വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷന്‍ മത്സരം 2014 പൊതുപരിപാടി

4 views
Skip to first unread message

ബാലശങ്കർ സി

unread,
Jun 26, 2014, 1:59:51 PM6/26/14
to Malayalam Wikimedia Project Mailing list, Wikimalayalam

നമസ്കാരം,

വിക്കിഗ്രന്ഥശാലയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷന്‍ മത്സരം വിജയകരമായി പൂര്‍ത്തിയായത് അറിഞ്ഞ് കാണുമല്ലോ. മത്സരഫലം ഇവിടെ കാണാം. വിക്കിഗ്രന്ഥശാല സന്നദ്ധപ്രവര്‍ത്തകരും സ്കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പന്തീരായിരത്തില്‍പ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വച്ച് ജൂണ്‍ 28 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകള്‍ക്കായുള്ള മത്സരത്തിലേയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തദവസരത്തില്‍ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവര്‍ത്തനങ്ങളേയും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങള്‍

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍
ദിവസം : 28 ജൂണ്‍, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിജിറ്റൈസേഷന്‍ മത്സരം സമ്മാനദാനം കാണുക.

--

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott

Reply all
Reply to author
Forward
0 new messages