പ്രിയ സുഹൃത്തേ,
മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം.
വിക്കിസംഗമോത്സവം 2018 വിപുലമായ പരിപാടികളോടെ മലയാളം വിക്കിപീഡിയയുടെ 16 -ആം ജന്മദിനമായ 2018 ഡിസംബര്‍ 21 ന് ആരംഭിച്ച വിവരം അറിഞ്ഞിട്ടുണ്ടാവുമല്ലോ.
ജന്മദിനാഘോഷങ്ങളുടെ സമാപന പരിപാടിയായ വിക്കിസംഗമോത്സവം 2019 ജനുവരി 19, 20, 21 തീയതികളില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം വികാസ് ആഡിറ്റോറിയത്തില്‍ നടക്കും.
സംഗമോത്സവം സംബന്ധിച്ച വിശദവിവരങ്ങള്‍
ഇവിടെ വായിക്കാം.
സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. അന്നേ ദിവസം വിക്കിവിദ്യാര്‍ത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തല്‍, വിക്കിപീഡിയ തല്‍സ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങള്‍ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പണ്‍ ഫോറം ഉണ്ടാകും.
രണ്ടാം ദിനത്തില്‍, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങള്‍ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.
മൂന്നാം ദിനത്തില്‍, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതല്‍ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂര്‍ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയില്‍ സന്ദര്‍ശിക്കും.
സംഗമോത്സവത്തില്‍ മൂന്നു ദിവസവും താങ്കള്‍ പൂര്‍ണ്ണമായും പങ്കെടുക്കണമെന്നും മലയാളം വിക്കി പീഡിയയെയും വിക്കിസംരഭങ്ങളെയും വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായ പദ്ധതികളില്‍ പങ്കാളികളാകണമെന്നും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
കോട്ടപ്പുറത്തേക്ക് വരുന്നതിന് :
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തൃശൂർ, ആലുവ എന്നിവയാണ്. വടക്കുനിന്നും വരുന്നവർ തൃശൂരം തെക്കുനിന്നും വരുന്നവർ ആലുവയിലും ഇറങ്ങുകയാവും ഉചിതം.
- തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുംതൃശൂർ ശക്തൻ സ്റ്റാന്റിലെത്തി അവിടെ നിന്നും പ്രൈവറ്റ് ബസിൽ കൊടുങ്ങല്ലൂരിൽ എത്തണം. കൊടുങ്ങല്ലൂർ നിന്നും പറവൂർ ബസിൽ തെക്കോട്ട് സഞ്ചരിച്ച് കോട്ടപ്പുറം ജംഗ്ഷനിൽ ഇറങ്ങി വികാസ് ആഡിറ്റോറിയത്തിലേക്ക് നടന്നോ ഓട്ടോയിലോ വരാവുന്നതാണ്. റൂട്ട് ഇതാണ്. തൃശൂർ ട്രാൻസ്പോർട്ട് ബസ്റ്റാന്റിൽ നിന്നും ഇടയ്കിടെ കൊടുങ്ങല്ലൂർ വഴി ബസ് ലഭ്യമാണ്. ശക്തൻ സ്റ്റാന്റിൽ നിന്നും ധാരാളം ബസുകൾ ഉണ്ടാവും.
- ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൊട്ടടുത്തുള്ള ബസ്റ്റാന്റിൽ നിന്നും പറവൂർ ബസിൽ കയറി പറവൂർ ഇറങ്ങി കൊടുങ്ങല്ലൂർ / ഗുരുവായൂർ/കോഴിക്കോട് ബസുകളിലേതെങ്കിലും കയറി കോട്ടപ്പുറം ജംഗ്ഷനിൽ ഇറങ്ങാം. കൊടുങ്ങല്ലൂരിൽ വരെ എത്തേണ്ടതില്ല. അവിടെ നിന്നും മുൻപറഞ്ഞതുപോലെ വികാസിലേക്കെത്താം. റൂട്ട് ഇതാണ്.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശേരിയാണ്. അവിടെ നിന്നും ആലുവയിൽ എത്തി മേൽപ്പറഞ്ഞ റൂട്ട് വഴി വരാം.
- ഗുരുവായൂരിൽ നിന്നോ, എറണാകുളം ട്രാൻസ്പോർട്ട് സ്റ്റാന്റ്/വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയിൽ നിന്നോ നേരിട്ട് കൊടുങ്ങല്ലൂർ വഴി ബസ് ധാരാളം ലഭ്യമാണ്. കൊടുങ്ങല്ലൂരിൽ നിന്നും കോട്ടപ്പുറത്തേക്ക് 4.4 കി.മീ. ദൂരമുണ്ട്. ഇതാണ് വഴി.
- തെക്ക് പറവൂർ ഭാഗത്ത് നിന്നും വരുന്നവർക്കും വടക്ക് ഗുരുവായുർ / തൃശൂർ ഭാഗത്തുനിന്നും വരുന്നവർക്കും ഓർഡിനറി ബസിൽ കൊടുങ്ങല്ലൂരിന് തെക്ക് കോട്ടപ്പുറത്ത് പാലത്തിന് സമീപം കൊടുങ്ങല്ലൂർ ബൈപ്പാസ് ആരംഭിക്കുന്ന കോട്ടപ്പുറം സ്റ്റോപ്പിൽ ഇറങ്ങാവുന്നാണ്. ഇതാണ് അവിടെ നിന്നുമുള്ള വഴി
കൂടുതല്‍ വിവരങ്ങള്‍ക്ക്
എഴുതുക : wikisang...@gmail.com
വിളിക്കുക : 9446541729, 9497654765, 9846012841
സന്ദര്‍ശിക്കുക: https://ml.wikipedia.org/wiki/WP:WS2018
സ്നേഹപൂര്‍വ്വം
വിക്കിസംഗമോത്സവം സംഘാടക സമിതിക്കുവേണ്ടി
കെ.ആര്‍. ജൈത്രന്‍ വി. മനോജ്
(ചെയര്‍മാന്‍) (ജന. കണ്‍വീനര്‍)
രഞ്ജിത്ത് സിജി