[Marumozhi - 48 Coments - 11_267_17:15:01_151]

31 views
Skip to first unread message

Marumozhi

unread,
Sep 24, 2011, 1:15:02 PM9/24/11
to Marumozhi
1.
ജനശക്തി has left a new comment on your post "മത്സ്യഗ്രാമം പദ്ധതി ഉപേക്ഷിച്ചു":

മത്സ്യത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സമഗ്ര പുരോഗതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട മത്സ്യഗ്രാമം പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. സംസ്ഥാനത്തെ 25 ഗ്രാമങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതി പേരുമാറ്റി ഒറ്റ ഗ്രാമത്തിലേക്ക് ഒതുക്കാനാണ് നീക്കം. പദ്ധതി പൂര്‍ണമായി നിര്‍ത്തലാക്കിയെന്ന വിമര്‍ശനം ഒഴിവാക്കാനാണ് ഈ തീരുമാനം. മത്സ്യഗ്രാമത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം അനുവദിച്ച 50 കോടി രൂപ ഇതര പദ്ധതികള്‍ക്കായി ചെലവഴിക്കാനും തീരുമാനിന്നെന്നാണ് റിപ്പോര്‍ട്ട്.



Posted by ജനശക്തി to ജാഗ്രത at September 24, 2011 8:34 PM

2.
ajith നിങ്ങളുടെ പോസ്റ്റ് "പെരുംആള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി ഈ പരിചയപ്പെടുത്തല്‍



ajith , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 24 7:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3.
Reji Puthenpurackal നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സാര്‍ ഇത്തവണയും മീറ്റ് അടിപൊളിയാക്കി. സാറിനെ പോലുള്ളവര്‍ വന്നില്ലങ്കില്‍ വെറും കുട്ടികളി മാത്രമാകുമായിരുന്നു മീറ്റുകള്‍. ഇനിയും അനേകം മീറ്റുകള്‍ കൂടാന്‍ അവസരം ഉണ്ടാകട്ടെ. ആശംസകള്‍.



Reji Puthenpurackal , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 24 7:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

4.
SAJAN S has left a new comment on your post "കരിയാത്ത ഇലകള്‍":

ഇതിലും ഭേദം കരിയില തന്നെ!!
ഹഹ.... ഒരു തമാശ പറഞ്ഞതാണേ..... :)



Posted by SAJAN S to ..Smoking Snaps.. at 24 September 2011 19:42

5.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

സ്പാമില്‍ പോയി നോക്കിയിട്ട് ഒന്നും കാണുന്നില്ല.മെയിലില്‍ ഉണ്ട് താനും. എങ്ങിനെ ശരിയാക്കും എന്ന് നോക്കുന്നു. വി.എസ് എഴുതിയ ലേഖനം ഇവിടെ ഉണ്ട് http://workersforum.blogspot.com/2011/07/blog-post_07.html. ആ ബ്ല്ലോഗില്‍ തന്നെ ആ സമയത്ത് പലരുടെയും ലേഖനങ്ങളും ഉണ്ട്. ജെ.രഘുവിന്റെ പുസ്തകത്തെക്കുറിച്ച് യുവധാരയില്‍ വന്ന ലേഖനം ഇവിടെ(http://workersforum.blogspot.com/2009/04/blog-post_29.html) ഉണ്ട്. രഘുവിനും രഘുവിന്റെതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം മറ്റിടങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും. പാര്‍ട്ടി നിലപാടിനനകത്തുനിന്നുകൊണ്ടായിരിക്കും ഒരു പാര്‍ട്ടി പ്രസിദ്ധീകരണത്തിലെ ലേഖനങ്ങള്‍. രഘുവോ താങ്കള്‍ ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്നവരോ ആയ മറ്റു പലരും പ്രതികരിക്കാത്തതും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതും ആയ എത്രയോ വിഷയങ്ങള്‍ ഉണ്ട്. അതും ഒരാളെയോ സംഘടനയെയോ വിലയിരുത്തുമ്പോള്‍ കണക്കിലെടുക്കണം.

ആണ്ടലാട്ടും മറ്റു ചിലരും എഴുതിയ എത്രയോ രാജവാഴ്ചാ വിരുദ്ധ ലേഖനങ്ങള്‍ ദേശാഭിമാനിയിലും ചിന്തയിലും വന്നിരിക്കുന്നു. താങ്കള്‍ അതൊക്കെ ശ്രദ്ധിക്കാത്തതായിരിക്കും. നിധിവിഷയം വന്നപ്പോള്‍ ബ്ലോഗില്‍ മുലക്കരവും തലക്കരവും ഒക്കെ ശ്രദ്ധയില്‍ പെടുത്താന്‍ ഏറ്റവും ഉപയോഗ്യമായതും ദേശാഭിമാനിയിലും ചിന്തയിലും വന്ന ലേഖനങ്ങള്‍ തന്നെയാണ്. അതുകൊണ്ട് ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ മാത്രം എടുത്ത് വിമര്‍ശിക്കുന്ന താങ്കളുടെ ലൈന്‍ തീര്‍ത്തും ഇടുങ്ങിയതാണെന്ന് പറയാതെ വയ്യ.

താങ്കള്‍ ഏതെങ്കിലും സംഘടനയുടെ പ്രതിനിധിയാണോ?



Posted by ജനശക്തി to ജാഗ്രത at September 24, 2011 9:22 PM

6.
ആല്‍കെമിസ്റ്റ് has left a new comment on your post "ചിദംബര സ്മരണ":

നമ്മുടെ പരമ്പരാഗത സിനിമാവിശ്വാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും തുടര്‍ന്നു പോരുന്നതുമായ ഒരു വിഡ്ഡിത്തമാണ് വില്ലന്റെ രൂപഭാവങ്ങള്‍ - വില്ലന്മാര്‍ കൊമ്പന്‍ മീശ പിരിച്ചു വെച്ച് , ഉണ്ടക്കണ്ണ് ചുവപ്പിച്ച് , കണ്ണിന് താഴെ വലിയൊരു മറുകും ആര്‍ത്തട്ടഹസിക്കുന്ന ക്രൂര മുഖഭാവങ്ങളുമൂണ്ടായിരിക്കണം ഇപ്പോഴാണെങ്കില്‍ വിചിത്രമായ മുഖഭാവത്തോടെ ക്രൂരമായ സംഭാഷണത്തോടെ നെഞ്ചത്തൊരു കുരിശും ഓവര്‍കോട്ടുമൊക്കെ ആയാലേ വില്ലന്മാരാകൂ എന്നു നമുക്കു നിര്‍ബന്ധ ബുദ്ധിയുണ്ട് , ശുഭ്രവസ്ത്ര ധാരികളും മൃദുല ഭാഷിയും ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാളും ഒരു വില്ലനാകാന്‍ സാധ്യതയില്ല , സിനിമയില്‍ മാത്രമല്ല യാഥാര്‍ത്ഥ്യത്തിലും അങ്ങനെ വിശ്വസിക്കാന്‍ നമുക്കു താല്പര്യമില്ല .
അത് കൊണ്ടാവണം നിരവധി ആരോപണങ്ങള്‍ തെളിവ് സഹിതം വന്നിട്ടും പളനിയപ്പന്‍ ചിദംബരമെന്ന ശുഭ്ര വസ്ത്ര ധാരിയായ മിതഭാഷി ഇപ്പോഴും പ്രതിച്ഛായക്കു മങ്ങലേല്‍ക്കാതെ നില നില്‍ക്കുന്നത് .



Posted by ആല്‍കെമിസ്റ്റ് to കാലിഡോസ്കോപ്പ് - at 24 September 2011 07:39

7.
ajith has left a new comment on your post "മോഡി ഉണ്ടില്ലെങ്കില്‍ കോണ്‍ഗ്രസ്സിനു വയറു വേദനിക്ക...":

മോഡിയുടെ ഉപവാസം=വേശ്യയുടെ ചാരിത്രപ്രസംഗം



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 6:45 AM

8.
ജനശക്തി has left a new comment on your post "കൃഷ്ണഗിരിഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്...":

എം വി ശ്രേയാംസ്കുമാര്‍എംഎല്‍എ അനധികൃതമായി കൈവശം വെക്കുന്ന കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വയനാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. വര്‍ഗ ബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ "ഭൂപരിഷ്കരണം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .



Posted by ജനശക്തി to ജാഗ്രത at September 24, 2011 6:50 PM

9.
ajith has left a new comment on your post "സായനോര":

ആരാണീ സായനോര...?



Posted by ajith to തോന്ന്യാശ്രമം at Saturday, September 24, 2011

10.
ajith has left a new comment on your post "ചീവീടിന്റെ കരച്ചില്‍.":

കഥ എനിക്കിഷ്ടമായില്ല. എഴുത്തിനെയല്ല പ്രമേയത്തെ...

@വി കെ, & അലി
ഈ മിനിക്കഥയില്‍ അത്ര ദുര്‍ഗ്രാഹ്യമായ പ്രമേയം ആണോ...വയ്യാതെ കിടക്കുന്ന അച്ഛന്‍ (രൂക്ഷഗന്ധമുള്ള പച്ചമരുന്ന് അതിനന്റെ സൂചകം. അപ്പുറത്തെ മുറിയില്‍ നിന്ന് കാളക്കൂറ്റന്റെ മുരളല്‍...“പതുക്കെ പതുക്കെ”യെന്ന മന്ത്രണം കുഴഞ്ഞ ചെളിയില്‍ കാല്‍ പതിക്കുമ്പോഴുള്ള ശബ്ദം..ഇവയൊക്കെ അപ്പുറത്തെ മുറിയില്‍ എന്താണ് നടക്കുന്നതെന്നും സൂചിപ്പിക്കുന്നു)എല്ലാം കേട്ട് ഭയത്തോടെ കിടക്കുന്ന ഒരു ബാലനും. അതുകൊണ്ടാണ് ഈ പ്രമേയം ഇഷ്ടപ്പെട്ടില്ലയെന്ന് പറയുന്നത്



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 6:34 AM

11.
MKERALAM നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോൾ ഇതാണ് കണ്ണൂർ ഭാഷ അല്ലേ?

പണ്ട് ‘കുട്ടിസ്രാങ്കിലെ‘ ചില ഭാഷകൾ കേട്ടപ്പോൾ വിചാരിച്ചു ഇതു വല്ല ദ്വീപിലെ വല്ലോം ഭാഷയാരിക്കുമെന്ന്. ഇപ്പോഴല്ലേ പിടി കിട്ടിയത്.

ജാതിയുടെ പുതിയ വിർവചനത്തിലെ നർമ്മം കൊള്ളാം:)



MKERALAM , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 24 7:32 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12.
ajith has left a new comment on your post "ലൌ ആന്റ് സെക്സ്‌ കോയ്സ്‌.":

വായിച്ച് പഠിച്ചാല്‍ ഇങ്ങനെയിരിക്കും “ചിത്രം” രസകരം. ലേഖനത്തിലെ വിഷയം ചിന്ത്യം



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 7:39 AM

13.
ChethuVasu has left a new comment on your post "അവരോഹണം":

"കരൾ പിളരും കാലത്തിന്റെ കുടൽമാല"
ശരിയായില്ല ! ചേര്‍ച്ചയില്ല !

"ഖഡ്ഗം പിളർന്ന ഹൃദയത്തിലെ മാംസത്തുണ്ടുകൾ.."

ബിബങ്ങുടെ സ്വഭാവം ആവര്‍ത്തിക്കുന്നുണ്ട് .. മംസപിണ്ടാവും കുടല്‍മാലയും ഒരേ ബിംബ -ഇമെജരികള്‍ ആണ് .. അത് പോലെ പിളരുക എന്നത് വാചികമായും ആവര്‍ത്തനം അനുഭവിപ്പിക്കുന്നുണ്ട് ..

"മുൾക്കിരീടത്തിനു മേൽ
ഒരിരുമ്പാണി കൂടി തറയ്ക്കപ്പെടുന്നു."

മുള്‍ക്കിരീടത്തില്‍ ഇരുമ്പാണി പതിവില്ല.. (ചട്ടയിലാകാം)... ചിത്രം പൊരുത്തപ്പെടുന്നില്ല

പാദം 'രണ്ടു " കൊള്ളാം . വളരെ നന്നായിടുണ്ട് .

യുദ്ധഭൂമിയിലെ ചിതറിയ ശരീരങ്ങള്‍ക്കിടയില്‍ ഹൃദയം കാണാഞതിനു രണ്ടു കാരങ്ങള്‍ ഉണ്ടാകാം ..
( 1 ) ഒന്നുകില്‍ പരസ്പരം വെട്ടിക്കൊല്ലുന്ന അവര്‍ ഹൃദയം ഇല്ലാത്തവര്‍ ആയിരുന്നിരിക്കാം
( 2 ) അല്ലെങ്കില്‍ തങ്ങള്‍ ഹൃദയം കൊടുത്ത ആരെയെങ്കിലും രക്ഷിക്കാന്‍, പകരം ജീവന്‍ കൊടുക്കാന്‍ യുദ്ധഭൂമിയിലേക്ക് കുതിച്ചവര്‍ ആയിരിക്കാം

അവസാനം പാദത്തില്‍(ഒന്ന് ) മൈകേല്‍ അന്ജേലോയെ ഓര്‍ത്തു പോയി ..!

നന്ദി !



Posted by ChethuVasu to കാവ്യസഞ്ജന at September 24, 2011 9:37 AM

14.
കൊമ്പന്‍ നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെക്തമായ വിവരണവും നല്ല ചിത്രങ്ങളും



കൊമ്പന്‍ , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 24 9:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

15.
sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി റജീ....
എന്റെ ഫോളോവേര്‍സ് ശരിയാക്കി തന്നത് റജിയുടെ പുറകേ പിറവത്തേക്ക് പോയി. ഇപ്പോല്‍ ഇതിലൊന്നും കാണാനില്ല.



sherriff kottarakara , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 24 7:20 രാവിലെ ന് പോസ്റ്റ് ചെയ്തത്

16.
മാണിക്യം has left a new comment on your post "മൊബൈൽ ഗർഭം":

മിനിക്കുട്ടി എനിക്ക് ചിരിക്കാന്‍ വയ്യ!
ഇന്നാളാരോ പറഞ്ഞു മൊബൈല്‍ ഉപയോഗിച്ചാല്‍
ക്യാന്‍സര്‍ വരുമെന്ന് ഇപ്പോ മിനികുട്ടി പറയുന്നു ഇങ്ങനെ...
ഒടേതമ്പുരാനെ എനിക്കുമുണ്ട് ഒരു മൊബൈല്‍ ഏനക്കെടാവുമോ?



Posted by മാണിക്യം to മിനി കഥകള്‍ at September 24, 2011 7:16 PM

17.
ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ has left a new comment on your post "ഞാൻ...":

കാഴ്ചകള്‍ കീഴ് മേല്‍ മറിയുന്ന ഇക്കാലത്ത്,കടവാവലിനെ കുറിച്ചുള്ള വരികള്‍ ഇഷ്ടമായി.....
[ഈ വഴിക്ക് ആദ്യമാണ് ഈയുള്ളവന്‍....എന്‍റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്....സ്വാഗതം....]



Posted by ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ to വർഷമേഘങ്ങൾ at September 24, 2011 8:21 PM

18.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

3)(23/08/2011, മാധ്യമം).

ക്ഷേത്രത്തിലെ സ്വര്‍ണകടത്ത്; സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണമടക്കമുള്ള സ്വത്ത് കടത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വര്‍ണം കടത്തുന്നുവെന്നത് തന്റെ അഭിപ്രായമല്ലെന്നും തനിക്ക് ലഭിച്ച പരാതിയാണെന്നും സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍.ഡി.എഫ് മാര്‍ച്ചിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ നടപടിയെടുത്ത, വിരമിച്ച സൈനികോദ്യോഗസ്ഥരെ എന്തിന് പിരിച്ചുവിട്ടുവെന്നത് പ്രശ്‌നമാണ്. ഈ കാര്യങ്ങളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കും. ആരെല്ലാമാണ് ഇതിന്റെ പിറകിലുള്ളതെന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും. അക്കൂട്ടത്തില്‍ തനിക്ക് ലഭിച്ച പരാതികളിലൊരെണ്ണം പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞെന്നേയുള്ളൂ. ആ പരാതികള്‍ക്ക് കോടതിവഴി പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യം.

ക്ഷേത്രത്തില്‍നിന്ന് മോഷണവും ചോര്‍ച്ചയും തടയാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്ന് കാട്ടി ചിലര്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെയും ഇപ്പോഴും പരാതി തന്നിട്ടുണ്ട്. രണ്ട് മിലിറ്ററി ഉദ്യോഗസ്ഥരും പരാതി നല്‍കിയിട്ടുണ്ട്.

ക്ഷേത്രത്തില്‍നിന്ന് കൊണ്ടുപോകരുതെന്ന് പറഞ്ഞപ്പോള്‍ തല്‍ക്കാലം കൊണ്ടുപോയില്ലെങ്കിലും തന്നെ ജോലിയില്‍നിന്ന് ഒഴിവാക്കുകയാണ് ദേവസ്വം ഭരണാധികാരികള്‍ ചെയ്തതെന്ന് കശ്മീരില്‍ മൂന്ന് ശത്രുക്കളെ വെടിവെച്ചുകൊന്നതിന് കീര്‍ത്തിചക്രം ലഭിച്ച ഒരുദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നു. ടെമ്പിള്‍ എംപ്ലോയീസ് യൂനിയനെപ്പോലുള്ള ക്ഷേത്രജീവനക്കാരുടെ സംഘടനകളും ചില പ്രമുഖരും കീഴ്‌കോടതി മുതല്‍ സുപ്രീംകോടതിയില്‍വരെ അതെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

മോഷണവും ചോര്‍ച്ചയും കണ്ടുപിടിക്കാന്‍ സുപീംകോടതിതന്നെ ജഡ്ജിമാരെയും മറ്റും നിയമിക്കുകയും അവര്‍ പരിശോധന നടത്തുകയുമാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
(തുടരും)



Posted by നിസ്സഹായന്‍ to ജാഗ്രത at September 24, 2011 7:45 PM

19.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

4)(27/08/2011, മാധ്യമം).

പത്മനാഭസ്വാമി ക്ഷേത്രം: ഗുരുവായൂര്‍ മാതൃകയില്‍ ഭരണസമിതിയെ നിയോഗിക്കണം -വി.എസ്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി പോലെ ക്ഷേത്രവിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
‘പത്മനാഭസ്വാമിക്ഷേത്ര നിധിയും ജനാധിപത്യ കേരളവും’ എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് റെയിന്‍ബോ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയില്‍ സാമൂതിരി കുടുംബത്തിന്‍െറ പ്രതിനിധിക്ക് സ്ഥിര അംഗത്വമുണ്ട്. അത്തരമൊരു സംവിധാനമാണ് പത്മനാഭസ്വാമിക്ഷേത്രത്തിനും വേണ്ടതെന്നാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് സാധാരണ പൗരന്‍മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്. അതേയുള്ളൂ എന്നതാണ് കോടതി വിധിയുടെ താല്‍പര്യം. അതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ ഭരണാധികാരം കൈയാളാന്‍ പഴയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ മറ്റ് അംഗങ്ങള്‍ക്കോ അധികാരമില്ളെന്നാണ് കോടതി വിധിച്ചത്.
പഴയ രാജവാഴ്ചക്കാലത്തെ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊടിയ ചൂഷണങ്ങളും മറയ്ക്കപ്പെടുകയും അതിനെക്കുറിച്ചാരെങ്കിലും ഓര്‍മിപ്പിച്ചാല്‍ രാജദ്രോഹം എന്ന നിലയില്‍ ചിലര്‍ തലയില്‍ കൈവെച്ച് നിലവിളിക്കുകയുമാണ്. നക്ഷത്രങ്ങളുടെ പേരില്‍ ഉത്രാടംതിരുനാള്‍, മൂലം തിരുനാള്‍ എന്ന പേരുകള്‍ക്ക് പകരം ജനാധിപത്യ കാലഘട്ടത്തിന് ചേര്‍ന്ന പേരുകള്‍ സ്വീകരിക്കാന്‍ പറഞ്ഞാല്‍ അതും മഹാപരാധമായി ആക്ഷേപിക്കപ്പെടാം. ചിത്തിരതിരുനാളിന്‍െറ കാലത്തിന് ശേഷം കേരളത്തില്‍ രാജഭരണം അവസാനിച്ചു. പഴയരാജകുടുംബത്തിലെ പുതിയ അംഗങ്ങള്‍ ജനാധിപത്യ പ്രക്രിയയയുടെ ഭാഗമായി മാറിയെന്നും വി.എസ് പറഞ്ഞു.



Posted by നിസ്സഹായന്‍ to ജാഗ്രത at September 24, 2011 7:45 PM

20.
YUNUS.COOL has left a new comment on your post "നിന്റെ മണം":

നാളെ നേരം വെളുക്കുമ്പോള്‍
ഒരു ഗ്ലുക്കോസ് മണം,
അതിനു കാരണം
ഇത് വായിച്ച കെട്ട്യോന്റെ കൊണം!!!



Posted by YUNUS.COOL to ..പുകയുന്ന കൊള്ളി.. at September 24, 2011 8:57 PM

21.
MKERALAM has left a new comment on your post "A bloody honeymoon for an Indian bride in Cape Tow...":

TherapistInOrangeCounty

Thanks a lot for your world of appreciation.They are very encouraging to me.Please do visit my blog again:)



Posted by MKERALAM to Weddings and Marriage at September 24, 2011 8:24 AM

22.
Anonymous has left a new comment on your post "ചോരകൊണ്ടെഴുതിയ അക്ഷരങ്ങൾ":

http://fotoshopi.blogspot.com വലിയ അക്ഷരങ്ങളില്‍ വീതി കൂടിയ തരത്തിലാണ് കാണുന്നത്. (അതു എന്റെ കംപ്യൂട്ടര്‍ പ്രശ്‌നമാണോ എന്നു അറിയില്ല.) അതിനാല്‍ വായിച്ചു മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നു. പെട്ടെന്നു മടി പിടിക്കും. വീതി സാധാരണ രീതിയിലാക്കിയാല്‍ ഉപകാരം.



Posted by Anonymous to ഫോട്ടോഷോപ്പ് പഠിക്കാം at September 24, 2011 9:51 PM

23.
ഏകലവ്യ has left a new comment on your post "ഭാരം":

ഇത് കൊള്ളാം..



Posted by ഏകലവ്യ to ..പുകയുന്ന കൊള്ളി.. at September 24, 2011 9:58 PM

24.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഓണത്തിനൊരു യുദ്ധവും ചരിത്രവിദ്യാര്‍ഥികളും":

അവതാര കഥകളനുസരിച്ച് മഹാവിഷ്ണു ആദ്യം മത്സ്യമായാണവതരിച്ചത്. പിന്നീട് ആമയായി. പിന്നെ പന്നിയായി. അതിനുശേഷം നരസിംഹമായി. പിന്നെ വാമനനായി. അതിനും ശേഷമാണല്ലൊ പരശുരാമനായി അവതരിക്കുന്നത്. ഹിമയുഗങ്ങള്‍ക്കുശേഷമാണ് മനുഷ്യനും അവന്റെ സങ്കല്‍പശേഷികളും അവതരിച്ചതെന്നതിനാല്‍ മഹാവിഷ്ണു ദിനോസറായി അവതരിച്ചില്ല. ഏതു സങ്കല്‍പവും അറിവിന്റെ അടിസ്ഥാനത്തിലേ സാധ്യമാവുകയുള്ളു. വിവിധ ദേശങ്ങളിലെ മനുഷ്യര്‍ അവരുടെ സങ്കല്‍പശേഷി അനുസരിച്ചുണ്ടാക്കുന്ന കഥകളില്‍ പൊരുത്തക്കേടുണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയൊരു പൊരുത്തക്കേടാണ് വാമന പരശുരാമ അവതാര കഥകളും കേരളവുമായുള്ളത്. തികഞ്ഞ ഭൗതിക വാദിയായിരുന്ന വയലാര്‍ രാമവര്‍മ്മ ഈ പൊരുത്തക്കേടിനെ മുന്‍നിര്‍ത്തിയാണ് കേരളത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുന്നത്. മിത്തുകളുടെ യുക്തി ഭദ്രതയുള്ള വിനിയോഗമാണ് മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്ന കവിതയിലുള്ളത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 24, 2011 7:06 PM

25.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

"പദ്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ച് വി.എസ്. പറഞ്ഞതെന്തായിരുന്നെന്ന് അറിയാമോ? അതൊന്നിവിടെ പറയാമോ? വെട്ടിലാക്കി എന്നൊക്കെ പറയുമ്പോള്‍ അദ്ദേഹം പറഞ്ഞതെന്തായിരുന്നെന്ന് വ്യക്തമായി കോട്ട് ചെയ്ത് കൂടേ? മുഖ്യധാരകളിലെ വ്യാഖ്യാനമല്ല, പറഞ്ഞതിന്റെ കൃത്യം ടെക്സ്. (വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തനാക്കി സ്നേഹിക്കുന്ന തന്ത്രമൊക്കെ പഴഞ്ചനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുകാരനു ആ കാര്യത്തില്‍ കളം മാറ്റിച്ചവിട്ടേണ്ടി വന്നതും നമ്മളൊക്കെ കണ്ടതാണ്. അപ്പോള്‍ ആ ലൈനൊക്കെ വിടുക.)"

സഖാക്കളുകളെ,

സിപിഎം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ സവര്‍ണപക്ഷപാതപരവും അവര്‍ണ-ദലിത- ആദിവാസി വിരുദ്ധമായ നിലപാടുകളാണു് എല്ലാ സന്ദര്‍ഭത്തിലും സ്വീകരിച്ചിട്ടുള്ളത് (എന്നാല്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ വോട്ടു ബാങ്കും ഈ ജനവിഭാഗങ്ങളാണു് ). അച്യുതാനന്ദനും അതില്‍ നിന്നും വ്യത്യസ്തനായ നേതാവല്ല. എന്നാല്‍ ആദ്യമായാണു് പത്മനാഭനിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ന്യായമായ ചിലകാര്യങ്ങള്‍ വിളിച്ചു പറയുന്നത്. ദേവപ്രശ്നം തുടങ്ങിയ അസംബന്ധങ്ങളിലൂടെ രാജകുടുംബത്തിന്റെ സ്വാര്‍ത്ഥതാല്പര്യം സംരക്ഷിക്കാന്‍ സവര്‍ണ്ണോന്മുഖമായ എല്ലാ രാഷ്ട്രീയ- സാംസ്ക്കാരിക- ജാതീയ- ആത്മീയ ശക്തികളും ശ്രമിക്കുമ്പോഴാണു് നിര്‍ണായക അഭിപ്രായങ്ങള്‍ അച്യുതാനന്ദന്‍ പറയുന്നത്. ഇത് ദുര്‍ബലപക്ഷ വാദങ്ങള്‍ക്ക് ശക്തിയേകുന്നതായിരുന്നു. അല്ലാതെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തി മാറ്റി പൊക്കിപ്പിടിക്കാന്‍ അച്യുതാനന്ദനോ അല്ലെങ്കില്‍ പാര്‍ട്ടിക്കോ പ്രത്യേക ഗുണമൊന്നും പാര്‍ശ്വവത്ക്കൃതരുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ കാണുന്നില്ല.
(തുടരും)



Posted by നിസ്സഹായന്‍ to ജാഗ്രത at September 24, 2011 7:43 PM

26.
പട്ടേപ്പാടം റാംജി has left a new comment on your post "തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്":

തൃശ്ശൂര്‍ ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് മറ്റൊരു പോസ്റ്റ്‌ ഇവിടെ വായിക്കാം



Posted by പട്ടേപ്പാടം റാംജി to TRICHUR BLOG CLUB at September 24, 2011 8:59 AM

27.
MKERALAM has left a new comment on your post "A bloody honeymoon for an Indian bride in Cape Tow...":

Sujatha Sathya,

thanks a lot for visiting my blog



Posted by MKERALAM to Weddings and Marriage at September 24, 2011 8:31 AM

28.
Anonymous has left a new comment on your post "high school part-timers":

how many time i do not do what i want to do but do what i dont want to do



Posted by Anonymous to പ്രദക്ഷിണം at September 24, 2011 9:06 AM

29.
ജനശക്തി has left a new comment on your post "ചരിത്രമെഴുതിയ പോരാട്ടം":

എല്‍ഡിഎഫ് സംരക്ഷിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ജീവന്‍കൊടുത്തും നിലനിര്‍ത്തുമെന്ന് സമരവളണ്ടിയര്‍മാരും ബഹുജനങ്ങളും പ്രതിജ്ഞയെടുത്ത 24 മണിക്കൂര്‍ ധര്‍ണ പുതിയ സമരചരിത്രമെഴുതി. ആലപ്പുഴ മണ്ഡലത്തിലെ ഹോംകോ, കെഎസ്ഡിപി, കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ്മില്‍ , ഓട്ടോകാസ്റ്റ് എന്നിവ സംരക്ഷിക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ ജനവികാരം ഉയര്‍ത്തിയാണ് സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ സമാപിച്ചത്. ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി പ്രദേശങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരം വളണ്ടിയര്‍മാര്‍ ധര്‍ണയില്‍ പങ്കെടുത്തു. കുടുംബസമേതം ധര്‍ണയില്‍ പങ്കെടുത്ത് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചവരും നിരവധി. സമരസമിതി ചെയര്‍മാന്‍ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ മുഴുവന്‍ സമയവും സമരകേന്ദ്രത്തില്‍ സാന്നിധ്യമായി.



Posted by ജനശക്തി to ജാഗ്രത at September 24, 2011 8:44 PM

30.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

ശ്രദ്ധിക്കപ്പെട്ട വര്‍ത്തകള്‍ :- 1) (13/08/2011, മാധ്യമം)

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത പ്രീണനവുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ല. അഡ്വ.ആര്‍.പത്മകുമാര്‍ രചിച്ച 'നിയമം, സമൂഹം, സദാചാരം' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിക്കനുസരിച്ചുള്ള നടപടികള്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്‌നക്കാരെ കൊണ്ടുവന്ന് നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയിക്കുന്ന ഗൂഢാലോചനവരെ നടക്കുന്ന നാടാണിത്. കോടതികളെവരെ ഭയപ്പെടുത്താന്‍ ജോല്‍സ്യന്മാര്‍ക്ക് കഴിയും.

അമ്പലത്തില്‍ സ്വര്‍ണം കൊടുത്തോ സ്വര്‍ണപ്രശ്‌നമോ താമ്പൂല പ്രശ്‌നമോ ദേവപ്രശ്‌നമോ നടത്തിയോ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ എപ്പോഴും ജയിക്കില്ല. അന്ധവിശ്വാസവും ഭയവുമെല്ലാം മുതലെടുത്ത് പൂഴിക്കടകന്‍ അടവുകള്‍ പ്രയോഗിക്കുന്നവര്‍ക്ക് താല്‍ക്കാലിക ജയമേ ഉണ്ടാകൂ. കര്‍ണാടകയിലെ യെദിയൂരപ്പയുടെ അവസ്ഥ അതാണ് തെളിയിക്കുന്നത്. നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ മരണംവരെ നീളുന്ന അഖണ്ഡ യജ്ഞമായി മാറുന്നു. പണവും ക്ഷമയും പ്രത്യാശയമുള്ളവര്‍ക്കേ കേസുമായി മുന്നോട്ടു പോകാന്‍ കഴിയൂവെന്ന സ്ഥിതിയാണ്. വിതുര പെണ്‍വാണിഭകേസ് 16 വര്‍ഷമായി തുടരുന്നതും പാമോയില്‍ കേസിന് 19 വര്‍ഷമായതും ഇതിന് തെളിവാണ്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ ബഹുമതി നല്‍കുന്നു. സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ശിക്ഷിക്കപ്പെട്ട തടവുകാരനെ വി.വി.ഐ.പിയായി പരിഗണിച്ച് നക്ഷത്ര ആശുപത്രിയിലെ ആഡംബര മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. നിയമവാഴ്ചയെ സര്‍ക്കാര്‍ തന്നെ നഗ്‌നമായി പിച്ചിച്ചീന്തുന്നു.

വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍പോലും സമ്മര്‍ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയലാണ്. ഉമ്മന്‍ചാണ്ടി അതാണ് ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ്പിള്ള അധ്യക്ഷനായിരുന്നു. പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.എന്‍.എ. കരീം ഏറ്റുവാങ്ങി. ജെ. രഘു, വി.എം. ശ്രീകുമാര്‍, ആര്‍. പാര്‍വതീദേവി, അഡ്വ. പി. റഹീം, കെ. തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.
(തുടരും)



Posted by നിസ്സഹായന്‍ to ജാഗ്രത at September 24, 2011 7:44 PM

31.
കുഞ്ഞൂസ് (Kunjuss) has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

സന്തോഷം തരുന്ന വാര്‍ത്ത‍, സ്വര്‍ണലിപികളാല്‍ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെടുന്ന ചെറുവാടിയില്‍ നിന്നും മറ്റു ഗ്രാമങ്ങള്‍ക്കും പ്രചോദനം ഉണ്ടാവട്ടെ....
സംരംഭത്തിന് എല്ലാവിധ ആശംസകളും.



Posted by കുഞ്ഞൂസ് (Kunjuss) to സെന്‍റര്‍കോര്‍ട്ട് at September 24, 2011 8:42 AM

32.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

2) (20/08/2011, മാധ്യമം).

തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പായസം എന്ന വ്യാജേന സ്വര്‍ണംകടത്തിയിരുന്നതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തന്‍െറ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിനും മാര്‍ത്താണ്ഡവര്‍മക്കുമെതിരായ ഗുരുതരമായ ആരോപണം വി.എസ് ഉന്നയിച്ചത്.
മാര്‍ത്താണ്ഡവര്‍മ എന്നും ക്ഷേത്രത്തില്‍ പോകാറുണ്ട്. തുടര്‍ന്ന് അവിടെ പായസവും വഴിപാടുമൊക്കെ കഴിപ്പിക്കും. ദര്‍ശനം നടത്തി തിരിച്ചുപോകുമ്പോള്‍ പായസം കൊണ്ടുപോകുന്നുവെന്ന വ്യാജേന പാത്രത്തില്‍ ക്ഷേത്രത്തിലെ സ്വര്‍ണങ്ങളാണ് കടത്താറുണ്ടായിരുന്നതെന്ന് ക്ഷേത്രത്തിലെ ഒരു മുന്‍ ശാന്തിക്കാരന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഈ ശാന്തിക്കാരന്‍ അത്കണ്ടുപിടിച്ച് തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ തിളച്ചവെള്ളം ഒഴിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുകയാണ്. ഇതിന് നേതൃത്വംകൊടുത്ത രണ്ട് പരാതിക്കാരില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കൈയടക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം ശ്രമിക്കുകയാണ്. മാര്‍ത്താണ്ഡവര്‍മക്ക് രാജാവിന്‍െറ സ്ഥാനമില്ളെന്നാണ് സുപ്രീംകോടതി വിധിച്ചത്. ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍ അതിനെ മറികടക്കാനാണ് രാജകുടുംബം മുന്‍കൈയെടുത്ത് ദേവപ്രശ്നം നടത്തിയത്. ക്ഷേത്ര അറകളിലെ സ്വത്ത് തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമീഷനെ ഭീഷണിപ്പെടുത്താനാണ് രാജകുടുംബം ശ്രമിക്കുന്നത്. പത്മനാഭസ്വാമിക്ക് ഹിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരുടെ കുടുംബം നശിച്ചുപോകുമെന്നാണ് ദേവപ്രശ്നത്തില്‍ കണ്ടെത്തിയതെന്നാണ് പ്രചരിപ്പിക്കുന്നത്. സര്‍പ്പചിഹ്നമുള്ള നിലവറ മാര്‍ത്താണ്ഡവര്‍മ തന്നെ നേരത്തെ തുറന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. അന്നൊന്നും ആരും മരിച്ചില്ല. ആരുടെയും കുടുംബത്തിന് നാശവുമുണ്ടായില്ല. ഉന്നത നീതിപീഠത്തിന്‍െറ വിധിയെ ദേവപ്രശ്നത്താല്‍ നേരിടുന്ന സൂത്രപ്പണിയാണിപ്പോള്‍ നടത്തുന്നത്. വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
(തുടരും)



Posted by നിസ്സഹായന്‍ to ജാഗ്രത at September 24, 2011 7:45 PM

33.
34.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

നിരപരാധികളായ മനുഷ്യരെ മതത്തിന്റെയും മത രാഷ്ട്രത്തിന്റെയും പേരില്‍ ബോംബു പൊട്ടിച്ചും വെട്ടിയും കൊല്ലുന്നത് കൊലയാളി ഹിന്ദുവായാലും മുസ്ലീമായാലും മാനവികതക്കെതിരായ നികൃഷ്ട
കര്‍മം ആണെന്ന് പുലരി അന്ഗീകരിക്കുമോ എന്നതായിരുന്നു എന്റെ ചോദ്യം.ഇതിനു ഉത്തരം പറയാതെ, ഇത് ചോദിച്ചതിനു , എന്നെ സംഘ പരിവാരിയാക്കിയിട്ടു കാര്യമില്ലല്ലോ



Posted by manoj to pulari at September 24, 2011 7:13 PM

35.
Minesh R Menon has left a new comment on your post "പി സി കുട്ടികൃഷ്ണന്‍(ഉറൂബ്)":

രമേഷേട്ട, ജിത്തു, പ്രിയ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വായനക്കും നന്ദി. വായനാമുറിയിലേക്ക് നിങ്ങളുടെ വിലയേറിയ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ വായിച്ച പുസ്തകങ്ങള്‍, എഴുത്തുകാര്‍ എന്നിവയെ പരിചയപ്പെടുത്തുന്ന ലഘു കുറിപ്പുകള്‍ vaaya...@gmail.com എന്ന വിലാസത്തില്‍ അയച്ചു തരൂ



Posted by Minesh R Menon to വായനാമുറി at September 24, 2011 6:51 PM

36.
കൊമ്പന്‍ has left a new comment on your post "പലസ്തീന്‍, പാക്കിസ്ഥാന്‍, അമേരിക്ക!":

സാമ്രാജത്യ കരാള ഹസ്തങ്ങളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ മുല്ലപ്പൂ വിപ്ലവം പോരാ



Posted by കൊമ്പന്‍ to കടലാസു പൂക്കള്‍ at September 24, 2011 7:02 AM

37.
ajith has left a new comment on your post "സീനിയർമോസ്റ്റ് സിറ്റിസൻ":

സബാഷ്...ഇഷ്ടപ്പെട്ടു, ഞാനിതാ കീയുന്നു



Posted by ajith to മിനിനര്‍മ്മം at September 24, 2011 7:18 PM

38.
pulari has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

ഞാന്‍ എന്റെ ചെറിയ മകളുടെ ഫോട്ടോ എന്റെ ഗുഗിള്‍ പ്രൊഫൈല്‍ ഇമേജ് ആക്കിയിട്ടുണ്ട്..
ഇനി ആരൊക്കെ അത് പൊതു സ്വത്താക്കി എന്ന് അറിയില്ല.



Posted by pulari to pulari at September 24, 2011 4:04 PM

39.
ajith has left a new comment on your post "പ്രണയസ്വപ്നം!":

നല്ല ഈണമുള്ള കവിത



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 8:20 AM

40.
പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "ചതി":

well



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to ! Murivukal മുറിവുകള്‍ ! at 19:22

41.
ജനശക്തി has left a new comment on your post "അക്കാദമിക് സമിതി: ആരോപണ വിധേയരെ അംഗീകരിക്കില്ല - എ...":

നിര്‍മല്‍ മാധവ് പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയ കലക്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ അംഗീകരിക്കില്ല. കലക്ടറുടെ നടപടി പ്രശ്നം വീണ്ടും വഷളാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 6:44 PM

42.
ഏകലവ്യ has left a new comment on your post "നിന്റെ മണം":

എന്തിനാ വൈകിയത്.. മോശമായിപ്പോയി.. എന്നാലും ഇത് വായിച്ചപ്പോള്‍ എനിക്കൊരു ചമ്മല്‍ മണം.. ഇഷ്ടായിട്ടോ..



Posted by ഏകലവ്യ to ..പുകയുന്ന കൊള്ളി.. at September 24, 2011 8:49 PM

43.
മല്ലുണ്ണി has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

be careful



Posted by മല്ലുണ്ണി to pulari at September 24, 2011 5:32 PM

44.
priyag has left a new comment on your post "ഒരൊറ്റത്തടി മരം":

ഒറ്റതടികള്‍ സൂക്ഷിച്ചു കൊള്‍ക വെട്ടിയെടുക്കാന്‍ വരുന്നുണ്ട് പലരും . ഒരു കട്ടില്‍ പണിയാലോ



Posted by priyag to പദസ്വനം at September 24, 2011 4:13 PM

45.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

"താങ്കള്‍ ഏതെങ്കിലും സംഘടനയുടെ പ്രതിനിധിയാണോ? "

വാര്‍ത്താശകലങ്ങളെല്ലാം മാധ്യമത്തില്‍ നിന്നും ഉദ്ധരിച്ചതിനാല്‍ താങ്കളുടെ മുന്‍വിധി വര്‍ക്കു ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നു സംശയിച്ചോട്ടെ ?!! :))



Posted by നിസ്സഹായന്‍ to ജാഗ്രത at September 24, 2011 10:12 PM

46.
കുഞ്ഞൂസ് (Kunjuss) has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ഞാന്‍ ചോദിയ്ക്കാന്‍ വന്നത് എഴുത്തുകാരി ചേച്ചി ചോദിച്ചുല്ലോ ബിന്ദൂ.... അസ്ത്രക്കെട്ടൊക്കെ ആദ്യായിട്ട് കേള്‍ക്കുവാ...നമ്മുടെ പഴമയെ പരിചയപ്പെടുത്തുന്നതിനു നന്ദിയും ഉണ്ട് ട്ടോ...



Posted by കുഞ്ഞൂസ് (Kunjuss) to അടുക്കളത്തളം at September 24, 2011 9:08 PM

47.
MKERALAM has left a new comment on your post "A bloody honeymoon for an Indian bride in Cape Tow...":

INTIMATE STRANGER,

Thanks a lot for visiting my blog.



Posted by MKERALAM to Weddings and Marriage at September 24, 2011 8:25 AM

48.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

മറുപടി വലുതായതിനാല്‍ മുറിച്ചുമുറിച്ചു പോസ്റ്റു ചെയ്തു. എന്നാല്‍ ആദ്യഭാഗം സ്പാമില്‍ പോയതായി കാണുന്നു. ദയവായി അതു റിലീസ് ചെയ്യുക. സാധനം മറുമൊഴിയില്‍ കാണുന്നുണ്ട്.



Posted by നിസ്സഹായന്‍ to ജാഗ്രത at September 24, 2011 7:48 PM

Reply all
Reply to author
Forward
0 new messages