സ്വതന്ത്ര അക്ഷര നിര്‍മ്മാണ ശില്പശാല

9 views
Skip to first unread message

പ്രശോഭ് ജി.ശ്രീധര്‍

unread,
Aug 17, 2015, 3:02:50 AM8/17/15
to dakf, Discussion list of Swathanthra Malayalam Computing, mlf...@googlegroups.com, mlwikili...@googlegroups.com

രാഖി, മലയാളത്തിനായി തനതുലിപി ഫോണ്ട്


മലയാളഭാഷയ്ക്ക് തനതുലിപിയില്‍ പുതിയൊരക്ഷരരൂപം, രാഖി. അന്തരിച്ച ഏഷ്യാനെറ്റ് സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ രാഹുല്‍ വിജയ് തയ്യാറാക്കിയ കൌമുദി ഫോണ്ടിന്റെ തനതു ലിപിയായ രാഖി അക്ഷരരൂപം മലയാളം അക്ഷരവേദിയാണു് പൂര്‍ത്തീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും (ഡി..കെ.എഫ്.) മലയാളം അക്ഷര വേദിയും സംയുക്തമായി എറണാകുളം കതൃക്കടവില്‍വെച്ചു സംഘടിപ്പിച്ച സ്വതന്ത്ര അക്ഷര നിര്‍മ്മാണ ഇരുദിന ശില്പശാലയുടെ ഭാഗമായാണു് പൂര്‍ത്തീകരിക്കാതെ പോയ രാഖി ഫോണ്ട് മലയാളം അക്ഷരവേദി പരി‍ഷ്കരിച്ച് പുറത്തിറക്കിയിരിക്കുന്നത്.

ഭാ‍ഷാ സാങ്കേതികവിദ്യയുടെ വികാസത്തില്‍ സമൂഹത്തിനു് ജനാധിപത്യപരമായി ഇടപെടാവുന്ന സ്ഥിതി ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഇതര പൊതുമേഖലാ സംരംഭങ്ങള്‍ ഭാഷാ സാങ്കേതികതയുടെകാര്യത്തില്‍ തികഞ്ഞ നിഷ്ക്രിയത്വ സമീപനമാണു് മുന്നോട്ടുവയക്കുന്നതെന്നും, ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ ഇടപെടലോടെ ഡി..കെ.എഫ്. , മലയാളം അക്ഷരവേദി പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായ രീതിയിലാണു് മുന്നോട്ടുപോകുന്നതെന്നും അബുദാബി ശക്തി അവാര്‍ഡ് ജോതാവ് കവി എസ്.രമേശന്‍ ശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിച്ചു. അലങ്കാര ഫോണ്ടുകള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ എൻ.എസ്.മാധവന്റെ ഫോണ്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കഥയെ ആസ്പദമാക്കി എസ്. രമേശന്‍ വ്യക്തമാക്കി. ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യാ അഖിലേന്ത്യേ പ്രസിഡന്റ് ജോസഫ് തോമസ് അദ്ധ്യക്ഷതവഹിച്ചു. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരും വിദ്യാര്‍തഥികളും വിക്കീപീഡിയ പ്രവര്‍ത്തകര്‍, .ടി. @ സ്കൂള്‍ അദ്ധ്യാപകര്‍, ഭാഷാ സ്നേഹികള്‍, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ എന്നീ മേഖലയില്‍ നിന്നുള്ള 30ല്‍ പരം ആളുകള്‍ ശില്പശാലയില്‍ പങ്കെടുത്തു.

അരുണ്‍ കൊയ്യം നേതൃത്വം നല്‍കിയ അക്ഷര ശില്പശാലയില്‍ അഡ്വ. ടി.കെ. സുജിത്ത്, അനില്‍ കുമാര്‍ കെ.വി., അഖില്‍ കൃഷ്ണന്‍ , രാജേഷ് ഒടയഞ്ചാല്‍, രാജീവ് മണവേലി, ഭാഗ്യശ്രീ ജി. ശ്രീധര്‍, ആര്‍ക്ക് അര്‍ജ്ജുന്‍ എന്നിവര്‍ വിവിധ സാങ്കേതിക വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും വിഷയാവതരണവും നടത്തി. അക്ഷര നിര്‍മ്മാണത്തിനായി ചുവരെഴുത്ത്, കലാ, ഭാഷാ, മാധ്യമ മേഖലയില്‍നിന്നുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സ്വതന്ത്ര ഡൊമൈന്‍ വഴി അക്ഷര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുപോകുവാനാണു് മലയാളം അക്ഷര വേദി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള സ്വതന്ത്ര അക്ഷര രൂപങ്ങളില്‍ നിന്നും വകബേദമായി തയ്യാറാക്കിയ ആമി, മാടായി ഫോണ്ടുകള്‍ ഉടനേ പുറത്തിറക്കാനും വരുന്ന ആറുമാസത്തിനുള്ളില്‍ മലയാള ഭാഷയ്ക്ക് പുതിയ അക്ഷരരൂപങ്ങള്‍ തയ്യാറാക്കുന്നതുമാണു് മലയാളം അക്ഷര വേദി ലക്ഷ്യംവെച്ചിരിക്കുന്നത്.


പ്രശോഭ്
+919496436961

Hrishi

unread,
Aug 17, 2015, 3:19:57 AM8/17/15
to mlwikili...@googlegroups.com, dakf, Discussion list of Swathanthra Malayalam Computing, mlf...@googlegroups.com
നമസ്കാരം,

പുതിയ ഫോണ്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ..  (ഫോണ്ട് ഡൗൺലോഡ് ലിങ്ക് കൂടെ ഷെയർ ചെയ്യുമല്ലോ..).  മലയാളം അക്ഷരവേദി എന്ന സംരഭത്തിനും  ഹൃദയം നിറഞ്ഞ സ്വാഗതം.  കൂടുതൽ ഫോണ്ടുകൾക്കായി നമുക്ക് പരിശ്രമിക്കാം.  :) 


സസ്നേഹം 
ഋഷികേശ് കെ. ബി
സെക്രട്ടറി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്  

Sujanika

unread,
Aug 17, 2015, 6:51:39 AM8/17/15
to mlwikili...@googlegroups.com
Nice. Wish all success 

S.V.Ramanunni sujanika [iPhone]
--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibraria...@googlegroups.com.
To post to this group, send email to mlwikili...@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/d/optout.

D. PRADEEP KUMAR

unread,
Aug 17, 2015, 10:52:24 AM8/17/15
to mlwikili...@googlegroups.com
നല്ല സംരംഭം.ശിൽപ്പശാല എങ്ങനെയോ അറിയാതെപോയി.അല്ലെങ്കിൽ തീർച്ചയായും പങ്കെടുക്കുമായിരുന്നു.
ഡി.പ്രദീപ്‌ കുമാർ
--
PLEASE VISIT MY BLOG
www.dpk-drishtidosham.blogspot.com
PODCAST
http://greenradio.podbean.com

ബാലശങ്കർ സി

unread,
Aug 17, 2015, 11:37:35 AM8/17/15
to Wikimalayalam, mlf...@googlegroups.com, Discussion list of Swathanthra Malayalam Computing, dakf

നമസ്കാരം,

ശില്പശാല ഉഷാറായെന്നറിഞ്ഞതിൽ സന്തോഷം.. കൂടുതൽ കൂടുതൽ നല്ല മലയാളം ഫോണ്ടുകൾ വരട്ടെ..

Reply all
Reply to author
Forward
0 new messages