ലോകത്തിലെ ഏറ്റവും വലിയ സൗഹൃദശൃംഖലയായ ഫേസ് ബുക്കില്‍ അംഗമായ ബ്രിട്ടീഷ് രാജ്‌ഞി മണിക്കൂറുകള്‍ കൊണ്ട് നേടിയത് പതിനായിരക്കണക്കിന് ആരാധകരെ. തിങ്കളാഴ്‌ച ഉച്ചയോടെയാണ് രാജ്‌ഞി ഫേസ്‌ബുക്കില്‍ അംഗമായത്.
രാജ്‌ഞി ഫേസ്‌ബുക്കില്‍ അംഗമായ വാര്‍ത്തയെത്തുടര്‍ന്ന് ഓരോ മിനിട്ടിലും ആയിരങ്ങളാണ് എലിസബത്ത് രാജ്‌ഞിയുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ചത്. എന്നാല്‍, രാജ്‌ഞിയുടെ ഫ്രണ്ട്‌സായി ആര്‍ക്കും ചേരാന്‍ സാധിക്കില്ല. മറ്റു പ്രൊഫൈലുകളിലേതുപോലെ അഭിപ്രായങ്ങള്‍ എഴുതാനും സാധിക്കില്ല. എലിസബത്ത് രാജ്‌ഞിയുമായും ബെക്കിംഗ്‌ഹാം കൊട്ടാരവുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഫേസ്‌ബുക്കില്‍ വരുന്നത്. അതുപോലെതന്നെ രാജ്‌ഞിയുടെ വ്യക്‌തിഗത വിവരങ്ങളടങ്ങിയ പേജ് ഫേസ്‌ബുക്കില്‍ സന്ദര്‍ശകര്‍ക്ക് കാണാനാവില്ല.
ട്വിറ്ററിലും ഫ്‌ളിക്കറിലും യൂടൂബിലുമൊക്കെ ബ്രിട്ടീഷ് രാജകുടുംബം അംഗമാണ്. 2004ലാണ് ഫേസ് ബുക്ക് ആരംഭിച്ചത്. ഇന്ന് 50 കോടിയോളം അംഗങ്ങള്‍ ഈ സൗഹൃദസൃംഖലയില്‍ അംഗമാണ്.