maunam-kavitha

10 views
Skip to first unread message

Prasoon K.P

unread,
Dec 5, 2011, 1:38:28 PM12/5/11
to

 

മൌനം

നിന്‍റെ മൌനം എന്‍റെ കണ്ണുകളിലെ

വാചാലതയാണ്

കണ്ണുനീരിന്‍റെ വാചാലത

നിന്‍റെ മൌനം എന്‍റെ ഹൃദയത്തിന്‍റെ

വാചാലതയാണ്

ഉള്ളിലുറയുന്ന നോവിന്‍റെ...

നിന്‍റെ മൌനം എന്‍റെ സങ്കടങ്ങളുടെ

പെയ്തൊഴിയാത്ത വാചാലത

നിന്‍റെ മൌനം എന്നില്‍ ചുണ്ടിലുറഞ്ഞു കൂടുന്ന

ചിരിയുടെ നോവിന്‍റെ വാചാലത.

നിന്‍റെ മൌനം എന്‍റെ മൊനത്തിലെ

വിഷാദത്തിന്‍റെ വാചാലത

നിന്‍റെ മൌനം പിന്നെയും എന്നെ ചിന്തിപ്പിക്കുന്നു

മനസ്സ് എന്ന വാക്കിനര്‍ഥം

തലച്ചോറിനും ഹൃദയത്തിനുമപ്പുറം

ഒരിക്കലും കാണാന്‍ കഴിയാത്ത

ഒരിക്കലും തൊട്ടുനോക്കാനാവാത്ത

എന്തോ ഒന്ന്...വികാരങ്ങളുടെ

വേലിയേറ്റവും വേലിയിറക്കവും

എല്ലാം മനസ്സ്...

ഒരിക്കലും നിന്നെ മനസ്സിലാക്കാനാവാതെ

നിന്‍റെ മൌനത്തിന്‍റെ

വാചാലത മനസ്സിലാക്കാനാവാതെ

എന്‍റെ മനസ്സ്...

ഒരിക്കലും എന്നെ മനസ്സിലാക്കാനാവാതെ

മനസ്സിനെ മനസ്സിലാക്കാനാവാതെ

എന്‍റെ മനസ്സ്...

ഒരായിരം മൌനത്തിനപ്പുറം

ഒരു വാക്കിന്‍റെ വാചാലതയില്‍

വെറുതെ തുള്ളിച്ചാടുന്ന മനസ്സ്

ഞാന്‍ പോലുമറിയാത്ത എന്‍റെ മനസ്സ്




Fun & Info @ Keralites.net                           Fun & Info @ Keralites.net                           Fun & Info @ Keralites.net


     Prasoon K . Pgmail™♥

    ║▌│█║▌║│█║║▌█
    ╚»+91 9447 1466 41«╝

 



NAVIDAD%20CAMPANAS%202.gif
sino1.gif
NAVIDAD%20CAMPANAS%202.gif
Reply all
Reply to author
Forward
0 new messages