1. freeeevoice has left a new comment on your post "
മാവോയിസ്റ്റുകളെ ആശയപരമായി നേരിടും":
ബലമായ സശയം ചൈനയും മമതയും തമ്മില്‍ വല്ല ഡീലും ഉണ്ടോന്നാ.അല്ല സംശയം ആണേ,ശ്രുതിയും താളവുമൊന്നുമല്ല -)
നൂറുകണക്കിനു പേരെ കൊന്ന മഹാതോ,മാവോയിസ്റ്റ് ആയി മതം മാറിയ മുന്‍ തൃണമൂലന്,ഇപ്പൊ ചിദംബരം ആഭ്യന്ദ്രത്തിന്റെ ശക്ത നക്സല്‍ വിരോധം മൂലം ജയിലില്‍ ആണല്ലോ.
Posted by freeeevoice to ജാഗ്രത at November 9, 2009 9:18 AM
2. ജനശക്തി has left a new comment on your post "
അല്പം അമേരിക്കന്‍ വര്‍ത്തമാനം":
സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ കഴിഞ്ഞാഴ്ച അഞ്ചു ബാങ്കുകൂടി തകര്‍ന്നതോടെ അമേരിക്കയില്‍ ഈ വര്‍ഷം തകര്‍ന്ന ബാങ്കുകളുടെ എണ്ണം 120 ആയി. അമേരിക്കയില്‍ ഒരുമാസം ശരാശരി പത്തു ബാങ്ക് തകരുന്നെന്നാണ് കണക്ക്. 2008 ലെ ബാങ്ക് തകര്‍ച്ചയുടെ അഞ്ചിരട്ടിയാണ് ഈ വര്‍ഷമുണ്ടായത്. 2008ല്‍ 25 ബാങ്കാണ് തകര്‍ന്നത്.
Posted by ജനശക്തി to ജാഗ്രത at November 9, 2009 8:48 AM
3. O.M.Ganesh Omanoor has left a new comment on your post "
നിനക്കു തന്നെ..!":
യൂസുഫ്പ ഇക്കായ്ക്കും അഷ്റഫിക്കായ്ക്കും ശ്രീയ്ക്കും നന്ദിയുടെ ഈരണ്ടു കെട്ട് വെള്ളത്തണ്ടുകള്‍..!!
അഷ്റഫിക്കായുടെ ഒളവട്ടൂര്‍ കമ്മ്യൂണിറ്റി ഞാന്‍ 5 മാസം മുന്‍പ് എന്റെ മള്‍ട്ടിമീഡിയ ഗുരുവായ ശ്രീമാന്‍ അസ്ഫര്‍ (പുളിക്കല്‍, സിയാംകണ്ടം) വഴി കണ്ടിരുന്നു. നമ്മുടെ ചുറ്റുവട്ടത്തെ പഞ്ചായത്തുകളില്‍ ഇങ്ങനെ ഒരു ആശയം കാലോചിതവും അനുകരണീയവുമാണ്. ആ ശ്രമത്തെ അഭിനന്ദിക്കുന്നു..!!
Posted by O.M.Ganesh Omanoor to വെള്ളത്തണ്ട് at November 9, 2009 9:58 AM
4. കൊട്ടോട്ടിക്കാരന്... has left a new comment on your post "
കാലം പോയ പോക്കേ...":
ആശംസകള്‍ പറയാന്‍ വൈകിയോ..
എന്നുവച്ചു പറയാതിരിയ്ക്കുവാന്‍ പറ്റുമോ
ഒരു കുന്നോളം ആശംസകള്‍....
Posted by കൊട്ടോട്ടിക്കാരന്... to അന്തിക്കള്ള് at November 8, 2009 7:15 PM
5. അനിൽ@ബ്ലൊഗ് has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
ജോജു പറഞ്ഞത് കേട്ടില്ലെ?
N.J ജോജൂ said...
സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)അത്രയേ ഉള്ളൂ കാര്യങ്ങള്‍. ആരും അത്ര പുണ്യാളന്മാരൊന്നുമല്ല, എല്ലാരും ഒരേ കളരിയില്‍ പഠിച്ചിറങ്ങിയവര്‍ തന്നെ.കെ.സുധാകരനു വേണ്ടി കള്ളവോട്ട് ചെയ്ത ചങ്ങാതിമാര്‍ എനിക്കും ഉണ്ട്.
Posted by അനിൽ@ബ്ലൊഗ് to ശിഥില ചിന്തകള്‍ at November 9, 2009 8:50 AM
6. അനാഗതശ്മശ്രു has left a new comment on your post "
ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...":
ഗ്രൌന്ടും അമ്പയറും ഒന്നും വേണ്ടാത്ത കളിക്കാരന് ...
കാര്‍ റ്റൂണ് അസ്സലായീ
Posted by അനാഗതശ്മശ്രു to വര@തല=തലവര at November 9, 2009 8:37 AM
7. Jimmy has left a new comment on your post "
സ്വര്‍ണ്ണവളയിട്ട, 'സ്വര്‍ണ്ണമോതിരം അണിഞ്ഞ’ കൈകള്‍":
ഒന്ന് രണ്ട് വിരല്‍ വെറുതെ കിടക്കുന്നു... അതില്‍ ഒരു നാല് മോതിരം കൂടെ ഇടാം...
Posted by Jimmy to മിനി ചിത്രശാല at November 09, 2009 9:58 AM
8. രഘുനാഥന് has left a new comment on your post "
ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...":
ഹി ഹി ഹി ഹി
Posted by രഘുനാഥന് to വര@തല=തലവര at November 9, 2009 9:36 AM
9. Jayesh San / ജ യേ ഷ് has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
superb
Posted by Jayesh San / ജ യേ ഷ് to ചിത്രപ്പെട്ടി at November 9, 2009 8:26 AM
10. കുഞ്ഞായി has left a new comment on your post "
ഒരു ഓര്മ.. ഓര്‍മപ്പെടുത്തലും..":
സങ്കടം തോന്നി ചേച്ചീ
പാവം നസീറുദ്ദീൻ,നല്ല മനുഷ്യനായിരുന്നു ,അതുകൊണ്ടാ കൂടുതൽ പരീക്ഷണങ്ങളൊന്നുമില്ലാതെ ഫ്ലൈറ്റ് കയറിയത്..
Posted by കുഞ്ഞായി to അസ്മദീയം at November 8, 2009 6:57 PM
11. അനിൽ@ബ്ലൊഗ് has left a new comment on your post "
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":
യരലവ,
സന്ദര്‍ശത്തിനും കമന്റിനും ഉള്ള നന്ദിയാണത്.
:)
ഞാന്‍ ബ്ലോഗില്‍ വന്ന കാലം മുതല്‍ ആ രീതിയാണ് പിന്തുടരുന്നത്.
Posted by അനിൽ@ബ്ലൊഗ് to പതിവുകാഴ്ചകള്‍ at November 9, 2009 8:41 AM
12. Jimmy has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
ശ്രീലാലേ... മലയാളികളുടെ നൊസ്റ്റാള്‍ജിയ...അല്ലെ ... വളരെ മനോഹരമായ ചിത്രം....
Posted by Jimmy to ചിത്രപ്പെട്ടി at November 9, 2009 9:41 AM
13. ഭായി has left a new comment on your post "
വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":
ഇതിന്റെ പേരാണ് നീല കുറിഞന്..
നീല കുറിഞിയുടെ സ്വന്തം ബ്രദര്‍!!!
മനോഹരം ശിവാ...
Posted by ഭായി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 November, 2009 8:47 AM
14. Jimmy has left a new comment on your post "
പുതുനാമ്പ്":
പ്ലാവും ചക്കയുമൊക്കെ കണ്ടിട്ട് നാളെത്രയായി...
Posted by Jimmy to കണ്ടതും .... പകര്‍ത്തിയതും.... at November 8, 2009 8:18 PM
15. Rajeeve Chelanat has left a new comment on your post "
ബാധ്യസ്ഥനായതിനാല്‍ പറയുന്ന ചരിത്രം":
മലബാര്‍ മാന്വലില്നിന്നു കിട്ടുന്ന പഴശ്ശിയുടെ ചിത്രം, എം.ടി. ഇവിടെ പറയുന്നതില്‍നിന്ന് തുലോം വ്യത്യസ്തമാണെന്നു തോന്നുന്നു. തന്റെ രാജ്യാധികാരത്തിന്മേല് അമ്മാവനും, ഈസ്റ്റ് ഇന്ത്യാ കമ്പനിയും നടത്തിയ ഇടപെടലുകള്‍ക്കെതിരെ മാത്രമായിരുന്നു പഴശ്ശിയുടെ എതിര്‍പ്പും കലാപവും. പിന്നീട് അതിനെ പഴശ്ശി വികസിപ്പിച്ചു. ടിപ്പുവുമായുള്ള കൂട്ടുകെട്ടിലൂടെ. എന്നിട്ടും, കമ്പനിയുമായി സന്ധിയുണ്ടാക്കുകയും, നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. മാപ്പിളമാര്‍ക്കെതിരെയും പഴശ്ശി സൌഹാര്‍ദ്ദപരമായ ഒരു നിലപാടായിരുന്നില്ല കൈക്കൊണ്ടിരുന്നത് എന്ന് രേഖകളിലുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പഴശ്ശി ആദ്യം ഉരസുന്നതുതന്നെ, അഞ്ചു മാപ്പിളമാരെ വധിച്ചതുമായി ബന്ധപ്പെട്ടാണ്.
സിനിമ കണ്ടിട്ടില്ല. അതുകൊണ്ട്, അതിനെക്കുറിച്ചൊരു അഭിപ്രായം പറയാനാവില്ല.
അഭിവാദ്യങ്ങളോടെ
Posted by Rajeeve Chelanat to വര്‍ക്കേഴ്സ് ഫോറം at November 9, 2009 8:54 AM
16. ഉഗാണ്ട രണ്ടാമന് has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
വിചാരത്തിനു നന്മകള് നേരുന്നു...
Posted by ഉഗാണ്ട രണ്ടാമന് to ലോക വിചാരം at November 8, 2009 7:33 PM
17. ജീ . ആര് . കവിയൂര്‍ has left a new comment on your post "
രാംമോഹന്‍ പാലിയത്ത്":
കുറച്ചുവരികള്‍ കുറെ ഏറെ കാര്യങ്ങള്‍ പറഞ്ഞു കടന്നു പോയി കൊള്ളാം കവിക്ക് ഭാവുഗങ്ങള്‍
Posted by ജീ . ആര് . കവിയൂര്‍ to പുതുകവിത at November 8, 2009 7:30 PM
18. താരകൻ has left a new comment on your post "
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":
ഹ..ഹ കൊള്ളാം നന്നായിരിക്കുന്നു..
Posted by താരകൻ to എഴുത്തോല at November 9, 2009 8:48 AM
19. കുഴൂര്‍ വില്‍സണ്‍ has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
ഇവരും മോശക്കാരല്ല
മഴേ മഴേ വാ മഴേ
എന്ന് കേട്ടിട്ടില്ലേ
അത് ഇവര്‍ ഉണ്ടാക്കിയ കവിതയാണ്
Posted by കുഴൂര്‍ വില്‍സണ്‍ to ചിത്രപ്പെട്ടി at November 9, 2009 9:52 AM
20. പഥികന് has left a new comment on your post "
പാമ്പാടി ബ്ലോഗേഴ്സ് മീറ്റും നായരുടെ വിവാഹവും":
വിഷ്ണൂ,
ഒരുപാട് അന്വേഷണങള്‍ക്കു ശേഷം ഒടുവില്‍ നീ അവിടെ എത്തിയിരിക്കുന്നു. നീ ഒരു സി.ഐ.ഡിയാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു.
ആവോലിക്കാരാ...
വിട്ടു കളഞ്ഞ വേറെയും കാര്യങ്ങളുണ്ട്. മൂന്നാറില്‍ ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടു, കെട്ടാന്‍ പെണ്ണു തേടി ഇറങ്ങിയ കഥ. അതുകൊണ്ടല്ലേ കല്യാണത്തിന്റെ പിറ്റേന്നു ട്രിപ്പ് പോയതു.
ജോബിന്,
ഇതു നിനക്കുള്ളതാണ്. ഒരു വിവാഹ സമ്മാനം. എല്ലാത്തിനും കാരണക്കാരന്‍ നീയാണല്ലോ?
Posted by പഥികന് to വികൃതി at November 9, 2009 9:26 AM
21. Jayesh San / ജ യേ ഷ് has left a new comment on your post "
ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...":
ha..ha
Posted by Jayesh San / ജ യേ ഷ് to വര@തല=തലവര at November 9, 2009 8:27 AM
22. നൗഷാദ് | noushad has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
മനോഹരം... :)
Posted by നൗഷാദ് | noushad to ചിത്രപ്പെട്ടി at November 9, 2009 9:36 AM
23. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
കള്ളവോട്ട് ഒന്നുമല്ല പ്രശ്നം അനിലേ..പാര്‍ട്ടി വളര്‍ത്താനും നിലനിര്‍ത്താനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളെയും നശിപ്പിച്ചിട്ടുണ്ട്. എണ്ണിയെണ്ണി പറയാന്‍ കഴിയില്ല.അതിന്റെ ആവശ്യവുമില്ല. എന്തെന്നാല്‍ ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ വായിച്ച് തലയില്‍ കയറി ഞാനും തീവ്രകമ്മ്യൂണിസ്റ്റ് ആയിട്ടുണ്ട് ഒരിക്കല്‍. എന്നാല്‍ അതൊക്കെ ചില ഭാവനാശാലികളുടെ മനസ്സില്‍ ഉദിച്ച സ്വപ്നങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി എന്നു വരുമ്പോള്‍ നിഷ്ടൂരതയില്‍ സമാനതകളില്ലാത്ത പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും മനസ്സിലാക്കാന്‍ അധികകാലം വേണ്ടി വന്നില്ല. എണ്‍പതുകളുടെ അവസാനം സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതും ബെര്‍ലിന്‍ മതില് ജനങ്ങള്‍ തകര്‍ത്തതും ചില്ലറക്കാര്യമല്ല. ലോകത്തില്‍ സര്‍വ്വാധിപത്യത്തിന്റെ വ്യാപനം എന്നെന്നേക്കുമായി തടയപ്പെട്ട സംഭവമായിരുന്നു അത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളസമൂഹത്തില്‍ ഉണ്ടാക്കിയ നിഷേധാത്മകമായ ആഘാതങ്ങള്‍ ഒരു ബൃഹത്ഗ്രന്ധത്തില് വിവരിക്കാന്‍ മാത്രം വലുതാണ്. ആരെങ്കിലും അതിന് മുതിരുമോ എന്ന് അറിയില്ല. കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്ഥാനം ഇനി ഉയര്‍ന്ന് വരണമെങ്കില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി തകരേണ്ടതുണ്ട്.ജനാധിപത്യത്തില്‍ അത് പതുക്കെയേ സംഭവിക്കൂ എങ്കിലും തകര്‍ച്ചയുടെ പാതയില്‍ തന്നെയാണ് പാര്‍ട്ടി.
സുധാകരനെ പറ്റി പറഞ്ഞാല്‍, കണ്ണൂരില്‍ ഇന്ന് ജനാധിപത്യവാദികള്‍ക്ക് ധൈര്യപൂര്‍വ്വംപുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ്. കൂത്തുപറമ്പ് എമ്മെല്ലെ ജയരാജന്റെ മകന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടിയ സംഭവം പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലൊ. പത്രങ്ങളില്‍ വരാത്ത അത്തരം ആയിരമായിരം സംഭവങ്ങളുണ്ട്. ഗീബത്സിയന്‍ പ്രചരണരീതിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടാന്‍ ആര്‍ക്കും കഴിയില്ല. അതേപോലെ അവരുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനോ മറുതന്ത്രം മെനയാനോ മറ്റാര്‍ക്കും കഴിയാറില്ല.
ഇന്ന് ടിവിയില്‍ എല്ലാവരും കാര്യങ്ങള്‍ യഥാതഥമായി കാണുന്നുണ്ട്. ഈ ഉപതെരഞ്ഞെടുപ്പ് വേളയില്‍ കലക്ടറുടെ പരാതിപ്രകാരം കെ.സുധാകരനെതിരെ കണ്ണൂര്‍ എസ്.പി.കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവല്ലൊ. എന്നിട്ടെന്തേ ആ കേസുമായി പോലീസ് മുന്നോട്ട് പോയില്ല? ചാനലുകളില്‍ ആ ദൃശ്യം ലൈവ് ആയി കാണിച്ചിരുന്നില്ലെങ്കില്‍ സുധാകരനെ കേസില്‍ കുടുക്കി കണ്ണൂര്‍ അനായാസം പിടിച്ചെടുത്തേനേ.
നാളത്തെ റിസല്‍ട്ട് നോക്കിയിട്ട് ബാക്കി പറയാം. ഇവിടത്തെയല്ല, ബംഗാളില്‍ പത്ത് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവിടെ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ്സും കൈ കോര്‍ക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നു.
ഇത്തരം കുതന്ത്രങ്ങളും ദുസ്സാമര്‍ത്ഥ്യങ്ങളും തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശവക്കുഴി ലോകമാസകലം തോണ്ടിക്കൊണ്ടിക്കൊണ്ടിരിക്കുന്നത്.സ്റ്റാലിന് തന്നെയാണ് ഈ കുതന്ത്രങ്ങളുടെ പ്രവാചകന്. സ്റ്റാലിനിസം വെടിഞ്ഞ് നേരായ മാര്‍ഗ്ഗത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാമായിരുന്നു. ഒരു പക്ഷെ ഇന്ത്യയില്‍ സി.പി.ഐ.ക്കായിരുന്നു മുന്‍തൂക്കമായിരുന്നു എങ്കില്‍ അത്തരമൊരു സാധ്യതയുണ്ടായിരുന്നു.
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 9, 2009 9:48 AM
24. താരകൻ has left a new comment on your post "
ഒരു മലയാറ്റൂര്‍ മലകയറ്റം":
നന്നായി ..നല്ല എഴുത്ത്.
Posted by താരകൻ to നീര്‍മിഴിപ്പൂക്കള്‍ at November 9, 2009 8:47 AM
25. ജനശക്തി has left a new comment on your post "
മുരളുന്ന കോണ്‍ഗ്രസ്!":
പാഞ്ഞിരപ്പാടത്തിനപ്പോ ഉറപ്പാണല്ലേ സംഭവം പ്രവചനാതീതം എങ്കിലും ആണെന്ന്. sure seat ആയിരുന്നില്ലേ? മൂന്നിലും ജയിക്കുമോ, ഭൂരിപക്ഷം കൂടുമോ എന്നൊന്ന് പറഞ്ഞൂടേ പാഞ്ഞിരപാടം? ചോദ്യം മാത്രം പോരല്ലോ ഉത്തരവും ഇടക്കൊക്കെ പറയാം.
Posted by ജനശക്തി to ഉള്ളത് പറഞ്ഞാല്‍ at November 8, 2009 6:35 PM
26. താരകൻ has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
ആദ്യത്തെ അഭിപ്രായം ചിത്രത്തെകുറിച്ചും കവിതയുടെ വിഷയത്തെ കുറിച്ചുമായിരുന്നു.പക്ഷെ രചനാ ശൈലിയിൽ തീർച്ചയായും സ്പാർക്കുകളുണ്ട്.എഴുതൂ ഇനിയുമിനിയും........
ആശംസകളൊടെ
Posted by താരകൻ to എന്റെ തെമ്മാടിത്തരങ്ങള്‍ at November 9, 2009 8:44 AM
27. SreeDeviNair.ശ്രീരാഗം has left a new comment on your post "
സ്വപ്നഭൂമിയിലേക്ക്....തുടരുന്നു.. ( 7 )":
നന്നായിട്ടുണ്ട്...
ആശംസകള്‍
Posted by SreeDeviNair.ശ്രീരാഗം to ചിന്നുവിന്റെ നാട് at 09/11/09 05:53
28. ബാലചന്ദ്രൻ ചുള്ളിക്കാട് has left a new comment on your post "
ആടിയാടി അലഞ്ഞ മരങ്ങളെ - അന് വര് അലി - കവിതയുടെ വര...":
എന്നെക്കുറിച്ചുള്ള പരാമർശം കേട്ടതുകൊണ്ടു മാത്രം ഒന്നു പറഞ്ഞോട്ടെ :
ഞാൻ മലയാള കവിതയിൽ ആചാര്യനോ പ്രസ്ഥാന നായകനോ സംഘനേതാവോ ഒന്നുമല്ല.മലയാള കവിതയെ മുന്നോട്ടു നയിക്കാനോ സാഹിത്യ ചരിത്രത്തിൽ സീറ്റുപിടിക്കാനോ വേണ്ടി കവിതയെഴുതിയ ഒരാളല്ല ഞാൻ.
സ്ഥാനമാനങ്ങളുടെയോ ബഹുമതികളുടെയോ അകമ്പടിയുള്ള ആസ്ഥാനകവിയുമല്ല.പണ്ഡിതനോ ബുദ്ധിജീവിയോ അല്ല. ആഗ്രഹം കൊണ്ട് വല്ലപ്പോഴും കവിതയെഴുതിയ വികാരജീവിയായ ഒരു ചെറുകവി മാത്രമാണു ഞാൻ.a minor poet only, amoung many others. മഹത്തായ മലയാളകവിതയിൽ എന്തെങ്കിലും നിർണ്ണായക സ്ഥാനം അവകാശപ്പെടാൻമാത്രം മരമണ്ടനുമല്ല ഞാൻ.അതുകൊണ്ട് ദയവായി എന്നെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുതെന്നപേക്ഷ.
അൻവർഅലി അടക്കം എല്ലാ പുതുകവികളും എന്നേക്കാൾ വളരെ വളരെ വലിയ കവികളാണെന്ന് ഞാൻ പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്.പോരെങ്കിൽ ഇതാ വീണ്ടും സമ്മതിക്കുന്നു.
അറിവില്ലായ്മകൊണ്ട് ഞാൻ എന്നെങ്കിലും എന്തെങ്കിലും അബദ്ധം പറഞ്ഞുപോയിട്ടുണ്ടെങ്കിൽ
അൻവർഅലിയെപ്പോലെ അറിവുള്ള യുവകവികൾ പൊറുക്കണമെന്ന് അപേക്ഷിക്കുന്നു.
Posted by ബാലചന്ദ്രൻ ചുള്ളിക്കാട് to ചൊല്‍ക്കാഴ്ച്ച at November 8, 2009 8:14 PM
29. T.A. RASHEED has left a new comment on your post "
"രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".":
kollaaaaam................
Posted by T.A. RASHEED to പൊടിയന് കഥകള്‍ at November 8, 2009 8:21 PM
30. കുമാരന് | kumaran has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
fine.. lal..
Posted by കുമാരന് | kumaran to ചിത്രപ്പെട്ടി at November 9, 2009 9:17 AM