[Marumozhi - 43 Coments - 11_265_17:15:13_514]

16 views
Skip to first unread message

Marumozhi

unread,
Sep 22, 2011, 1:15:14 PM9/22/11
to Marumozhi
1.
മുരളി മേനോന്‍ (Murali K Menon) has left a new comment on your post "രക്ഷ വരുന്ന വഴി":

നിധി കുംബങ്ങള്‍, അത്ഭുത കുടം, പണം ഡബ്ലിംഗ്, കാക്കത്തൊള്ളായിരം കുറികള്‍, മാന്ത്രിക ഏലസ്സ് എല്ലാറ്റിനും വളക്കൂറുള്ള മണ്ണ് കേരളമാണ്. കാരണം സാക്ഷരതയുള്ളത് ഇവിടെയാണ്. രാഷ്ട്രീയ അവബോധം കൂടുതല്‍ ഇവിടെയാണ്. പണിമുടക്കാന്‍ താത്പര്യമുള്ളവര്‍ ഇവിടെയാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും നമ്മെ പണക്കാരനാക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ പൂര്‍വ്വകാലം വിസ്മരിച്ച് ഓടിയെത്തും..

പ്രദീപിന്റെ ഈ കഥ വായിച്ചപ്പോള്‍ ഞാന്‍ ഇതിനു മുമ്പ് ആള്‍ദൈവത്തെ കുറിച്ചൊരു കഥയെഴുതിയത് ഓര്‍ക്കുകയും, അത് പ്രദീപിന്റെ വായനയ്ക്കായ് ഇവിടെ കൊടുക്കുകയും ചെയ്യുന്നു. ഒഴിവുള്ളപ്പോള്‍ ഒന്നെത്തിനോക്കുക (don't treat as a publicity of my blog ha ha!)

http://komaram.blogspot.com/2008/01/blog-post.html
ബ്ലോഗില്‍ നിന്നും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു ഈ കഥ.



Posted by മുരളി മേനോന്‍ (Murali K Menon) to ദൃഷ്ടിദോഷം at Thursday, September 22, 2011

2.
KUNJUBI Varghese has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തനനാന നാന താനന ഗന്ധര്‍വ്വഗാനമീ മഴ
ആദ്യാനുരാഗരാമഴ
പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ



Posted by KUNJUBI Varghese to കാവ്യസഞ്ജന at September 22, 2011 7:37 AM

3.
moideen angadimugar has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

റെജിയുടെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നു. ചില ടി.വി പരിപാടികൾ കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു. കോളേജ് അദ്ധ്യാപകരെപ്പോലുള്ള, വിദ്യാർത്ഥികൾക്ക് മാതൃക യാവേണ്ടവർ ഈ വിഡ്ഡി വേഷങ്ങൾ കെട്ടുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.ടി വി ക്യാമറയ്ക്കു മുന്നിൽ മുഖം കാണിക്കാന്‍ കിട്ടുന്ന അവസരത്തിനു വേണ്ടി ഏതു വേഷം കെട്ടാനും,വേണമെങ്കിൽ വേഷമൊന്നുമില്ലാതെയും തയ്യാറായി വരുന്ന സ്ത്രീകളെയോർത്ത് ലജ്ജ തോന്നുന്നു.



Posted by moideen angadimugar to സ്പന്ദനം at September 22, 2011 9:59 PM

4.
വേണുഗോപാല്‍ has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്‍റെ *^#@;%$&, ഇവനൊക്കെ ഇവിടാണാ ഓടിച്ചു പഠിക്കാന്‍ കണ്ടേ..ആര്‍ടാ??!^($@% ഓം ശാന്തി ഓം!!"
വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
നന്നായിരിക്കുന്നു ... ആശംസകള്‍ . ഇനിയും വരാം



Posted by വേണുഗോപാല്‍ to INTIMATE STRANGER at September 22, 2011 7:08 PM

5.
കുമാരന്‍ | kumaran has left a new comment on your post "ആകാശം നോക്കിയുള്ള യാത്രകള്‍..":

തുലാവര്‍ഷം പെയ്തിറങ്ങിയത് എന്റെ തലയിണകളില്‍ ആണ്.. :(



Posted by കുമാരന്‍ | kumaran to ഓര്‍മ്മപൂക്കള്‍ at September 22, 2011 9:04 AM

6.
Nishana has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ഇത് കൊള്ളാല്ലോ.. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിന്റെ എല്ലാ ഭാഗത്തേക്കും തീ പോലെ പടര്ന്നെങ്കില്‍.. അതെങ്ങനെയാ... കള്ളും കഞ്ചാവും വ്യാപിക്കുന്ന വേഗത്തില്‍ നന്മകള്‍ വ്യപിക്കില്ലലോ...


Kudos to each and everyone behind this renovating attempt.



Posted by Nishana to സെന്‍റര്‍കോര്‍ട്ട് at September 22, 2011 6:18 AM

7.
Typist | എഴുത്തുകാരി has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

അല്ലെങ്കിലും ആർക്കെങ്കിലും അങ്ങനെ പിണങ്ങാൻ പറ്റുമോ സാറിനോട്. ഇതു വെറുമൊരു സൗന്ദര്യപ്പിണക്കം. അതു മാറുകേം ചെയ്തല്ലോ.



Posted by Typist | എഴുത്തുകാരി to എന്റെ ബൂലോഗം at Thursday, September 22, 2011 9:31:00 AM

8.
Jefu Jailaf has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ഹൃദയം നിറഞ്ഞ ആശംസകൾ. സന്ദേശം അവതരിപ്പിച്ച ഭാഷയുടെ ലഹരി അതീവ ഹൃദയം..



Posted by Jefu Jailaf to സെന്‍റര്‍കോര്‍ട്ട് at September 22, 2011 9:38 AM

9.
Ӝ has left a new comment on your post "മേൽവിലാസം നഷ്ടപ്പെട്ടവർ...":

"അന്ത്യനാളിന്റെ ആരംഭത്തോടെ ജൂതരും മുസ്ലിംകളും ജോർദ്ദൻ നദിയുടെ അക്കരെയും ഇക്കരെയുമായി സംഘടിക്കുമെന്നും അവസാനം വിശ്വാസികളിൽ പെട്ട ധീരന്മാരും ജൂതരും തമ്മിൽ ഗോരയുദ്ധം നടക്കുമെന്നും പ്രവാചകൻ പരയുന്നു"


അപ്പോള്‍ വിശ്വാസികളില്‍ പെട്ട ഭീരുക്കളും ഇന്ത്യക്കാരും പിന്നെ ചൈനാക്കാരും ജോര്‍ദ്ധാന്‍ നദിയുടെ ഏതുഭാഗത്തായിരിക്കും?



Posted by Ӝ to pulari at September 22, 2011 7:01 PM

10.
Ashraf Ambalathu has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

എല്ലാ ഭാവുകങ്ങളും നേരുന്നു.



Posted by Ashraf Ambalathu to സെന്‍റര്‍കോര്‍ട്ട് at September 22, 2011 6:44 AM

11.
നാരദന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യമൃഗങ്ങളെ തുറന്നു വിടരുത്



നാരദന്‍ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 22 7:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12.
13.
ജനശക്തി has left a new comment on your post "അഭിനവ ഹിറ്റ്‌ലര്‍ പുനര്‍ജനിച്ചിരിക്കുന്നു":

നരേന്ദ്രമോഡിയുടെ 'സദ്ഭാവന ദൗത്യം' എന്ന ത്രിദിന ഉപവാസം അവസാനിച്ചു. ഗുജറാത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താനും സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണത്രെ മോഡി നിരാഹാര സത്യഗ്രഹത്തിനു മുതിര്‍ന്നത്. ഗുജറാത്ത് സര്‍വകലാശാലയുടെ എയര്‍ കണ്ടീഷന്‍ ചെയ്ത കണ്‍വന്‍ഷന്‍-കം-എക്‌സിബിഷന്‍ ഹാളിന്റെ പ്രൗഢിയും അവിടുത്തെ ആര്‍ഭാട പൂര്‍ണമായ ഒരുക്കങ്ങളും നല്‍കുന്നത് മറിച്ചൊരു സന്ദേശമാണ്. കറകളഞ്ഞ ഒരു ഫാസിസ്റ്റ് രാജ്യത്തിന്റെ സമുന്നത ഭരണാധികാര പദവിക്കായുള്ള മത്സരത്തിനു സജ്ജനായിരിക്കുന്നു എന്നതാണ് ആ സന്ദേശം.



Posted by ജനശക്തി to ജാഗ്രത at September 22, 2011 8:35 PM

14.
pulari has left a new comment on your post "മേൽവിലാസം നഷ്ടപ്പെട്ടവർ...":

ചെറുവാടി..

ഇന്നാഘോഷിക്കപ്പെടുന്ന പല ചെയ്തികളുടെയും, തത്വസംഹിതകളുടെയും ഉപജ്ഞാതാക്കൾ ജൂതരാണ്..
കാപ്പിറ്റലിസം, കമ്മ്യൂണിസം..ഇതെല്ലാം ജൂതന്റെ ബുദ്ധിയിൽ വിരിഞ്ഞതാണ്..
എന്നാലോ ജൂതർ ഇതിന്റെ ഇരകളായതുമില്ല..
ഇരകളായത് ക്രൈസ്തവരും, മുസ്ലിംകളും മാത്രം.
ഇതെല്ലാമി നോവലിൽ സവിസ്തരം വിവരിക്കുന്നുണ്ട്..
വെറുമൊരു നോവലല്ല ഇത്..
ചരിത്രം, പ്രവാചക പ്രവചനങ്ങളൂം, ഭാവനയും ഒത്തുചേർന്ന ഒരു നോവൽ...
ദൌത്യം ഏറ്റെടുത്തവർക്ക് നേരിടേണ്ടി വരുന്ന വൈതരണികളും, കടമ്പകളുമെല്ലാം അല്പം ഭാവന കലർത്തി എഴുതിയിരിക്കുന്നു.



Posted by pulari to pulari at September 22, 2011 4:03 PM

15.
Typist | എഴുത്തുകാരി has left a new comment on your post "രണ്ടാമന് ഒന്നാം വയസ്സ്..!":

ആശംസകൾ.



Posted by Typist | എഴുത്തുകാരി to കുഞ്ഞന്‍സ്‌ ലോകം at September 22, 2011 7:23 PM

16.
മുല്ല നിങ്ങളുടെ പോസ്റ്റ് "വരിമുറിഞ്ഞുപോയത്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോസ്റ്റുകള്‍ക്ക് പിമ്പേ നടന്നൊരാള്‍
കാണാനില്ലാത്തൊരാള്‍ക്ക് വേണ്ടിയിതാ..

എവിടെയാണു ഭായ്...?



മുല്ല , എന്റെ ലോകം ലേക്ക് 2011, സെപ്റ്റംബര്‍ 22 3:47 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17.
moideen angadimugar has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

യുക്ത്യാധിഷ്ടിതമായി സംസാരിക്കാനുള്ള തർക്കശാസ്ത്ര പടുതയും വേദാർത്ഥജ്ഞാനവും ഗുരുവിന് ഉണ്ടായിരുന്നു.



Posted by moideen angadimugar to ഗാണ്ഡീവം at September 22, 2011 8:03 PM

18.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

@ Typist | എഴുത്തുകാരി

ഈ വഴി വന്നു അല്ലെ?
നന്ദി
നമ്മുടെ കൂവളം ശരി ആയൊ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Thursday, September 22, 2011 9:44:00 AM

19.
ഏകലവ്യ has left a new comment on your post "സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്":

അനുകൂലമായതിനെ പ്രേതികൂലമാക്കാന്‍ ശ്രമിച്ചാല്‍ വിധി പ്രതികൂലം തന്നെ.. എന്താ സംശയം.. കൊള്ളാം കേട്ടോ.. കുറച്ചു ആശയം താങ്കളുടെ അനുവാദമില്ലാതെ ഞാനറിയാതെ കടം എടുക്കുന്നു..



Posted by ഏകലവ്യ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 7:40 AM

20.
NITHYAN has left a new comment on your post "സ്ത്രീലോലുപന്‍ (ജോര്‍ജ് ബര്‍ണാഡ് ഷാ) - മൂന്ന്":

പ്രായക്കൂടുതല്‍ കേണല്‍ ഡാനിയേല്‍ ക്രാവണിനാണ്. പഴയപട്ടാളക്കാരന്റെ സകല ലക്ഷണങ്ങളുമൊത്ത പ്രകൃതം. സ്വന്തം തലയുടെ ആവശ്യമേയില്ലാതിരുന്ന ദീര്‍ഘകാല സൈന്യസേവനം കേള്‍ക്കുന്നതെന്തും വിശ്വസിക്കാനുള്ള കഴിവാണ് അയാള്‍ക്ക് വരമായി നല്കിയത്.



Posted by NITHYAN to പുനരാഖ്യാനം at September 22, 2011 6:21 AM

21.
നാരദന്‍ has left a new comment on your post "ചതി":

മരണത്തില്‍ പ്രാണന്‍ തണുത്തുറയുന്നു.

കരുതല്‍ തടങ്കലില്‍ എപ്പോഴും
ചുറ്റിപ്പിടിക്കുന്ന അവളുടെ കൈകള്‍ എന്തിന്റെ അടയാളമാണ്?



Posted by നാരദന്‍ to ! Murivukal മുറിവുകള്‍ ! at 19:23

22.
സങ്കല്‍പ്പങ്ങള്‍ has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ഞാന്‍ പലപ്പൊഴും മനസ്സിലോര്‍ത്ത കാര്യമാണ് റെജിക്ക് പറയാന്‍ തോന്നിയത് .താങ്ങളുടെ അഭിപ്രായം തീര്‍ത്തും ശരിയാണ്...
സാംസ്കാരിക കേരളം ചിന്തിക്കട്ടെ....
പ്രതികരണത്തിന് ആശംസകള്‍...



Posted by സങ്കല്‍പ്പങ്ങള്‍ to സ്പന്ദനം at September 22, 2011 8:09 PM

23.
മുല്ല has left a new comment on your post "വരുവാനില്ലിനിയൊരു വിപ്ലവം":

ഈ പോസ്റ്റിനു ഞാനിട്ട കമന്റ് എവിടെ..?



Posted by മുല്ല to ഋതു - കഥയുടെ വസന്തം at September 22, 2011 6:23 PM

24.
സങ്കല്‍പ്പങ്ങള്‍ has left a new comment on your post "കലാലയ സ്മരണകള്‍":

കലാലയത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തന്നെ സന്തോഷിപ്പിക്കുന്നു.
കവിതക്ക് ആശംസകള്ളും...



Posted by സങ്കല്‍പ്പങ്ങള്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at September 22, 2011 8:24 PM

25.
അനില്‍@ബ്ലോഗ് // anil has left a new comment on your post "ചതി":

അതു നിന്റെ വെറും തോന്നലാടാ..



Posted by അനില്‍@ബ്ലോഗ് // anil to ! Murivukal മുറിവുകള്‍ ! at 19:34

26.
ഡി.യേശുദാസ് has left a new comment on your post "വിദുരരുടെ വായിലെ കല്ല്":

ഉന്മാദത്തിന്റെ കാണാവഴികളിലൂടെ കനൽവനങ്ങളിലൂടെ അഴിച്ചെടുക്കാൻ കഴിയാത്ത ഇരുട്ടിലൂടെ സ്വയം മറന്നുപോകുന്നത് ആരുടെ അമ്മയാണോ അച്ഛനാണോ അനിയനാണോ കാമുകിയാണോ എന്തോ?...നമ്മളും സുബോധരാണെന്നു കരുതി അലയുകയല്ലോ...



Posted by ഡി.യേശുദാസ് to വെള്ളെഴുത്ത് at September 22, 2011 9:55 PM

27.
മുല്ല has left a new comment on your post "നിസ്സംഗ കേരളമേ ജാഗ്രതൈ":

ഉം.കേരളത്തിലെ സമരബോധമുള്ള കുട്ടിസഖാക്കൾ മൊത്തം
റോട്ടിലാണു, എന്നും തല്ലും ബസ് കത്തിക്കലും,ബസിന്റെ ചില്ല് എറിഞ്ഞുടക്കലുമാണു തൊഴിൽ .ടിവിക്കാർക്കും ആഘോഷം. അതിനിടക്ക് എന്ത് കൂടംകുളം.

ദൈവമേ...നീ തന്നെ കാക്ക്..



Posted by മുല്ല to കിനാവ്/kinavu at 22 September 2011 06:57

28.
Anonymous has left a new comment on your post "MAGNATIC FIELD":

They took over 5 forex brokers and are expanding operations all over EuropeMost wealthy brokerages Fxsystems investment group. http://fxsystems.com



Posted by Anonymous to Megawonders(Ghs Avanavanchery) at September 22, 2011 7:42 AM

29.
ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ha..ha..ha..



ponmalakkaran | പൊന്മളക്കാരന്‍ , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 9:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

30.
KUNJUBI Varghese has left a new comment on your post "അവരോഹണം":

ശാന്തം...പാപം... ഇത്ര ക്രൂരത പാടില്ല.വായിച്ചു കഴിയുമ്പോൾ മാസിൽ ഒരുവൈക്ലബ്യം തോന്നുന്നു. ഒരു നെഗറ്റീവ് ഫീലിങ്ങ്.. ഭാവ ഗംഭീരം ആണെങ്കിലും പറ്യാതെ വയ്യ.



Posted by KUNJUBI Varghese to കാവ്യസഞ്ജന at September 22, 2011 7:24 AM

31.
ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "ഒരൊറ്റ നിമിഷം കൊണ്ട്......":

കണ്ടുകണ്ടങ്ങിരിക്കുന്ന നേരത്ത് കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍!

അത് കഷ്ടമായി പോയല്ലോ
സംരക്ഷിക്കു പഴമയെ പുതുംയോടോപ്പം



Posted by ജീ . ആര്‍ . കവിയൂര്‍ to എഴുത്തോല at September 22, 2011 7:49 PM

32.
ജനശക്തി has left a new comment on your post "അട്ടപ്പാടി പാക്കേജ്: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ക...":

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജ് തട്ടിപ്പാണെന്ന് ആരോപണം. കാറ്റാടി കമ്പനിക്ക് അനുകൂലമായ യു ഡി എഫ് സര്‍ക്കാരിന്റെ നിലപാടാണ് പാക്കേജിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. രണ്ട് സര്‍വേ നമ്പരിലുള്ള 85.21 ഏക്കര്‍ ആദിവാസി ഭൂമി കാറ്റാടി കമ്പനികളില്‍ നിന്ന് ഏറ്റെടുത്ത് ആദിവാസികള്‍ക്ക് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഈ രണ്ട് സര്‍വേ നമ്പരുകള്‍ ഏതാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കൂടാതെ ഈ രണ്ട് സര്‍വേ നമ്പരുകളിലും കൂടി രണ്ട് കാറ്റാടി യന്ത്രങ്ങള്‍ മാത്രമേ ഉള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 1273, 1275 എന്നീ സര്‍വേ നമ്പരുകളിലെ ഭൂമിയെക്കുറിച്ചാണ് ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ രണ്ട് സര്‍വെ നമ്പരുകളെക്കുറിച്ചാകും മുഖ്യമന്ത്രിയും സൂചിപ്പിച്ചത്.



Posted by ജനശക്തി to ജാഗ്രത at September 22, 2011 8:31 PM

33.
വേട്ടക്കാരന്‍ has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ഞാന്‍ ഈ പരിപാടി കഴിഞ്ഞ ദിവസം കണ്ടിരുന്നു..
ഇത്രയ്ക്കും ബോധമില്ലാത്തവരുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു പോയി...
ഈ പരിപാടി നടത്തുന്നവരെയും ഇത് കണ്ടു കൊണ്ടിരിക്കുന്നവരെയും മുക്കാലിയില്‍ കെട്ടി ചന്തിക്ക് നാല് പൊട്ടിക്കണം....
അവിടെ ഇരുന്ന ആരെങ്ങിലും പ്രതികരിക്കുമെന്ന് ഞാന്‍ വിചാരിച്ചു...
പക്ഷെ പ്രതികരിക്കാനുള്ള കഴിവ് മലയാളികള്‍ക്ക് പട്ടിണി കിടക്കുന്നവരെ പോറ്റാന്‍ മാനം വിറ്റു ജീവിക്കുന്ന പാവം വേശ്യകള്‍ക്ക് നേരെയും, ഒരു പെണ്ണിനേയും ആണിനേയും കണ്ടാല്‍ അവര്‍ക്ക് നേരെയും കാണിക്കാനേ അറിയുകയുള്ളു എന്ന കാര്യം ഞാന്‍ മറന്നു പോയി...



Posted by വേട്ടക്കാരന്‍ to സ്പന്ദനം at September 22, 2011 8:25 PM

34.
അനില്‍@ബ്ലോഗ് // anil has left a new comment on your post "പച്ചയോന്ത്.":

പച്ചോന്ത് !



Posted by അനില്‍@ബ്ലോഗ് // anil to Chithralekha at September 22, 2011 7:37 PM

35.
kochumol(കുങ്കുമം) has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

എല്ലാ ചെറുവാടിക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.



Posted by kochumol(കുങ്കുമം) to സെന്‍റര്‍കോര്‍ട്ട് at September 22, 2011 7:10 AM

36.
പാറക്കണ്ടി has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ഇതിനെതിരെ ആരും പ്രതികരിക്കുകയില്ല തന്റെ മുഖമൊന്നു ലോകമൊന്നു കണ്ടോട്ടെ എന്ന് കരുതുന്നവരെയാണ് ഇങ്ങനയുള്ള പരിപാടികള്‍ ഇരകളാക്കുന്നത് . അത് തിരിച്ചറിയാനുള്ള ബോധം നമുക്കില്ലതായിട്ടു കാലം കുറെ ആയി വിനോദം ആഭാസമാക്കുന്നവരും കുടുംബകലഹം റിയാലിറ്റി ഷോ ആക്കുന്നവരും ( കഥയല്ലിതു ജീവിതം ) മലയാളി മങ്കമാരുടെയും മങ്കന്‍ മാരുടെയും മാനം കവരുന്നത് കാണുന്നില്ല .....



Posted by പാറക്കണ്ടി to സ്പന്ദനം at September 22, 2011 9:45 PM

37.
പള്ളിക്കരയില്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ചെറുവാടിക്കാരുടെ ലഹരിമുക്ത തെളിമനസ്സിനു ഭാവുകങ്ങൾ...



Posted by പള്ളിക്കരയില്‍ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 8:45 AM

38.
salimhamza has left a new comment on your post "നിസ്സംഗ കേരളമേ ജാഗ്രതൈ":

നൂറ്റി മുപ്പതു അടി ഉയരത്തില്‍ സുനാമി തിരകളെ കണ്ട തമിഴ് മക്കളോട് ജയലളിത ഇരുപത്തഞ്ചു അടി ഉയരത്തിലുള്ള കൂടം കുളം ആണവ നിലയം ഉയരത്തില്‍ ആണ് അതുകൊണ്ട് സുരക്ഷിതമാണ് എന്ന് പറയുന്നു, കലൈന്ചെര്‍ യേശുവിനെ പോലെ നിങ്ങളെ സംരക്ഷിക്കും എന്ന് പറഞ്ഞ കരുണാനിധിയുടെ പാര്‍ട്ടി നേതാവിനെ സമര സഖാക്കള്‍ കൈകാര്യം ചെയ്തു , കേന്ദ്രത്തോടൊപ്പം ഭരണത്തിന്റെ പങ്കു പട്ടി കൂടം കുളത്ത് ആദര്‍ശം പ്രസങ്ങിക്കുന്നുവോ ? ഈ ചോദ്യം ഓരോ രാഷ്ട്രീയക്കാരനും നേരിടേണ്ടി വരും ജാഗ്രതൈ ...



Posted by salimhamza to കിനാവ്/kinavu at 22 September 2011 06:49

39.
ദിലീപ് വിശ്വനാഥ് has left a new comment on your post "ഋതുഭേദങ്ങള്‍":

കിടിലൻ!



Posted by ദിലീപ് വിശ്വനാഥ് to Quantum at September 22, 2011 10:50 AM

40.
ജനശക്തി has left a new comment on your post "വിപണി വീണടിഞ്ഞു ലോകം മാന്ദ്യത്തിലേക്ക്":

ആഗോള സാമ്പത്തിക മേഖലയിലെ പ്രതിസന്ധി വിളിച്ചോതി ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയതുമുതല്‍ വിപണിയില്‍ കനത്ത ഇടിവ് പ്രകടമായി. വൈകിട്ടായപ്പോഴേക്കും ലോകവിപണികളിലെല്ലാം കനത്ത തകര്‍ച്ച ദൃശ്യമായി.



Posted by ജനശക്തി to ജാഗ്രത at September 22, 2011 8:49 PM

41.
അനില്‍@ബ്ലൊഗ് has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

കുമാർജി,
ഇന്നാ വായിക്കാനൊത്തത്.
സംഗതി കലക്കി.
:)



Posted by അനില്‍@ബ്ലൊഗ് to കുമാര സംഭവങ്ങള്‍ at September 22, 2011 9:50 PM

42.
സങ്കല്‍പ്പങ്ങള്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

നല്ലൊരു നാളെക്കായുള്ള കാത്തിരുപ്പിന് ആശംസകള്‍...
ലക്ഷ്യം നേടട്ടെ....



Posted by സങ്കല്‍പ്പങ്ങള്‍ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 7:51 AM

43.
ചാര്‍ളി (ഓ..ചുമ്മാ ) has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ധനേഷിന്റെ കമന്റിനു താഴെ ഒരൊപ്പ്..
നല്ല കുടമ്പുളീയിട്ടു വച്ച തോരന്‍/പീര (മത്തിപ്പീര തോറ്റു പോകും) ആണ് എന്റെ ഫേവറൈറ്റ്..

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.?



Posted by ചാര്‍ളി (ഓ..ചുമ്മാ ) to അടുക്കളത്തളം at September 22, 2011 7:12 PM

Reply all
Reply to author
Forward
0 new messages