പുതിയ മഷിത്തണ്ടു നിഘണ്ടു

5 views
Skip to first unread message

Joju John

unread,
Nov 1, 2009, 9:52:02 AM11/1/09
to MashiUsers

മഷിത്തണ്ടു നിഘണ്ടുവിന്റെ പുതിയ പതിപ്പ് ഇന്ന് കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രസദ്ധീകരിക്കുന്നു. പുതിയ വിലാസം സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.



ഉണ്ണികൃഷ്ണന്‍ കെ.പി യാണ് ഈ പുനഃപ്രസദ്ധീകരണത്തിനു ഊര്‍ജ്ജവും ആത്മാവും നല്‍കിയത്. റൂബി ഓണ്‍ റെയില്‍ എന്ന നൂതന വെബ് ടെക്കനോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.

പുതിയതായി കൂട്ടിച്ചേര്‍ത്ത സൌകര്യങ്ങള്‍ പരിശോധിക്കാം

1. ഗൂഗിളിന്റേയും മൊഴിയുടേയും ട്രാന്‍സ്‌ലിറ്റെറേഷനുകള്‍ മഷിത്തണ്ടില്‍ കൂട്ടി ചേര്‍ത്തു. മഷിത്തേണ്ടിന്റെ ട്രാന്‍സ്‌ലിറ്ററേഷനും കീ ബോര്‍ഡും ഒപ്പമുണ്ട്. ഏതാണോ താങ്കള്‍ക്കു സൌകര്യമായി തോന്നുന്നത്‌ അതുപയോഗിച്ച് മലയാളപദങ്ങള്‍ ടൈപ്പു ചെയ്യാവുന്നതാണ്.

2. ഏതൊരാള്‍ക്കും മഷിത്തണ്ടിലെ പദങ്ങളുടെ അര്‍ത്ഥം മാറ്റം വരുത്തി കൂടുതല്‍ കൃത്യത നല്‍കാവുന്നതാണ്. അതിനായി ലോഗിന്‍ ചെയ്യേണ്ടതു പോലുമില്ല. പദങ്ങള്‍ പരിശോധിക്കുന്നവര്‍ അനുവധിച്ചാല്‍ മാത്രമേ പുതിയ അര്‍ത്ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാവുകയുള്ളൂ.

3. അര്‍ത്ഥങ്ങള്‍ ശരിയാണോ തെറ്റുണ്ടോ എന്നു ഉടനടി ഏതൊരാള്‍ക്കും മഷിത്തണ്ടിന്റെ പിന്നണി പ്രവര്‍ത്തകരെ അറിയിക്കാവുന്നതാണ്. അതിനായി പച്ചയും ചുവപ്പും നിറത്തില്‍ തള്ളവിരല്‍ മുകളിലേക്കും താഴേക്കുമായി പിടിച്ചിട്ടുള്ള അടയാളങ്ങള്‍ കാണാം. അര്‍ത്ഥങ്ങളില്‍ തെറ്റ് കണ്ടെത്തിയാല്‍ ‍ ചുവന്ന തള്ളവിരല്‍ അമര്‍ത്തുക.

സാമ്യമുള്ള പദങ്ങള്‍ ഒന്നു കൂടി നവീകരിക്കാനുണ്ട്. അടുത്തു തന്നെ പഴയ നിഘണ്ടുവില്‍ ലഭ്യമായിരുന്ന എല്ലാ സൌകര്യങ്ങളും പുതിയതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. അതിനുശേഷം പഴയ സൈറ്റ് നീക്കം ചെയ്യപ്പെടും.

മഷിത്തണ്ടിന്റെ പുതിയപതിപ്പിലേക്ക് സ്വാഗതം.

സാദിക്ക് ഖാലിദ് Sadik Khalid

unread,
Nov 1, 2009, 11:14:18 AM11/1/09
to Joju John, MashiUsers
മഷിത്തണ്ടിന്റെ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!!!

പുതിയ കുപ്പി കാണാനൊക്കെ ചന്തമുണ്ട് :-). എങ്കിലും...

പഴയ പതിപ്പില്‍ “ആന“ എന്ന പദം തിരഞ്ഞാല്‍

ആന :
elephant

ആന :
ഒരു വലിയ മൃഗം, വലിയ
elephant, big

ആന :
ആയ

ആന :
പര്യായം : ഗജം, കരി, വാരണം

ആന :
തുമ്പികൈകളോടു കൂടിയ കറുത്ത വലിയ ജീവി
elephant

ആന :
നശിക്കാത്തത്
സാമ്യമുള്ള പദങ്ങള്‍ ...
അണ , അണ്ണ , അണ്ണാന്‍ , അണ്ണി , അണ്ണന്‍ , അണ്ണം , അണി , അണു , അന , അന്‍ , അനണു , അന് , അന്ന , അന്ന് , അന്നി , അന്നേ , അന്നം , അനു , അനന്‍ , അനനം , അണ്‍ , ആണ , ആണ് , ആണ്ണു , ആണി , ആണം , ആണെ , ആന , ആന്‍ , ആന്ന , ആന്നു , ആനി , ആനന്‍ , ആനനം , ആനം , ആണ്‍

ഇത്രേം വിവരങ്ങള്‍ കിട്ടുമായിരുന്നു

പുതിയ പതിപ്പില്‍

Did you mean any of the words below ?

dais   dose   odious   aids   douse   ആന   ആന്‍   ആനം   ആനി   അണി   ആണി 

Your search for ആന yielded 4 results

ആന
ആയ

ആന

നശിക്കാത്തത്

ആന

ഒരു വലിയ മൃഗം, വലിയ
elephant, big

ആന

തുമ്പികൈകളോടു കൂടിയ കറുത്ത വലിയ ജീവി
elephant


ഇത്രയും വിവരങ്ങളേ ഉള്ളൂ!

പര്യായങ്ങള്‍, സാമ്യമുള്ള പദങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. സാമ്യമുള്ള പദങ്ങള്‍ താഴ്ഭാഗത്ത് വരുന്നതാണ് നല്ലതെന്ന് തോന്നുന്നു

അതു പോലെ വാക്കുകള്‍ക്ക് ഒരു മുന്‍‌ഗണനാക്രമം ഏര്‍പ്പെടുത്തിയാല്‍ നന്നായിരിക്കും. ഉദാഹരണത്തിന്. മുകളില്‍ പറഞ്ഞതില്‍ തുമ്പികൈകളോടു കൂടിയ കറുത്ത വലിയ ജീവി, ഒരു വലിയ മൃഗം, വലിയ, തുടങ്ങിയവ ഏറ്റവും മുകളില്‍ വരുന്ന വിധത്തില്‍ സജ്ജീകരിക്കാവുന്നതാണ്.

അതു പോലെ സേര്‍ച്ച് പ്ലഗ്ഗിന്‍ നവീകരിച്ചിട്ടുണ്ടോ?



2009/11/1 Joju John <joju...@gmail.com>



--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

Joju John

unread,
Nov 1, 2009, 11:51:43 AM11/1/09
to സാദിക്ക് ഖാലിദ് Sadik Khalid, MashiUsers, Unni
yeah... transliterations are included. and new version is not complete. it will take a few days to fine tune.

 പര്യായം കൂട്ടിച്ചേര്‍ത്തിട്ടില്ല.  സേര്‍ച്ച് പ്ലഗ്ഗിന്‍ നവീകരിച്ചിട്ടില്ല.

I'll take your feedback to the re-designing engineer.

Joju

2009/11/1 സാദിക്ക് ഖാലിദ് Sadik Khalid <sadik....@gmail.com>



--
http://yasj.blogspot.com/

Jomesh P A

unread,
Nov 2, 2009, 5:06:17 AM11/2/09
to Joju John, MashiUsers
Great Job, Joju and Team.!!

-jomesh




2009/11/1 Joju John <joju...@gmail.com>



--
People speak about killing time while time is silently killing them.
Reply all
Reply to author
Forward
0 new messages