welcome to our new google group

4 views
Skip to first unread message

santhoshhrishikesh

unread,
Feb 16, 2011, 10:48:53 PM2/16/11
to malayalanatu
മലയാളനാട് പോലുള്ള ഒരു വെബ് കമ്യുണിറ്റിക്ക് ഫേസ് ബുക്ക് മാത്രം
ആശ്രയിച്ച് മുന്നോട്ട് പോകാന്‍ ആവില്ല എന്ന സമീപകാലസംഭവവികാസങ്ങള്‍
കാണിക്കുന്നു. തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന
ഫേസ് ബുക്കിനെ മാത്രം അധികകാലം അശ്രയിക്കുന്നത് അപകടമാണ്‌. യാതൊരു
പ്രാഥമികാന്വേഷണവും നടത്താതെയാണ്‌ ഫേസ് ബുക്ക് ഒരു വ്യാജ ഐ. ഡി നല്‍കിയ
കള്ളപരാതിയുടെ പേരില്‍ നമ്മുടെ കമ്യുണിറ്റി പ്രവര്‍ത്തന രഹിതമാക്കിയത്.
കുറേക്കൂടി സുരക്ഷിതമായ മറ്റ് സംവിധാനങ്ങളിലേക്ക് കൂടി ഈ കൂട്ടായ്മയെ
വികസിപ്പിക്കണം. വൈകാതെ നമ്മുടെ സൈറ്റിലും ഡിസ്കഷന്‍ ബോര്‍ഡും ലൈവ്
ബ്ലോഗിങ്ങും സാധ്യമാക്കുന്നതരത്തിലുള്ള സം വിധാനം ഒരുക്കി ഒരു
സമ്പൂര്‍ണ്ണ സോഷ്യല്‍ നെറ്റ് വര്‍ക്കി സൈറ്റായിക്കൂടി അതിനെ
വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സാമൂഹ്യവിരുദ്ധരുടെ
നിരന്തരമായ ആക്രമണങ്ങള്‍ മറികടക്കുവാനും വൈവിദ്ധ്യവല്‍ക്കരിക്കനുള്ള ഒരു
നീക്കത്തിന്‌ നമ്മള്‍ തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി മലയാളനാട് വെബ്
കമ്യുണിറ്റിയുടേ നിയന്ത്രണത്തില്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പും ഓര്‍ക്കൂട്ട്
കമ്യുണിറ്റിയും കൂടി നിലവില്‍ വരികയാണ്‌.
ഇതാണ്‌ ഓര്‍ക്കൂട്ട് കമ്യുണിറ്റി

BTW http://www.orkut.co.in/Main#Community?cmm=111408476
ഇത് ഗൂഗിള്‍ ഗ്രൂപ്പ്
https://groups.google.com/group/malayalanatu?hl=en

രണ്ടിടത്തും ജി മെയില്‍ വെച്ച് ലോഗ് ഇന്‍ ചെയ്യാം..
എല്ലാം അംഗങ്ങളും ഈ കമ്യുണിറ്റികളില്‍ കൂടി സജീവമായി മലയാളനാടുമായി
സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Reply all
Reply to author
Forward
0 new messages