മലയാളം വിക്കിപീഡിയയുടെ ഇരുപത്തിരണ്ടാം പിറന്നാളും വിക്കികോൺഫറൻസ് കേരള 2024 ഈ വർഷം ഡിസംബർ 28 ശനിയാഴ്ച ആണ് നടത്താൻ തിരുമാനിച്ചിരിക്കുന്നത്. ക്രിസ്തുമസ്സ് വെക്കേഷൻ ആയതുകൊണ്ട് കൂടുതൽ ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ കേരള കാർഷിക സർവ്വകലാശാലയിൽ ആണ് വേദി. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.സംഘാടകർക്ക് ഭക്ഷണവും മറ്റും ഒരുക്കുക്കേണ്ടതിനാൽ രജിസ്ട്രേഷൻ നിർബന്ധമാണ്. നിങ്ങൾ എന്തെങ്കിലും അവതരണങ്ങൾ ചെയ്യാൻ താല്പര്യപ്പെടുന്നുവെങ്കിൽ അതും ഈ ഫോമിൽ ചേർക്കാനുള്ള സൗകര്യമുണ്ട്.
പരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു ധാരണ കിട്ടാൻ കഴിഞ്ഞവർഷത്തെ കാര്യപരിപാടി (
https://meta.wikimedia.org/wiki/WikiConference_Kerala_2023/Schedule ) ഒന്ന് നോക്കാം. ഇത്തവണത്തെ അജണ്ട തയ്യാറാകുന്നെയുള്ളു.
വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ വാർഷിക പൊതുയോഗവും ഡിസംബർ 29 ഞായർ ചേരുന്നുണ്ട്. അതിലേക്ക് ഉള്ള ഇൻവിറ്റേഷൻ നിങ്ങളുടെ സംവാദം താളിൽ ബന്ധപ്പെട്ടവർ അയക്കുന്നതാണ്. രണ്ട് പരിപാടിയ്ക്കും പങ്കെടുക്കുന്നവരിൽ താമസസൗകര്യം ആവശ്യമുണ്ടെങ്കിൽ അതും അറേഞ്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
WCK2024 സംഘാടകസമിതിയ്ക്ക് വേണ്ടി
മനോജ് കെ.