കിരാ പാട്ടുകള് ഹിറ്റാക്കിയെടുക്കാന്‍ , അല്ലെങ്കില്‍ ഹിറ്റാവാന് ഇങ്ങനെ പല ഘടകങ്ങ്ങ്ങളും ഉണ്ടെന്നുള്ള വസ്തുതകള്‍ കണക്കിലെടുത്താലും , പഴയ കമ്പോസേഴ്സ് പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തിയവരായിരുന്നില്ലേ ? ക്ലാസിക്കലും അതിന്റെ ഹൈയര്‍ വേര്‍ഷനായ ഫോക്കും പിന്നെ മെലഡിയിലും മാത്രമൊതുങ്ങിയോ പഴയകാല സംഗീതം ? ഇന്നത്തെ പാട്ടുകളേയും പുതു തലമുറയെയും അംഗീകരിച്ചു കൊണ്ട് തന്നെയാണു ഈ ചോദ്യം . എന്തും പഴയത് " മാത്രമാണു " നല്ലതെന്ന് പറയുന്ന ഒരാളുടെ അഡ്വക്കേറ്റ് അല്ല ഞാന്‍. എങ്കിലും ....
എതിരന്‍ മാഷിനെയും ഭാസി മാഷിനെപ്പോലെയും പഴകാല സംഗീതം അരിച്ചുകലക്കി കുടിച്ച് റിസേര്‍ച്ച് ചെയ്തവരുടെ അഭിപ്രായം അറിയണം എന്നുണ്ട്... അവര്‍ മാത്രമല്ല, ഇവിടെയുള്ള എല്ലാവരുടെയും , അറിവുണ്ടായിട്ടും മിണ്ടാത്ത പലരുടെയും , അഭിപ്രായങ്ങള് കേള്‍ക്കട്ടെ :)
On Saturday, January 12, 2013, Kiran..!! wrote:
ഒരു പരിധി വരെ ശരിയാണെങ്കിലും പഴയ കമ്പോസേർസിന് വലിയ ഒരു ചലഞ്ചുണ്ടായിരുന്നത്..പാട്ട്..പാട്ടായിത്തന്നെ ആളുകൾ കേട്ടിരുന്നു എന്നതാണ്..പാട്ട് ഇത്രയും ദൃശ്യവൽക്കരിച്ചിരുന്നില്ല,അല്ലെങ്കിൽ സ്റ്റേജ് പെർഫോമൻസിന്റെ ഭാഗമായിരുന്നില്ല.അതിനാൽത്തന്നെ ശ്രോതാവിന്റെ ചെവികൾക്ക് ഇമ്പവും വ്യത്യസ്തവുമായ ഒരു സംഗതിയാവാതെ പാട്ടുകൾ ഹിറ്റാക്കിയെടുക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു.എത്രയധികം കഫർട്ട് സോണിലായിരുന്നെങ്കിലും പ്രതിഭയില്ലാതെ താൻ ഫ്ലൂക്കല്ല എന്ന് തെളിയിക്കുന്നതിന് പാടുപെടേണ്ടിയിരുന്നു.പക്ഷേ ഇപ്പോൾ പാട്ടുകൾ ഹിറ്റാക്കിയെടുക്കാൻ മറ്റ് പല ഫാക്റ്റേഴ്സും വളരെയധികം സഹായകരമാവുന്നു എന്ന് തോന്നാറൂണ്ട്..പാട്ടുകളുടെ കാസറ്റ് മാത്രമായി വാങ്ങുന്ന ഒരു സംസ്ക്കാരം ഇപ്പോഴുണ്ടോ ? ഒരു 80:20 ഫാക്റ്റർ ( മ്യൂസിക് : മറ്റ് ഘടകങ്ങൾ) പണ്ട് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 20:80 എന്ന് കണക്കാക്കാമെന്ന് തോന്നുന്നു....ഇതാണെന്റെ അഭിപ്രായം..
--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144