ഇഞ്ചിപ്പണിക്കു പോയതായിരുന്നു അവര്‍. രാജനും രമേശനും. നല്ല മഴയുള്ള ഒരു
ഞായറാഴ്ച ദിവസം അവര്‍ കുടകിലെ ബിട്ടങ്ങല എന്ന സ്ഥലത്തുനിന്നു
നാട്ടിലേക്ക്, അതായത് ഉളിക്കലിലേക്കു പുറപ്പെട്ടു. പോയ ബുധനാഴ്ച
ആഴ്ചച്ചന്തയില്‍നിന്നു ചെറിയ വിലയ്ക്ക് ഒപ്പിച്ചെടുത്ത ഇറുകിയ പാന്റ്‌സും
കോളറുള്ള ബനിയനുമായിരുന്നു അവര്‍ ധരിച്ചത്. അവിടവിടെ ചായം പോയ ആ ബനിയനും
പാന്റ്‌സും അവരുടെ രൂപത്തിന് അല്‍പ്പമായ കോമാളിത്തത്തോടൊപ്പം
പ്രായത്തിനിണങ്ങുന്ന ചെറുപ്പവും നല്‍കിയിരുന്നു. ഇഞ്ചിക്കണ്ടത്തില്‍ കാന
വെട്ടുമ്പോഴോ കതിന കൂട്ടുമ്പോഴോ മറ്റോ ആണ് അവരെ കാണുന്നതെങ്കില്‍ അവര്‍
ഇരുപതു തികയാത്ത ചെറുപ്പക്കാരാണെന്ന് ആരും കരുതുകയില്ല. ചപ്രത്തലമുടിക്കു
താഴെ കറുത്തുമെലിഞ്ഞ മുഖവും ദേഹവും അവര്‍ എന്നും ഉടുക്കാറുള്ള ചേറു
കട്ടപിടിച്ച ഇരുനിറത്തിലുള്ള ലുങ്കിയും അതിനൊത്ത ഷര്‍ട്ടുമൊക്കെക്കൊണ്ട്
അവര്‍ ആകപ്പാടെ കോലംകെട്ടിരിക്കും. അന്നേരം അവരുടെ നേര്‍ക്ക് ആര്‍ക്കും
ഒരിമ്പവും തോന്നുകയില്ല. ഇപ്പോഴാണെങ്കില്‍ വെറുതെ ഒരു
കൗതുകംകൊണ്ടെങ്കിലും ആരെങ്കിലുമൊക്കെ അവരെ നോക്കിയേക്കും.
വീരാജ്‌പേട്ടയില്‍നിന്ന്.........................
read more
http://malabardigest.com/?p=954