Fwd: [smc-discuss] Announcing new malayalam unicode font- Keraleeyam

2 views
Skip to first unread message

manoj k

unread,
Dec 18, 2014, 6:39:27 AM12/18/14
to Malayalam Wikimedia Project Mailing list, Wikimalayalam

പുതിയൊരു ഫോണ്ടുകൂടി - കേരളീയം.

---------- Forwarded message ----------
From: "Kavya Manohar" <sakhi...@gmail.com>
Date: 18 Dec 2014 14:57
Subject: [smc-discuss] Announcing new malayalam unicode font- Keraleeyam
To: "Discussion list of Swathanthra Malayalam Computing" <dis...@lists.smc.org.in>
Cc:

തലക്കെട്ടുകള്‍ക്ക് അനുയോജ്യമായ പുതിയ മലയാളം യൂണിക്കോഡ് ഫോണ്ട് "കേരളീയം" സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കാണു് ഈ ഫോണ്ട് സമര്‍പ്പിക്കുന്നതു്.

ഡൌണ്‍ലോഡ് ലിങ്ക്:  http://smc.org.in/downloads/fonts/keraleeyam/Keraleeyam.ttf

ഉപയോഗിച്ചു പരിശോധിയ്ക്കണമെങ്കില്‍ ഈ താളില്‍ നോക്കുക: http://smc.org.in/downloads/fonts/keraleeyam/tests/

സോഴ്സ് കോഡ്: https://gitlab.com/smc/keraleeyam

ലൈസന്‍സ്: Open Font License 1.1

വേര്‍ഷന്‍: 1.0.0-beta.20141217

തൃശ്ശൂരില്‍ നിന്നിറങ്ങുന്ന പരിസ്ഥിതി മാസികയായ കേരളീയത്തിനായി 2005ല്‍ ഹുസൈന്‍ കെ. എച്ച്. ആസ്കി ഫോണ്ടായി നിര്‍മ്മിച്ച കേരളീയം, രചന എഡിറ്ററിനോടൊപ്പം വിതരണം ചെയ്തിരുന്നു. രചനയുടെ സമഗ്രലിപിസഞ്ചയം അടിസ്ഥാനമാക്കിയ ഈ ഫോണ്ടിന്റെ പുതുക്കിയ അക്ഷരരരൂപചിത്രീകരണം ബാംഗ്ലൂരിലെ ഫൗണ്ടേഷന്‍ ഓഫ് ആര്‍ട്ട്സിന്റെ 'ആര്‍ട്ട്സ് റിസേര്‍ച്ച് ആന്‍ഡ് ഡോക്കുമെന്റേഷന്‍ പ്രോഗ്രാ'മിന്റെ ഭാഗമായുള്ള ഗ്രാന്റോടുകൂടിയാണു് ഹുസൈന്‍ കെ.എച്ച് പൂര്‍ത്തിയാക്കിയതു്. ഓപ്പണ്‍ടൈപ്പ് ഫീച്ചറുകള്‍ ചേര്‍ത്ത് ഫോണ്ടാക്കിയെടുത്തതു് രജീഷ് കെ. നമ്പ്യാരും കാവ്യ മനോഹറും ചേര്‍ന്നാണ്.

ഫോണ്ട് അനൗണ്‍സ്മെന്റ് ബോഗ് പോസ്റ്റ് ഇവിടെ: http://blog.smc.org.in/keraleeyam-font/

-കാവ്യ മനോഹര്‍

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in


Reply all
Reply to author
Forward
0 new messages