മലയാളനാട് പുതിയ ലക്കം

8 views
Skip to first unread message

santhoshhrishikesh

unread,
May 4, 2011, 8:28:43 AM5/4/11
to malayalanatu
പ്രിയ സുഹൃത്തുക്കളേ,
ഏറെ വ്യത്യസ്തകളുമായി മലയാളനാട് പതിനഞ്ചാം ലക്കം ഇപ്പോള്‍ ലോകത്തിനു
മുന്നില്‍. സമകാലിക വിഷയങ്ങളെ കുറിച്ച് ആഴത്തിലുള്ള അപഗ്രഥനങ്ങളും
കാഴ്ചപ്പാടുകളും സാംസ്കാരികവിശകലനങ്ങളും സര്‍ഗാത്മകരചനകളും ഒക്കെ
ഉള്‍പ്പെടുത്തി ആഗോളമലയാളിയുടെ ചിന്താലോകത്തിന്റെ ഒരു പരിച്ഛേദമാവാനാണ്‌
മലയാളനാട് ശ്രമിക്കുന്നത്. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ക്കപ്പുറം
മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു നിര എഴുത്തുകാരെ
കണ്ടെത്താനാണ്‌ ശ്രമം.
ഈ ലക്കത്തിന്റെ സവിശേഷത ലോകപ്രശസ്ത ബ്രോഡ് കാസ്റ്ററും ചിന്തകനുമായ ഡേവിഡ്
ബര്‍സാമിയാന്‍ ഇന്‍ഡ്യന്‍ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി
റോയിയുമായി നടത്തുന്ന സുദീര്‍ഘമായ അഭിമുഖം ആണ്‌. സ്വാഭാവികമായും
ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടാവുന്ന ഈ അഭിമുഖം ആദ്യമായി
വായനക്കാരനു മുന്നില്‍ എത്തിച്ചു എന്ന നിലയില്‍ മലയാളനാട് അതിന്റെ
വളര്‍ച്ചയുടെ ഒരു ഘട്ടം പിന്നിടുകയാണ്‌.
ചിന്താശേഷി നശിച്ചിട്ടില്ലാത്ത ഓരോ മലയാളിക്കും മുന്നില്‍ ആസ്വാദനത്തിനും
വിലയിരുത്തലിനുമായി ഈ ലക്കം സമര്‍പ്പിക്കുന്നു.
മലയാളനാട് നമ്മുടേതാണ്‌. ഇതിനെ ലോകത്തെവിടെയുമുള്ള മലയാളിക്കു മുന്നില്‍
എത്തിക്കേണ്ട ബാധ്യത നമുക്കുണ്ട് എന്നു കൂടി സ്നേഹപൂര്‍വ്വം
ഓര്‍മ്മിപ്പിക്കട്ടെ.
www.malayalanatu.com
Reply all
Reply to author
Forward
0 new messages