'പള്ളിക്കൂടത്തിലേക്ക് വീണ്ടും' - പഴയ മലയാളം പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള വിക്കിഗ്രന്ഥശാല പദ്ധതി
2024ലെ കേരളപ്പിറവി ദിനത്തിൽ തുടങ്ങി മലയാളത്തിലെ പഴയ പാഠപുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്യാൻ ഉദ്ദേശിച്ചുള്ള രണ്ടു മാസം നീളമുള്ള ഒരു വിക്കിഗ്രന്ഥശാലാ പദ്ധതി ആണ് പള്ളിക്കൂടത്തിലേക്ക് വീണ്ടും. കേരളത്തിലെ പൊതുവിദ്യാഭ്യാസപൈതൃകത്തിന്റെ ഭാഗമായ ഈ പുസ്തകങ്ങൾ ടൈപ്പ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ കാമ്പ്.
ഈ പദ്ധതിയിൽ താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും പങ്കാളികളാകാം. ഒരു പേജ് ടൈപ്പ് ചെയ്ത് കൂട്ടിച്ചേർക്കൽ, തെറ്റുതിരുത്തൽ വായന നടത്തൽ, വിന്യാസം മെച്ചെപ്പെടുത്തൽ - എന്നിവയിലൂടൊക്കെ ഈ പദ്ധതിയിൽ ഭാഗമാകാം.
പദ്ധതി നവംബർ 1 മുതൽ ഡിസംബർ 31 വരെ തുടരും.
https://ml.wikisource.org/wiki/WS:Pallikkoodam