ജില്ലാ ഭൂപടങ്ങളുടെ പുനഃക്രമീകരണം

11 views
Skip to first unread message

Shiju Alex

unread,
Apr 26, 2011, 10:54:30 PM4/26/11
to ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ
നിലവിൽ നമ്മൾ 2 ജില്ലകൾ പൂർത്തിയാക്കി (കാസർകോട്, വയനാട്).

മറ്റ് 3 ജില്ലകളുടെ പണി ഏകദേശം പൂർത്തിയായി (കോഴിക്കോട്, കണ്ണൂർ,
മലപ്പുറം). കൂടുതൽ മുൻപോട്ട് പോകുന്നതിനു മുൻപ് ചില കാര്യങ്ങൾ
സ്റ്റാൻഡേർഡൈസ് ചെയ്യാൻ ഉള്ള ശ്രമമാണൂ്.

നിലവിലുള്ള ബേസ് മാപ്പിൽ നിന്ന് നിയമസഭാമണ്ഡലങ്ങളെ ഒഴിവാക്കിയാലോ എന്ന്
ഒരു ചിന്ത.


നിയമസഭാമണ്ഡലങ്ങളെ കാണിക്കാൻ ഈ ബേസ് മാപ്പ് ഉപയോഗിച്ച് തന്നെ വേറൊരു
മാപ്പ്. അതേ പോലെ ജില്ലാ പഞ്ചായത്തുകളെ കാണിക്കാൻ ഈ ബേസ് മാപ്പ്
ഉപയോഗിച്ച് വേറൊരു മാപ്പ്. അതെ പോലെ ലോകസഭാമണ്ഡലങ്ങളെ കാണിക്കാൻ
വേറൊന്ന്. ഇതായിരിക്കും നല്ലതെന്ന് തോന്നുന്നു.

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

ഷിജു

Rajesh K

unread,
Apr 28, 2011, 2:05:58 AM4/28/11
to mlwik...@googlegroups.com
ഇപ്പോൾ ചെയ്തിരിക്കുന്ന ഭൂപടങ്ങളിൽ നിന്നും നിയമസഭാമണ്ഡലങ്ങളുടെ വിവരങ്ങൾ മറയ്‌ക്കാൻ എളുപ്പമാണ്. അതു ചെയ്യാവുന്നതുമാണ്.
അങ്ങനെയാണെങ്കിൽ പിന്നീട് നിയമസഭാമണ്ഡലങ്ങളെ എങ്ങനെ വരയ്ക്കണം എന്നതിനെ കുറിച്ച് ഒരു ധാരണ വേണം, കാരണം, ഇപ്പോൾ തന്നെ ശ്രീജിത്ത് പറഞ്ഞതു പ്രകാരം തൃശ്ശൂർ ലോകസഭാമണ്ഡലം നിയമസഭാമണ്ഡലങ്ങളോടുകൂടിയത് ഒരെണ്ണം വരച്ചിട്ടുണ്ട് - (പേജിന്റെ ഏറ്റവും താഴെ നോക്കുക ). എതായാലും ഇപ്പോൾ വരയ്ക്കുന്ന ജില്ലകളുടെ ഭൂപടത്തിൽ ഇനിമുതൽ പഞ്ചായത്തുകളും മുനിസിപാലിറ്റികളും മാത്രം മതി ( പക്ഷേ, വരയ്ക്കുന്നവർ നിയമസഭാമണ്ഡലങ്ങളെ വേർതിരിക്കുന്ന ലൈനുകളും വരയ്‌ക്കട്ടെ... അതു ഹൈഡുചെയ്തു വെച്ചാൽ മതി)

സമീപകാലഭൂപടങ്ങളുടെ അവലംബങ്ങൾ ആവശ്യമാണ്

പഞ്ചായത്തുകൾ, നിയമസഭാമണ്ഡലങ്ങൾ, ലോകസഭകൾ ഇത്രയും ഭൂപടങ്ങളുടെ സോഴ്‌സുകൾ എവിടെ നിന്നെങ്കിലുമായി കിട്ടുമെന്നു കരുതുന്നു.
പഞ്ചായത്തുകളുടെ അതിരുകൾ പലയ്ഇടത്തും പുനർനിർമ്മിക്കുകയോ പഞ്ചായത്തുകൾ തന്നെ കൂട്ടിച്ചേർക്കപ്പെട്ടിട്ടോ ഉണ്ട്. ഇതു നിയമസഭാമണ്ഡലങ്ങൾക്കും ബാധകമാണ്. ഇവയുടെ സമീപകാലത്തുള്ള സോഴ്‌സ് കിട്ടുകയാണെങ്കിൽ പദ്ധതി താളിൽ തന്നെ അതു കുറിച്ചിടേണ്ടതാണ്. ഇതിനായി മെയിലിംങ്ലിസ്റ്റിലുള്ള എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. മാത്രമല്ല, നിങ്ങളുടെ പരിചയത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആരെങ്കിലും ഇണ്ടെങ്കിൽ അവരേക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുക.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/27 Shiju Alex <shijual...@gmail.com>

Shiju Alex

unread,
Apr 28, 2011, 2:21:42 AM4/28/11
to mlwik...@googlegroups.com
ഇപ്പോൾ വരയ്ക്കുന്ന പഞ്ചായത്ത് തല ഭൂപടത്തിൽ നഗരസഭകളെ ഒക്കെ എങ്ങനെ കാണിക്കും?

ഉദാഹരണത്തിനു ജെയ്സൺ കോഴിക്കോട് കോർപ്പറേഷൻ, കോയിലാണ്ടി നഗരസഭ എന്നൊക്കെ വ്യക്തമായി വിഭജിച്ച് നൽകിയിട്ടൂണ്ട്. എന്നാൽ മലപ്പുറം. കണ്ണൂർ ഇതിനൊന്നും ഈ വിധത്തിലുള്ള സംഗതികൾ കാണുന്നില്ല. അതിനാൽ ഇക്കാര്യം എത്രയും പെട്ടെന്ന് സ്റ്റാൻഡേർഡൈസ് ചെയ്യണം.

എന്റെ നിർദ്ഡേശം ഇതാണൂ്
  • ഒരു ജില്ലയിലെ പഞ്ചായത്തുകൾ/നഗരസഭ/കോർപ്പറെഷൻ ഇവയൊക്കെ കാണിക്കുന്ന പഞ്ചായത്ത് തലത്തിലുള്ള ഒരു ഭൂപടം (ഇത് ബേസ് ഭൂപടം ആക്കാം)
  • ഒരു ജില്ലയിലെ ജില്ലാ പഞ്ചായത്തുകളെ കാണിക്കുന്ന വേറൊരു ഭൂപടം (ഇതിൽ ഗ്രാമപഞ്ചായത്തുകളെ ശകലം ഗ്രെ ചെയ്ത് കാണിക്കാൻ പറ്റുമോ?)
  • ഒരു ജില്ലയിലെ നിയമസഭാമണ്ഡലങ്ങളെ കാണിക്കുന്ന വേറൊരു  ഭൂപടം (ഇതിൽ ഗ്രാമപഞ്ചായത്തുകളെ ശകലം ഗ്രെ ചെയ്ത് കാണിക്കാൻ പറ്റുമോ?)
  • ഒരു ജില്ലയിലെ ലോകസഭാമണ്ഡലങ്ങളെ കാണിക്കുന്ന വേറൊരു  ഭൂപടം. ഇതിൽ നിയമസഭാമണ്ഡലങ്ങളേയും കാണിക്കണം. (ഇതിൽ ഗ്രാമപഞ്ചായത്തുകളെ ശകലംഗ്രെ ചെയ്ത് കാണിക്കാൻ പറ്റുമോ?)
ഇങ്ങനെ ഓരോ ജില്ലയ്ക്കും കുറഞ്ഞത്  നാലു ഭൂപടം വേണം. ഇക്കാര്യത്തിൽ വ്യക്തത ആയതിനു ശെഷം പുതിയ ജില്ലാ ഭൂപടങ്ങൾ അപ്‌ലൊഡിയാൽ മതിയാകും.

സോർസുകൾ ഒക്കെ കണ്ടെത്തണം. അതിനു് മറ്റുള്ളവർ സഹായിക്കുക

2011/4/28 Rajesh K <rajeshod...@gmail.com>

Shiju Alex

unread,
Apr 28, 2011, 2:25:15 AM4/28/11
to mlwik...@googlegroups.com
താലൂക്കുകളെയും വില്ലെജുകളെയും കാണിക്കുന്ന വേറെ 2 ഭൂപടങ്ങൾ കൂടെ വേണമല്ലോ. അപ്പോ ഓരോ ജില്ലയക്കും മൊത്തം 6 ഭൂപടമായി



2011/4/28 Shiju Alex <shijual...@gmail.com>
Reply all
Reply to author
Forward
0 new messages