[OT][announcement][smc-discuss] മലയാളം ഫോണ്ട് ശില്പശാല

1 view
Skip to first unread message

manoj k

unread,
Oct 31, 2014, 7:06:52 AM10/31/14
to Malayalam Wikimedia Project Mailing list, Wikimalayalam
---------- Forwarded message ----------
From: Santhosh Thottingal <santhosh....@gmail.com>
Date: 2014-10-31 12:52 GMT+05:30
Subject: [smc-discuss] മലയാളം ഫോണ്ട് ശില്പശാല
To: Discussion list of Swathanthra Malayalam Computing <dis...@lists.smc.org.in>


സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് നവംബര്‍ 8, 9 തിയ്യതികളില്‍ തിരുവനന്തപുരത്തു വച്ചു് മലയാളം ഫോണ്ട് ശില്പശാല സംഘടിപ്പിക്കുന്നു.

മലയാളം ഫോണ്ടുകളുടെ സാങ്കേതികവശങ്ങളും പുതിയ ഫോണ്ടുനിര്‍മ്മാണരീതിയും പരിചയപ്പെടുത്തുകയാണു് ലക്ഷ്യം. പ്രായോഗിക പരിശീലനമാണു് ഉദ്ദേശിയ്ക്കുന്നതു് എന്നതിനാല്‍ വളരെ കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിയ്ക്കാന്‍ സാധിയ്ക്കുകയുള്ളു.

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മീര, രചന, ദ്യുതി, ചിലങ്ക തുടങ്ങിയ ഫോണ്ടുകള്‍ രൂപകല്പന ചെയ്തവരായിരിയ്ക്കും പരിശീലനത്തിനു നേതൃത്വം കൊടുക്കുന്നതു്.

അപേക്ഷിക്കുന്നവരില്‍ നിന്നു് 15 പേരെയാണു് പരിശീലനത്തിനു തിരഞ്ഞെടുക്കുക. 3000 രൂപയാണു് ഫീസ് നിശ്ചയിച്ചിരിയ്ക്കുന്നതു്. പരിപാടിയുടെ വേദി ഉടനെ അറിയിക്കും

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://blog.smc.org.in/font-workshop-november-2014/ എന്ന ബ്ലോഗ് പോസ്റ്റിലെ ഫോം നവംബര്‍ 3നകം പൂരിപ്പിയ്ക്കുക. നവംബര്‍ 4 നു തെരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നതായിരിക്കും. 


സന്തോഷ് തോട്ടിങ്ങല്‍

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in


Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
Reply all
Reply to author
Forward
0 new messages