Text in the svgs

7 views
Skip to first unread message

Santhosh Thottingal

unread,
Apr 28, 2011, 4:08:04 AM4/28/11
to mlwik...@googlegroups.com
ഭൂപടങ്ങളുടെ svg ഫയലുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്തു് ഇംഗ്ലീഷിലോ വേറെ എതു
ഭാഷയിലോ കൊടുക്കാന്‍ പറ്റുമെന്നു് അറിയുമല്ലോ.
ഗെറാര്‍ഡ് ദാ ഇപ്പൊ ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്.
http://ultimategerardm.blogspot.com/2011/04/svg-maps-that-beg-for-translation.html

ഞാന്‍ ജെയ്സണ്‍ ചെയ്ത കോഴിക്കോടിന്റെ svg ഫയല്‍ പരിശോധിക്കുകയായിരുന്നു.
അതില്‍ 2 ടെക്സ്റ്റുകള്‍ മാത്രമാണു് ടെക്സ്റ്റായിട്ടുള്ളതു്.
1. കട്ടിപ്പാറ
2.25 ബാലുശ്ശേരി (പട്ടികജാതി)

ഇതു നിങ്ങള്‍ക്കും നോക്കാം. ഒന്നുകില്‍ svg ഒരു ടെക്സ്റ്റ് എഡിറ്ററില്‍
തുറന്നു നോക്കുക. അല്ലെങ്കില്‍ ഫയര്‍ഫോക്സിലോ മറ്റോ തുറന്നു സോഴ്സ് കോഡ്
കാണുക.

കോഴിക്കോടിന്റെ മാപ്പില്‍ ദാ ഇങ്ങനെ കാണാം
<text
xml:space="preserve"
style="font-size:24px;font-style:normal;font-weight:normal;fill:#000000;fill-opacity:1;stroke:none;stroke-width:1px;stroke-linecap:butt;stroke-linejoin:miter;stroke-opacity:1;font-family:Bitstream
Vera Sans"
x="1252.7191"
y="1466.8499"
id="text3281"><tspan
sodipodi:role="line"
id="tspan3283"
x="1252.7191"
y="1466.8499">കട്ടിപ്പാറ</tspan></text>

ഇതു കറക്ടാണു്. പക്ഷേ ബാക്കി സ്ഥലപ്പേരൊക്കെ എവിടെപ്പോയി?

svg തര്‍ജ്ജമ ചെയ്യാനുള്ള ടൂളില്‍ ഈ ഫയല്‍ കൊടുത്തപ്പോഴും മേല്‍പ്പറഞ്ഞ
രണ്ടെണ്ണം മാത്രമേ തര്‍ജ്ജമചെയ്യാന്‍ കാണിച്ചുള്ളൂ.
http://toolserver.org/~jarry/svgtranslate/

ഇങ്ക്സ്കേപില്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണു്. എങ്ങനെയാണു് ഇതു
കൃത്യമായി ചെയ്യേണ്ടെതെന്നറിയില്ല. ഡോക്യുമെന്റേഷന്‍ കാണും.
ശ്രദ്ധിക്കുമല്ലോ.

-സന്തോഷ്


Rajesh K

unread,
Apr 28, 2011, 4:17:39 AM4/28/11
to mlwik...@googlegroups.com
മലയാളം ഫോണ്ട് വിവിധ ബ്രൗസറുകളിൽ വ്യത്യസ്ത ഫോണ്ട് സൈസ് എടുക്കുന്നു എന്ന് മുമ്പ് ജുനൈദോ മറ്റോ പറഞ്ഞതോർക്കുന്നു. അതിനാൽ ഈ മാപ്പുകളിലെല്ലാം തന്നെ മലയാളം ഫോണ്ടുകളെ പാത്ത്(path) ആക്കി മാറ്റിയിട്ടാണുപയോഗിച്ചിരിക്കുന്നത്. പാത്ത് എന്നത് ഒരു വെക്റ്റർ ഇമേജാണല്ലോ, എന്നാൽ സന്തോഷ് കണ്ട ആ ടെക്‌സറ്റ് ജെയ്സന്റെ കയ്യിൽ നിന്നും പാത്താവാതെ എങ്ങനെയോ രക്ഷപ്പെട്ടുപോയ രണ്ടു ടെക്‌സ്റ്റുകളാണ്. സന്തോഷ് ഈ മാപ്പുകളുടെ ഇഗ്ലീഷ് എസ്.വി.ജി. കൾ എടുത്തു പരിശോദിച്ചാൽ ടെക്സ്റ്റായി തന്നെ കിടക്കുന്നതു കാണാം.ിംഗ്ലീഷ് ഫോണ്ട് എല്ലാ ബ്രൗസറിലും വല്യ മാറ്റമില്ലാതെ നിൽക്കുന്നതിനാൽ അതിനെ പാത്താക്കിയിട്ടില്ല...


2011/4/28 Santhosh Thottingal <santhosh....@gmail.com>

Shiju Alex

unread,
Apr 28, 2011, 4:19:03 AM4/28/11
to mlwik...@googlegroups.com
ഇത് വളരെ പ്രധാനമാണൂ്. എന്താണു് പ്രശ്നമെന്ന് നോക്കുമല്ലോ

ടെക്സ്റ്റായല്ല ലെബലുകൾ ചെയ്യുന്നതെങ്കിൽ എസ്.വിജി ഫയലുള്ളുടെ യഥാർത്ഥഫലം കിട്ടില്ല.


2011/4/28 Santhosh Thottingal <santhosh....@gmail.com>

Shiju Alex

unread,
Apr 28, 2011, 4:24:40 AM4/28/11
to mlwik...@googlegroups.com
മലയാളം ഫോണ്ട് വിവിധ ബ്രൗസറുകളിൽ വ്യത്യസ്ത ഫോണ്ട് സൈസ് എടുക്കുന്നു എന്ന് മുമ്പ് ജുനൈദോ മറ്റോ പറഞ്ഞതോർക്കുന്നു.


ജുനൈദ് ഈ പ്രശ്നത്തിന്റെ ഡീറ്റെയിൽസ് തരാമോ? ഇത് പരിഹരിക്കണം. അല്ലെങ്കിൽ മലയാളം എഴുത്ത് ഉപയോഗിക്കുന്ന എസ്.വി.ജി ഫയലുകൾ ഒക്കെ ഗുണമില്ലാത്തതായി പോകും.

2011/4/28 Shiju Alex <shijual...@gmail.com>

Santhosh Thottingal

unread,
Apr 28, 2011, 4:58:04 AM4/28/11
to mlwik...@googlegroups.com
On Thu, April 28, 2011 1:54 pm, Shiju Alex wrote:
>>
>> മലയാളം ഫോണ്ട് വിവിധ ബ്രൗസറുകളിൽ വ്യത്യസ്ത ഫോണ്ട് സൈസ് എടുക്കുന്നു എന്ന്
>> മുമ്പ് ജുനൈദോ മറ്റോ പറഞ്ഞതോർക്കുന്നു.
>>
>
>
> ജുനൈദ് ഈ പ്രശ്നത്തിന്റെ ഡീറ്റെയിൽസ് തരാമോ? ഇത് പരിഹരിക്കണം. അല്ലെങ്കിൽ
> മലയാളം എഴുത്ത് ഉപയോഗിക്കുന്ന എസ്.വി.ജി ഫയലുകൾ ഒക്കെ ഗുണമില്ലാത്തതായി
> പോകും.

svg ഫയലിലെ ടെക്സ്റ്റ് ഏതു ഫോണ്ടുപയോഗിച്ചു കാണിക്കണമെന്നതു് ഇമേജ്
വ്യൂവര്‍/ബ്രൌസറുകള്‍ ആണു് തീരുമാനിക്കുക. ഫോണ്ടൊന്നുമില്ലെങ്കില്‍
കാര്‍ത്തിക ഫോണ്ടില്‍ ഈ ടെക്സ്റ്റൊക്കെ കാണിക്കും(വിന്‍ഡോസില്‍)..
ഇതായിരിക്കാം ജുനൈദ് പറഞ്ഞതു്.

എനിക്കു തോന്നുന്നതു് ഈ പ്രശ്നത്തെ svg യില്‍ ടെക്സ്റ്റിനെ പാത്താക്കി
പരിഹരിക്കേണ്ടതില്ല എന്നാണു്. svg യില്‍ ടെക്സ്റ്റ് ടെക്സ്റ്റായി തന്നെ
കിടക്കട്ടെ. printer ready ഫോര്‍മാറ്റായി നന്നായി റെന്‍ഡര്‍ ചെയ്ത PNG കൂടെ
കൊടുത്താല്‍ പോരേ?
ഈ PNG പക്ഷേ നല്ല ഫോണ്ടും റെന്‍ഡറിങ്ങ് സംവിധാനവുമുള്ള സിസ്റ്റത്തില്‍
നിന്നും നിര്‍മിക്കണം.
അല്ല്ങ്കില്‍ svg യുടെ രണ്ടു രീതിയിലുള്ള പതിപ്പുകള്‍ സൂക്ഷിക്കേണ്ടിവരും.
അതത്ര നല്ല പരിപാടിയായി തോന്നുന്നില്ല.

നിങ്ങളുടെ അഭിപ്രായമെന്താണു്?

svg യില്‍ ഫോണ്ട് എംബഡ്ഡിങ്ങ് ഒക്കെ ചെയ്യാനുള്ള സൌകര്യമുണ്ടു്(അതിന്റെ
സ്പെക് പ്രകാരം). പരീക്ഷിച്ചു നോക്കിയിട്ടില്ല.

-സന്തോഷ്

Rajesh K

unread,
Apr 28, 2011, 5:14:21 AM4/28/11
to mlwik...@googlegroups.com
സന്തോഷ് പറഞ്ഞതുപോലെ ചെയ്യാവുന്നതാണ്. അപ്പോൾ PNG യുടെ ആവശ്യമുണ്ടോ എന്ന ശ്രീജിത്തിന്റെ ചോദ്യത്തിനുള്ള മറുപടിയും ഞങ്ങൾക്കു പണിയും കിട്ടി :(
നൂറ്റിയേഴ് പഞ്ചായത്തുകളും കുറേ മുനിസിപ്പാലിറ്റികളും ഉള്ള മലപ്പുറത്തിന്റെ കാര്യത്തിലാ എനിക്കുവിഷമം. ടെക്‌സ്റ്റ് എന്റെർചെയ്യുന്ന മുറയ്ക്കുതന്നെ അതിനെ പാത്താക്കി വന്നതായിരുന്നു; എല്ലാം കഴിഞ്ഞ് പാത്താക്കാൻ ശ്രമിച്ചാൽ ജെയ്സനു പറ്റിയതുപോലെ എവിടെയെങ്കിലുമൊക്കെ വിട്ടുപോകുമല്ലോ എന്നു വിചാരിച്ചു. :(

അപ്പോൾ നമ്മൾ ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു.
1) എസ്.വി.ജി ഫയലുകളിലെ മലയാളം ടെസ്റ്റുകളെ പാത്താക്കാതെ സംരംക്ഷിക്കുക
2) കൃത്യമായ ഓരോ പി.എൻ.ജി. ഫയൽ കൂടി ഉണ്ടാക്കുക


2011/4/28 Santhosh Thottingal <santhosh....@gmail.com>

Shiju Alex

unread,
Apr 28, 2011, 5:31:34 AM4/28/11
to mlwik...@googlegroups.com
അപ്പോൾ ഇതു വരെ ഉണ്ടാക്കിയ 5 ഭൂപടങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശെഷം പുതിയ ജില്ല എടുക്കാം.

ശ്രീജിത്ത് പി.എൻ.ജി ഡിലീറ്റ് ചെയ്യാൻ വെച്ചതൊക്കെ അൺഡൂ ചെയ്തോളൂ. ലാറ്റിൻ ലിപിയുള്ള ഭാഷകൾ  കൈകാര്യം ചെയ്യുന്ന പോലെ മലയാളം പോലുള്ള നൊൺ-ലാറ്റിൻ ഭാഷകൾ കൈകാര്യം ചെയ്യാൻ പറ്റില്ല



2011/4/28 Rajesh K <rajeshod...@gmail.com>

Sreejith K.

unread,
Apr 28, 2011, 5:33:52 AM4/28/11
to mlwik...@googlegroups.com
ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ചത് png കറപ്റ്റ് ആയതുകൊണ്ടാണ്. 


ഇതിന്റെ നല്ല png അപ്ലോഡ് ചെയ്താൽ നിർദ്ദേശം പിൻവലിക്കാം.

- ശ്രീജിത്ത് കെ.

2011/4/28 Shiju Alex <shijual...@gmail.com>
അപ്പോൾ ഇതു വരെ ഉണ്ടാക്കിയ 5 ഭൂപടങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശെഷം പുതിയ ജില്ല എടുക്കാം.

Junaid P V

unread,
Apr 28, 2011, 5:35:58 AM4/28/11
to mlwik...@googlegroups.com
വിക്കികളിലെ എസ്.വി.ജി. ഫയലുകൾ നമ്മൾ ബ്രൗസറിൽ കാണുന്നത് തനി എസ്.വി.ജി. ആയിട്ടല്ല. മീഡിയവിക്കി ആദ്യം അവയെ പിഎൻജി യാക്കി മാറ്റും എന്നിട്ടാണ് ബ്രൗസറിന് നൽകുന്നത് (പേജിന്റെ സോഴ്സ് പരിശോധിച്ച് നോക്കൂക). എസ്.വി.ജി. പിൻ.ജി.യിലേക്ക് മാറുന്നത് സെർവർ വശത്തായതിനാൽ സങ്കീർണ്ണ ലിപികൾ റെൻഡറിങ്ങ് അവിടെ സാധ്യമായിരിക്കണം കൂടെ ആവശ്യത്തിന് ഫോണ്ടുകളും അവിടെ ഉണ്ടായിരിക്കണം. നിലവിൽ വിക്കിമീഡിയ സെർവർ ഈ പണി കുഴപ്പിമില്ലാതെ ചെയ്യുന്നുണ്ടെങ്കിലും പൂർണ്ണമല്ല. ഉദാഹരണത്തിന് ഞാനിപ്പോൾ അപ്ലോഡിയ ഈ ചിത്രം കാണുക: http://commons.wikimedia.org/wiki/File:Complex-script-test.svg
അതിലെ മലയാളം പേരുകളുടെ റെൻഡറിങ്ങ് ശ്രദ്ധിക്കുക. ഈ രൂപത്തിലാണ് താളുകളിൽ ഇത് പ്രത്യക്ഷപ്പെടുക. യഥാർത്ഥ എസ്.വി.ജി കാണുവാൻ ചിത്രത്തിൽ ഞെക്കുക, അപ്പോൾ നിങ്ങൾ എസ്.വി.ജി അതിന്റെ തനി രൂപത്തിൽ കാണും, നല്ല ഭംഗിയോടെ :). നിലവിൽ ഈ ഭംഗിയോടെ ഒരു താളിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെടില്ല.
ഇനി ചിത്രത്തിന്റെ തൊട്ട് താഴെയുള്ള 1000x, 2000x എന്നീ കണ്ണികളിലേതെങ്കിലും ഒന്നിൽ ഞെക്കിയാൽ മീഡിയവിക്കി കൂടുതൽ വലിപ്പത്തിൽ റെൻഡർ ചെയ്തു തരും.

ഇപ്പോഴുള്ള നല്ലൊരു ശതമാനം ബ്രൗസറുകളും എസ്‌വിജി തനി രൂപത്തിൽ പ്രദർശിപ്പിക്കാൻ കഴിവുള്ളവയാണെങ്കിലും, അവയെ മറ്റ് വെബ് ഉള്ളടക്കങ്ങളോപ്പം സന്നിവേശിപ്പിക്കപ്പെട്ട രീതിയിൽ പ്രദർശിപ്പിക്കാൻ കഴിവുള്ളവയല്ല. HTML5 പതിപ്പിലാണ് അതൊരു സ്റ്റാൻഡേർഡാകുന്നത്, അത് ഏതൊക്കെ ബ്രൗസറുകൾ പ്രത്യക്ഷവർക്കരിച്ചിട്ടുണ്ട് എന്നറിയില്ല. ഈ കാരണങ്ങൾ കൊണ്ടായിരിക്കും മീഡിയവിക്കി എസ്.വി.ജി കളെ അതേ പടി പ്രദർശനത്തിന് നൽകാത്തത്.

ഇപ്പോഴത്തെ മലയാളത്തിന്റെ റെൻഡറിങ്ങ് അത്യാവശ്യം കുഴപ്പമില്ലാത്തതാണെന്ന് തോന്നുന്നു. 2009 ലൊക്കെ ഇതിലും മോശമായിരുന്നു മലയാളത്തിന്റെ റെൻഡറിങ്ങ് എന്നാണോർമ്മ. അത് മറികടക്കാൻ ഞാൻ കണ്ട വഴിയായിരുന്നു മലയാളം ടെക്സ്റ്റുകളെ പാത്തുകളാക്കൽ.

മലയാളം ടെസ്ക്റ്റുകൾ അതേ പടി നൽകലാണ് ഏറ്റവും നല്ലത്. ഭാവിയിൽ തിരുത്തലുകൾ വരുത്താനും മറ്റും അതുപകാരപ്രദമാണ്, അതേ സമയം മോശം ടെസ്റ്റ് റെൻഡറിങ്ങ് എന്ന പ്രശ്നം നിലനിൽക്കുന്നു.

ഓഫ്:
2009 ഫെബ്രുവരി ഞാൻ നടത്തിയ ഒരു എസ്.വി.ജി പരീക്ഷണം: http://commons.wikimedia.org/wiki/File:Aldebaran-Sun_comparison_ml.svg (സൂര്യനും ആൽഡേബറാനും തമ്മിലുള്ള വലിപ്പ താരതമ്യം) അക്കാലത്ത് എസ്.വി.ജി സോഫ്റ്റ്‌വെയറുകളുമായി അത്ര നല്ല പരിചയത്തിലല്ലായിരുന്നതിനാൽ, ടെസ്റ്റ് എഡിറ്ററിൽ തുറന്ന് ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ്. അവിടെ മലയാളം കാണില്ലെങ്കിലും ആ ചിത്രത്തിൽ ഞെക്കി നോക്കുക ;-)


2011/4/28 Santhosh Thottingal <santhosh....@gmail.com>



--

Junaid P V
http://junaidpv.in


Sreejith K.

unread,
Apr 28, 2011, 5:43:17 AM4/28/11
to mlwik...@googlegroups.com
Good explanation Junaid. So what should we do now.

SVG ഫയൽ ടെക്സ്റ്റ് ആയി തന്നെ നൽകുകയും റെന്ററിങ്ങ് പ്രശ്നം മറികടക്കാൻ png ഫയലും അപ്ലോഡ് ചെയ്യുകയും ചെയ്യണമെന്നാണ് എനിക്ക് മനസ്സിലാകുന്നത്.



2011/4/28 Junaid P V <jun...@gmail.com>
--
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Mail From "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.

Shiju Alex

unread,
Apr 28, 2011, 5:51:05 AM4/28/11
to mlwik...@googlegroups.com
ഓക്കെ. ജുനൈദിന്റെ പരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. . ഇപ്പോൾ സംഗതി വ്യക്തമായി.

അപ്പോൾ സന്തോഷ് പറഞ്ഞ പോലെ എസ്.വി.ജിയുടെ യഥാർത്ഥ ഉപൊയോഗം കിട്ടാൻ മലയാളം ടെസ്റ്റിനെ പാത്താക്കി മാറ്റരുത്. എസ്.വി.ജി സൊർസ് ഫയലായി ഇരിക്കട്ടെ. എസ്.വി.ജിയിൽ ഫോണ്ട് എംബഡിങ്ങ് നടക്കുമെങ്കിൽ കുറേ പ്രശ്നമൊക്കെ തീരും എന്ന് തോന്നുന്നു.

മലയാളം ടെസ്ക്റ്റുകൾ അതേ പടി നൽകലാണ് ഏറ്റവും നല്ലത്. ഭാവിയിൽ തിരുത്തലുകൾ വരുത്താനും മറ്റും അതുപകാരപ്രദമാണ്, അതേ സമയം മോശം ടെസ്റ്റ് റെൻഡറിങ്ങ് എന്ന പ്രശ്നം നിലനിൽക്കുന്നു.

നിലവിൽ നമ്മൾ ചെയ്യുന്നപോലെ ഒരു പി.എൻ.ജി വേർഷനും കൂടെ ഉണ്ടാക്കിയാൽ ആ പ്രശ്നം തീർന്നല്ലോ.







2011/4/28 Junaid P V <jun...@gmail.com>
വിക്കികളിലെ എസ്.വി.ജി. ഫയലുകൾ നമ്മൾ ബ്രൗസറിൽ കാണുന്നത് തനി എസ്.വി.ജി. ആയിട്ടല്ല. മീഡിയവിക്കി ആദ്യം അവയെ പിഎൻജി യാക്കി മാറ്റും എന്നിട്ടാണ് ബ്രൗസറിന് നൽകുന്നത് (പേജിന്റെ സോഴ്സ് പരിശോധിച്ച് നോക്കൂക). എസ്.വി.ജി. പിൻ.ജി.യിലേക്ക് മാറുന്നത് സെർവർ വശത്തായതിനാൽ സങ്കീർണ്ണ ലിപികൾ റെൻഡറിങ്ങ് അവിടെ സാധ്യമായിരിക്കണം കൂടെ ആവശ്യത്തിന് ഫോണ്ടുകളും അവിടെ ഉണ്ടായിരിക്കണം. നിലവിൽ വിക്കിമീഡിയ സെർവർ ഈ പണി കുഴപ്പിമില്ലാതെ ചെയ്യുന്നുണ്ടെങ്കിലും പൂർണ്ണമല്ല. ഉദാഹരണത്തിന് ഞാനിപ്പോൾ അപ്ലോഡിയ ഈ ചിത്രം കാണുക: http://commons.wikimedia.org/wiki/File:Complex-script-test.svg

Shiju Alex

unread,
Apr 28, 2011, 8:51:57 AM4/28/11
to mlwik...@googlegroups.com
താഴത്തെ 2 പടങ്ങളിലേയും പ്രശ്നം പരിഹരിച്ചിട്ടൂണ്ട്.

2011/4/28 Sreejith K. <sreeji...@gmail.com>

സാദിക്ക് ഖാലിദ് Sadik Khalid

unread,
Apr 29, 2011, 10:03:40 AM4/29/11
to mlwik...@googlegroups.com
വിവിധ ഭാഷകളിലുള്ള തർജ്ജമയുടെ ഉദാഹരണത്തിനു പറ്റിയ ഒരു ഫയലിന്റെ ലിങ്ക് : http://ml.wikipedia.org/wiki/File:Scheme_cat_anatomy-ml.svg



2011/4/28 Shiju Alex <shijual...@gmail.com>

--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To post to this group, send email to mlwik...@googlegroups.com.
To unsubscribe from this group, send email to mlwiki-maps...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwiki-maps?hl=ml.



--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

സാദിക്ക് ഖാലിദ് Sadik Khalid

unread,
Apr 29, 2011, 10:13:47 AM4/29/11
to mlwik...@googlegroups.com
Reply all
Reply to author
Forward
0 new messages