കഴിഞ്ഞ ഒന്നരമാസത്തോളമായി മലയാളം വിക്കിഗ്രന്ഥശാലയിൽ നടക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയിൽ സംഭാവനചെയ്തുവരുന്ന എല്ലാവർക്കും അഭിനന്ദങ്ങൾ.കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ തുടങ്ങിയ പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും എന്ന പദ്ധതിയിൽ തിരഞ്ഞെടുത്ത പത്തോളം പാഠപുസ്തകങ്ങളാണ് നിലവിൽ ഡിജിറ്റൈലേസേഷനായി ലഭ്യമാക്കിയിരിക്കുന്നത്. വളരെയധികം ആളുകൾ പ്രസ്തുതപരിപാടിയിൽ പങ്കെടുത്ത് കാണുന്നുണ്ടെങ്കിലും ഓ.സി.ആർ സംവിധാനം ഉപയോഗിച്ച് ഉള്ളടക്ക പേജുകൾ നിർമ്മിക്കുന്നതല്ലാതെ തെറ്റുതിരുത്തൽ വായനയിൽ വളരെ കുറച്ച് പേരാണ് പങ്കെടുത്ത് കാണുന്നുള്ളു. ഫൗണ്ടേഷൻ്റെ കോണ്ടസ്റ്റ് ടൂൾ ഉപയോഗിച്ചുള്ള നവംബർ മാസത്തെ സ്ക്രോർ ബോർഡ്
https://wscontest.toolforge.org/c/221 കാണാം. തെറ്റുതിരുത്തൽ വായന എങ്ങനെ ചെയ്യണമെന്ന സഹായത്തിനായി
https://ml.wikisource.org/wiki/സഹായം:വിക്കിഗ്രന്ഥശാലാ_തിരുത്തലിനൊരാമുഖം ഉപയോഗിക്കാം.
ഡിസംബർ മാസത്തിൽ ഇത് ഒരു ക്യാമ്പെയിൻ എന്നതിനപ്പുറം ഒരു മത്സരമായി തന്നെ ചെയ്ത് നോക്കാമെന്ന് സംഘാടനവുമായി ബന്ധപ്പെട്ട ചർച്ചയിൽ തിരുമാനിച്ചിരിക്കുന്നത്. സമ്മാനം മിക്കതും പുസ്തകങ്ങളോ ഗിഫ്റ്റ് കൂപ്പണോ ആയിരിക്കും. ബന്ധപ്പെട്ടവരിൽനിന്ന് അനുമതി കിട്ടിയാലുടൻ അത് പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും
https://ml.wikisource.org/wiki/WS:Pallikkoodam വാശിയേറിയ തെറ്റുതിരുത്തൽ വായനയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. പുസ്തകത്തിനോടും അക്ഷരങ്ങളോടും പരമാവധി നീതിപുലർത്തുന്ന രീതിയിൽ നമുക്ക് ഉള്ളടക്കം ടൈപ്പ് ചെയ്യാൻ ശ്രമിക്കാം. രേഫബിന്ദുവും പഴയ ഈ( ൟ)അക്ഷരവുമെല്ലാം ചിലപ്പോൾ കടന്നുവന്നേക്കാം. സംശയങ്ങൾ ചോദിക്കാൻ ഈ ഗ്രൂപ്പ് ഉപയോഗിക്കാം
https://t.me/+t9_PWuHAKPUzNTg0