vimathan has left a new comment on your post "
മഅദനിയെ കുറ്റവിമുക്തനാക്കി":
കണ്ണൂസ് പറഞ്ഞതുപോലെ വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതി തന്നെയാണ്. പക്ഷെ ഇന്ന് മോചിതനായ മദനിയെ ഒരു “നിഷ്കളങ്കനായി” മാധ്യമങള്‍ ചിത്രീകരിക്കുന്നത് കാണുമ്പോള്‍, മുന്‍പ് ദൂബൈയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ചില അനുഭവങള് ഓര്‍മ്മ വന്നത് ഇവിടെ കുറിയ്ക്കട്ടെ.
ഒരിക്കല്‍ ഷാര്‍ജയില്‍ ഒരു റ്റാക്സിയില് യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോള്‍, ഞാന്‍ ഒരു “മലബാറിയാണെന്ന്” മനസ്സിലാക്കിയ, പക്ഷെ ഞാന്‍ ഒരു മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ച പാക്കിസ്താനി ഡ്രൈവര്‍ എന്നോട് മദനിയെ കുറിച്ചും, കേരളത്തിലെ രാഷ്ട്രീയം സംബന്ധിച്ചും വിശദമായി സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. കാരണം അയാള്‍ക്ക് കേരളത്തിലെ ദൈനംദിന രാഷ്ട്രീയം എന്നേക്കാള്‍ നന്നായി അറിയാം എന്നതായിരുന്നു കാരണം. മാത്രവുമല്ല അന്ന് ആന്റണി മുഖ്യമന്ത്രിപദം ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടീ മുഖ്യമന്ത്രിയായതും, ഉമ്മന്‍ ചാണ്ടീ കോട്ടയം ജില്ലക്കാരനല്ലേ എന്ന് ചോദിച്ചതും മറ്റും എനിക്ക് വളരെ അത്ഭുതമായി തോന്നിയിരുന്നു. പിന്നെ മലപ്പുറം ജില്ല ഒരു “കുട്ടി പാക്കിസ്ഥാന്” അല്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാനും അയാളും തെറ്റി.(കുട്ടി പാക്കിസ്ഥാന് എന്ന മലയാള പദം തന്നെയാണ് അയാള്‍ ഉപയോഗിച്ചത്). പിന്നെയാണ് അയാള്‍ക്ക് ഞാന്‍ ഒരു മുസ്ലീം അല്ലാ എന്ന് മനസ്സിലായത് എന്ന് തോന്നുന്നു. എന്തായാലും താന്‍ ഒരു തമാശ പറഞ്ഞതാണ് എന്ന് പറഞ്ഞ് ചിരിച്ചൊഴിയുകയും ചെയ്തു. പക്ഷെ അയാള്‍ക്ക് കേരളത്തിലെ ജില്ലകളുടെ പേരുകള്‍ പോലും വേര്‍തിരിച്ച് അറിയാം എന്ന കാര്യം എനിക്ക് വലിയ അത്ഭുതമായി തോന്നി. പിനീട് ഈ സംഭവം ഞാന്‍ എന്റെ ഒരു മുസ്ലീം സഹപ്രവര്‍ത്തകനോട് പറഞ്ഞപ്പോള്‍ അവന് പറഞ്ഞത്, കരാമയിലെ പള്ളിയില്‍ വച്ച് കണ്ട ഒരു പക്കിസ്ഥാനി അവനോടും ഇതേ പോലെ മദനിയെപറ്റിയും, കേരളത്തെ പറ്റിയും ഒരുപാട് സംസാരിച്ചിരിന്നു എന്നും, താന്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് എന്നും അയാള്‍ പറഞ്ഞു എന്നുമാണ്. ഈ രണ്ട് സംഭവങളും കൂട്ടിവായിച്ചപ്പോള്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനും, മദനിക്ക് നീതി നിഷേധിക്കപ്പെട്ട വിഷയത്തില്‍, പ്രതിഷേധമുള്ളവരാണെങ്കിലും, മദനിയുടെ വിഷയത്തില്‍ ഈ പാക്കിസ്ഥാനികള്‍ കാണിച്ച താത്പര്യവും, കേരളത്തെ പറ്റി, ഇവിടത്തെ രാഷ്ട്രീയത്തെ പറ്റി, കേരളത്തിലെ ജില്ലകളെ പറ്റി ഇവര്‍ക്കുള്ള വിവരവും, അത്ര നിഷ്കളങ്കമായി കാണേണ്ട ഒരു വിഷയമല്ലാ എന്ന നിഗമനത്തിലെത്തുകയുണ്ടായി.
Posted by vimathan to ചിന്താവിഷ്ടനായ സിയ at August 1, 2007 11:03 PM