ഇതൊരു കടുത്ത 'പണി'യായിപ്പോയി

3 views
Skip to first unread message

Jyothish Jacob (TAKREER)

unread,
Jan 28, 2015, 2:19:30 AM1/28/15
to mgm...@googlegroups.com

ഇതൊരു കടുത്ത 'പണി'യായിപ്പോയി 
Posted on: Wednesday, 28 January 2015 

http://news.keralakaumudi.com/photo/012015/142242602128coin.jpg

ബീജിംഗ്: ഇങ്ങനെയൊരു 'പണി' ഇനിഒരിക്കലും കിട്ടരുതേ എന്ന പ്രാർത്ഥനയിലാണ് ചൈനയിലെ ഹീബീ പ്രവിശ്യയിലെ കാർഷോറൂം ജീവനക്കാർ. ഇവിടെ കാർ വാങ്ങാനെത്തിയ ഒരാളാണ് ജീവനക്കാർക്ക് ശരിക്കും പണികൊടുത്തത്. കാറിന്റെ വിലയായ 4,55,000 രൂപ നാണയത്തുട്ടുകളാക്കിയാണ് ഇയാൾ ഷോറൂമിലെത്തിച്ചത്. ഉച്ചയ്ക്കുശേഷമുള്ള സകലപണികളും മാറ്റിയാണ് എല്ലാ ജീവനക്കാരും ചേർന്ന് പണമെണ്ണി തീർത്തത്.

കാറിന് ഓർഡർ നൽകുംമുമ്പ് വ്യത്യസ്തമായ രീതിയിലായിരിക്കും താൻ പണം നൽകുന്നതെന്നും അതിനുസമ്മതമാണെങ്കിൽ മാത്രം ഇടപാട് മതിയെന്നും ഇയാൾ പറഞ്ഞിരുന്നതായി ഷോറൂം മാനേജർ ഓർക്കുന്നു. അത് സമ്മതിച്ചതോടെ അയാൾ പുതിയ കാറിന് ഓർഡർ നൽകി. ബാക്കിയുള്ള നടപടികൾ എല്ലാം പൂർത്തിയാക്കി ഷോറൂമിൽ നിന്ന് കാർ എടുക്കാൻ വരുന്ന ദിവസം പണം നൽകുമെന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. അതുനസരിച്ചാണ് കഴിഞ്ഞദിവസം ഇയാൾ പണവുമായി എത്തി. ഒരുകൂറ്റൻ ബാഗും വലിച്ചിഴച്ചാണ് ഷോറൂമിലെത്തിയത്. പണത്തെക്കുറിച്ച് തിരക്കിയ ജീവനക്കാർക്ക് അയാൾ ബാഗ് കൈമാറി. അത് തുറന്നുനോക്കിയ ജീവനക്കാരുടെ കണ്ണ് തള്ളിപ്പോയി. ബാഗിനുള്ളിൽ മുഴുവനും നാണയങ്ങൾ കുത്തിനിറച്ചിരിക്കുന്നു

അന്തംവിട്ടുപോയ ജീവനക്കാരോട് അയാൾ പണമെണ്ണാൻ ആവശ്യപ്പെട്ടു. എതിർത്തിട്ട് കാര്യമില്ലാത്തതിനാൽ ജീവനക്കാർ അത് എണ്ണിത്തുടങ്ങി. എട്ടു ജീവനക്കാർ മണിക്കൂറുകളെടുത്താണ് നാണയത്തുട്ടുകൾ എണ്ണിത്തീർത്തത്. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല

 

Disclaimer: This communication contains information that is confidential and may also be legally privileged. It is for the exclusive use of the intended recipient(s). If you are not the intended recipient,disclosure, copying, distribution or other use of, or taking of any action in reliance upon, this communication or the information in it is prohibited and may be unlawful. If you have received this communication in error please notify the sender by return email, delete it from your system and destroy any copies.

Reply all
Reply to author
Forward
0 new messages