ഷക്കീലയുടെ വിവാഹം മുടക്കിയതാര്‌?

1 view
Skip to first unread message

Sidheek Thozhiyoor

unread,
Nov 14, 2010, 6:00:11 AM11/14/10
to mallo...@googlegroups.com



Shekku.jpg

ഷക്കീലയെ ഭൂതകാലം വേട്ടയാടുകയാണോ? മലയാള സിനിമാ പ്രേക്ഷകരെ കുളിക്കടവിലേക്കും മറ്റും കൈപിടിച്ചു കൊണ്ടുപോയ ഷക്കീല 'ഇക്കിളിപ്പടങ്ങളുടെ' കാലം കഴിഞ്ഞതോടെ മാനസാന്തരം വന്ന്‌ മര്യാദക്കാരിയാവുകയായിരുന്നു. ഇതോടെ കളം മാറ്റി ചവിട്ടിയ ഷക്കീല ഇപ്പോള്‍ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന 'കോമഡി' താരമാണ്‌. തമിഴില്‍ പുതിയ പ്രതിഛായയുമായി നിലയുറപ്പിക്കുന്നതിനിടെയാണ്‌ താന്‍ വിവാഹിതയാവുകയാണെന്ന്‌ ഷക്കീല പ്രഖ്യാപിച്ചത്‌. 

വരന്‍ നടന്‍ വിജയകാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ നേതാവ്‌ സതീഷാണെന്നും ഷക്കീല പ്രസ്‌താവിച്ചിരുന്നു. 2011 ജൂണ്‍ മാസത്തില്‍ വിജയകാന്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിവാഹം നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ വിവാഹമാണ്‌ ഇപ്പോള്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്‌. വിജയകാന്ത്‌ ഫാനായ സതീഷ്‌ ചെന്നൈയില്‍ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്‌ നടത്തുകയായിരുന്നു. തുടക്കത്തില്‍ വിജയകാന്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്‌. വിജയകാന്ത്‌ രാഷ്‌ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ സ്വാഭാവികമായും സതീഷും രാഷ്‌ട്രീയ നേതാവാകുകയായിരുന്നു. ഒപ്പം ബിസിനസും തഴച്ചുവളര്‍ന്നു. ചെന്നൈ വില്ലിവാക്കത്തെ ഡിഎംഡികെ യൂണിറ്റിന്‍റെ തലൈവനാണ്‌ ഇപ്പോള്‍ സതീഷ്‌. എന്നാല്‍ എന്താണ്‌ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാനുള്ള കാരണമെന്ന്‌ സതീഷും വെളിപ്പെടുത്തിയിട്ടില്ല. 

ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ ഷക്കീലയും തയാറാകുന്നില്ല. തന്റെ ദുഃഖം തന്റേതു മാത്രമാകട്ടെ എന്ന നിലപാടിലാണ്‌ ഷക്കീല. സതീഷാണ്‌ പിന്മാറിയതെന്നും ഇതിനു കാരണം സതീഷിനോടു തന്നെ ചോദിക്കണമെന്നുമാണ്‌ ഷക്കീല പറയുന്നത്‌. എന്തായാലും ഷക്കീലയുടെ നഷ്‌ടം അവരുടെ ആരാധകര്‍ക്ക്‌ നേട്ടമാണെന്ന്‌ വിശ്വസിക്കാം. തല്‍ക്കാലം വിവാഹമില്ലെന്ന്‌ ഉറപ്പായതോടെ ഷക്കീലയെ തുടര്‍ന്നും സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇനി 'പഴയ തട്ടക'ത്തിലേക്ക്‌ ഷക്കീല മടങ്ങിവരുമോ എന്നാണ്‌ ആരാധക ലോകം ഉറ്റുനോക്കുന്നത്‌. 

Shekku.jpg
Reply all
Reply to author
Forward
0 new messages