[Marumozhi - 31 Coments - 11_267_21:15:02_668]

24 views
Skip to first unread message

Marumozhi

unread,
Sep 24, 2011, 5:15:03 PM9/24/11
to Marumozhi
1.
Salam has left a new comment on your post "പലസ്തീന്‍, പാക്കിസ്ഥാന്‍, അമേരിക്ക!":

സയണിസ്റ്റ് തീവ്രപക്ഷ ലോബികളും ഇവാന്ചലിസ്റ്റ്
മൌലികവാദികളും കോര്‍പറേറ്റ് മുതലാളിമാരും
ചേര്‍ന്ന് തീരുമാനിക്കുന്നതാണ് അമേരിക്കന്‍
വിദേശനയം. അതില്‍ നിന്നും അതിനെ
പിന്പറ്റുന്നവരില്‍ നിന്നുംനീതിയുടെ സ്വരം
പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്.



Posted by Salam to കടലാസു പൂക്കള്‍ at September 24, 2011 12:09 PM

2.
Shukoor has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

നമ്മുടെ നാടിനെപ്പറ്റി എത്ര പറഞ്ഞാലും മതിയാവില്ല. ഈയൊരു മഹാസംരംഭത്തിലൂടെ നമ്മുടെ നാടിന്റെ യശസ്സ് വാനോളം ഉയരട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. ലേഖനം വളരെ നന്നായിട്ടുണ്ട്.



Posted by Shukoor to സെന്‍റര്‍കോര്‍ട്ട് at September 24, 2011 11:08 AM

3.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

നന്ദി. ചോദിച്ചത് ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ താങ്കളും ആ സംഘടനയുടെ നിലപാടുകളെ മനസിലാക്കുവാനും, അംഗീകരിക്കുവാനും, അടിസ്ഥാനരഹിതമായി അതിനെതിരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുവാനും ശ്രമിക്കുന്ന ആളായിരിക്കില്ലേ എന്ന് ചോദിക്കാനായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ജോലിക്കാരാണ് എന്നൊക്കെ മറ്റു രാഷ്ടീയവിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവരോട് പറയുമ്പോള്‍ ആ കല്ല് താങ്കളിലേക്കും തിരിച്ചു വരുന്നുണ്ട് ഈ സൂചിപ്പിക്കാനായിരുന്നു.

കേരളയുക്തിവാദി സംഘം സംസ്ഥാനപ്രസിഡന്റ് കലാനാഥന്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി.എം നിലപാടിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്തത് നേരിട്ട് കേട്ടിരുന്നു. അന്യോന്യം വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും ‘അടിച്ച് പിരിഞ്ച്’ ലൈനില്‍ സംസാരിക്കേണ്ടവരല്ലല്ലോ യുക്തിവാദികളും ഇടതുപക്ഷവും. വലതുപക്ഷം അങ്ങിനെയൊക്കെയേ ചെയ്യൂ എന്ന ഒരു ന്യായം അവര്‍ക്ക് കൊടുത്തുകൊണ്ട് ഇടതുപക്ഷത്തെ മാത്രം വിമര്‍ശിക്കുന്നത് ആത്യന്തികമായി സഹായിക്കുക വലതുപക്ഷത്തെയും തീവ്രവലതുപക്ഷത്തെയും തന്നെ ആയിരിക്കും. അത് താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാ‍നങ്ങള്‍ക്ക് ഗുണകരമാവുമോ എന്ന് ദയവായി ആലോചിക്കുമല്ലോ.



Posted by ജനശക്തി to ജാഗ്രത at September 25, 2011 1:12 AM

4.
‍ആയിരങ്ങളില്‍ ഒരുവന്‍ has left a new comment on your post "നിന്റെ മണം":

നേരം വെളുകുമ്പം മണപ്പിക്കാൻ എന്തെങ്കിലും ബാക്കി വെച്ചേക്കണെ..

വേറിട്ട ചിന്ത.. ആശംസകൾ..!



Posted by ‍ആയിരങ്ങളില്‍ ഒരുവന്‍ to ..പുകയുന്ന കൊള്ളി.. at September 24, 2011 10:34 PM

5.
ഫസലുൽ Fotoshopi has left a new comment on your post "ഇമേജ് അഡ്ജസ്റ്റ്മെന്റ് ഒപ്ഷൻസ് (വീഡിയോ 14)":

മറുത, ഇനി CS5 ഒന്നൂടെ അണിൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് സിസ്റ്റത്തിൽ ഉള്ള ഫോട്ടോഷോപ്പിന്റെ ഫോൾഡർ (സി ഡ്രൈവിലുള്ള) എല്ലാം ഡെലീറ്റ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്ത് ഫോട്ടോഷോപ്പ് ഓപൺ ചെയ്യുന്നതിനു മുൻപ് തന്നെ 4shared ലെ ആ ഫയൽ പേസ്റ്റ് ചെയ്യുക. എന്നിട്ടും ശരിയായില്ലെങ്കിൽ നമ്മടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വരൂ. ഒക്കെ ശരിയാവും.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at September 25, 2011 1:22 AM

6.
Sulfi Manalvayal has left a new comment on your post "UNTITLED":

കൊള്ളാം ഹരീഷ് ഭായ്.



Posted by Sulfi Manalvayal to ഗുൽമോഹർ at September 25, 2011 1:11 AM

7.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പഞ്ചസാര ലായനിക്കു മേല്‍ വിസര്‍ജ്യങ്ങള്‍":

2011 ജൂലൈ 1ന് ലോകവ്യാപകമായി റിലീസ് ചെയ്ത ദില്ലിബെല്ലി എന്ന ഹിന്ദി സിനിമ ബോളിവുഡില്‍ സമീപകാലത്തിറങ്ങിയ പ്രധാനപ്പെട്ട അഡല്‍റ്റ് കോമഡി (പ്രായപൂര്‍ത്തിയെത്തിയവരുടെ ഹാസ്യചിത്രം) എന്ന നിലക്കാണ് കൊണ്ടാടപ്പെട്ടത്. വിക്കിപ്പീഡിയയിലും റോട്ടന്‍ ടുമാറ്റോ, റിവ്യൂ ഗാംഗ് അടക്കമുള്ള പോര്‍ട്ടലുകളില്‍ കുമിഞ്ഞു കൂടിയ നിരൂപണങ്ങളിലും അഭിനയ് ദേവ് സംവിധാനം ചെയ്ത ഈ സിനിമയെപ്പറ്റി ഘോരഘോരമുള്ള വാഴ്ത്തലുകളാണുള്ളത്. ഫോര്‍മുലകളില്‍ കിടന്നു കറങ്ങുന്ന ഹിന്ദി സിനിമയില്‍, നൂതനവും ദേശിയുമായ തമാശകളും സാഹസികതകളും കൊണ്ട് പരീക്ഷണം നടത്തിയതിന് നിര്‍മാതാവായ അമീര്‍ഖാന്‍ പ്രശംസയര്‍ഹിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ അശ്ളീലങ്ങളുടെയും അസഭ്യങ്ങളുടെയും നീണ്ട ചരിത്രം തന്നെയുള്ള ഹിന്ദി സിനിമയില്‍ പുതിയ തലമുറക്കനുസരിച്ചുള്ള അശ്ളീല/അസഭ്യ സിനിമകള്‍ക്ക് തുടക്കമിടുകയല്ലേ ദില്ലിബെല്ലി ചെയ്യുക എന്ന ചോദ്യത്തെ കേവലം സദാചാര പോലീസിന്റെ യാഥാസ്ഥിതിക മനോഭാവം എന്നു കളിയാക്കി തള്ളിക്കളയാനുമാകില്ല.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 24, 2011 11:18 PM

8.
ജനശക്തി has left a new comment on your post "ജഡ്ജിമാര്‍ക്ക് പൊതുസമൂഹം ധൈര്യംപകരണം: കൃഷ്ണയ്യര്‍":

ജഡ്ജിമാര്‍ക്ക് ധൈര്യംപകരാന്‍ പൊതുസമൂഹം കൂടെ യുണ്ടാകണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. പാമൊലിന്‍ കേസില്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് വിജിലന്‍സ് കോടതി ജഡ്ജി പിന്മാറിയത് ഉചിതമായില്ല. ജഡ്ജി പിന്മാറിയാലും നീതി പിന്മാറില്ല. പിന്മാറാന്‍ കാരണമെന്തെന്ന് അറിയില്ല. അനീതി ഭയന്നാകാമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 25, 2011 12:35 AM

9.
ajith has left a new comment on your post "നരേന്ദ്ര ദാമോദര്‍ദാസ് മോഡി":

മോഡി...അടുത്ത പ്രധാനമന്ത്രി????? സാദ്ധ്യത തള്ളിക്കളയാനാവില്ല...ഓരോ ദുര്‍വിധി



Posted by ajith to കിനാവ്/kinavu at 24 September 2011 10:17

10.
ഫസലുൽ Fotoshopi has left a new comment on your post "ചോരകൊണ്ടെഴുതിയ അക്ഷരങ്ങൾ":

പ്രിയ അനോണി, ഇങ്ങനൊരു പ്രഷ്നം താങ്കളുടെ കമ്പ്യൂട്ടറിന്റെതാവാനാണു സാധ്യത. കാരണം എന്റെ കമ്പ്യൂട്ടറിലോ മറ്റു സുഹൃത്തുക്കളുടേയോ കമ്പ്യൂട്ടറുകളിൽ ഇങ്ങനെ അനുഭപ്പെടുന്നില്ല. താങ്കൾ കീ ബോർഡിൽ Ctrl ബട്ടൺ ഞെക്കി പിടിച്ച് കീ ബോർഡിലെ പ്ലസ് Or മൈനസ് ബട്ട ഞെക്കുക. അല്ലെങ്കിൽ മൗസിലെ സ്ക്രോൾ ബട്ടൺ മുന്നോട്ടോ പിന്നോട്ടോ തിരിക്കുക. ആ പ്രഷ്നം പരിഹരിക്കപ്പെടേണ്ടതാണു.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at September 25, 2011 1:07 AM

11.
കുസുമം ആര്‍ പുന്നപ്ര നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറബു രാജ്യങ്ങളഇലെ ശിക്ഷാ വിധി തന്നെ ഇവിടേയും നടപ്പാക്കണം എന്നാണ് എന്‍റ അഭിപ്രായം



കുസുമം ആര്‍ പുന്നപ്ര , ആത്മഗതം ലേക്ക് Saturday, September 24, 2011 ന് പോസ്റ്റ് ചെയ്തത്

12.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

ഞാന്‍ സംശയിച്ചതേ ഉള്ളൂ. താങ്കള്‍ക്ക് മുന്‍വിധിയുണ്ടെന്നു് ഉറപ്പിച്ചില്ല. ഈയുള്ളവന്‍ ചില കുഞ്ഞു ജനാധിപത്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. അതൊന്നും നമ്മുടെ സംവാദത്തില്‍ പ്രസക്തമല്ല. എങ്കിലും സംഘടനകളുടെ പേര് വെളിപ്പെടുത്താം. 1)നവജനാധിപത്യ പ്രസ്ഥാനം 2)കേരള യുക്തിവാദി സംഘം



Posted by നിസ്സഹായന്‍ to ജാഗ്രത at September 25, 2011 12:37 AM

13.
നിശാസുരഭി has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

:))
വായിച്ചു! സംഭവം കൊള്ളാം, തലേല്‍ കുറച്ചൊക്കെ കയറി.. അത്രേള്ളു അഭിപ്രായം..



Posted by നിശാസുരഭി to മെഡിസിന്‍ @ ബൂലോകം at September 20, 2011 6:11:00 PM GMT+05:30

14.
ജനശക്തി has left a new comment on your post "സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്ക് എന്ത...":

2 ജി സ്‌പെക്ട്രം അഴിയാത്ത കുരുക്കായി യു പി എ ഗവണ്‍മെന്റിനെ വരിഞ്ഞു മുറുക്കുകയാണ്. 1,76,000 കോടി രൂപയുടെ അഴിമതി ഇടപാടില്‍ രാജയെയും കനിമൊഴിയെയും ജയിലിലാക്കിയപ്പോള്‍ കാര്‍മേഘം ഒഴിഞ്ഞുപോയി എന്ന് മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും ആശ്വാസം കൊണ്ടതായിരുന്നു. അഴിമതിക്കെതിരായ കോണ്‍ഗ്രസ് നിലപാടിന്റെ തെളിവായി ആ അറസ്റ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യകക്ഷിയായ ഡി എം കെ നേതാക്കളോടുപോലും വിട്ടുവീഴ്ച കാണിക്കാത്ത കോണ്‍ഗ്രസിന്റെ ആദര്‍ശധീരതയെ പാടിപുകഴ്ത്തി. പര്‍വതാകാരം പൂണ്ട സ്‌പെക്ട്രം അഴിമതി ഒരു 'ചിന്ന' രാജ മാത്രമായി ചെയ്യുമോ എന്നു സംശയിച്ചവരുണ്ട്. അവരോടു പ്രധാനമന്ത്രി പറഞ്ഞത് കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളെക്കുറിച്ചായിരുന്നു. 'പച്ചവെള്ളം ചവച്ചുകുടിക്കുന്ന' പ്രധാനമന്ത്രിയുടെ ആദര്‍ശ പരിവേഷമാണ് ഇപ്പോള്‍ അഴിഞ്ഞുവീണത്. അഴിമതിയുടെ വേരുകള്‍ ഡി എം കെ യില്‍ അവസാനിക്കുന്നില്ല. അത് കോണ്‍ഗ്രസിന്റെ അകത്തളങ്ങള്‍ വരെ നീണ്ടുകിടക്കുന്നു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 11:28 PM

15.
sangeetha has left a new comment on your post "മൊബൈൽ ഗർഭം":

nannayi teachere...



Posted by sangeetha to മിനി കഥകള്‍ at September 24, 2011 10:15 PM

16.
jiya | ജിയാസു. has left a new comment on your post "അനോണികള്‍":

അനോണിയായി ഇതിൽ കമന്റിടണമെന്നുണ്ടായിരുന്നു.. പക്ഷെ ആ ഒപ്ഷൻ കാണുന്നില്ല... വേറെ ഒന്നും കൊണ്ടല്ല... എല്ലാം ഒരു അനോണി ലുക്ക് ഉണ്ടായിക്കോട്ടെ എന്നു വച്ചിട്ടാ..:)

എന്തായാലും കവിത ഇഷടയായി മണ്ണാങ്കട്ടേ...ऽ



Posted by jiya | ജിയാസു. to ..പുകയുന്ന കൊള്ളി.. at September 25, 2011 1:26 AM

17.
നന്ദകുമാര്‍ has left a new comment on your post "let's sing":

hooooooooooo!! അപാരം.
നിങ്ങള്‍ വീണ്ടുമെന്നെ അസൂയപ്പെടൂത്തുന്നു!



Posted by നന്ദകുമാര്‍ to fade in at 24 September 2011 20:52

18.
vani has left a new comment on your post "let's sing":

absolutely good:))



Posted by vani to fade in at 24 September 2011 23:35

19.
ajith has left a new comment on your post "പുകയുല്പാദിപ്പിക്കുന്ന അടുപ്പുകള്‍ ..":

എന്റെ വീട്ടില്‍ ഇതുപോലൊരെണ്ണം പണിതു. അടുക്കള നിറയെ പുകയോ പുക. അടിയിലെ ദ്വാരം ഇട്ടിട്ടില്ല...സംഗതി ഇപ്പോഴല്ലേ മനസ്സിലായത്.



Posted by ajith to ശിഥില ചിന്തകള്‍ at September 24, 2011 10:24 PM

20.
ajith has left a new comment on your post "ചായ to ഷാര്‍ജ":

പതിവുപോലെ സുഗതന്‍ 100% കറക്റ്റ്



Posted by ajith to സുഗതന്‍ at September 24, 2011 7:13 PM

21.
ഷാജി has left a new comment on your post "let's sing":

very nice .....ultimate clarity



Posted by ഷാജി to fade in at 24 September 2011 23:06

22.
ajith has left a new comment on your post "ലീഗിന്റെ അഞ്ചാം കാല്‌.. ഛെ.. മന്ത്രി!":

“മുസ്ളിം എന്ന്‌ പാര്‍ട്ടി പേരിന്റെ കൂടെ ഉണ്ട്‌ എന്നതും നേതാക്കന്‍മാരും അണികളും (ഒറ്റക്കെ വിരലിലെണ്ണാവുന്നവര്‍ ഒഴിച്ച്‌) മുസ്ളിം സമുദായത്തില്‍ പെട്ടവരാണ്‌ എന്നതും മാറ്റി നിര്‍ത്തിയാല്‍ പടച്ചോന്‍ സഹായിച്ച്‌ മുസ്ളിം സമുദായവുമായി മുസ്ളിം ലീഗിന്‌ അത്ര വലിയ ബന്ധമൊന്നും ഉണ്ട്‌ എന്നു തോണുന്നില്ല.”

കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രം



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 10:23 AM

23.
ഇലഞ്ഞിപൂക്കള്‍ has left a new comment on your post "ചതി":

ചതി.. മനസ്സമാധനത്തില് മരിക്കാന്‍ വരെ സമ്മതിക്കാത്ത ചതി...



Posted by ഇലഞ്ഞിപൂക്കള്‍ to ! Murivukal മുറിവുകള്‍ ! at 01:11

24.
Anees has left a new comment on your post "പെട്രോള്‍ വില കുത്തനെ താഴ്‌ന്നു; നാളെ മുതല്‍ തേനും...":

Crude oilnte vila koodunnathalla ivide vila koodan karanam. Oil companykale kayaroori vittathanu prasnam. Crude oil vila kurayumpol athinanusarich ivide vila kurayarilla. athukond matt loka rajyangale ithilek valichIzhakendathilla.

Harthal kond pakshe oru gunavumundakilla. Harthal vipareetha phalamanundakuka. Oru koottar harthal nadathiyal aalkaar avare kutapeduthum. Yathartha prasnam vismarikapedukayum cheyum.Crude oilnte vila koodunnathalla ivide vila koodan karanam. Oil companykale kayaroori vittathanu prasnam. Crude oil vila kurayumpol athinanusarich ivide vila kurayarilla. athukond matt loka rajyangale ithilek valichIzhakendathilla.

Harthal kond pakshe oru gunavumundakilla. Harthal vipareetha phalamanundakuka. Oru koottar harthal nadathiyal aalkaar avare kutapeduthum. Yathartha prasnam vismarikapedukayum cheyum.



Posted by Anees to ഓലപ്പീപ്പി | olapeeppi at September 24, 2011 11:08 PM

25.
ChethuVasu has left a new comment on your post "അവരോഹണം":

@വെള്ളരി പ്രാവ്

Nice verses indeed: But let me modify it a bit like this:

"If one haven't ever misunderstood another , seldom he will get a chance to understand the other" - Vasu

Anju,Sorry for off Topic comment,If you wish, you can delete this one. Thanks!



Posted by ChethuVasu to കാവ്യസഞ്ജന at September 24, 2011 9:50 AM

26.
ജനശക്തി has left a new comment on your post "സുജല പദ്ധതി പാളി":

സംസ്ഥാനത്ത് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ സുജല പദ്ധതി ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാതിവഴിയിലായി. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലജന്യരോഗങ്ങള്‍ കൂടിവരുന്നതായി ആക്ഷേപം. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്റെ സഹായത്തോടെ സുജല പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.



Posted by ജനശക്തി to ജാഗ്രത at September 24, 2011 11:33 PM

27.
ജനശക്തി has left a new comment on your post "ഐസ്‌ക്രീം കേസില്‍ വി എസിന്റെ ആരോപണങ്ങള്‍ ഗൗരവമേറിയ...":

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 11:29 PM

28.
ajith നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പനങ്കായ് പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞതുപോലെയായി എന്റെ കാര്യം. വിവരണം വായിച്ചിട്ട് കൊതിയാകുന്നു



ajith , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 24 12:07 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

29.
ജനശക്തി has left a new comment on your post "എല്ലാമറിഞ്ഞ് ഒന്നുമറിയാതെ ഉമ്മന്‍ചാണ്ടി":

നീതിപീഠത്തിനെതിരെ ആളെയിറക്കിവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നു. പാമൊലിന്‍ കേസില്‍ തുടരന്വേഷണ ഉത്തരവു വന്നശേഷം അന്വേഷണം തടയാന്‍ തുടര്‍ച്ചയായ നീക്കമുണ്ടായി. ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നല്‍കിയ പരാതി അതിലൊന്നായിരുന്നു. അപ്പോഴെല്ലാം താനൊന്നും അറിഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞുകൊണ്ടിരുന്നു. നിയമത്തെ ബഹുമാനിക്കുന്നതായും അപ്പീലിനില്ലെന്നും ആവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി അന്വേഷണം തടയാന്‍ അണിയറയില്‍ ചരടുവലിച്ചു. തുടരന്വേഷണത്തിനെതിരെ അഞ്ചാം പ്രതി ജിജി തോംസണ്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ എത്തിയപ്പോഴും ഒന്നും അറിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സംസ്ഥാനത്തിന്റെ നിയമചരിത്രത്തിലാദ്യമായി വ്യക്തിപരമായ അധിക്ഷേപത്തെ തുടര്‍ന്ന് ഒരു ജഡ്ജി കേസ് നടത്തിപ്പില്‍ നിന്ന് പിന്മാറിയപ്പോഴും ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇതുതന്നെ.



Posted by ജനശക്തി to ജാഗ്രത at September 25, 2011 12:28 AM

30.
saifuddeen has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

കടപ്പാട്:www.suhrthu.com



Posted by saifuddeen to pulari at September 24, 2011 8:59 PM

31.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

ഒരു മുന്‍‌വിധിയും ഇല്ലെന്ന് മാത്രമല്ല ആ കമന്റില്‍ തന്നെ മുഖ്യധാരയിലെ വാര്‍ത്തകള്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. താങ്കള്‍ ഏതെങ്കിലും സംഘടനയില്‍ അംഗമാണോ എന്ന് ചോദിച്ചാല്‍ മറു ചോദ്യമാണോ ഉത്തരം. ഒന്നുകില്‍ അല്ല, ആണെങ്കില്‍ ഏത് സംഘടന എന്ന് പറയാമല്ലോ.



Posted by ജനശക്തി to ജാഗ്രത at September 24, 2011 10:47 PM

Reply all
Reply to author
Forward
0 new messages