിൽ ഫോൺ വിളിച്ചപ്പോഴാണു ‘ജോ‘ സംഭവം റിയൽ ആണു എന്ന് മനസ്സിലാക്കിയത്. പിന്നെ എം.ജി രാധാകൃഷ്ണനെയും കുടുമ്പത്തെയും കണ്ടതും “♫♪..നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ..” ഗാനം അദ്ദേഹത്തിന്റെ മുന്നിൽ പാടിയതും, പിന്നെ, MGR ന്റെ തന്നെ ഒരു ഗാനത്തിനു ജി.വേണുഗോപാലിന് ട്രാക്ക് പാടിയതും ഒക്കെ പിന്നീട് നടന്ന കാര്യങ്ങൾ. ഇതൊക്കെ മഹാനായ ആ സംഗീതസംവിധായകൻ അന്തരിച്ചപ്പോൾ ജോ തന്റെ ഓർമ്മക്കുറിപ്പിൽ വീണ്ടും എഴുതിയതും ഓർക്കുന്നു.

“♫♪..നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ..”  ഇപ്പോൾ വീണ്ടും ആസ്വദിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം ഓർമ്മവന്നു, അത് പങ്കുവെയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പാട്ടുകളൊന്നും പാടാത്തത് കണ്ടപ്പോൾ മൂന്നു നാലു ദിവസം മുൻപായിരുന്നു ‘ജോ‘ ന്  ഞാൻ ഒരു റിമൈന്റർ മെസേജ് അയച്ചത്. (എനിക്ക് ഇടക്ക് ഇങ്ങനെ ഒരു സൂക്കേടുണ്ട്, കിരണിനും ബഹൂനും ഒക്കെ നന്നായി അറിയാം :P ). ഇപ്പോൾ പാടാത്തതിന്റെ  റീസൺസ് വളരെ വിശദമായി ‘ജോ‘ റിപ്ലേയിൽ പറയുകയും ചെയ്തിരുന്നു.

ഏതായാലും, പഴയ പോസ്റ്റുകൾ ഞാൻ തപ്പിയിറങ്ങിയപ്പോൾ blog പോസ്റ്റ് കിട്ടി. പക്ഷെ എനിക്ക് പാട്ട് കേൾക്കാൻ ഇപ്പോ പറ്റുന്നില്ല, അത് അപ്പ്ലോഡ് ചെയ്ത സൈറ്റ് ഇവിടെ ബ്ലോക്ക് ആയതു കൊണ്ടോ, അത് എക്സ്പയർ ആയതു കൊണ്ടോ ആകാം.. വർഷം കുറേ ആയില്ലേ...

കാണാത്തവർക്ക് കാണാൻ ഇതാ ചില ലിങ്കുകൾ.

1) എം.ജി രാധാകൃഷ്ണൻ അന്തരിച്ചപ്പോൾ ‘ജോ’ എഴുതിയ ഓർമ്മക്കുറിപ്പ്
    [ http://www.jocalling.com/2010/07/m-g-radhakrishnan-passes-away ]

2‌) പണ്ട് ബ്ലോഗിൽ പോസ്റ്റ് ചെയ്ത് ‘♫♪..നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവൾ’
   [ http://songsofjo.blogspot.com/2006/06/song-nilaavinte-neela-bhasma-movie.html ]

3) മറ്റൊരു പോസ്റ്റ്.
   [ http://jocalling.blogspot.com/2006/06/maybe-i-am-stupid.html ]

പാട്ടിന്റെ ട്രാക്ക് (ജോ വേർഷൻ) മറ്റെവിടെയെങ്കിലും ഉണ്ടെങ്കിൽ ജോ ഒന്ന് ഷേർ ചെയ്യണേ...! (soundcloud/muziboo/or other).

--Abhilash

G Nisikanth

unread,
Jun 26, 2012, 5:37:06 AM6/26/12
to nadam...@googlegroups.com, paattup...@googlegroups.com, anoop menon, cine...@googlegroups.com
അഭിലാഷഗവേഷകാ.. നമിച്ച്...!!!:)


2012/6/26 Abhilash <pkabh...@gmail.com>

Abhilash

unread,
Jun 27, 2012, 6:28:47 AM6/27/12
to paattup...@googlegroups.com, anoop menon, നാദം, cine...@googlegroups.com
Thanks for the links 'Jo' :)

"ജോയുടെ ശബ്ദത്തിനും, അനായാസമായി പാടിയ ഗാനത്തിനും, കൽക്കണ്ടത്തിന്റെ സ്വാദ്...!” :)

(ആത്മഗതം: ഗാനത്തിലെ ആദ്യ വാക്ക് “നിലാവിന്റെ...” എങ്കിലും മരിയാദിക്ക് പാടാൻ ഇന്നലെ രാത്രി മുതൽ ഞാൻ തലകുത്തി മറിയുന്നു..!) :)

-Abhi


2012/6/26 Jo <joca...@gmail.com>
Thank you so much for sharing, Abhi. :-)

The unplugged version that MGR commented on is here - http://www.4shared.com/mp3/wuvFgZ6A/nilaavinte-unplugged.html

And the one with karaoke track -

Just to add that I am not so proud of both these versions (not being humble and all that, just telling the truth), but MGR was so kind to leave some positive feedback and it was a once in a life time moment. :-)

Jo.


Reply all
Reply to author
Forward
0 new messages