വിക്കന്മാരേ മാപ്പ് - മാപ്പ്!!

32 views
Skip to first unread message

Rajesh K

unread,
Jun 18, 2011, 12:31:51 AM6/18/11
to mlwik...@googlegroups.com, mlwi...@googlegroups.com, mlwi...@googlegroups.com
വിക്കന്മാരേ വീണ്ടും മാപ്പ്!!

കണ്ണൂരിൽ നടന്ന വിക്കിക്കൂട്ടായ്മയിൽ ഭൂപടസംബന്ധിയായി എന്തൊക്കെയോ തീരുമാനങ്ങളും പ്രവർത്തനരീതികളും രൂപപ്പെട്ടുവരുമെന്നു കരുതിയിരുന്നു - അതായിരുന്നു നമ്മൾ ഭൂപട നിർമ്മാണ പദ്ധതി പകുതിവെച്ച് നിർത്തിവെച്ചതിന്റെ പ്രധാനകാരണം.

1) കൂടുതൽ ഭൂപടസ്നേഹികളെ കണ്ടെത്തുകയും പദ്ധതിയിലേക്ക് ആകർഷിക്കുകയും ചെയ്യുക,
2) പുതിയതായി പല പഞ്ചായത്തുകളും കൂട്ടിച്ചേർത്ത സാഹചര്യത്തിൽ കൃത്യമായ ജില്ലാഭൂപടങ്ങളുടെ സോഴ്‌സ് കിട്ടാനുള്ള ഉപായം തേടുക,
3) ഓപ്പൺസ്‌ട്രീറ്റ് മാപ്പിനെ കാര്യക്ഷമമായി തന്നെ ഉപയോഗിക്കുക,
4) എല്ലാഭൂപടങ്ങളേയും സ്റ്റാൻഡേഡൈസ് ചെയ്ത് വരച്ച് റീപ്ലേസ് ചെയ്യുക,
5) ഏതൊക്കെ വർഗങ്ങളായി (വാർഡുകൾ, പഞ്ചായത്തു തലം, ബ്ലോക്ക് തലം, നിയമസഭാമണ്ഡലങ്ങൾ, ലോകസഭാമണ്ഡലങ്ങൾ, ജില്ലകൾ ആദിയായവ)  ഭൂപടങ്ങൾ വരയ്ക്കേണ്ടതുണ്ട് എന്നതിനെ കുറിച്ചുള്ള വ്യക്തമായ തീരുമാനം -
 ഇങ്ങനെ നിരവധി പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുമ്പ് പലകാര്യങ്ങളും നമ്മൾ ചർച്ചചെയ്തിരുന്നു. എന്നാൽ എവിടേ നിന്നും വ്യക്തമായ ഒരു ഉത്തരം ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇനിയും ചർച്ചകൾക്കു പ്രസക്തി ഉണ്ടെന്നു തോന്നുന്നുല്ല.

മുകളിൽ പറഞ്ഞ പ്രധാന പ്രശ്നങ്ങളിൽ നിന്നും നമുക്ക് ഓപ്പൺ സ്‌ട്രീറ്റ് മാപ്പിനെ തൽകാലം മാറ്റി നിർത്താം. കാരണം, അത് ഇതിലും വിശാലവും കൂടുതൽ കാര്യക്ഷമമായി ചെയ്യേണ്ടതുമായ ഒരു പദ്ധതിയാണ്. മാത്രമല്ല, ഓഫ്‌ലൈൻ ഉപയോഗത്തേക്കാൾ ഓൺലൈൻ ഉപയോഗത്തിൽ ആണതിന്റെ ഗാംഭീര്യമിരിക്കുന്നത്. മറ്റൊരു പ്രധാന പദ്ധതിയായി നമുക്കത് വീണ്ടും കൊണ്ടുവരേണ്ടതുണ്ട്.

വിക്കന്മാരല്ലാത്തവരോടുള്ള അപേക്ഷ
സമയം വിലപ്പെട്ടതു തന്നെയാണ്. എങ്കിലും, ഓൺലൈനിൽ ബസ്സിലും ഫെയ്സ്‌ബുക്കിലും ട്വിറ്ററിലുമൊക്കെയായി നമ്മൾ നല്ലൊരു പങ്കും സമയം ചിലവഴിക്കുന്നുണ്ട്. ഭൂപടങ്ങളിൽ, ചിത്രം വരകളിൽ ഒക്കെ താല്പര്യം ഉള്ളവർ ആരെങ്കിലുമൊക്കെ നിങ്ങൾക്കിടയിൽ ഉണ്ടെങ്കിൽ മലയാളം വിക്കിപീഡിയയിലെ ഭൂപടനിർമ്മാണ പദ്ധതിയുമായി സഹകരിച്ച് ഇതിനെ വൻ വിജയമാക്കി തീർക്കാൻ ഞങ്ങളോടൊപ്പ ചേരുക. നിങ്ങൾ മറ്റുള്ള കാര്യങ്ങൾക്കു വിനിയോഗിക്കുന്ന സമയത്തിൽ നിന്നും ഒരല്പസമയം ഇതിനുവേണ്ടി മാറ്റിവെച്ചാൽ വളരേ നന്നായിരുന്നു. വരയ്‌ക്കാൻ പറ്റുന്നില്ലെങ്കിൽ കൂടി ഭൂപടങ്ങളെക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താനെങ്കിലും ഞങ്ങളോടൊപ്പം ചേരുക. നിങ്ങളുടെ ഒരു കൊച്ച് അഭിപ്രായം വരെ ചിലപ്പോൾ ഞങ്ങൾക്ക് വലിയ ഉപകാരപ്രദമായി തീർന്നെന്നിരിക്കാം. 

പദ്ധതിയെ കുറിച്ചും, ഇതുവരെ വരച്ച ഭൂപടങ്ങളെ കുറിച്ചും വിശദമായി http://defn.me/r/ml/353x ഇവിടെ കാണാനാവും.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

Naveen Francis

unread,
Aug 6, 2020, 3:04:16 PM8/6/20
to ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ
Hello mappers,

Update after 9 years. 

1. Maps of LSG are getting updated in OSM. 10 districts have been completed. 
2. Each LSG boundary is linked to Wikidata QID. 
3. Few Malayalam wikipedia pages are updated with dynamic map. 
      c. Kochi Corporation

What next:- 
In order to have map for each LSG in its wikipedia page, two templates has to be modified after community consensus. 

Thanks,
naveenpf

manoj k

unread,
Aug 7, 2020, 1:08:50 PM8/7/20
to mlwik...@googlegroups.com
Thanks Naveen for Updates..
Very excited to see the results.
We need to redesign the project in Wikipedia and more active participation with Open Street Map Kerala Community & Malayalam Wikipedia

--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To unsubscribe from this group and stop receiving emails from it, send an email to mlwiki-maps...@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/mlwiki-maps/f9e03aab-b4fd-4176-9d2d-8e7da205973bn%40googlegroups.com.
Reply all
Reply to author
Forward
0 new messages