പ്രവാസ ബാല്യത്തിന് അർത്ഥമേകാൻ റിയാദ് മലർവാടി ഒരുക്കുന്ന ഹൃദ്യവും ആസ്വാദ്യകരവുമായ പ്രൊജക്റ്റാണ് WEEKEND CALENDAR.
മലർവാടി അംഗങ്ങളായ (സ്കൂളിൽ എഴാം ക്ലാസ്സു വരെ പഠിക്കുന്ന) കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹകരണത്തോടെ മലർവാടി മെന്‍റർമാരുടെ മേൽനോട്ടത്തിൽ ഓരോ ആഴ്ചകളിലും WEEKEND CALENDAR കുട്ടിയുടെ കയ്യിലെത്തുന്നു.
സമൂഹത്തിലെ ഉത്തരവാദിത്വപ്പെട്ട ഒരംഗമാണ് താനുമെന്ന ഓർമ്മപ്പെടുത്തലോടെ പഠനത്തോടൊപ്പം കുടുംബത്തിലും സമൂഹത്തിലും തനിക്ക് നിർവഹിക്കാവുന്നതും താൻ നിർവഹിക്കേണ്ടതുമായ ഉത്തരവാദിത്വങ്ങളെ ബോധ്യപ്പെടുത്തും വിധം കുട്ടിയുടെ സമൂല വ്യക്തിത്വ വികാസമാണ് ഈ പ്രോജക്റ്റ് കൊണ്ട് ലക്‌ഷ്യം വെക്കുന്നത്.