[Marumozhi - 39 Coments - 11_239_09:15:10_213]

4 views
Skip to first unread message

Marumozhi

unread,
Aug 27, 2011, 5:15:10 AM8/27/11
to Marumozhi
1. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "Untitled":

തലക്കെട്ട് ഇല്ലെങ്കിലും കാണാന്‍ ഭംഗിയുണ്ട്



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to അടയാളം at August 27, 2011 11:18 AM

2. - സോണി - has left a new comment on your post "പാതി...!":

@ വിധു ചോപ്ര : വ്യാഖ്യാനം നന്നായി.
പാടേ തീ തീറ്റിക്കുന്നവള്‍ എന്നും ആയിക്കൂടേ?



Posted by - സോണി - to ..പുകയുന്ന കൊള്ളി.. at August 27, 2011 1:43 PM

3. വെള്ളരി പ്രാവ് has left a new comment on your post "സർപ്പക്കാവ്":

അയ്യേ ...പാമ്പുകള്‍ ഇണ ചേരുന്നിടത്ത്‌ പോയി നോക്കല്ലേ കിങ്ങിണികുട്ടീ....



Posted by വെള്ളരി പ്രാവ് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 27, 2011 1:40 AM

4. Mr.DEEN has left a new comment on your post "തലയണ ഫെസ്റ്റിവല്‍ !!!":

വിവരങ്ങള്‍ കൂടുതല്‍ പോസ്ടിയത്തിനു നന്ദി !!!!പോണി
:)



Posted by Mr.DEEN to വെള്ളരിക്കാപ്പട്ടണം at August 27, 2011 1:05 PM

5. alif kumbidi has left a new comment on your post "ജലശൈയ്യയിൽ.....":

ഇതൊക്കെ ഫോട്ടോ എടുത്തു വെച്ചാല്‍ നാളത്തെ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാം...
അന്നീ കുളവും തോടും ഒന്നും കാണില്ല!



Posted by alif kumbidi to നിറവ്‌ at August 27, 2011 12:21 PM

6. SHANAVAS has left a new comment on your post "'പുതിയ പാഠങ്ങള്‍'":

കൊള്ളാം മോനെ, ജെനിത്തെ, എഴുതി തെളിയട്ടെ...എല്ലാ ആശംസകളും..



Posted by SHANAVAS to ജെനിതകവിശേഷങ്ങള്‍... at August 26, 2011 11:36 PM

7. നിലാമഴ ...സംഗീത സുമിത് has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

പ്രവസത്തിലാണ് ഗൃഹാതുരത കൂടുതല്‍ തീഷ്ണവും മനോഹരവും ആകുന്നത്..ഗ്രാമത്തിന്റെ ചൂടും ചൂരും ആസ്വതിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ഒന്നും മറക്കാനാവില്ല ...ഒരു നല്ല ഗ്രാമീണ ചിത്രം മനസ്സിലേക്ക് കൊണ്ടുവരാന്‍ ഈ വായനയിലൂടെ കഴിഞ്ഞു ...



Posted by നിലാമഴ ...സംഗീത സുമിത് to മനോവിഭ്രാന്തികള്‍ at August 27, 2011 12:15 AM

8. നിതിന്‍‌ നിങ്ങളുടെ പോസ്റ്റ് "ഒരു വെയില്‍ ചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്..
എല്ലാ ആശംസകളും നേരുന്നു!



നിതിന്‍‌ , വർണ്ണചെപ്പ് ലേക്ക് 2011, ആഗസ്റ്റ് 27 12:59 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. punyalan.net has left a new comment on your post "സ്നാനം":

fantastic shot!



Posted by punyalan.net to AKPA Photography Club EKM at Saturday, August 27, 2011 12:02:00 PM

10. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഇന്ത്യക്കാരന്‍ എന്തുകൊണ്ടു നന്നാകുന്നില്ല ?":

അധികാരം ജനങ്ങളെ ബഹുമാനിക്കാതിരിക്കുമ്പോള്‍... ഗൌനിക്കാതിരിക്കുമ്പോള്‍.... ജനങ്ങള്‍ ഭരിക്കപ്പെടേണ്ടവര്‍ മാത്രമാണെന്ന് വിശ്വസിക്കുമൊള്‍ സംഭവിക്കുന്ന സ്വാഭാവികമായ മൂല്യത്തകര്‍ച്ചയുടെ പെരുമാറ്റ വൈകല്യങ്ങളായെ ജനങ്ങളുടെ നിയമ ലംഗനത്തെ കാണേണ്ടതുള്ളു. മൂല്യബൊധം ഉയര്‍ത്തുന്ന സാംസ്ക്കാരിക, സമ്മൂഹ്യ വളര്‍ച്ചനേടുക, കോടതിമുതല്‍ സാധാ പോലീസുകാരന്‍ വരെ... രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുതല്‍ മന്റ്രിയും രഷ്ട്രപതിയും വരെയുള്ളവര്‍ ഒരോ ഇന്ത്യന്‍ പൌരനേയും വ്യക്തി ബഹുമാനത്തോടെ മാത്രം അഭിമുഖീകരിക്കുകയും, അഭിസംബോധന ചെയ്യുകയും അതില്‍ ആത്മാര്‍ത്ഥത പുലര്‍ത്താനുള്ള സാംസ്ക്കാരികവും ജനാധിപത്യപരമായ അവബോധം നേടുക എന്നതൊക്കെയാണ് ആദ്യം ചെയ്യെണ്ടത്. അതിനു നമുക്ക് തടസ്സമാകുന്നത് പഴയ രാജഭരണത്തേയും, നാടുവാഴിത്തത്തേയും, മാടമ്പിത്വത്തെയും മഹത്വപ്പെറ്റുത്തുന്ന സാംസ്ക്കാരിക രാഷ്ട്രീയ ബിംബങ്ങള്‍ സത്യസന്ധമായ ചരിത്ര പുനസ്ഥാപനത്തിലൂടെ തല്ലിയുടക്കുക എന്നതാണ്.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at August 27, 2011 11:24 AM

11. ChethuVasu has left a new comment on your post "A bloody honeymoon for an Indian bride in Cape Tow...":

Yep! Recollected!
"The Man in the Brown Suit"
http://en.wikipedia.org/wiki/The_Man_in_the_Brown_Suit



Posted by ChethuVasu to Weddings and Marriage at August 27, 2011 1:12 AM

12. Sukanya has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

ഇതെവിടെയാണ്?



Posted by Sukanya to ഭൂതം at August 26, 2011 11:02 PM

13. സീത* has left a new comment on your post "കാണാപ്പുറം":

രസകരമായി വായിച്ചു..അവനവന്റെ അദ്ധ്വാനത്തിന്റ്റെ വില അവനവനു തന്നെ...അമേരിക്കയിലെ മക്കൾ ഭാഗ്യവാന്മാർ..ഹിഹി



Posted by സീത* to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at August 27, 2011 1:16 PM

14. ആല്‍കെമിസ്റ്റ് has left a new comment on your post "ആരാണീ അരുന്ധതീ റൊയി ????":

ബ്ലോഗിലെ അനുകൂലാഭിപ്രായങ്ങള്‍ക്കു മറുപടി എഴുതിയില്ലെങ്കിലും പ്രതികൂല വിമര്‍ശന കമന്റുകള്‍ക്കു മറുപടി എഴുതണമെന്ന് നിര്‍ബന്ധമുള്ള കൂട്ടത്തിലാണ് ഞാന്‍ പക്ഷെ വരുന്ന വിമര്‍ശനം പരിതാപകരമാകുമ്പോള്‍ - ഇതിനൊക്കെ മറുപടി എഴുതണോ വേണ്ടയോ എന്നുള്ള ധര്‍മ്മ സങ്കടത്തിലാകും ഇവിടെ അനോണിമസ് പറഞ്ഞ കാര്യങ്ങള്‍ക്കു സ്വയം ഉത്തരം കണ്ടെത്താവുന്നതെ ഉള്ളൂ ,എങ്കിലും പറഞ്ഞല്ലെ പറ്റൂ - എന്നാലും എന്തിന് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചു എന്റെ സമയം മിനക്കെടുത്തുന്നു . :) .

arundhati pointed out the ngo factor behind the hazzare strike.
major 21st centuary revolutions are merely done by ngos and controlled by usa.egypt,libia,tunisia are examples of that.
they did'nt made any change to their present situation.
just handed over the rule from one corporate to another

ട്യുണീഷ്യ മുതലങ്ങോട്ട് മിഡില്‍ ഈസ്റ്റ് വരെ പടര്‍ന്നു പിടിച്ച ആഭ്യന്തര പ്രക്ഷോഭങ്ങള്‍ അതത് രാജ്യങ്ങളിലെ ഏകാധിപത്യ - ജനാധിപത്യ ധ്വംസനങ്ങളോടുള്ള പ്രതികരണമായിരുന്നു . പുതിയ ഭരണ കൂടം എങ്ങനെയുന്നുള്ളതല്ല പഴയതിനെ പുറന്തള്ളി ഒരു മാറ്റമായിരുന്നു അവിടെ ആവശ്യം അതിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു അവിടെ നടന്നത് , വിദേശ സഹായങ്ങള്‍ സ്വാഭാവികമായും ലഭിച്ചിരിക്കും .പാക്കിസ്ഥാനില്‍ ആഭ്യന്തര പ്രശ്നമുണ്ടായി ബംഗ്ലാ ദേശായി വിഭജിക്കപ്പെട്ടപ്പോള്‍ അതിന് എല്ലാ വിധ സഹായവും ഇന്ദിരാ ഗാന്ധി നല്‍കുകയുണ്ടായി , അത് ഒരു മനുഷ്യാവകാശ പ്രശ്നം എന്ന നിലക്കു സാധ്യവുമാണ് .

arvind kejrival and kiranbedi are highly beaurocratic.they hve intimate connctn to ngos like ford foundation.so they hve got magsese award.
no prblm if they spends this for poor people.

നിങ്ങള്‍ക്കു മഗ്സസെ അവാര്‍ഡിനെ കുറിച്ചു അറിയില്ല എന്നു തോന്നുന്നു ,
Government Service
Public Service
Community Leadership
Journalism, Literature and Creative Communication Arts
Peace and International Understanding
Emergent Leadership

ഇങ്ങനെ വ്യത്യസ്ത തുറകളില്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കു കൊടുക്കുന്ന പുരസ്കാ‍രമാണത് . അതായത് ഗവണ്മെന്റ് സര്‍വീസിലെ മികച്ച സേവനത്തിന് ഒരു ബ്യൂറോക്രാറ്റിനല്ലെ കൊടുക്കാന്‍ പറ്റൂ , അല്ലാതെ പ്രവറ്റ് സെക്റ്ററില്‍ പണിയെടുക്കുന്നവന് കൊടുക്കാന്‍ പറ്റുമോ ?കെജ്രിവാളും കിരന്‍ ബേദിയുംഗവണ്മെന്റ് ഉദ്യോഗസ്ഥരായിരുന്നു ,അതു കൊണ്ട് ആ മേഖലയിലെ അവാര്‍ഡ് അവര്‍ക്കു കിട്ടി . പിന്നെ
അതു കൊണ്ടാണ് മഗ്സസെ അവാര്‍ഡ് നേടിയതെന്നു പറയുമ്പോള്‍ മാഗ്സസെ അവാര്‍ഡ് അങ്ങനെയുള്ള ആളുകള്‍ക്കു കൊടുക്കുന്ന എന്തോ മോശപ്പെട്ട സംഭവമാണെന്നൊരു ധാരണയുണ്ടെന്നു തോന്നുന്നു - ഇതിനു മുമ്പു മാഗ്സസെ അവാര്‍ഡ് നേടിയ പ്രമുഖരായ ഇന്‍ഡ്യക്കാര്‍ - മദര്‍ തെരേസ , ബാബാ ആംതെ , ജയപ്രകാശ് നാരായണന്‍ , ആചാര്യ വിനോബാവെ , മഹാശ്വേതാ ദേവി , സത്യ ജിത്ത് റേ , സുബ്ബലക്ഷ്മി , പി സായ്നാഥ് , ടി എന്‍ ശേഷന്‍ പിന്നെയുമുണ്ട് മഗ്സസെ കിട്ടിയ അപ്രശസ്തരായ ആളുകള്‍ . ഒരു കൊള്ള സംഘമൊന്നുമല്ല ഫോര്‍ഡ് ഫൌണ്ടേഷനില്‍ നിന്നു പണം സ്വീകരിക്കുന്നു എന്നു വലിയ അപരാധമായി പറയാ‍ാന്‍ അതു വല്ല കൊള്ള സംഘവുമാണോ ? , അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണ് എന്ന് അതിന്റെ വെബ് സൈറ്റില്‍ ഉണ്ടല്ലോ ..വായിച്ച് നോക്കൂ .



Posted by ആല്‍കെമിസ്റ്റ് to കാലിഡോസ്കോപ്പ് at 27 August 2011 01:42

15. A.K. Saiber has left a new comment on your post "ഉത്തരാധുനിക ഒളിപ്പുരകള്‍":

താങ്കളെ സ്ഥിരം വായിക്കൊന്നരാളാണ് ഞാന്‍. ഈ ലേഖനം വെറുമൊരു ദോഷൈക ദൃക്കിലൂടെയായിപ്പോയി എന്ന് പറയാതെ വയ്യ.

മള്‍ട്ടിപ്ലക്സുകള്‍ക്ക് വേണ്ടി തുടരെ സിനിമകള്‍ ഇറങ്ങിതുടങ്ങിയെന്നും ട്രാഫിക്കും ചാപ്പാകുരിശുമൊക്കെ അത്തരം ചിത്രങ്ങളാണെന്നുമുള്ള പരാമര്‍ശം കുറെ കടന്ന കൈ ആയിപ്പോയി. കാശ് കൂടിയതുകൊണ്ട് ആസ്വാദനനിലവാരമൊന്നും മാറാന്‍ പോകുന്നില്ലല്ലൊ. ചൈനാടൌണൊക്കെ മള്‍ട്ടിപ്ലക്സിലും നന്നായി ഓടിയ ചിത്രമാണ്. കേരളത്തിലെ ആകെ രണ്ട് മള്‍ട്ടിപ്ലക്സുകളെ മുന്നിര്‍ത്തി സിനിമയെടുക്കാന്‍ ഇവര്‍ക്കെന്താ തലയ്ക്ക്! ഈ മള്‍ട്ടിപ്ലക്സ് നിലനിന്നുപോകുന്നതുതന്നെ സിനിമകാണാന്‍ കയറുന്നവരെക്കൊണ്ടല്ല, അല്പം ഒളിച്ച് ചിലവഴിക്കാന്‍ വരുന്ന കോളേജ് പിള്ളാരെക്കൊണ്ടാണ്.

ഒരു കഥാപാത്രത്തിന്റെ ജാതിയും മതവും ഞെക്കിപ്പിഴിഞ്ഞുള്ള വിലയിരുത്തല്‍ തീരെ വിലകുറഞ്ഞതും അറപ്പുളവാക്കുന്നതുമാണ്. “റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ലാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും...” - ഇസ്ലാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചുപോലും!
ബിലാല്‍ കോളനിയെ മലപ്പുറവുമായി ചേര്‍ത്ത് വായിക്കുന്നതെന്തിന്? തിരുവനന്തപുരത്തുള്ള ഒരു കോളനിയുടെ പകര്‍പ്പാണ് ബിലാല്‍ കോളനി. മേപ്പടി കോളനിയെക്കുറിച്ചൊര്‍ത്താല്‍ താങ്കളെഴുതിയ പരാമര്‍ശങ്ങള്‍ക്കൊന്നും ഒരടിസ്ഥാനവിമില്ല.

സോള്‍ട്ട് അന്റ് പെപ്പര്‍ -“ചിത്രത്തിന്റെ ലിംഗപരവും വംശീയവുമായ ധ്വനികളും ഊന്നലുകളും അത്യപകടകരമാം വിധം അധികാരോന്മുഖവും പ്രതിലോമപരവുമാണ്”.
സംഗതി ഒരു കൊശവന്‍ പ്രയോഗമാണ്. മുന്‍പ് സത്യന്‍ അന്തിക്കാട് “ പൊന്മുട്ടയിടുന്ന താറാവ്” എന്ന പേരില്‍ സിനിമയെടുത്തപ്പോള്‍ വികാരം കൊണ്ട ചിലരുണ്ടായിരുന്നു. ഇങ്ങനെയും‌ അരസികര്‍ ഉണ്ടോയെന്ന് ചിന്തിച്ചിരുന്നു അന്ന്. ഇപ്പോള്‍ ജി പിയുടെ കൊശവന്‍ വിവാദം വായിച്ചപ്പോള്‍ മനസ്സിലായി, ഒരു നിര്‍ദ്ദോഷ പരാമര്‍ശത്തെ തല്ലുണ്ടാക്കാനായി ഇങ്ങനെയും ഉപയോഗിക്കാമെന്ന്, കഷ്ടം:(
പര്‍ദയിട്ടതുകൊണ്ട് പരാമര്‍ശിക്കപ്പെടരുതെന്നുണ്ടോ? ഇതിപ്പോ “പോളണ്ടിനെപ്പറ്റി ഒരക്ഷം മിണ്ടരുത്” എന്ന്തുപോലെയാണല്ലൊ.

ഇങ്ങനെ ലേഖനത്തിലുടനീളം ഈ സിനിമകള്‍ തയ്യാറാക്കിയവരുടെ സ്വപ്നത്തില്‍ പോലും ദര്‍ശിക്കാത്ത വഴികളിലൂടെ ജിപി ഊളിയിട്ട് സഞ്ചരിക്കുകയാണ്. വര്‍ഗ്ഗീയത ചൊറിഞ്ഞിളക്കുന്ന ഇത്തരം ലേഖനങ്ങളാണ് ഒരു മോശം സിനിമയെക്കാള്‍ പ്രേക്ഷകരെ നശിപ്പിക്കുക.



Posted by A.K. Saiber to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 26, 2011 10:14 PM

16. വിധു ചോപ്ര has left a new comment on your post "പാതി...!":

എത്ര വലിയൊരു പരമാർത്ഥാ‍വതരണം!
വിവാഹം ഒരു അറു ബോറൻ ഏർപ്പാട് തന്നെ!!
കവയിത്രി ഇതു തന്നെയാണോ ഉദ്ദേശിച്ചതെന്നറിയില്ല. എനിക്കങ്ങനെ തോന്നാൻ തുടങ്ങിയിട്ട് കാലമേറെയായി. വിവാഹം സ്വാതന്ത്ര്യത്തെ, സമാധാനത്തെ, ഇഷ്ടങ്ങളെ, എല്ലാം പാതിയോ അതിലും കുറവോ ആക്കുന്നു.

ഭർത്താവ് ഭാര്യയെ പാതീ എന്ന് വിളിച്ചതിന് വ്യാഖ്യാനം വേറെയാണ്: പായിൽ(ഇപ്പോൾ കിടക്കയിൽ) തീയാകുന്നവൾ എന്നർത്ഥം!



Posted by വിധു ചോപ്ര to ..പുകയുന്ന കൊള്ളി.. at August 27, 2011 1:34 PM

17. ജനശക്തി has left a new comment on your post "പഠനം പാല്‍പ്പായസം ..:)":

തൃശൂര്‍: സ്‌കൂള്‍ കാമ്പസില്‍ മലയാളം സംസാരിച്ചതിന്‌ 80 -ഓളം +2 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ മാള ഹോളി ഗ്രേയ്‌സ്‌ സ്‌കൂള്‍ അധികൃതരുടെ ധിക്കാരപൂര്‍ണമായ നടപടി മലയാള ഭാഷയോടും സംസ്‌കാരത്തോടുമുള്ള അവഗണനയും അവഹേളനവുമാണെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സെക്രട്ടറി വി മനോജ്‌ കുമാര്‍ പറഞ്ഞു. കേരള സമൂഹത്തെ അപമാനിച്ച സ്‌കൂള്‍ അധികാരികളോട്‌ വിശദീകരണം ചോദിക്കുന്നതിനും മേല്‍ നടപടി സ്വീകരിക്കുന്നതിനും വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാവണം. യുവജനതയുടെ മനസ്സില്‍ മലയാള ഭാഷാവിരോധം ജനിപ്പിക്കുന്നതിനും അവരെ ആത്മാഭിമാനമില്ലാത്തവരാക്കിത്തീര്‍ക്കുന്നതിനും ഉതകുന്ന സ്‌കൂള്‍ അധികൃതരുടെ താന്തോന്നിത്തത്തിനെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കളും ഭാഷയെയും സംസ്‌കാരത്തേയും സ്‌നേഹിക്കുന്ന എല്ലാ കേരളീയരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at August 27, 2011 1:14 PM

18. ChethuVasu has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

പ്രിയ ശങ്കരേട്ടന് ,
1 .അങ്ങയുടെ അമ്മ അത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ..



Posted by ChethuVasu to സുഗതന്‍ at August 27, 2011 11:03 AM

19. ബഷീര്‍ പൂക്കോട്ട്‌ has left a new comment on your post "നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!":

ശഹ്കരേട്ട,

ഇങങടെ അമ്മേന് സുകമില്ലെന്നറിഞ്ഞതില്‍ വല്യ വെഷമുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കാന്‍ അള്ളാനോട് പ്രാര്‍ത്ഥിക്കുന്നു

ഞാന് സുശീലന് അവരാ#ഡൊന്നു കൊടത്തില്ല. ഒളളത് പറഞ്ഞു. ശഹ്കരേട്ടന്‍ ജാതി പറഞഞു, ശുസീളന്‍ മനുഷ്യത്വം പറഞ്ഞു. അമേമനെ ഇങ്ങനെ അവതരിപ്പിക്കേണ്ട കാര്യല്ലായിരുന്നു. അമ്മ തീയത്തിയായലും രോഗം തീയയല്ലല്ലോ. മരുന്നു ഗീയയില്ല, ഗുളികേ തീയയല്ല. അപ്പോ പിന്നെ മനുഷമ്മാരുടെ അസുഖം-അതിന്റെ ചിക്‌സ. അങ്ങനെ പറയുന്നല്ലേ മെച്ചം്. ശഹ്‌കേരട്ട ന്‍ മനസ്സീന്ന ഈ കറുപ്പൊക്കെ കളഞ്ഞ് നല്ലവനായി ജീവിക്കണം.



Posted by ബഷീര്‍ പൂക്കോട്ട്‌ to സുഗതന്‍ at August 27, 2011 1:40 PM

20. ജനശക്തി has left a new comment on your post "ഭക്ഷ്യസുരക്ഷ: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും":

ഭക്ഷ്യസുരക്ഷാ ബില്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. കരടുബില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി അയച്ചിട്ടുണ്ടെന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി കെ വി തോമസ് അറിയിച്ചു. മികച്ച വിളവ് ലഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കും. ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കാതെ എത്രയും വേഗം വിതരണം ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിനുള്ള എപിഎല്‍ ഭക്ഷ്യധാന്യവിഹിതം പ്രതിമാസം പത്തര കിലോയെന്നത് 15 കിലോ ആയി കഴിഞ്ഞമാസംമുതല്‍ വര്‍ധിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ , വിലനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.



Posted by ജനശക്തി to ജാഗ്രത at August 27, 2011 12:51 PM

21. Ceejo Thomas has left a new comment on your post "ജൻ‌ലോക്പാൽ‌ബില്ലും‌ ചില ആശങ്കകളും":

My thoughts on points raised by Mahesh

1. These are the exact words from the draft

"failing which the said Drawing and Disbursing Officer shall make himself liable for similar penalty"

So if the disbursing office is some how not able to deduct the penalty from the accused office, salary will be deducted for penalty from the disbursing officer.

2. Defence expenditure of India is 1.83 percent of GDP and 36 Billion dollars ( http://goo.gl/UdPkW ) so by this we can deduce that the 'limit' is around 4.5 Billion (20,000 crores ). Again point is about no financial oversight and not the exact quantum of money as such

7. Yes its about Laws

8. I agree. It probably need not be a big concern.

9. Question remains. RTI act is about just giving information which exists. A dept head has much more control over it. But here its complaint redressal and the delay in judgement. Imagine a scenario where judges of courts in India are going to be penalized for delayed judgements.



Posted by Ceejo Thomas to ശ്യാമം.. at 10:26 PM

22. ആളവന്‍താന്‍ has left a new comment on your post "റീമേക്കുകൾക്ക് പിന്നാലെ പായുന്ന മലയാള സിനിമകൾ":

രാജാവിന്‍റെ മകന്‍ വരുന്നു എന്ന് കേട്ടിരുന്നു. പിന്നെയും ചിലതൊക്കെ. ഇതിപ്പോ കുറേയുണ്ടല്ലോ...! എന്തായാലും സിനിമയോടുള്ള ഈ താല്‍പര്യം കൊള്ളാം ഇഷ്ട്ടപ്പെട്ടു. കൂടുതല്‍ പോരട്ടെ.



Posted by ആളവന്‍താന്‍ to ഞാന്‍ സ്മിജഗോപാല്‍ at August 27, 2011 2:03 PM

23. mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "മണ്ഡപം":

ഇത്തരം സ്ഥലങ്ങള്‍ പോസ്റ്റ്‌ ചെയുമ്പോള്‍ ഒരു ലഘു വിവരണം നല്‍കിയാല്‍ ഞങ്ങള്‍ക്കും അവസരം ഒത്താല്‍ കാണാമായിരുന്നു.നല്ല മനോഹരം ആയിട്ടുണ്ട്‌



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 27, 2011 11:39 AM

24. Kalavallabhan has left a new comment on your post "പഠിച്ചു പഠിച്ചു പാഠം പഠിപ്പിക്കാന്‍ ....":

പ്രതികരിക്കാൻ കഴിഞ്ഞു എന്ന ആശ്വാസം. അത്രമാത്രം മതി.
ഞാനുമീ വിഷയത്തിൽ ഒരു കവിത പോസ്റ്റു ചെയ്തിരുന്നു.



Posted by Kalavallabhan to ഞാന്‍ പുണ്യവാളന്‍ at August 27, 2011 12:28 PM

25. ആള്‍രൂപന്‍ has left a new comment on your post "പക്ഷിപാതാളം":

എന്റെ തോന്ന്യാക്ഷരങ്ങളിലൂടെ ദൃഷ്ടി പായിച്ചതിന് നന്ദി. അഭിപ്രായമൊന്നും പറഞ്ഞു കണ്ടില്ല?



Posted by ആള്‍രൂപന്‍ to അനാമിക at August 27, 2011 12:02 PM

26. - സോണി - has left a new comment on your post "പാതി...!":

ധര്‍മ്മസങ്കടങ്ങള്‍ -
സഹധര്‍മ്മിണിയ്ക്കും
സഹധര്‍മ്മനും...
ഇരു രൂപത്തിലെങ്കിലും,
ഒരു തൂക്കത്തില്‍...



Posted by - സോണി - to ..പുകയുന്ന കൊള്ളി.. at August 27, 2011 12:53 PM

27. കൊമ്പന്‍ has left a new comment on your post "പാതി...!":

ചിന്തിക്കാന്‍ ഈ പോസ്റ്റ് ധാരാളം ചിരിക്കാന്‍ അതിലേറെ " അവസാനത്തെ തീ ദൈവം മാത്രം കേട്ട് "



Posted by കൊമ്പന്‍ to ..പുകയുന്ന കൊള്ളി.. at August 27, 2011 1:48 PM

28. Anonymous has left a new comment on your post "ആരാണീ അരുന്ധതീ റൊയി ????":

arundhati pointed out the ngo factor behind the hazzare strike.
major 21st centuary revolutions are merely done by ngos and controlled by usa.egypt,libia,tunisia are examples of that.
they did'nt made any change to their present situation.
just handed over the rule from one corporate to another.
arvind kejrival and kiranbedi are highly beaurocratic.they hve intimate connctn to ngos like ford foundation.so they hve got magsese award.
no prblm if they spends this for poor people.
criticism on that blog:
1.naxals getting money from corporates
they are competing with well built army of india.running a militia is highly expensive.cannot capture wealth from poor adivasis or dalits.
so as part of financial requirements they hve to adjust 4 it.
grow by enemy against enemy.
2.kashmir issue
arundti pointed out the exact reason behind kashmir issue.
crores of rupees india had spent on kashmir and now spends.
lot of lives we missed.
study well the radcliff agreement when dividing india&pak.
kashmir is in pak or india?
we can proud as indians.but truth is truth.
3.arundti looks on publicity.
she is not a political leader nor a corporate.
then y she need this 'bad publicity'?
4.history of arundti
thats true.she was studied in luxuary school.her mother has connctns with ngos.
but look on her work.she doesn't makes any fake strikes like hazare.
you can accept money frm any source if your action is truthful.
arvind kejrival made 'right to information' act by sitting inside of indian burgiousy.that doesn't made any change to corruption :even the judiciary is black.
5.gandhi was compromiser and he just handed over the rule from british corporates to indian corporates.do we need gandhi again?
6.this revolution must not start with hazare.because he doesn't represents the all class people.a revolution must be well based by the low to high class people.development should be from grassroot.
hazare doesn't represents poor indian.
also arundati is just a public speaker for the democratic movements in india.when she violates her thoughts,people will through her out like hazare.its a truth.
lets see..................................



Posted by Anonymous to കാലിഡോസ്കോപ്പ് at 27 August 2011 00:31

29. ജനശക്തി has left a new comment on your post "പഠനം പാല്‍പ്പായസം ..:)":

വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്.



Posted by ജനശക്തി to ജാഗ്രത at August 27, 2011 12:58 PM

30. ജനശക്തി has left a new comment on your post "വിജിലന്‍സ് ഡയറക്ടര്‍ വ്യാജരേഖ ചമച്ചു":

പാമൊലിന്‍ കേസില്‍ തുടരന്വേഷണം അട്ടിമറിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശാനും വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ വ്യാജരേഖ ചമച്ചതായി തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്നു കാണിച്ച് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താനാണ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ഉണ്ടാക്കിയത്.



Posted by ജനശക്തി to ജാഗ്രത at August 27, 2011 10:16 AM

31. ജനശക്തി has left a new comment on your post "ഗദ്ദാഫി വേട്ടയ്ക്ക് നാറ്റോയും":

ലിബിയയില്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയെ അനുകൂലിക്കുന്നവരും വിമതസേനയും തമ്മില്‍ തലസ്ഥാനമായ ട്രിപ്പോളിയിലും മറ്റ് ചില നഗരങ്ങളിലും രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളില്‍ കവര്‍ച്ച വ്യാപകമായി. ഗദ്ദാഫിയെ അനുകൂലിക്കുന്ന വെനസ്വേലയുടെ നയതന്ത്ര കാര്യാലയത്തില്‍ കയറിയ വിമത സേനാംഗങ്ങള്‍ അവിടെനിന്ന് പലതും കവര്‍ന്നു. ഗദ്ദാഫിയുടെയും മക്കളുടെയും വസതികളില്‍നിന്ന് വിലപിടിപ്പുള്ള പല സാധനങ്ങളും കൊള്ളയടിച്ചു. കവര്‍ച്ച വ്യാപകമായതിനെ തുടര്‍ന്ന് ലിബിയയുടെ സാംസ്കാരിക പൈതൃകശേഷിപ്പുകള്‍ക്ക് കവര്‍ച്ചക്കാരില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് തലസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ച വിമതരുടെ ദേശീയ പരിവര്‍ത്തനസഭയോട് യുനെസ്കോ ആവശ്യപ്പെട്ടു. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പതനത്തെ തുടര്‍ന്നുണ്ടായ സ്ഥിതി ലിബിയയിലുമുണ്ടാകുമെന്ന് ആശങ്കയുണ്ട്.



Posted by ജനശക്തി to ജാഗ്രത at August 27, 2011 1:09 PM

32. ജനശക്തി has left a new comment on your post "പഠനം പാല്‍പ്പായസം ..:)":

മാള: മലയാളം സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍നിന്നു പിഴ ഈടാക്കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്ന്‌ ഹോളി ഗ്രേസ്‌ അക്കാദമി അധികൃതര്‍ പിന്‍വാങ്ങി. പിഴ അടയ്‌ക്കാത്തിന്റെ പേരില്‍ ക്ലാസില്‍നിന്ന്‌ പുറത്താക്കിയവരെ തിരിച്ചെടുത്തു. ക്ലാസ്‌ സമയത്ത്‌ ഇംഗ്ലീഷ്‌ സംസാരിക്കണമെന്ന നിര്‍ബന്ധവും ഉപേക്ഷിച്ചു.
മാള ഹോളി ഗ്രേസ്‌ സി ബി എസ്‌ ഇ സ്‌കൂളിലാണ്‌ ക്ലാസ്‌ സമയത്ത്‌ മലയാളം സംസാരിച്ചതിന്റെ പേരില്‍ ആയിരം രൂപ വരെ വിദ്യാര്‍ഥികള്‍ക്ക്‌ പിഴ ചുമത്തിയത്‌. രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തതോടെ പ്രശ്‌നം സാംസ്‌കാരികേരളം ഏറ്റെടുക്കുകയായിരുന്നു. സുഗതകുമാരി അടക്കമുള്ള സാംസ്‌കാരികപ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധിച്ച്‌ രംഗത്തെത്തി. ഇന്നലെ വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയുണ്ടായി.



Posted by ജനശക്തി to ജാഗ്രത at August 27, 2011 1:14 PM

33. mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "മലയാളം പറഞ്ഞതിന്":

അവരെ മാത്രം പറഞ്ഞിട്ടെന്തു കാര്യം.. ഇതിനൊക്കെ ഒന്നും മിണ്ടാതെ പിഴയൊടുക്കി..കുട്ടികളെ അതെ സ്കൂളിലേക്ക് അയക്കുന്ന പൊങ്ങച്ചക്കാര്‍ക്ക്‌ കൊടുക്കണം അടി



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to തോന്ന്യാശ്രമം at Friday, August 26, 2011

34. മണ്‍സൂണ്‍ മധു has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

അസല്‍ പോസ്റ്റ്‌. പണിക്കര്‍ സാര്‍ പറഞ്ഞത് പ്രസക്തമായ കാര്യങ്ങള്‍ തന്നെ ...ലോകത് ജീവന്‍ രക്ഷ മരുന്നുകളും അതിനുള്ള മാര്‍ഗങ്ങളും കണ്ടെത്തുമ്പോ ചികില്സികാന്‍ പണമിലാതെ മനുഷ്യര്‍ മരികുന്നത് കാണുമ്പോള്‍ സത്യത്തില്‍ വേദന തോന്നറുണ്ട്

വിപണിയില്‍ ആയുര്‍വേദ മരുന്നിനും തീപിച്ച വിലയാണ് ... അതിനൊത്ത ഗുണനിലവാരം അതിനുണ്ടോ എന്ന് ഞാന്‍ പറയേണ്ടതിലല്ലോ മാഷിനു അറിയവുന്നതായിരിക്കും ഇതില്‍ മാത്രമല്ല എല്ലാത്തിനും ഇതൊകെ ഉണ്ട് കേട്ടോ

താളിയോലകളുടെയും ആയുര്‍വേദതിന്റെയും പേര് പറഞ്ഞാണ് ഇവിടെ ഇപ്പോ തട്ടിപ്പ് ആരാ ചോദികാനും പറയാനും. ആയുര്‍വ്വേദം കൊണ്ട് ദോഷം വരില്ല എന്നല്ലോ പൊതു വിശ്വാസം ച്ചുഷണം ചെയുകയല്ലേ
അടുതകാലത്തു വന്ന ഒരു തൈലം തന്നെ ആദ്യം പുരട്ടു വയര്‍ പടെന്നു കുറയം എന്നായിരുന്നല്ലോ വാഗ്ദാനം. കുറച്ചു ദിവസം കഴിഞ്ഞു തൈലതിനോപ്പം വ്യായാമവും വേണം എന്നായി മാര്‍ക്കറ്റില്‍ ഹിറ്റ്‌ ആയതുകണ്ട് ഒന്നിന് പിറകെ മറ്റൊനായി പിന്നാലെ ഒരു ഘോഷയാത്രകലായിരുന്നു തൈലങ്ങളുടെ.

ഒടുവില്‍ ഇവര്‍ ഇതാ ഗര്‍ഭിണികളുടെ പ്രസവ ശേഷം വയര്‍ കുറയ്ക്കുന്ന കാര്യമേ പറയുന്നുള്ളൂ. പിന്നെ ഒരു പവര്‍ അറിയമാലെ കോടികള്‍ എത്ര വാരി എന്ന്. ഇതൊകെ മലയാളി തിരിച്ചറിയുംപോഴെകും കോടികള്‍ അവരുടെ കൈലായിരിക്കും സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു



Posted by മണ്‍സൂണ്‍ മധു to എന്റെ ബൂലോഗം at Friday, August 26, 2011 11:44:00 PM

35. A.K. Saiber has left a new comment on your post "ഉത്തരാധുനിക ഒളിപ്പുരകള്‍":

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ ആദ്യപേര്‍ “പൊന്മുട്ടയിടുന്ന തട്ടാന്‍” എന്നായിരുന്നു. അതിനായിരുന്നു വിവാദം.



Posted by A.K. Saiber to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 26, 2011 10:20 PM

36. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഇന്ത്യക്കാരന്‍ എന്തുകൊണ്ടു നന്നാകുന്നില്ല ?":

ഒരു ആദിവാസിയോ, പിച്ചക്കാരനോ, വേശ്യയോ കലക്റ്റരുടെ മുന്നില്‍ ചെന്നാലും മന്ത്രിയുറ്റെ മുന്നിലെത്തിയാലും, ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തിയാലും, സാധാ പോലീസിന്റെ മുന്നിലെത്തിയാലും ബഹുമാനപ്പെട്ട പൌരരായി സംബോധന ചെയ്യപ്പെടുകയും, കെയറു ചെയ്യപ്പെടുകയും വേണം. അവര്‍ അതിനു തയ്യാറാകാതിരുന്നാല്‍ പൊലാടിമോനേ എന്നു ഉച്ചത്തില്‍ തെറിപറയാന്‍ (സുരക്ഷിതമായ സ്ഥ്ഹലത്തെത്തിയതിനു ശേഷം മതി :)ജനം ജനാധിപത്യബോധവും, സ്വാതന്ത്ര്യബോധവും പ്രകടിപ്പിക്കാന്‍ (സ്വന്തം റിസ്ക്കില്‍:)ആത്മഭിമാനമുള്ളവരായിത്തീരേണ്ടതുണ്ട്... കാരണം, ഒരു ജനാധിപത്യ രാജ്യത്തില്‍ ഇവറ്റകളെല്ലാം നമ്മുടെ നിയമ വിധേയരായ വേലക്കാരാണ്. നമ്മുടെ ഉടമകളല്ല.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at August 27, 2011 11:36 AM

37. ആല്‍കെമിസ്റ്റ് has left a new comment on your post "ആരാണീ അരുന്ധതീ റൊയി ????":

യാസര്‍ അറഫാത്തിന്റെ എസ്സേ വായിച്ചില്ല , എങ്കിലും ഇതു വരെ അന്നാ ഹസാരെക്കു എതിരെ വന്ന . വിമര്‍ശനങ്ങളുടെ ആകെത്തുക തന്നെയാകും യാസര്‍ അറഫാത്തിന്റെ ലേഖനവും എന്നു തന്നെ കരുതാം .താങ്കള്‍ അന്നാ ഹസാരെ നേതൃത്വം കൊടുക്കുന്ന രാലിഗാന്‍ സിദ്ധിയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചു കേട്ടു കാണുമെന്നു വിചാരിക്കുന്നു ,ദാരിദ്ര്യവും വരള്‍ച്ചയും പട്ടിണിയുമൊക്കെയായിരുന്ന ആ ഗ്രാമത്തില്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ സമഗ്ര പുരോഗതിയുടെ തോത് വളരെ വലുതാണ് .

തിരഞ്ഞെടുപ്പും മറ്റു ജനാധിപത്യ പ്രക്രിയകളുമൊക്കെ എന്തിനാണ് ? ജനങ്ങളുടെ ജീവിതത്തിന് സുരക്ഷയും സംതൃപ്തിയും നല്‍കാനാണെങ്കില്‍ , അത്തരമൊരു ജീവിതം അവിടെ നില നില്‍ക്കുന്നുണ്ടെങ്കില്‍ അങ്ങനെയൊരു പ്രഹസനത്തിന്റെ ആവശ്യമെന്താണ് ? അവിടെയുള്ള ജനങ്ങള്‍ക്കതില്‍ പരാതിയില്ലെങ്കില്‍ ഇലക്ഷനും മറ്റെല്ലാ ജനാധിപത്യ സംവിധാനങ്ങളും പിന്‍ പറ്റി അതിന്റെ അസംതൃപ്തിയില്‍ അസഹിഷ്ണുതയില്‍ ജീവിക്കുന്ന നമ്മളെന്തിന് വേവലാതിപ്പെടണം ? ഇലക്ഷന്‍ വേണ്ടെന്നല്ല പക്ഷെ ഇലക്ഷനില്ലാതെ തന്നെ നല്ലൊരു ജനാധിപത്യ സംവിധാനവും ഭരണവും നില നില്‍ക്കുന്നെങ്കില്‍ വെറുമൊരു കെട്ടു കാഴ്ചയായി ഇലക്ഷന്‍ നടത്തിയേ തീരൂ എന്നൊക്കെ വാശി വേണോ ?

അന്നാ ഹസാരെയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കുറെ കെട്ടിടങ്ങള്‍ ഉണ്ടാക്കലോ വലിയ സ്ഥാപനങ്ങള്‍ വരുത്തലോ ആയിരുന്നില്ല ഗ്രാമങ്ങളിലെ ജന ജീവിതത്തിന്റെ സമഗ്രമായ പുരോഗതിക്കു വേണ്ടി ചില നടപടികള്‍ - മദ്യ നിരോധനം , വരള്‍ച്ച ഒഴിവാക്കാനായി തടയണ നിര്‍മ്മാണം ,ക്ഷീര വികസനം ,അയിത്തോച്ഛാടനം ഇങ്ങനെയുള്ള ഒട്ടനവധി കാര്യങ്ങളില്‍ ഒരു ഗ്രാമത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരാള്‍ രാജ്യത്തെ എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദിത്തമുള്ളയാളാവണമെന്നു ശഠിക്കുന്നതൊക്കെ വലിയ കഷ്ടമാണ് , അതിനൊക്കെ പ്രതികരിക്കാനും പ്രസ്താവനയിറക്കാനുമൊക്കെ ആളാം പ്രതി ആള്‍ക്കാരുണ്ടല്ലോ .

അടുത്ത ആരോപണം അരാഷ്ട്രീയതയാണ് - മൂപ്പരുടെ സമരം അരാഷ്ട്രീയമാണ് - കക്ഷിരാഷ്ട്രീയം കലര്‍ന്നിട്ടില്ല എന്നതിന്റെ പേരില്‍ മാത്രം രാഷ്ട്രത്തെ സംബന്ധിച്ച ഒരു വിഷയം അരാഷ്ട്രീയമാകുന്നതെങ്ങനെയാണ് ? ഇനി അതല്ല രാഷ്ട്രീയം ഉണ്ടാവണമെങ്കില്‍ തന്നെ കാക്കതൊള്ളായിരം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏതുമായി ബന്ധപ്പെടും ? അഴിമതി ഭരണ കൂടമായ കോണ്‍ഗ്രസ്സുമൊത്ത് കോണ്‍ ഗ്രസ്സുമായി സമരം ചെയ്യാനാകുമോ ? മറ്റൊരു അഴിമതി പാര്‍ട്ടിയായ ബി ജെ പി സപോര്‍ട്ട് കൊടുക്കുന്നതിന് തന്നെ പ്രശ്നങ്ങളാണ് . നേതാവിനെതിരെ അഴിമതിയാരോപണം വന്നപ്പോള്‍ തെരുവില്‍ അഴിഞ്ഞാടിയ സി പി എം കാരുമൊത്തൊ ? സംഗതി ബൌദ്ധിക ജാഡ കൊണ്ട് അരാഷ്ട്രീയമെന്നൊക്കെ വാദിക്കാം പക്ഷെ അതിനപ്പുറം കക്ഷി രാഷ്ട്രീയം കലര്‍ന്നാ വിഷയം മാറും .

നഗരങ്ങളിലെ മധ്യവര്‍ഗ്ഗക്കാരുടെ സമരമെന്നാണ് മറ്റൊരു വാദം - ആയുധങ്ങളും അക്രമങ്ങളുമായി അഴിഞ്ഞാടിയ മുല്ലപ്പൂ വിപ്ലവം മുതലുള്ള എല്ലാ വിപ്ലവങ്ങളിലും പങ്കു ചേര്‍ന്നത് അതത് രാജ്യങ്ങളിലെ ഇന്റര്‍ നെറ്റ് ഉപയോക്താക്കളായ 30 % ല്‍ താഴെ മാത്രം ആള്‍ക്കാരായിരുന്നു , അക്രമവും അരാജകത്വവും നിറഞ്ഞ ആ കലാപം നയിച്ചതും നേടിയതും രാജ്യത്തെ ഒരു ന്യൂന പക്ഷമായിരുന്നു എന്നിട്ടും അതിനെ നമ്മള്‍ പാടി പുകഴ്ത്തുന്നതെന്തിനായിരുന്നു ? കാരണം അത് അതത് രാജ്യങ്ങളിലെ ജനങ്ങളുടെ പൊതു താല്പര്യമായിരുന്നു എന്നു സ്ഥിതി ഗതികള്‍ വിലയിരുത്തി നമ്മളങ്ങ് ഊഹിച്ചു , അതു പോലെ തന്നെ ഇവിടെയും ഈ സമരം രാജ്യത്തിന്റെ പൊതു താല്പര്യം തന്നെയാണ് അതിന് വേണ്ടി പാവപ്പെട്ടവനെയും ദളിതനെയും അവന്റെ ദിവസക്കൂലിയും കളഞ്ഞ് കൊണ്ട് വന്നു ചാനലിന് മുന്നില്‍ നിര്‍ത്തണമെന്ന ദുശാഠ്യം അരുത് , അവരുടെ ഉള്ളിലും ഒരു ഐക്യ ദാര്‍ഡ്യമുണ്ട് , ഇല്ലെന്ന് ഈ ഓണ്‍ ലൈന്‍ ഡിസ്കഷനിലൂടെ ആരും വിധിയെഴുതരുത് - നാട്ടിലിറങ്ങി ഒരു ആള്‍ക്കൂട്ടത്തിനോട് ചോദിക്കണം അവര്‍ പറയും .


ഞാന്‍ മുമ്പേ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു - ഇതു കൊണ്ടെല്ലാം കഴിഞ്ഞു ഒരു ഉട്ടോപ്യന്‍ സ്വര്‍ഗ്ഗം പുലരുമെന്ന് കരുതിയിട്ടല്ല , എന്തിനും ഒരു ആരംഭം ആവശ്യമാണ് -



Posted by ആല്‍കെമിസ്റ്റ് to കാലിഡോസ്കോപ്പ് at 26 August 2011 22:03

38. kochumol(കുങ്കുമം) has left a new comment on your post "നിലാവും മിനാരങ്ങളും":

തിരക്കിന്‍റെ ലോകത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഓരോരുത്തര്‍ക്കും ഓരോ കുടുംബം , വീട്, പ്രശ്നങ്ങള്‍. ഇതിനിടയില്‍ ആത്മാവ് നഷ്ടപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് വേദനിക്കാന്‍ ആര്‍ക്കുണ്ട് സമയം...മനോഹരമായിരിക്കുന്നു ..ഈദുല്‍ഫിത്വര്‍ ആശംസകള്‍...



Posted by kochumol(കുങ്കുമം) to സെന്‍റര്‍കോര്‍ട്ട് at August 27, 2011 12:13 AM

39. ChethuVasu has left a new comment on your post "കേരളീയ നവോഥാനത്തിന്റെ സത്യവും മിഥ്യയും":

സത്യം ! ഇത് യുക്തിചിന്തയുടെ പതനോത്തോടൊപ്പം സംഖ്യാധിഷ്ടിത ജനാധിപത്യത്തിന്റെ വിജയം കൂടി ആണെന്ന് മറക്കരുത് ..!
-വാസു



Posted by ChethuVasu to വര്‍ക്കേഴ്സ് ഫോറം at August 27, 2011 11:52 AM

Reply all
Reply to author
Forward
0 new messages