മലയാളഭാഷയുടെ സ്വത്വനിര്‍മ്മിതി: പരിണാമവും പ്രതിസന്ധികളും - ഒരു ചര്‍ച്ച

370 views
Skip to first unread message

John Samuel

unread,
Feb 18, 2011, 6:46:49 AM2/18/11
to malaya...@googlegroups.com

മലയാളഭാഷയുടെ സ്വത്വനിര്‍മ്മിതി: പരിണാമവും പ്രതിസന്ധികളും - ഒരു ചര്‍ച്ച

I post here an interesting discussion on Malayalam language. I think this topic will be of interest for a broader discussion.
js
 
 
by Santhosh Hrishikesh on Wednesday, July 28, 2010 at 6:30am
മലയാളനാടിന്റെ തുടക്കത്തിലും കഴിഞ്ഞ ഒരു മാസം നടന്ന വിവിധ ചര്‍ച്ചകളിലും മലയാളിയുടെ ഭാഷാഭിമാനത്തെ സംബന്ധിച്ച ചില പൊതു വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. ലോകതമിഴ് സമ്മേളനവും മലയാളം ക്ലാസ്സിക് ഭാഷയാക്കണമെന്നുള്ള മുറവിളിയും അതിന്‌ പശ്ചാത്തലമായിരിക്കാം. തമിഴനെ കണ്ട് പഠിക്കണം മലയാളി എന്നായിരുന്നു പങ്കുവെക്കപ്പെട്ട ഒരു വികാരപ്രകടനം. അതെന്തിന്‌ എന്ന് എനിക്ക് മനസ്സിലായില്ല. തിരക്കൊഴിഞ്ഞ് ചര്‍ച്ച ചെയ്യാം എന്ന് വിചാരിച്ചു.

ഇത്തരം ഭാഷയോടുള്ള വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറം മലയാളഭാഷയുടെ സ്വത്വസ്വഭാവത്തെ, മലയാളിയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാവബോധത്തെ ഒന്ന് മാറി നിന്ന് നോക്കേണ്ടതല്ലേ ? തമിഴന്റെയും മലയാളിയുടേയും ഭാഷാഭിമുഖ്യങ്ങള്‍ തന്നെ എത്ര വ്യത്യസ്തം. തനിമയുടെ കട്ടിക്കാതലിലാണ്‌ തമിഴിന്റെ ഊറ്റം. അവര്‍ക്ക് ഈടുവെപ്പുകളുമുണ്ട്. എന്നാല്‍ മലയാളിയില്‍ പ്രവര്‍ത്തിക്കുന്നത് ഒരു സങ്കലനയുക്തിയാണ്‌.അറബിക്കടലിന്റെ ഓരത്ത് പൊട്ടിയ അരഞ്ഞാണം പോലെ കിടക്കുന്ന ഒരു ദേശത്ത് തുറമുഖസംസ്കാരം കലങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. വിവിധ കാലങ്ങളിലെ സംസ്കാരങ്ങളുടെ കലമ്പലുകളിലൂടെ രൂപപ്പെട്ട് വന്ന ഒരു ജനതയല്ലേ നമ്മള്‍? യൗഗികതയാണ്‌‌ നമ്മുടെ ശീലം. ഭാഷയുടെ രൂപീകരണദശയില്‍ പോലും ഈ യുക്തിയാണ്‌ പ്രവര്‍ത്തിച്ചിരുന്നത്. ‘ഭാഷാമിശ്രമെന്റികഴാതെ’ എന്നും ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം’ എന്നും പറയുന്നിടത്ത് ഈ സങ്കരത്തിന്റെ സവിശേഷത കാണാം. അതെ, ഈ യൗഗികതയാണ്‌ മലയാളിയുടെ തനിമ. വേറിട്ടൊരു സ്വത്വമുള്ളവരാണ്‌ നമ്മള്‍. സംസ്കൃതീകരണം എന്നത് ഭാഷയുടെ ജനിതകത്തില്‍ തന്നെയുണ്ട്.

അത് മുകളില്‍ നിന്ന് താഴേക്ക് അരിച്ച് വന്ന ഒരു പ്രേരണ മാത്രമായ്യിരുന്നില്ല. താഴെ നിന്ന് മുകളിലേക്ക് ഉന്മുഖഭാവത്തോടെയുള്ള ഉത്കണ്ഠയുമായിരുന്നു, ശ്രീനിവാസനെപോലുള്ളവര്‍ നിരീക്ഷിച്ചത് പോലെ. കേരളത്തില്‍ പുലവന്മാര്‍ പാടുന്ന കമ്പരാമായണത്തില്‍ ഇത് കയറി വരുന്നു. തോറ്റം പാട്ടില്‍ ഇത് കാണാം. ലക്ഷദ്വീപിലെ മുക്കുവന്മാരായ മുസ്ലീങ്ങളില്‍ പോലും ഈ കലരലുണ്ട്. ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൗഗികയുക്തി കണ്ടറിഞ്ഞവനായിരുന്നു മലയാളത്തിന്റെ എഴുത്തച്ഛന്‍. പുതിയ കാല തനിമാവാദികളുടെ കണ്ണില്‍ ഏറ്റവും വലിയ വില്ലന്‍ എഴുത്തച്ഛനാകണം. ഈ യോഗം കറതീര്‍ന്ന് പാകപ്പെട്ടത് എഴുത്തച്ഛനിലാണല്ലോ. വാല്‍മീകി രാമായണം കിളിപ്പാട്ടിനേക്കാള്‍ സരളമാണ്‌. മലയാളം പോലെ മനസ്സിലാക്കും കൂടുതല്‍ സംസ്കൃതം എഴുത്തച്ഛന്റെ രാമായണത്തിലാണെന്ന് തോന്നും എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു സംഭാഷണത്തിനിടക്ക് പറയുകയുണ്ടായി. ശരിയാണത്.
ഈ സംസ്കൃതീകരണത്തെ ചെറുക്കാന്‍ ഒരു ശ്രമം ഉണ്ടായത് മിഷണറിമാരുടെ കാലത്താണ്‌ ,ഒരു കോളോണിയല്‍ യുക്തിക്ക് അകത്ത് നിന്നു കോണ്ട്. പില്‍ക്കാലത്ത് ആധുനികതയുടെ ഉദയത്തില്‍ പച്ചമലയാള പ്രസ്ഥാനമെന്ന ഭാവത്തിലും ചില ചലനങ്ങളൂണ്ടായി. രണ്ട് നിലപാടുകളും മലയാളം അതിന്റെ വളര്‍ച്ചയില്‍ തള്ളികളഞ്ഞു. നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമകണക്കേ ശരണം എന്നത് തമ്പുരാന്റെ മാത്രം ശരണം വിളിയല്ല.
വയസ്സന്‍ തമിഴിനെ ഒഴിവാക്കിയാണ്‌ സംസ്കൃതത്തെ മലയാളം പരിണയിച്ചത്. ഇക്കാര്യം ഏ. ആര്‍ രാജരാജവര്‍മ്മ സമര്‍ത്ഥമായി വിശദീകരിക്കുന്നുണ്ട്. ‘വൃദ്ധാര്‍ക്കനെ പുറത്താക്കി സന്ധ്യ നക്ഷത്രവീടിന്റെ പടിയടച്ചു’ എന്ന കുഞ്ഞിരാമന്‍ നായരുടെ വരി ഓര്‍മ്മ വരും.

അന്ന് നാം എഴുത്തച്ഛനെ ചെറുത്തിരുന്നെങ്കില്‍ മലയാളം എന്താകുമായിരുന്നു? ഇന്ന് അക്ഷരങ്ങളുടെ അയ്യരുകളി നമുക്ക് സാധ്യമായത് അത് വഴി അല്ലേ? എഴുതുന്നത് പോലെ ഉച്ചരിക്കുകയും ഉച്ചരിക്കുന്നത് പോലെ എഴുതുകയും ചെയ്യുന്ന ഭാഷ എന്ന ഊറ്റത്തിന്റെ വേര്‌. ഭാഷയില്‍ ഒരു നിലവാരപ്പെടല്‍ അത് വഴി സംഭവിച്ചപ്പോള്‍ തന്നെ ഒരു അധോലോക ഭാഷയും രൂപപ്പെട്ടു. തമിഴന്റെ കരുപ്പൊരുളില്‍ . ഇന്നും നമുക്ക് അമര്‍ന്നൊന്ന് തെറി പറയാന്‍ തമിഷ് തന്നെ വേണം മയിര്‌ എന്ന വാക്ക് പ്രാചീനസാഹിത്യം പഠിപ്പിക്കുമ്പോള്‍ മലയാളം മാഷിന്‌ വിഴുങ്ങേണ്ടി വരുന്നത് അതുകൊണ്ടാണ്‌.
ആധുനികതയുടെ ജ്ഞാനോദയത്തിന്റെ മറ്റൊരു യുക്തിയിലാണ്‌ ഇംഗ്ലീഷിന്റെ മേല്‍ച്ചാര്‍ത്ത് ഉണ്ടാകുന്നത് . അഭിനിവേശവും പ്രതിരോധവും ഒരു പോലെ ഉണ്ടായി. ഇംഗ്ലീഷിന്‍ നാറ്റം എന്ന് സംസ്കൃതത്തിന്റെ പരിരംഭണസുഖത്തില്‍ അമര്‍ന്നിരുന്ന തമ്പുരാന്മാര്‍ പദ്യമെഴുതി. ഇംഗ്ലീഷ് കൊണ്ടേ പുരോഗതിയുള്ളൂ എന്ന് ചന്തുമേനോന്മാര്‍ ഗദ്യവും എഴുതി. പദ്യം തോറ്റു. ഗദ്യം ജയിച്ചു. സംസ്കൃതവും ഇംഗ്ലീഷും മലയാളത്തിന്റെ സ്വത്വരൂപീകരണത്തില്‍ ധനാത്മകമായി പ്രവര്‍ത്തിച്ച രണ്ട് ഊര്‍ജ്ജങ്ങളാണ്‌. അതിനെ ഋണാത്മകമായി വിലയിരുത്തരുത്. ആധുനിക മലയാളഭാഷയുടെ ജീനിയസ്സ് പ്രവര്‍ത്തിക്കുന്നത് അനുപ്രയോഗങ്ങളിലും സവിശേഷ വാക്യാംശങ്ങളിലുമാണ്‌‌. രണ്ടിടത്തും ഇംഗ്ലീഷിനും സംസ്കൃതത്തിനും സംഭാവനയുണ്ട്. രണ്ട് ഭാഷകളുടേയും സ്വാധീനം രണ്ട് തരത്തിലാണ്‌ പ്രവര്‍ത്തിച്ചത്. വിപുലമായി ചര്‍ച്ച ചെയ്യേണ്ട സംഗതിയാണത്. തത്കാലം ഒഴിവാക്കുന്നു.

വര്‍ണ്ണമാലയില്‍ വിപുലമായ സ്വാധീനം ചെലുത്തിയെങ്കിലും വ്യാകരണത്തില്‍ നുഴഞ്ഞ് കയറാന്‍ സംസ്കൃതത്തിനത്ര കഴിഞ്ഞില്ല. ഭാഷയുടെ സര്‍വ്വാംഗപുതുക്കം ആണ്‌ സംസ്കൃതം വഴി സാധിച്ചെടുത്തത്. ഇംഗ്ലീഷിന്റെ നുഴഞ്ഞ് കയറ്റം മറ്റൊരു രീതിയിലാണ്‌. കഷ്ടിച്ചൊരു അക്ഷരത്തെ മാത്രമേ ഒളിച്ചുകടത്താന്‍ ഇംഗ്ലീഷിനായുള്ളൂ. എന്നാല്‍ വാക്യരീതികളില്‍ അത് കൂടുതല്‍ സ്വാധീനം ഉണ്ടാക്കി. കര്‍മ്മണി പ്രയോഗം വരമൊഴിയിലെങ്കിലും സ്വാഭാവികമായത് . സംസ്കൃതകലര്‍പ്പ് കാലത്തില്ലാത്ത തരം ഉത്കണ്ഠ പദകോശകാര്യത്തില്‍ ഇംഗ്ലീഷ് കലര്‍പ്പ് ക്ഷണിച്ചു വരുത്തുന്നുണ്ട് എന്തുകൊണ്ടാണത്? എന്ത് കോണ്ട് തമിഴിനെ പോലെ നാം പകരം വാക്കുകള്‍ ഉപയോഗിക്കുന്നില്ല, ആംഗലേയപദങ്ങള്‍ അങ്ങനെ കടപുഴക്കി കൊണ്ടു വരുന്നു എന്നാണ്‌ ചോദ്യം. മലയാള ഭാഷ മരിക്കുന്നു എന്ന് വരെ ആളുകള്‍ വിലപിക്കുന്നത് നമ്മുടെ വ്യവഹാരത്തില്‍ ഇംഗ്ലീഷ പദങ്ങളൂടെ പെരുക്കം ചൂണ്ടിക്കാട്ടിയാണ്‌. ഭാഷയുടെ ഘടനയില്‍ പദകോശം അത്ര പ്രധാന സംഗതിയല്ല എന്ന കാര്യം പോലും നാം വിസ്മരിച്ചു പോകുകയാണ്‌ പതിവ്.

തമിഴിലും മലയാളത്തിലും ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാഷായുക്തികള്‍ നാം പരിശോധിക്കേണ്ടതുണ്ട്. ഒരു തരം ആശയാനുവാദമാണ്‌ തമിഴന്റെ വഴി. വിഗ്രഹാര്‍ത്ഥം പോലെ ഒന്ന്. സൂചകത്തേക്കാള്‍ സൂചിതത്തില്‍ ഊന്നല്‍.എന്നാല്‍ സ്രോതഭാഷയില്‍ ആ വാക്ക് രൂപപ്പെട്ടതിന്‌ അത്തരം യുക്തികളൊന്നും ഉണ്ടാകില്ല. ആദം ഓരോ വസ്തുക്കള്‍ക്കും ഓരോ പേരുനല്‍കി എന്ന് പറയും പോലെ തീര്‍ത്തും ആരോപിതം ആയിരിക്കും. അപ്പോള്‍ പിന്നെ ലക്ഷ്യ ഭാഷയില്‍ അത് വേണം എന്ന് ശഠിക്കണോ? മാത്രവുമല്ല തങ്ങളുടെ ലോകബോധത്തിലും ഭാഷാബോധത്തിലും നിന്ന് കൊണ്ട് കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ പുതിയ ആസയം പരിമിതപ്പെട്ടുപോകാനും സാധ്യതയുണ്ട്. പോത്തിനെ മാത്രം കണ്ടവര്‍ ആദ്യമായി ആനയെ കാണുമ്പോള്‍ എത്ര വലിയ പോത്ത് എന്ന് വിചാരിക്കും പോലെ. Spaghetti യെ നൂലപ്പം എന്ന് പറയും പോലെ.
സാങ്കേതിക പദാവലിയുടെ കാര്യത്തിലാണ്‌ പൊതുവേ ഈ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്. നമ്മുടേതായ പദകോശം വികസിപ്പിച്ചെടുത്തു കൂടേ എന്നാണ്‌ ചോദ്യം. മലയാളം രണ്ട് തരത്തിലാണ്‌ ഇക്കാര്യത്തില്‍ പെരുമാറുന്നത്. ഒന്ന് അന്യഭാഷാപദത്തെ നമ്മുടെ ഭാഷയുടെ ഉച്ചാരണസവിശേഷത ചേര്‍ത്ത് കടപുഴക്കി കൊണ്ട് വരിക എന്ന ഒരു വഴി. മറ്റൊന്ന് തമിഴിനെ പോലെ ആശയാനുവാദം ചെയ്യുക എന്ന രീതി. ഏത് ഭാഷയും എഴുതാവുന്ന പേന എന്ന് റോഡ് വക്കത്തെ കച്ചവടക്കാരന്‍ പറയുന്നത് പോലെ ഏത് ഭാഷാപദവും ഉച്ചരിക്കാന്‍ മാത്രമല്ല ഒട്ടൊക്കെ എഴുതി ഫലിപ്പിക്കാനും കോപ്പ് മലയാളത്തിനുണ്ട്. തമിഴന്‌ ഇക്കാര്യത്തില്‍ പരിമിതി ഉണ്ട്. അത് കൊണ്ട് തമിഴന് അവ്ന്റെ വഴി, നമുക്ക് നമ്മുടെ വഴി, ത്മിഴനെ നോക്കി പോകേണ്ടതില്ല.

ഇനി ആശയാനുവാദത്തിന്റെ കാര്യത്തിലും രണ്ട് തരം സമീപനം കാണാം. തമിഴന്‌ അത് തനി തമിഴാക്കുമ്പോള്‍ നാം അത് മലയാളമാക്കുന്നതിന്‌ പകരം അത് സംസ്കൃതീകരിക്കും. അത് ഇന്ന് തുടങ്ങിയ പ്രവണത അല്ല. സാങ്കേതികപദകോശത്തിന്റെ കാര്യത്തില്‍ തനിമലയാളത്തിന്റെ ദൗര്‍ബല്യം പരിഹരിക്കാന്‍ മലയാളി കണ്ടെത്തിയ വിദ്യയാണത്.
ഇപ്പോള്‍ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പദങ്ങള്‍ മലയാളിയും തമിഴനും എങ്ങനെ ഉപയോഗിക്കുന്നു എന്നതാണല്ലോ ചര്‍ച്ചാ വിഷയമായത്. ശരിയാണ്‌. നാം ഇംഗ്ലീഷ് അതുപോലെ ഉപയോഗിക്കുന്നു. പകര്‍ം നിര്‍ദ്ദേശിക്കപ്പെട്ട വാക്കുകള്‍ നോക്കുക. എല്ലാം സംസ്കൃതം.
തൊട്ട് മുമ്പ് ഉത്തരാധുനികത നമ്മുടെ സാമന്തബുദ്ധിജീവികളുടെ അസ്ഥിക്ക് പിടിച്ചപ്പോള്‍ തമിഴും മലയാളവും എന്ത് ചെയ്തു എന്ന് നോക്കുക. ഓരോ ഇറക്കുമതി ചെയ്ത വാക്കിന്റെയും തംഴും മലയാളവും:
Linguistics - ഭാഷാശാസ്ത്രം (മൊഴിയിയല്‍ ) structuralism - ഘടനാവിജ്ഞാനം (അമൈപ്പിയല്‍) semiotics -ചിഹ്നവിജ്ഞാനം (കുറിയിയല്‍ )post structuralism -ഘടനാനന്തരവിജ്ഞാനം (പിന്‍ അമൈപ്പിയല്‍) post modernism -ഉത്തരാധുനികത (പിന്‍ നവീനത്തുവം) binary opposition - ദ്വന്ദ്വപ്രതിയോഗിത (ഇരുമൈ എതിര്വ് ) reading -പാരായണം (വാശിപ്പ്) sign -ചിഹ്നം (കുറി ) deconstruction -അപനിര്‍മ്മാണം (കെട്ടവിഴ്പ്പ് ) text - പാഠം (പനുവല്‍)- author - രചയിതാവ് (ആശിരിയന്‍)

നമുക്ക് മലയാളമാക്കുക എന്നതിനര്‍ത്ഥം സംസ്കൃതമാക്കുക എന്നതാണ്‌. അതിന്‌ കൃഷ്ണവാരിയരെ മാത്രം കുറ്റം പറഞ്ഞ് എന്ത് കാര്യം? എന്നാല്‍ ഒന്നുണ്ട്. ലീലാതിലകം പറയുന്നത് പോലെ ഭാഷയെന്ന് തോന്നിക്കുന്ന സംസ്കൃതമേ നാം സ്വീകരിക്കൂ. അല്ലാത്തത് പുറം തള്ളും.
പറഞ്ഞ് വരുന്നത് രണ്ട് ഭാഷകളുടേയും സ്വത്വ വികാസം വേറെ വേറെയാണ്‌. മലയാളിയുടെ ഭാഷയോടുള്ള അവഗണനയേയും തമിഴന്റെ മൗലികവാദത്തേയും ചേര്‍ത്ത് വെക്കുമ്പോള്‍ അത് ഓര്‍ക്കണം.
നമ്മുടെ ഭാഷയുടെ സ്വത്വം അതിന്റെ ഓരോ പരിണാമഘട്ടത്തിലും തുറന്ന ആഗിരണഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാഷയുടെ മാത്രം സവിശേഷത അല്ല അത്. മലയാളിയുടെ സ്വത്വവിശേഷം തന്നെ അതാണ്‌.
ഇംഗ്ലീഷ് ഇന്ന് ചെലുത്തുന്ന കൂടുതല്‍ സൂക്ഷ്മമായ രണ്ടാം തലം സ്വാധീനത്തെ കുറിച്ച് കൂടി പറയാം. ഉച്ചാരണ തലത്തില്‍ അത് ഭാഷയുടെ പ്രതലത്തെ കാര്യമായി ഇളക്കുന്നുണ്ട്. പണ്ട് പദകോശസ്വീകരണകാലത്ത് ഇല്ലാത്ത പോലെ school നെ ഇസ്കൂളെന്നും office- ആപ്പീസെന്നും മലയാള ശൈലിയില്‍ പറഞ്ഞ കാലം പോയി. ഇംലീഷ് പദങ്ങള്‍ ആംഗലേയരീതിയില്‍ തന്നെ ഉച്ചരിക്കുന്ന ശൈലി വന്നു. സ്പോക്കണ്‍ ഇംഗ്ലീഷ് ഷോപ്പുകളുടെ കാലം. (ഇംഗ്ലീഷ് ഷോപ്പുകളെ സംബന്ധിച്ച വിപുലമായ ചര്‍ച്ച എന്റെ ഒരു വാള്‍ മെസ്സേജില്‍ നടക്കുന്നുണ്ട്. http://www.facebook.com/home.php#!/profile.php?id=100000267978991&v=wall&story_fbid=145662848782572&ref=notif&notif_t=feed_comment ഇവിടെ അത് എടുത്തെഴുതുന്നില്ല.) നവമാധ്യമങ്ങള്‍ ആണ്‌ ഇതിന്റെ മറ്റൊരു പ്രേരണ. നമ്മുടെ നാവുവഴക്കങ്ങള്‍ മാറിതുടങ്ങി പുതുതലമുറയിലെങ്കിലും. മലയാളം മട്ടില്‍ ഇംഗ്ലീഷ് പറയുന്നതിന്‌ പകരം ഇംഗ്ലീഷ് മട്ടില്‍ മലയാളം പറയാന്‍ ആരംഭിച്ചു. രഞ്ജിനി ഹരിദാസിന്‌ അമ്പലം പണിഞ്ഞു. പൂജിക്കാനായാലും കല്ലെറിയാനായാലും. ഇത് പുതുമലയാളം. വാണിഭമലയാളം എന്ന് വിളിക്കാം. ഫങ്ക്ഷണല്‍ മലയാളവുമാകാം. പക്ഷേ അത് മലയാളം തന്നെ ഊരു പുതിയ ഡയലക്റ്റ്. ഭാഷയില്‍ ഒരു പുതു പ്രവണത.

അരുത് എന്ന് വിലക്കാം വിലപിക്കാം. പക്ഷേ ഭാഷ എങ്ങോട്ട് ഒഴുകും? ഇരാമന്‍ എന്നും ഇലക്ഷ്മണന്‍ എന്നും തന്നെ വേണം രാമന്‍ എന്നരുത് എന്ന് ലീലാതിലകം ശഠിച്ചത് പതിനാലാം നൂറ്റാണ്ടിലാണ്‌. എന്ത് സംഭവിച്ചു. നാളെ രഞ്ജിതമലയാളം എന്തായിരിക്കും?
നമ്മുടെ ഉത്കണ്ഠ മറ്റൊന്നാണ്‌. അതാണ്‌ കാതല്‍. അന്ന് മലയാളം ഉണ്ടായിരിക്കുമോ എന്ന്. മലയാളം നിലനില്‍ക്കുമോ എന്ന ചോദ്യം. അതിനുത്തരം പ്രബോധചന്ദ്രന്‍ നായര്‍ പറഞ്ഞത് തന്നെയാണ്‌. മലയാളം എത്രകാലം എന്ന് ചോദിച്ചാല്‍ മലയാളം മലയാളികളോളം എന്നേ പറയാനാവൂ. മലയാളം ഉണ്ടാകും, മലയാളി ഉണ്ടെങ്കില്‍. ഏത് തരം മലയാളം എന്നതിനുത്തരം ആരാണ്‌ അന്നത്തെ മലയാളി എന്നതില്‍ തന്നെ ആയിരിക്കും.

ആയുര്‍ വേദം ആയുസ്സിന്റെ വേദമാണ്‌ . അവിടെ യോഗത്തിലാണ്‌ ഓരോ ഔഷധത്തിന്റെയും ജനനം . ഭാഷയിലെ യോഗം അതിന്റെ ആയുരാരോഗ്യത്തിനോ? കാത്തിരുന്ന് കാണാം.
· · Share
    • Vishnu Thuvayoor
      മലയാള ഭാഷയെപ്പറ്റി ഉള്ള വിഹ്വലതകള്‍ പങ്കുവച്ചതിനു വളരെ നന്ദി .മലയാളഭാഷാ സാമൂഹികവും,സാമൂഹികവും ,രാഷ്ട്രീയപരവുമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍ ഇതിനു വളരെയേറെ പ്രാധാന്യവുമുണ്ട്.ഭാഷ യുടെ ഉപയോഗ്യതാ സ്ഥാനത്തില...്‍ ലോകത്തില്‍ 26 ആം സ്ഥാനമുള്ള മലയാളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സന്ധിഗ്ദ്ധതകള്‍ അനവധിയാണല്ലോ .അതില്‍ ക്ലാസിക്കല്‍ പദവി ഒന്ന് മാത്രം .പ്രധാനമന്ത്രി ചോദിച്ചതുപോലെ;' ക്ലാസിലാക്കിയിട്ടു പോരെ ക്ലാസിക്കല്‍ ആക്കല്‍ '.വിദ്യാഭ്യാസ മാധ്യമം എന്ന നിലയില്‍ മലയാളത്തെ അപ്രധാനീകരിക്കുന്ന നമുക്ക് ക്ലാസിക്കല്‍ പദവി ചോദിയ്ക്കാന്‍ എന്താണ് അവകാശം ..ഇന്ന് കേരളീയ പൊതുമണ്ഡലം കോളനീകരണം പുതിയ രീതിയില്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ..മലയാള സര്‍വ്വകലാശാല ക്ക് വേണ്ടി എല്ലാ നവംബര്‍ 1 ആം തീയതിയും നേര്‍ച്ച പറയുന്ന നമുക്ക് തമിഴ് സമ്മേളനം കണ്ടു സമാധാനിക്കാനേ കഴിയൂ .മലയാള ഐക്യവേദി എന്ന സംഘടന മലയാള ഭാഷയുടെ സമസ്തവിധത്തിലും ഉള്ള വളര്‍ച്ചക്കായി ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയം ആണ് ..See More
      July 28, 2010 at 7:39am ·
    • Satheesh Kumar when she discarded tamil old man and wedded (young) sanskrit, was there a submission to the powerful aryan invasion ? Is the same submission carrying when it comes to white man's global English, which is cute, with blue eys, bolde hair and above all the power centre of the world.
      July 28, 2010 at 9:26am ·
    • James Varghese
      ആറാം നൂറ്റാണ്ടില്‍ തമിഴില്‍ നിന്ന് കടം കൊണ്ടാണ് മലയാളം ഉണ്ടായതെങ്കിലും അത് സമ്മതിച്ചു കൊടുക്കാന്‍ മലയാളിയുടെ അഭിമാനം സമ്മതിച്ചില്ല... നമ്മള്‍ പാണ്ടി എന്ന് വിളിച്ചു അവനെ വേലിക്കപ്പുറത്ത്‌ നിര്തുവാനാണ് അന്നും ഇന്നും തട്പര്യപ്പെട്ടത്‌... അതിനാ...ലാണ് ഭൂരിഭാഗം വാക്കുകളും സന്സ്ക്രിതത്തില്‍ നിന്ന് കടം എടുത്തു നമ്മള്‍ മേല്ജാതിക്കാരന്‍ ആണ് എന്നാ അഹംഭാവം നിലനിര്‍ത്തി പോരുന്നത്... തമിഴാന്‍ അന്നും ഒരു കൂട്ടിക്കുഴക്കലിനു മുതിര്‍ന്നില്ല...അവന്റെ സ്വതം നിലനിര്‍ത്തുവാന്‍ ആണ് ശ്രമിച്ചത്‌... മലയാളിയാകട്ടെ അവന്റെ സ്വത്വം ഫില്‍റ്റര്‍ ചെയ്തു അതിനു ആര്യന്റെ മേന്മ കൊടുക്കുവാന്‍ തീവ്രമായി ശ്രമിച്ചു കൊണ്ടിരുന്നു. മലയാളികള്‍ മേനി നടിക്കുന്നത് പോലെ അവന്‍ തന്റെ സ്വന്തം ഭാഷയെയും കരുതി പോന്നു... പണ്ടേ മലയാളി അതെ ഭാഷക്ക് ആട്യത്വം കൊടുക്കുവാന്‍ ശ്രമിച്ചിരുന്നു... നമ്പൂതിരിമാരയിരിക്കണം ന്ബംമുടെ ഭാഷക്ക് ഈ ആട്യത്വം കൊടുക്കുവാന്‍ ശ്രമിച്ചതും തമിഴനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുവാന്‍ മലയാളിക്ക് ത്വര നല്കിയതും... അത് ഭാഷയിലെന്ന പോലെ എല്ലാ മേകഹ്ലയിലും ഇന്ന് തുടര്‍ന്ന് പോരുന്നു...See More
      July 28, 2010 at 5:24pm ·
    • Koyamparambath Satchidanandan
      Nalla lekhanam,Santhosh.Randumoonnu kaaryangal pothuve: 1. Oru bhaashayum kettikkidakkunnilla, kettikkidannaal dushichu pokum bhaashakal chalikkunnu, maarunnu, puthiya vaakkukalum samyuktangalum prayogangalum varunnu, mattu bhaashakalude sw...aadheenam undaakunnu, athu kondu maatttangalil vishamikkaanilla.

      2. Dravidian-samskrita kalarppaanu Malyalathinu athinte Thamizhil ninnu vyathyasthamaaya thanima nalkunnathu,Draavidasangeetham, Samskrithathinte chithaaparatha.Avayil ethenkilum onnine kai vittappolokke bhaasha ksheenichitte ulloo, Pachamalayalam oru udaaharanam, athisamskritam ulla kavithaareethikal marichu orudaaharanam.

      3. Bhashaaparamaaya fundamentalism mattethu fundamentalisavum pole apakadakaram aanu. Thamizharil ninnu namukku onnum padhikkaan illa.Athu oru tharam maulikavaadam, mikkavaarum bhashaa bhraanthu aanu.Namukku athu aavasyamilla.

      4.Malayalam Thamizhil ninnu undaayi enna siddhantham innu bhashaasaastharjnar ereyum sammathikkunnilla. Malayalavum Thamizhum oru mooladravidabhaashayil ninu undaayathaakaanaanu thelivukal ullathu. Appol Thamizh ammayum Malayalam makalum alla, iruvarum sahodarikal aanu.Kazhinja ennooru varshamaayenkilum Malayalam thaniye aanu valarnnathu, samskritam maathramalla, Portuguesum Frenchum Arabiyum Englishum elaam ulkkondu.

      5. Ranjini type Malyalam oru aberration aayi kandaal mathi. (Ivideyum HINGLISH ennu vilikkappedunna oru style roopappettittundu-Hindi plus English)Athu saadhaarana bhaasha iniyum aayittilla ennu thanne njaan viswasikkunnu.
      See More
      July 28, 2010 at 6:13pm · · 3 peopleLoading...
    • Manoj Kuroor
      സന്തോഷ്, ഇങ്ങനെ പഴുതടച്ചെഴുതിയാല്‍ എങ്ങനെയാണ് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുക? :) എങ്കിലും ചില കാര്യങ്ങള്‍ പങ്കുവയ്ക്കട്ടെ.

      മലയാളഭാഷയിലെ പ്രാചീനമായ സാമാന്യവ്യവഹാരരീതിയെന്തെന്നുള്ളതിന് തെളിവുകളുണ്ടോ? പാട്ട്, മണിപ്രവാളം എന്നിവയുടെ ലക്ഷണവും അതി...നനുസരിച്ചുള്ള കൃതികളും വിശേഷഭാഷയുടെ ഭേദങ്ങളാകാനാണു സാധ്യത. തമിഴില്‍ സാമാന്യവ്യവഹാരഭാഷയ്ക്ക് കൊടുന്തമിഴ് എന്നും സാഹിത്യവ്യവഹാരഭാഷയ്ക്ക് ചെന്തമിഴ് എന്നും പറഞ്ഞിരുന്നതോര്‍ക്കുന്നു. കൃഷ്ണഗാഥ, കണ്ണശ്ശകൃതികള്‍ എന്നിവയില്‍ മലയാളത്തിനെ രൂപപ്പേടുത്തിയ സാഹിത്യഭാഷകള്‍ സമാന്തരമായിത്തന്നെ തുടരുന്നതായും തോന്നുന്നു. ഭാഷാ-രസപ്രധാനമായ മണിപ്രവാളത്തിന്റെ യുക്തിയിലാണ് പിന്നീട് എഴുത്തച്ഛന്റെ ഭാഷാക്രമക്കണക്ക് രൂപപ്പെട്ടതെന്നും കരുതാം. കുഞ്ചന്‍ നമ്പ്യാര്‍ തന്റെ ശ്രീകൃഷ്ണചരിതത്തിനു മണിപ്രവാളം എന്നാണല്ലൊ പേരു നല്‍കിയത്. അപ്പോള്‍ മലയാളത്തിലെ സാഹിത്യഭാഷയാണ് പാട്ടും മണിപ്രവാളവും എന്നു കരുതാനാണു ന്യായം.

      ഭാഷയെ അതിന്റെ വഴിക്കുവിടുക എന്ന ലളിതയുക്തി ഇടയ്ക്കു കടന്നുവന്നോ എന്നു സംശയം. ഇന്ന് മാധ്യമങ്ങള്‍‌വഴി ബോധപൂര്‍വം നിര്‍മിച്ചെടുക്കുന്ന ഒരു മലയാളത്തിന് പ്രചാരം വരുന്നതു ശ്രദ്ധിക്കാം. പത്രഭാഷ, ടി. വി., എഫ്. എം. റേഡിയോ എന്നിവയിലെ അവതാരകരുടെ ഭാഷ എന്നിവ സാമാന്യവ്യവഹാരത്തെ നിര്‍ണയിക്കാന്‍ പോന്ന സ്വാധീനശക്തികളാണല്ലൊ. ആകാശവാണിയിലും ദൂരദര്‍ശനിലും അവതാരകരെ തെരഞ്ഞെടുക്കുമ്പോള്‍ തെളിച്ചമുള്ള ഭാഷ ഒരു യോഗ്യതയായി സൂചിപ്പിക്കുന്നതു കാണാം. എന്നാല്‍ ചില ചാനല്‍ നടത്തിപ്പുകാര്‍ ഇത് ഒരു ന്യൂനതയായാണ് കാണുന്നതെന്നു തോന്നും.

      മലയാളഭാഷയില്‍ കടന്നുവരുന്ന അന്യഭാഷാപദങ്ങള്‍ സ്വാഭാവികമാണ്. എങ്കിലും ആവുന്ന സ്ഥലങ്ങളില്‍ മലയാളം‌തന്നെ ഉപയോഗിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടല്ലൊ. തിരുവനന്തപുരത്തുനിന്ന് തെക്കോട്ടു പോകുന്ന കെ. എസ്. ആര്‍. ടി. സി. ബസുകളില്‍ ‘മണ്ടേ മാര്‍ക്കറ്റ്’ എന്നൊരു സ്ഥലപ്പേരു കാണാം. തമിഴ് നാടു ബസുകളില്‍ ‘തിങ്കള്‍ച്ചന്തൈ’ എന്നും. ഇങ്ങനെ കാല്‍പ്പന്ത് തുടങ്ങി മറ്റുദാഹരണങ്ങളും കാണാം. മലയാളത്തില്‍ സാധ്യമാകുമായിരുന്ന ‘തിങ്കള്‍ച്ചന്ത’യും കാല്‍പ്പന്തും ഒഴിവായതിനു പിന്നില്‍ മിഥ്യാഭിമാനമോ ഭാഷാപരമായ കരുതലില്ലായ്കയോ അല്ലാതെ മറ്റൊന്നും കാണുന്നില്ല. മലയാളം എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ ആവുന്നത്ര മലയാളപദങ്ങള്‍ ഉപയോഗിക്കുക, ഭാഷയെക്കുറിച്ചും അതിന്റെ ഈടുവയ്പ്പുകളെക്കുറിച്ചും കരുതലുണ്ടാകുക എന്നൊക്കെയുള്ളതില്‍ക്കവിഞ്ഞ മൌലികവാദങ്ങളോട് എനിക്കും യോജിപ്പില്ല.

      ഈ നല്ല ലേഖനത്തിനു നന്ദി പറയട്ടെ.
      See More
      July 28, 2010 at 6:50pm · · 3 peopleLoading...
    • Koyamparambath Satchidanandan
      Manoj,Channel Malyalathou enikkum alpavum yojippilla, nannaayi parayunnavarum undu- 'Mampazha'thinte avatharika ( Kailrali) oru udaaharanam. Njan swayam lekhanangalilum mattum kazhiyunnathra Malayalam thanne upayogikkanam ennu nirbandham ul...la aalaanennu ariyaamallo, brackettil English nalkunnathu polum ozhivaakkaan aanu kurachu naal aayi ente sramam.Palappozhum vaakkukal undaakkendi vannittundu, churungiyathu naalpathu-anpathu vaakkukall enkilum njaan Malayalathinu 'sambhavana 'cheythittundennu thonnunnu- 'sambhaavana' cheyyaan vendiyalla, aavasyathinu vendi undaakkiyathaanu.Aadyakaalathu sanskrit aanu ereyum padasrishtiykku upayogichathu, ippol thani Malayalam sramikkunnu ( athu chilarkku ishtam aakaarilla, 'Pennezhuthu' pole) post-Structuralist, existentialist terminology oru paadu undakkendi vannittundu, avayeppatti ezhuthumpol. Maulikavaadam ennu njaan uddesichathu oru thramam bhashaahankaaravum( abhimaanam alla) anaaavasyamaaya vaasikalum aanu.Udaaharanam, computer, mouse, internet ivayokke schoolum deskum benchum pole Malayalathil athe padi upayogikkunnathil thettilla. Switch ennathinu Vaidyutagamana-aagamana yantharm enna tharjuma kuprasiddham aanallo.See More
      July 29, 2010 at 8:45am · · 2 peopleLoading...
    • Js Adoor It is very good to see a substantive thread and discussions on FB. Thanks Santhosh for this. I hope to respond to this when I get some breathing space in the midst of 18 hr hectic schedule everyday. Santosh did you also post this in the Malayalanaadu group?
      July 29, 2010 at 8:50am · · 1 personLoading...
    • Kp Nirmalkumar www.epicbrowser.com ഉപയോഗിച്ച് ലിപി മലയാളത്തില്‍ എഴുതിയാല്‍ സംവാദം പിന്തുടരാന്‍ എളുപ്പമുണ്ട്. or Google transliteration serves the same purpose. Thanks.
      July 29, 2010 at 8:57am · · 4 peopleLoading...
    • Pl Lathika
      വളരെ അറിവുകള്‍ പകര്‍ന്ന കുറിപ്പുകള്‍...കലരാനും സ്വംശീകരികാനും ,വിരുന്നുവരുന്ന വ്യവസ്തകലോടു സാത്മ്യം പ്രാപികാനും ഉള്ള ഭാഷയുടെ പ്രകൃതം മലയാളിയെ സംബന്ധിച്ചും സത്യമാണ്. മലയാളി എന്നാ സ്വത്വം അഭിമാനകരമായി നിലനില്കുന്നിടത്തോളം കാലം
      ഭാഷയും വളരു...ം. ഉചാരണത്തില്‍ കേള്‍കുന്ന പരിഷ്കൃത ശൈലി , മാറുന്ന വസ്ത്ര ധാരണ രീതികള്‍ പോലെ, യുവത്വത്തിന്റെ പുതു സൌന്ദര്യ രുചികള്‍ പോലെ,അധികം പുരികം ചുളികാതെ സ്വീകരിക്കാന്‍ ഈയിടെയായി കഴിയാറുണ്ട്. പക്ഷെ ഒരു ബഹുമുഖ സദസ്സില്‍,തന്‍ 'മല്ലു' അല്ല എന്ന് വിശ്വസിപ്പിക്കാന്‍ പാടുപെടുന്ന, മലയാള പരിപാടി അവതരികുംപോള്‍ നാവു വഴങ്ങാത്തത് പോലെ ആങ്ങലെയതിലെക് വേലി ചാടുന്ന ,അത്തരം പ്രവണതകളെ പ്രോത്സഹിപ്പികുന്ന പിതൃ നിഷേധം അപ്രിയം ഉളവാക്കുന്നു... See More
      July 29, 2010 at 12:43pm ·
    • Manoj Kuroor
      ‎@ Koyamparambath Satchidanandan, പ്രതികരണത്തില്‍ മൌലികവാദത്തെ പരാമര്‍ശിച്ചത് മാഷിന്റെ കുറിപ്പിനെ ഉദ്ദേശിച്ചായിരുന്നില്ല. നിലനില്പിനുവേണ്ടിയുള്ള വാദവും മൌലികവാദവും രണ്ടാണല്ലൊ. പെണ്ണെഴുത്ത് എന്ന വാക്ക് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. മൊഴിത്തനിമയു...ള്ള അത്തരം വാക്കുകളുടെ സാധ്യത സൂചിപ്പിക്കുകയായിരുന്നു എന്റെയും ഉദ്ദേശ്യം. ബോയിലിങ് പോയിന്റിന് ‘ക്വഥനാങ്കം’ എന്നൊരു വാക്കാണ് ഞങ്ങള്‍ മലയാളത്തില്‍ പഠിച്ചത്. പിന്നീട് അതിനു ‘തിളനില’ എന്നൊരു വാക്ക് പകരം കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. പെണ്ണെഴുത്തും തിളനിലയുമൊക്കെ മൊഴിമാറ്റമെന്നതിനപ്പുറം‍ കവിതതന്നെയാകുന്നുണ്ടല്ലൊ. തനിമലയാളം കാണുമ്പോള്‍ ചിലപ്പോള്‍ കവിതയുടെ അനുഭവമുണ്ടാകുന്നത് എന്തുകൊണ്ടാവാം എന്നൊരു അമ്പരപ്പും തോന്നുന്നു.See More
      July 29, 2010 at 2:46pm · · 1 personLoading...
    • Koyamparambath Satchidanandan മനോജ്‌, നന്ദി. എന്നെ ഉദ്ടെസിച്ചല്ലായിരുന്നു എന്ന് അറിയാം. പൊതുവേ പറഞ്ഞതാണ്.എന്താണ് മൌലിക വാദം, എന്തല്ലാ എന്ന് നിര്‍വചിക്കേണ്ടി വരും.തമിഴര്‍ പലപ്പോഴും ഭാഷാചരിത്രം തന്നെ വളചോടിക്കാരുണ്ട്, സ്വന്തം മഹിമ സ്ഥാപിക്കാന്‍. അത് നമുക്ക് ആവശ്യം ഇല്ല.
      July 29, 2010 at 6:08pm · · 3 peopleLoading...
    • Ok Sudesh
      സംസ്-കൃതത്തിന്റെ സ്വാധീനം ഇല്ലായിരുന്നില്ല എങ്കിൽ ഞാൻ എന്നേ മലയാളത്തെ കയ്യൊഴിയുമായിരുന്നു. ശാസ്ത്രകാര്യങ്ങൾ എഴുതാൻ ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയുടെ സ്വാധീനം കുറച്ചൊന്നുമല്ല സഹായിയ്ക്കുക. സിദ്ധാന്തങ്ങളും മറ്റും കൊഴുപ്പു കളഞ്ഞ് എഴുതുവാൻ ഈ സവിശേഷ സൌക...ര്യം സഹായിയ്ക്കും എന്നാണ് എനിയ്ക്ക് തോന്നുന്നത്. ഭാഷയെ പറ്റി പറയുമ്പോൾ തീരെ വികാരപരമായി സംസാരിക്കരുത്. അതിനെ ആദ്യം വിശേഷപ്പെട്ട ഒരു ഉപകരണമായി തിരിച്ചറിയണം. പിന്നീട് വികാരവും അകാരവും ഇകാരവും എല്ലാം അടിച്ചുകേറ്റാവുന്നതേയുള്ളൂ.
      (ആര്യൻ ഇൻവേഷനും മറ്റും സൂപർ ബുൾഷിറ്റ് ആണെന്നു മറക്കായ്ക.)
      See More
      July 29, 2010 at 8:36pm · · 1 personLoading...
    • Js Adoor
      ‎1) ഭാഷ ജൈവബധ്ധമാണ്. മലയാള ഭാഷയുടെ ഉയിരും ഊര്‍ജവും ഉരുത്തിരിയുന്നത് അത് വിനിമയത്തിന് ഉപയോഗിക്കുന്ന ആളുകളുടെ ജീവിത- വ്യവഹാര സാഹചര്യങ്ങല്‍ക്കനുസരിചായിരിക്കും. എല്ലാ ഭാഷകളും മാറ്റത്തിന് വിധേയമാണ്.

      2) എന്നാല്‍ ഭാഷയുടെ ഭരണഘടനയും മേല്കൊയ്മയുള്ള ...വ്യാകരണ-വ്യവഹാര രീതികളും രൂപപെട്തുന്നതില്‍ അന്നന്നത്തെ അധികാര സ്ഥാപനങ്ങള്‍ക്കും വ്യവസ്തക്ക്കും കാര്യമായ പങ്കുണ്ട്.

      3) മലയാള ഭാഷയുടെ പരിണാമത്തില്‍ ബ്രാമ്മനര്‍ക്കെന്നപോലെ, അറബി, സുറിയാനി, റോമന്‍ വ്യാപാര വ്യവഹാരങ്ങള്‍ക്കും പങ്കുണ്ടാന്നുള്ളത് സാമ്പത്തിക-അധികാര ശ്രേണികളുടെ കുറിമാനങ്ങളാണ്. മലയാളത്തില്‍ ആദ്യമായി പുസ്തകപ്രസാധനം പതിനാറാം നൂറ്റാണ്ടില്‍ ചെയ്ടതും പോര്ടുഗീസുകരയിരുന്നലോ. ഇപ്പോള്‍ നമ്മളുപയോഗിക്കുന്ന കസേര, മേശ, ജനല്‍ എന്ന വാക്കുകളടക്കം പലവയും പോര്ടുഗീസില്‍നിന്നും ആവഹിച്ചവയാണ്. ആഗോളവല്‍ക്കരണം
      വരുന്നതിനു എത്രയോ മുന്‍പ് തവണ നമ്മുടെ ഭാഷ ഒരു ബ്രഹത്തായ ആഗോള വ്യാപാര കണ്ണിയിലൂടെ മറ്റു പല ഭാഷകളും സംസ്കാരങ്ങളുമായി ഇണചേര്‍ന്നു രൂപഭാവങ്ങള്‍ആര്‍ജിച്ചു.

      4) പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടംപകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെരണ്ടാംപകുതിയിലും മലയാള ഭാഷയുടെ വ്യവഹാരത്തെ രൂപപ്പെടുത്തിയതില്‍ പത്ര മാധ്യമങ്ങള്‍ക്ക് പ്രധാനമായ ഒരു പങ്കുണ്ട്. ആദ്യം ബേസല്‍ മിഷന്നും പിന്നീട് കേരളീയരായ പുതു മധ്യവര്‍ഗ വരേണ്യ ഉത്സാഹികളും തുടങ്ങിവച്ച മാധ്യമ-ഭാഷ സംരംഭങ്ങള്‍ക്കും പുതിയ കൊളോനീയ-അധുനീകതയുടെ അധികാര പ്രസരം ഉണ്ടായിരരുന്നു. 1892 -ഉണ്ടായ ഭാഷാപോഷിണി സഭയുടെ അങ്ങത്ത വിശകലനം ചെയ്താല്‍ പുതിയ വരേണ്യ-വിഭാഗവും ഭാഷ വികാസ-വ്യവഹാരവും തമ്മിലുള്ള കണ്ണികളെ കാണ്മാന്‍ സാധിക്കും.

      മലയാള ഭാഷാ വീണ്ടു മാറിക്കൊണ്ടിരിക്കും- മലയാളികളുടെ ജീവിത-വ്യവഹാരങ്ങള്‍ മാറുന്നതോടൊപ്പം.
      See More
      July 29, 2010 at 9:23pm ·
    • Sree Kumar Sachi da .. sorry .. u too appear to me a fundamentalist when talking on language... kindly don't be a purist... these are profane tools ..da.. don't make them sacred....
      July 30, 2010 at 4:12am ·
    • Ok Sudesh ‎@കെ.പീ.എൻ: ഒരു വരമൊഴി എഡിറ്റർ ഡൌൺലോഡ് ചെയ്ത് എഫ്.ബി.യുടെ ഒപ്പം തുറന്നുവെച്ചോളൂ. മംഗ്ളീഷിന്റെ വലിയ സ്ട്രെച്ചസ് കണ്ടാൽ, കോപ്പി-പെയ്സ്റ്റ്, എന്റർ... അടുത്ത വിൻഡോയിൽ അതിന്റെ ഉടനടി മലയാളവായന എളുപ്പം. സ്വൽപ്പം അക്ഷരപ്പിശകൊയ്ഖെ കാണും-ന്ന് മാത്രം!
      July 30, 2010 at 6:19am · · 1 personLoading...
    • Vishnu Thuvayoor മലയാളത്തെ കുറിച്ചുള്ള ഈ വിഹ്വലതകള്‍ പരിഹരിക്കാനുള്ള കാര്യങ്ങളും നമ്മള്‍ ആലോചിക്കേണ്ടതാണ് .....
      July 30, 2010 at 7:33am ·
    • Js Adoor
      നമ്മള്‍ ചര്‍ച്ച ചെയുന്ന ഈ വിഷയം എല്ലാ ഭാഷകളിലും നടക്കുന്നുണ്ട്. മലയാള ഭാഷക്ക് മാത്രമല്ല ഈ വിഹുഅലതകള്‍. കാലവും സാഹചര്യങ്ങളും മാറുന്നതനുസരിച്ച് ഭാഷയും മാറിക്കൊണ്ടിരിക്കും. ഭാഷയോടുള്ള വൈകാര്യകമായ പ്രതീകരണങ്ങള്‍ ഉണ്ടാകുന്നതു പോലും നമ്മളറിയാതെ ന...മ്മളുടെ ഉള്ളില്‍
      സ്ഥാപനവല്‍ക്കരിക്കപെട്ട സത്വ ബോധങ്ങളില്‍ നിന്നാണ്. പതിനാറാം നൂറ്റാണ്ട് മുതല്‍ രൂപപെട്ടുവന്ന, നിര്‍മ്മിക്കപെട്ട ഭാഷാടിസ്ഥിത ദേശീയ സത്വ ബോധത്തില്‍ നിന്നാണ് ഭാഷ മൌലീക വാദങ്ങള്‍ ഉണ്ടായി തുടങ്ങയിത്
      See More
      July 30, 2010 at 7:53am ·
    • Sree Chithran തനിമലയാളം കാണുമ്പോഴേ കവിത ജനിക്കുന്നു എന്നത് ഭാഷയെ സംബന്ധിച്ച് സാമാന്യമായ കാര്യമല്ലേ? ഏതുഭാഷയുടെതു തനതുപദങ്ങളിലേക്ക് അന്യഭാഷാപദങ്ങൾ പകർന്നുവന്നാൽ ഒരു കവിത തോന്നും. മലയാളത്തിൽ മാത്രം അക്കാര്യത്തിൽ അത്ഭുതമെന്താണ് മനോജ്?
      August 11, 2010 at 2:21pm ·
    • Sony Jose Velukkaran നന്ദി സന്തോഷ്‌ , മനോജ്‌, Satchidanandan മാഷ്‌ , JS
      20 hours ago

CR Parameswaran

unread,
Feb 18, 2011, 11:37:32 AM2/18/11
to malaya...@googlegroups.com

ആദ്യം വായിച്ചപ്പോള്‍ തന്നെ വളരെ ഇഷ്ടമായി .അന്ന് യാത്രയിലായിരുന്നതിനാല്‍ എഴുതാന്‍ ആയില്ല.ഭാഷ മാറുന്നത് അതിന്റെ ജൈവികതയെ ആണ് കാണിക്കുന്നത് .രഞ്ജിനി മലയാളം പോലും നിലനില്‍ക്കട്ടെ.പണ്ടും ഓരോ ജാതിയും പ്രദേശങ്ങളും എത്ര വ്യത്യസ്ത മലയാലങ്ങലാണ് ഉപയോഗിച്ചിരുന്നത്.bhaashamaattathe നിര്‍ണയിക്കുന്നത് സാമൂഹ്യമാട്ടമാന് .അതില്‍ വിഷമിക്കേണ്ടതില്ല.അഥവാ വിഷമിച്ചിട്ടും കാര്യമില്ല.ഭാഷയുടെ ഉപയോഗത്തില്‍ സ്വാഭാവികമല്ലാത്ത പച്ചമലയാളം പ്രയോഗിക്കുന്നതിനെക്കാള്‍ ഭേദമാണ് സംസ്കൃത-ഇംഗ്ലീഷ് മനിപ്രവാലങ്ങള്‍ ഉപയോഗിക്കുന്നത് .സ്വാഭാവികതയാണ്‌ പ്രശ്നം .മലയാളിക്ക് ബോധപൂര്‍വം ചെയ്യാന്‍ കഴിയേണ്ടത് മലയാളം ഒന്നാം ക്ലാസ് മുതല്‍ ഹയര്സേക്കണ്ടാരി വരെ നിര്‍ബന്ധമാക്കുക എന്നതാണ്.സാഹിത്യവും മറ്റും പണ്ടേ പോലെ പഠിപ്പിച്ചാല്‍  വെറും automaton  തലമുറകള്‍ ഉണ്ടാകാതിരിക്കും.പിന്നെ നമ്മളൊക്കെ vocabulary വികസിപ്പിക്കുന്നുട് .ഉദാഹരണത്തിന് ,പൊതുസമൂഹം ,വിപല്‍സന്ദേശങ്ങള്‍ എന്നീ വാക്കുകള്‍ ഞാനെഴുതിയപ്പോള്‍ padadaaridryam കൊണ്ട് ഉണ്ടായിപ്പോയതാനെന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്‌.[patent മറ്റു വല്ലവര്‍ക്കുമാണെങ്കില്‍ പറയണേ .അബദ്ധം സുഹൃല്‍ സദസ്സിനു പുറത്തു പറയില്ലല്ലോ ].പിണറായിയും ഉമ്മന്‍ചാണ്ടിയും മറ്റും ഈ വാക്കുകള്‍ ഉച്ചരിക്കുന്നത് കേള്‍ക്കുമ്പോള്‍ 'കൊള്ളാമല്ലോ 'എന്ന് തോന്നാറുണ്ട്.  -crp
2011/2/18 John Samuel <jsa...@gmail.com>
--
You received this message because you are subscribed to the Google
Groups "malayalanatu" group.
To post to this group, send email to malaya...@googlegroups.com
To unsubscribe from this group, send email to
malayalanatu...@googlegroups.com
For more options, visit this group at
http://groups.google.com/group/malayalanatu?hl=en?hl=en

John Samuel

unread,
Feb 18, 2011, 11:43:48 AM2/18/11
to malaya...@googlegroups.com
അതെ  സീ ആര്‍ പി . ഞാന്‍ ഈ അഭ്രിപ്രായത്തോട് യോജിക്കുന്നു. വിശദമായി പിന്നെടെഴുതാം. 

2011/2/18 CR Parameswaran <crparam...@gmail.com>

satheesan

unread,
Feb 18, 2011, 1:16:35 PM2/18/11
to malayalanatu
(സച്ചിദാനന്ദന്‍ മാഷുടെ ആദ്യ പ്രതികരണം ഒന്ന് മലയാളത്തില്‍ ആക്കിയതാണ്-
ബാക്കി നാളെ )
നല്ല ലേഖനം ,സന്തോഷ്‌ .രണ്ടുമൂന്നു കാര്യങ്ങള്‍ പൊതുവേ : 1. ഒരു
ഭാഷയും കെട്ടിക്കിടക്കുന്നില്ല , കെട്ടിക്കിടന്നാല്‍ ദുഷിച്ചു
പോകും ഭാഷകള്‍
ചലിക്കുന്നു , മാറുന്നു , പുതിയ വാക്കുകളും സംയുക്തങ്ങളും
പ്രയോഗങ്ങളും
വരുന്നു , മറ്റു ഭാഷകളുടെ സ്വാധീനം ഉണ്ടാകുന്നു , അത് കൊണ്ട്
മാറ്റങ്ങളില്‍ വിഷമിക്കാനില്ല .


2. ദ്രാവിഡിയന്‍-സംസ്കൃത കലര്‍പ്പാണ് മലയാളത്തിന് അതിന്‍റെ
തമിഴില്‍
നിന്ന് വ്യത്യസ്തമായ തനിമ നല്‍കുന്നത് ,ദ്രാവിഡസംഗീതം ,
സംസ്കൃതത്തിന്‍റെ ചിന്താപരത .അവയില്‍ ഏതെങ്കിലും ഒന്നിനെ
കൈ
വിട്ടപ്പോളൊക്കെ
ഭാഷ ക്ഷീണിച്ചിട്ടേ ഉള്ളൂ , പച്ചമലയാളം ഒരു ഉദാഹരണം ,
അതിസംസ്കൃതം
ഉള്ള കവിതാരീതികള്‍ മറിച്ചു ഒരുദാഹരണം .

3. ഭാഷാപരമായ ഫണ്‍ടമെന്‍റലിസം മറ്റേതു ഫണ്‍ടമെന്‍റലിസവും
പോലെ
അപകടകരം ആണ് . തമിഴരില്‍ നിന്ന് നമുക്ക് ഒന്നും പഠിക്കാന്‍
ഇല്ല .അത് ഒരു
തരം മൌലികവാദം , മിക്കവാറും ഭാഷാ ഭ്രാന്ത് ആണ് .നമുക്ക് അത്
ആവശ്യമില്ല .

4.മലയാളം തമിഴില്‍ നിന്ന് ഉണ്ടായി എന്ന സിദ്ധാന്തം ഇന്ന്‍
ഭാഷാ ശാസ്ത്രജ്ഞര്‍ ‍ ഏറെയും സമ്മതിക്കുന്നില്ല . മലയാളവും
തമിഴും ഒരു
മൂലദ്രാവിഡഭാഷയില്‍ നിന്ന് ഉണ്ടായതാകാനാണ് തെളിവുകള്‍ ഉള്ളത് .
അപ്പോള്‍
തമിഴ് അമ്മയും മലയാളം മകളും അല്ല , ഇരുവരും സഹോദരികള്‍
ആണ് .കഴിഞ്ഞ
എണ്ണൂറു വര്‍ഷമായെങ്കിലും മലയാളം തനിയെ ആണ് വളര്‍ന്നത്‌ ,
സംസ്കൃതം
മാത്രമല്ല , പോര്‍ച്ചുഗീസും ഫ്രെഞ്ചും അറബിയും ഇംഗ്ലീഷും
എല്ലാം ഉള്‍ക്കൊണ്ടു .

5. രഞ്ജിനി ടൈപ്പ് മലയാളം ഒരു അബരേഷന്‍ ആയി കണ്ടാല്‍ മതി .
(ഇവിടെയും
ഹിംഗ്ലിഷ് എന്ന് വിളിക്കപ്പെടുന്ന ഒരു സ്റ്റൈല്‍
രൂപപ്പെട്ടിട്ടുണ്ട് -ഹിന്ദി പ്ലസ്‌
ഇംഗ്ലീഷ് )അത് സാധാരണ ഭാഷ ഇനിയും ആയിട്ടില്ല എന്ന് തന്നെ
ഞാന്‍
വിശ്വസിക്കുന്നു

On Feb 18, 4:46 pm, John Samuel <jsad...@gmail.com> wrote:
>  മലയാളഭാഷയുടെ സ്വത്വനിര്‍മ്മിതി: പരിണാമവും പ്രതിസന്ധികളും - ഒരു ചര്‍ച്ച
>  I post here an interesting discussion on Malayalam language. I think this
> topic will be of interest for a broader discussion.
> js
>

> by Santhosh Hrishikesh<http://www.facebook.com/profile.php?id=100000267978991>on

> വാള്‍ മെസ്സേജില്‍ നടക്കുന്നുണ്ട്.http://www.facebook.com/home.php#!/profile.php?id=100000267978991&v=w...<http://www.facebook.com/profile.php?id=100000267978991&v=wall&story_f...>ഇവിടെ


> അത് എടുത്തെഴുതുന്നില്ല.) നവമാധ്യമങ്ങള്‍ ആണ്‌ ഇതിന്റെ മറ്റൊരു പ്രേരണ.
> നമ്മുടെ നാവുവഴക്കങ്ങള്‍ മാറിതുടങ്ങി പുതുതലമുറയിലെങ്കിലും. മലയാളം മട്ടില്‍
> ഇംഗ്ലീഷ് പറയുന്നതിന്‌ പകരം ഇംഗ്ലീഷ് മട്ടില്‍ മലയാളം പറയാന്‍ ആരംഭിച്ചു.
> രഞ്ജിനി ഹരിദാസിന്‌ അമ്പലം പണിഞ്ഞു. പൂജിക്കാനായാലും കല്ലെറിയാനായാലും. ഇത്
> പുതുമലയാളം. വാണിഭമലയാളം എന്ന് വിളിക്കാം. ഫങ്ക്ഷണല്‍ മലയാളവുമാകാം. പക്ഷേ അത്
> മലയാളം തന്നെ ഊരു പുതിയ ഡയലക്റ്റ്. ഭാഷയില്‍ ഒരു പുതു പ്രവണത.
>
> അരുത് എന്ന് വിലക്കാം വിലപിക്കാം. പക്ഷേ ഭാഷ എങ്ങോട്ട് ഒഴുകും? ഇരാമന്‍ എന്നും
> ഇലക്ഷ്മണന്‍ എന്നും തന്നെ വേണം രാമന്‍ എന്നരുത് എന്ന് ലീലാതിലകം ശഠിച്ചത്
> പതിനാലാം നൂറ്റാണ്ടിലാണ്‌. എന്ത് സംഭവിച്ചു. നാളെ രഞ്ജിതമലയാളം എന്തായിരിക്കും?
> നമ്മുടെ ഉത്കണ്ഠ മറ്റൊന്നാണ്‌. അതാണ്‌ കാതല്‍. അന്ന് മലയാളം ഉണ്ടായിരിക്കുമോ
> എന്ന്. മലയാളം നിലനില്‍ക്കുമോ എന്ന ചോദ്യം. അതിനുത്തരം പ്രബോധചന്ദ്രന്‍ നായര്‍
> പറഞ്ഞത് തന്നെയാണ്‌. മലയാളം എത്രകാലം എന്ന് ചോദിച്ചാല്‍ മലയാളം മലയാളികളോളം
> എന്നേ പറയാനാവൂ. മലയാളം ഉണ്ടാകും, മലയാളി ഉണ്ടെങ്കില്‍. ഏത് തരം മലയാളം
> എന്നതിനുത്തരം ആരാണ്‌ അന്നത്തെ മലയാളി എന്നതില്‍ തന്നെ ആയിരിക്കും.
>
> ആയുര്‍ വേദം ആയുസ്സിന്റെ വേദമാണ്‌ . അവിടെ യോഗത്തിലാണ്‌ ഓരോ ഔഷധത്തിന്റെയും
> ജനനം . ഭാഷയിലെ യോഗം അതിന്റെ ആയുരാരോഗ്യത്തിനോ? കാത്തിരുന്ന് കാണാം.

> UnlikeLike · · Share<http://www.facebook.com/ajax/share_dialog.php?s=4&appid=2347471856&p[]=100000267978991&p[]=418297902037>
>
>    - **
>    - **
>    You, Ravi Shanker <http://www.facebook.com/Ravishanker.CN>, Dhanaraj
>    Keezhara <http://www.facebook.com/dhanaraj.keezhara>, Jayan
> Kaipra<http://www.facebook.com/profile.php?id=626702336>and 16
>    others <http://www.facebook.com/browse/?type=likes&id=418297902037> like
>    this.
>    -
>       -  <http://www.facebook.com/profile.php?id=100001300728995>
>       Vishnu Thuvayoor<http://www.facebook.com/profile.php?id=100001300728995>


>       മലയാള ഭാഷയെപ്പറ്റി ഉള്ള വിഹ്വലതകള്‍ പങ്കുവച്ചതിനു വളരെ നന്ദി
>       .മലയാളഭാഷാ സാമൂഹികവും,സാമൂഹികവും ,രാഷ്ട്രീയപരവുമായി ഏറെ ചര്‍ച്ച
>       ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍ ഇതിനു വളരെയേറെ
>       പ്രാധാന്യവുമുണ്ട്.ഭാഷ യുടെ ഉപയോഗ്യതാ സ്ഥാനത്തില...്‍ ലോകത്തില്‍ 26 ആം
>       സ്ഥാനമുള്ള മലയാളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സന്ധിഗ്ദ്ധതകള്‍
> അനവധിയാണല്ലോ
>       .അതില്‍ ക്ലാസിക്കല്‍ പദവി ഒന്ന് മാത്രം .പ്രധാനമന്ത്രി ചോദിച്ചതുപോലെ;'
>       ക്ലാസിലാക്കിയിട്ടു പോരെ ക്ലാസിക്കല്‍ ആക്കല്‍ '.വിദ്യാഭ്യാസ മാധ്യമം എന്ന
>       നിലയില്‍ മലയാളത്തെ അപ്രധാനീകരിക്കുന്ന നമുക്ക് ക്ലാസിക്കല്‍ പദവി
>       ചോദിയ്ക്കാന്‍ എന്താണ് അവകാശം ..ഇന്ന് കേരളീയ പൊതുമണ്ഡലം കോളനീകരണം പുതിയ
>       രീതിയില്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ..മലയാള സര്‍വ്വകലാശാല
> ക്ക് വേണ്ടി
>       എല്ലാ നവംബര്‍ 1 ആം തീയതിയും നേര്‍ച്ച പറയുന്ന നമുക്ക് തമിഴ് സമ്മേളനം കണ്ടു
>       സമാധാനിക്കാനേ കഴിയൂ .മലയാള ഐക്യവേദി എന്ന സംഘടന മലയാള ഭാഷയുടെ
> സമസ്തവിധത്തിലും
>       ഉള്ള വളര്‍ച്ചക്കായി ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയം
>       ആണ് ..See More
>       July 28, 2010 at 7:39am · LikeUnlike

>       -  <http://www.facebook.com/profile.php?id=713201102>
>       Satheesh Kumar <http://www.facebook.com/profile.php?id=713201102> when


>       she discarded tamil old man and wedded (young) sanskrit, was there a
>       submission to the powerful aryan invasion ? Is the same
> submission carrying
>       when it comes to white man's global English, which is cute, with
> blue eys,
>       bolde hair and above all the power centre of the world.
>       July 28, 2010 at 9:26am · LikeUnlike

>       -  <http://www.facebook.com/profile.php?id=100001265618642>
>       James Varghese<http://www.facebook.com/profile.php?id=100001265618642>


>       ആറാം നൂറ്റാണ്ടില്‍ തമിഴില്‍ നിന്ന് കടം കൊണ്ടാണ് മലയാളം ഉണ്ടായതെങ്കിലും
>       അത് സമ്മതിച്ചു കൊടുക്കാന്‍ മലയാളിയുടെ അഭിമാനം സമ്മതിച്ചില്ല... നമ്മള്‍
>       പാണ്ടി എന്ന് വിളിച്ചു അവനെ വേലിക്കപ്പുറത്ത്‌ നിര്തുവാനാണ് അന്നും ഇന്നും
>       തട്പര്യപ്പെട്ടത്‌... അതിനാ...ലാണ് ഭൂരിഭാഗം വാക്കുകളും
>       സന്സ്ക്രിതത്തില്‍ നിന്ന് കടം എടുത്തു നമ്മള്‍ മേല്ജാതിക്കാരന്‍ ആണ് എന്നാ
>       അഹംഭാവം നിലനിര്‍ത്തി പോരുന്നത്... തമിഴാന്‍ അന്നും ഒരു കൂട്ടിക്കുഴക്കലിനു
>       മുതിര്‍ന്നില്ല...അവന്റെ സ്വതം നിലനിര്‍ത്തുവാന്‍ ആണ് ശ്രമിച്ചത്‌...
>       മലയാളിയാകട്ടെ അവന്റെ സ്വത്വം ഫില്‍റ്റര്‍ ചെയ്തു അതിനു ആര്യന്റെ മേന്മ
>       കൊടുക്കുവാന്‍ തീവ്രമായി ശ്രമിച്ചു കൊണ്ടിരുന്നു. മലയാളികള്‍ മേനി
> നടിക്കുന്നത്
>       പോലെ അവന്‍ തന്റെ സ്വന്തം ഭാഷയെയും കരുതി പോന്നു... പണ്ടേ മലയാളി
> അതെ ഭാഷക്ക്
>       ആട്യത്വം കൊടുക്കുവാന്‍ ശ്രമിച്ചിരുന്നു... നമ്പൂതിരിമാരയിരിക്കണം ന്ബംമുടെ
>       ഭാഷക്ക് ഈ ആട്യത്വം കൊടുക്കുവാന്‍ ശ്രമിച്ചതും തമിഴനേക്കാള്‍ ഒരു
> പടി മുന്നില്‍
>       നില്‍ക്കുവാന്‍ മലയാളിക്ക് ത്വര നല്കിയതും... അത് ഭാഷയിലെന്ന പോലെ എല്ലാ
>       മേകഹ്ലയിലും ഇന്ന് തുടര്‍ന്ന് പോരുന്നു...See More
>       July 28, 2010 at 5:24pm · LikeUnlike

>       -  <http://www.facebook.com/satchidanandan>
>       Koyamparambath Satchidanandan <http://www.facebook.com/satchidanandan>

>       July 28, 2010 at 6:13pm · LikeUnlike · **3
> peopleLoading...<http://www.facebook.com/browse/?type=likes&id=418420292037>
>       -  <http://www.facebook.com/profile.php?id=574698667>
>       Manoj Kuroor <http://www.facebook.com/profile.php?id=574698667>

>       July 28, 2010 at 6:50pm · UnlikeLike · **3
> peopleLoading...<http://www.facebook.com/browse/?type=likes&id=418430287037>
>       -  <http://www.facebook.com/satchidanandan>
>       Koyamparambath Satchidanandan <http://www.facebook.com/satchidanandan>


>       Manoj,Channel Malyalathou enikkum alpavum yojippilla, nannaayi
>       parayunnavarum undu- 'Mampazha'thinte avatharika ( Kailrali) oru
>       udaaharanam. Njan swayam lekhanangalilum mattum kazhiyunnathra Malayalam
>       thanne upayogikkanam ennu nirbandham ul...la aalaanennu ariyaamallo,
>       brackettil English nalkunnathu polum ozhivaakkaan aanu kurachu naal aayi
>       ente sramam.Palappozhum vaakkukal undaakkendi vannittundu, churungiyathu
>       naalpathu-anpathu vaakkukall enkilum njaan Malayalathinu 'sambhavana
>       'cheythittundennu thonnunnu- 'sambhaavana' cheyyaan vendiyalla,
> aavasyathinu
>       vendi undaakkiyathaanu.Aadyakaalathu sanskrit aanu ereyum
>       padasrishtiykku upayogichathu, ippol thani Malayalam sramikkunnu ( athu
>       chilarkku ishtam aakaarilla, 'Pennezhuthu' pole) post-Structuralist,
>       existentialist terminology oru paadu undakkendi vannittundu, avayeppatti
>       ezhuthumpol. Maulikavaadam ennu njaan uddesichathu oru thramam
>       bhashaahankaaravum( abhimaanam alla) anaaavasyamaaya vaasikalum
>       aanu.Udaaharanam, computer, mouse, internet ivayokke schoolum
> deskum benchum
>       pole Malayalathil athe padi upayogikkunnathil thettilla. Switch ennathinu
>       Vaidyutagamana-aagamana yantharm enna tharjuma kuprasiddham aanallo.See
>       More

>       July 29, 2010 at 8:45am · LikeUnlike · **2
> peopleLoading...<http://www.facebook.com/browse/?type=likes&id=418631772037>
>       -  <http://www.facebook.com/profile.php?id=1486485232>
>       Js Adoor <http://www.facebook.com/profile.php?id=1486485232> It is


>       very good to see a substantive thread and discussions on FB.
> Thanks Santhosh
>       for this. I hope to respond to this when I get some breathing
> space in the
>       midst of 18 hr hectic schedule everyday. Santosh did you also
> post this in
>       the Malayalanaadu group?

>       July 29, 2010 at 8:50am · LikeUnlike · **1
> personLoading...<http://www.facebook.com/browse/?type=likes&id=418632427037>
>       -  <http://www.facebook.com/kpnirmalkumar>
>       Kp Nirmalkumar <http://www.facebook.com/kpnirmalkumar>
>      www.epicbrowser.comഉപയോഗിച്ച് ലിപി മലയാളത്തില്‍ എഴുതിയാല്‍ സംവാദം


>       പിന്തുടരാന്‍ എളുപ്പമുണ്ട്. or Google transliteration serves the same
>       purpose. Thanks.

>       July 29, 2010 at 8:57am · LikeUnlike · **4
> peopleLoading...<http://www.facebook.com/browse/?type=likes&id=418633592037>
>       -  <http://www.facebook.com/profile.php?id=1094982429>
>       Pl Lathika <http://www.facebook.com/profile.php?id=1094982429>


>       വളരെ അറിവുകള്‍ പകര്‍ന്ന കുറിപ്പുകള്‍...കലരാനും സ്വംശീകരികാനും
>       ,വിരുന്നുവരുന്ന വ്യവസ്തകലോടു സാത്മ്യം പ്രാപികാനും ഉള്ള ഭാഷയുടെ പ്രകൃതം
>       മലയാളിയെ സംബന്ധിച്ചും സത്യമാണ്. മലയാളി എന്നാ സ്വത്വം അഭിമാനകരമായി
>       നിലനില്കുന്നിടത്തോളം കാലം
>       ഭാഷയും വളരു...ം. ഉചാരണത്തില്‍ കേള്‍കുന്ന പരിഷ്കൃത ശൈലി , മാറുന്ന
>       വസ്ത്ര ധാരണ രീതികള്‍ പോലെ, യുവത്വത്തിന്റെ പുതു സൌന്ദര്യ രുചികള്‍
> പോലെ,അധികം
>       പുരികം ചുളികാതെ സ്വീകരിക്കാന്‍ ഈയിടെയായി കഴിയാറുണ്ട്. പക്ഷെ ഒരു ബഹുമുഖ
>       സദസ്സില്‍,തന്‍ 'മല്ലു' അല്ല എന്ന് വിശ്വസിപ്പിക്കാന്‍ പാടുപെടുന്ന, മലയാള
>       പരിപാടി അവതരികുംപോള്‍ നാവു വഴങ്ങാത്തത് പോലെ ആങ്ങലെയതിലെക് വേലി ചാടുന്ന
>       ,അത്തരം പ്രവണതകളെ പ്രോത്സഹിപ്പികുന്ന പിതൃ നിഷേധം അപ്രിയം
> ഉളവാക്കുന്നു... See
>       More
>       July 29, 2010 at 12:43pm · LikeUnlike

>       -  <http://www.facebook.com/profile.php?id=574698667>
>       Manoj Kuroor <http://www.facebook.com/profile.php?id=574698667>


>       ‎@ Koyamparambath Satchidanandan, പ്രതികരണത്തില്‍ മൌലികവാദത്തെ
>       പരാമര്‍ശിച്ചത് മാഷിന്റെ കുറിപ്പിനെ ഉദ്ദേശിച്ചായിരുന്നില്ല.
>       നിലനില്പിനുവേണ്ടിയുള്ള വാദവും മൌലികവാദവും രണ്ടാണല്ലൊ. പെണ്ണെഴുത്ത് എന്ന
>       വാക്ക് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. മൊഴിത്തനിമയു...ള്ള അത്തരം വാക്കുകളുടെ
>       സാധ്യത സൂചിപ്പിക്കുകയായിരുന്നു എന്റെയും ഉദ്ദേശ്യം. ബോയിലിങ് പോയിന്റിന്
>       ‘ക്വഥനാങ്കം’ എന്നൊരു വാക്കാണ് ഞങ്ങള്‍ മലയാളത്തില്‍ പഠിച്ചത്.
> പിന്നീട് അതിനു
>       ‘തിളനില’ എന്നൊരു വാക്ക് പകരം കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
> പെണ്ണെഴുത്തും
>       തിളനിലയുമൊക്കെ മൊഴിമാറ്റമെന്നതിനപ്പുറം‍
> കവിതതന്നെയാകുന്നുണ്ടല്ലൊ. തനിമലയാളം
>       കാണുമ്പോള്‍ ചിലപ്പോള്‍ കവിതയുടെ അനുഭവമുണ്ടാകുന്നത് എന്തുകൊണ്ടാവാം എന്നൊരു
>       അമ്പരപ്പും തോന്നുന്നു.See More

>       July 29, 2010 at 2:46pm · LikeUnlike · **1
> personLoading...<http://www.facebook.com/browse/?type=likes&id=418685442037>
>       -  <http://www.facebook.com/satchidanandan>
>       Koyamparambath Satchidanandan
> <http://www.facebook.com/satchidanandan> മനോജ്‌,


>       നന്ദി. എന്നെ ഉദ്ടെസിച്ചല്ലായിരുന്നു എന്ന് അറിയാം. പൊതുവേ
> പറഞ്ഞതാണ്.എന്താണ്
>       മൌലിക വാദം, എന്തല്ലാ എന്ന് നിര്‍വചിക്കേണ്ടി വരും.തമിഴര്‍ പലപ്പോഴും
>       ഭാഷാചരിത്രം തന്നെ വളചോടിക്കാരുണ്ട്, സ്വന്തം മഹിമ സ്ഥാപിക്കാന്‍.
> അത് നമുക്ക്
>       ആവശ്യം ഇല്ല.

>       July 29, 2010 at 6:08pm · LikeUnlike · **3
> peopleLoading...<http://www.facebook.com/browse/?type=likes&id=418731137037>
>       -  <http://www.facebook.com/ok.sudesh>
>       Ok Sudesh <http://www.facebook.com/ok.sudesh>


>       സംസ്-കൃതത്തിന്റെ സ്വാധീനം ഇല്ലായിരുന്നില്ല എങ്കിൽ ഞാൻ എന്നേ മലയാളത്തെ
>       കയ്യൊഴിയുമായിരുന്നു. ശാസ്ത്രകാര്യങ്ങൾ എഴുതാൻ ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയുടെ
>       സ്വാധീനം കുറച്ചൊന്നുമല്ല സഹായിയ്ക്കുക. സിദ്ധാന്തങ്ങളും മറ്റും കൊഴുപ്പു
>       കളഞ്ഞ് എഴുതുവാൻ ഈ സവിശേഷ സൌക...ര്യം സഹായിയ്ക്കും എന്നാണ് എനിയ്ക്ക്
>       തോന്നുന്നത്. ഭാഷയെ പറ്റി പറയുമ്പോൾ തീരെ വികാരപരമായി സംസാരിക്കരുത്. അതിനെ
>       ആദ്യം വിശേഷപ്പെട്ട ഒരു ഉപകരണമായി തിരിച്ചറിയണം. പിന്നീട് വികാരവും അകാരവും
>       ഇകാരവും എല്ലാം അടിച്ചുകേറ്റാവുന്നതേയുള്ളൂ.
>       (ആര്യൻ ഇൻവേഷനും മറ്റും സൂപർ ബുൾഷിറ്റ് ആണെന്നു മറക്കായ്ക.)
>       See More

>       July 29, 2010 at 8:36pm · LikeUnlike · **1
> personLoading...<http://www.facebook.com/browse/?type=likes&id=418766377037>
>       -  <http://www.facebook.com/profile.php?id=1486485232>
>       Js Adoor <http://www.facebook.com/profile.php?id=1486485232>

>       -  <http://www.facebook.com/sreekumar.p.n>
>       Sree Kumar <http://www.facebook.com/sreekumar.p.n> Sachi da .. sorry


>       .. u too appear to me a fundamentalist when talking on language... kindly
>       don't be a purist... these are profane tools ..da.. don't make them
>       sacred....
>       July 30, 2010 at 4:12am · LikeUnlike

>       -  <http://www.facebook.com/ok.sudesh>
>       Ok Sudesh <http://www.facebook.com/ok.sudesh> ‎@കെ.പീ.എൻ: ഒരു വരമൊഴി


>       എഡിറ്റർ ഡൌൺലോഡ് ചെയ്ത് എഫ്.ബി.യുടെ ഒപ്പം തുറന്നുവെച്ചോളൂ.
> മംഗ്ളീഷിന്റെ വലിയ
>       സ്ട്രെച്ചസ് കണ്ടാൽ, കോപ്പി-പെയ്സ്റ്റ്, എന്റർ... അടുത്ത വിൻഡോയിൽ അതിന്റെ
>       ഉടനടി മലയാളവായന എളുപ്പം. സ്വൽപ്പം അക്ഷരപ്പിശകൊയ്ഖെ കാണും-ന്ന് മാത്രം!

>       July 30, 2010 at 6:19am · LikeUnlike · **1
> personLoading...<http://www.facebook.com/browse/?type=likes&id=418888267037>
>       -  <http://www.facebook.com/profile.php?id=100001300728995>
>       Vishnu Thuvayoor<http://www.facebook.com/profile.php?id=100001300728995>


> മലയാളത്തെ
>       കുറിച്ചുള്ള ഈ വിഹ്വലതകള്‍ പരിഹരിക്കാനുള്ള കാര്യങ്ങളും നമ്മള്‍
>       ആലോചിക്കേണ്ടതാണ് .....
>       July 30, 2010 at 7:33am · LikeUnlike

>       -  <http://www.facebook.com/profile.php?id=1486485232>
>       Js Adoor <http://www.facebook.com/profile.php?id=1486485232>


>       നമ്മള്‍ ചര്‍ച്ച ചെയുന്ന ഈ വിഷയം എല്ലാ ഭാഷകളിലും നടക്കുന്നുണ്ട്. മലയാള
>       ഭാഷക്ക് മാത്രമല്ല ഈ വിഹുഅലതകള്‍. കാലവും സാഹചര്യങ്ങളും മാറുന്നതനുസരിച്ച്
>       ഭാഷയും മാറിക്കൊണ്ടിരിക്കും. ഭാഷയോടുള്ള വൈകാര്യകമായ പ്രതീകരണങ്ങള്‍
>       ഉണ്ടാകുന്നതു പോലും നമ്മളറിയാതെ ന...മ്മളുടെ ഉള്ളില്‍
>       സ്ഥാപനവല്‍ക്കരിക്കപെട്ട സത്വ ബോധങ്ങളില്‍ നിന്നാണ്. പതിനാറാം നൂറ്റാണ്ട്
>       മുതല്‍ രൂപപെട്ടുവന്ന, നിര്‍മ്മിക്കപെട്ട ഭാഷാടിസ്ഥിത ദേശീയ സത്വ ബോധത്തില്‍
>       നിന്നാണ് ഭാഷ മൌലീക വാദങ്ങള്‍ ഉണ്ടായി തുടങ്ങയിത്See More
>       July 30, 2010 at 7:53am · LikeUnlike

>       -  <http://www.facebook.com/profile.php?id=100001264821722>
>       Sree Chithran
> <http://www.facebook.com/profile.php?id=100001264821722> തനിമലയാളം


>       കാണുമ്പോഴേ കവിത ജനിക്കുന്നു എന്നത് ഭാഷയെ സംബന്ധിച്ച് സാമാന്യമായ
> കാര്യമല്ലേ?
>       ഏതുഭാഷയുടെതു തനതുപദങ്ങളിലേക്ക് അന്യഭാഷാപദങ്ങൾ പകർന്നുവന്നാൽ ഒരു കവിത
>       തോന്നും. മലയാളത്തിൽ മാത്രം അക്കാര്യത്തിൽ അത്ഭുതമെന്താണ് മനോജ്?
>       August 11, 2010 at 2:21pm · LikeUnlike

>       -  <http://www.facebook.com/sony.velukkaran>
>       Sony Jose Velukkaran <http://www.facebook.com/sony.velukkaran> നന്ദി

satheesan

unread,
Feb 18, 2011, 9:14:30 PM2/18/11
to malayalanatu
(സച്ചിദാനന്ദന്‍ മാഷുടെ രണ്ടാമത്തെ കുറിപ്പ്)
മനോജ്‌ ,ചാനല്‍ മലയാളത്തോട് എനിക്കും അല്പവും യോജിപ്പില്ല , നന്നായി
പറയുന്നവരും ഉണ്ട് - 'മാമ്പഴ 'ത്തിന്റെ അവതാരിക ( കൈരളി ) ഒരു
ഉദാഹരണം . ഞാന്‍ സ്വയം ലേഖനങ്ങളിലും മറ്റും കഴിയുന്നത്ര മലയാളം
തന്നെ ഉപയോഗിക്കണം എന്ന് നിര്‍ബന്ധം ഉള്ള ആളാണെന്നു അറിയാമല്ലോ ,
ബ്രാക്കറ്റില്‍ ഇംഗ്ലീഷ് നല്‍കുന്നത് പോലും ഒഴിവാക്കാന്‍ ആണ്
കുറച്ചു നാള്‍ ആയി എന്‍റെ ശ്രമം .പലപ്പോഴും വാക്കുകള്‍
ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട് , ചുരുങ്ങിയത് നാല്പതു -അമ്പതു
വാക്കുകള്‍ എങ്കിലും ഞാന്‍ മലയാളത്തിനു 'സംഭാവന
'ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു - 'സംഭാവന ' ചെയ്യാന്‍ വേണ്ടിയല്ല ,
ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയതാണ് .ആദ്യകാലത്ത് സാന്‍സ്ക്രിറ്റ്
ആണ് ഏറെയും പദസൃഷ്ടിയ്ക്കു ഉപയോഗിച്ചത് , ഇപ്പോള്‍ തനി മലയാളം
ശ്രമിക്കുന്നു ( അത് ചിലര്‍ക്ക് ഇഷ്ടം ആകാറില്ല , 'പെണ്ണെഴുത്ത്‌ '
പോലെ ) പോസ്റ്റ്‌ -സ്ട്രക്ച്ചറലിസ്റ്റ്‌ , എക്സിസ്റ്റന്‍ഷ്യലിസ്റ്റ്
ടെര്‍മിനോളജി ഒരുപാട് ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട് , അവയെപ്പറ്റി
എഴുതുമ്പോള്‍ . മൌലികവാദം എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഒരു തരം
ഭാഷാഹങ്കാരവും ( അഭിമാനം അല്ല ) അനാവശ്യമായ വാശികളും ആണ് .ഉദാഹരണം ,
കമ്പ്യൂട്ടര്‍ , മൗസ് , ഇന്റര്‍നെറ്റ്‌ ഇവയൊക്കെ സ്കൂളും ഡെസ്കും
ബെഞ്ചും പോലെ മലയാളത്തില്‍ അതേ പടി ഉപയോഗിക്കുന്നതില്‍ തെറ്റില്ല .
സ്വിച്ച് എന്നതിന് വിദ്യുത്ഗമനാഗമന നിയന്ത്രണ യന്ത്രം എന്ന
തര്‍ജമ കുപ്രസിദ്ധം ആണല്ലോ

> ...
>
> read more »

santhoshhrishikesh

unread,
Feb 18, 2011, 9:27:49 PM2/18/11
to malayalanatu
കേരള സര്‍ക്കാര്‍ഭാഷയുടെ പഴക്കം തെളിയിക്കാന്‍ നിയമിച്ച പുതുശ്ശേരി
സമിതിയുടെ വാദങ്ങള്‍ പലതും എം ജി എസ്സ് നാരായണന്‍ പറഞ്ഞതുപോലെ
വിചിത്രമാണ്‌. ക്ലാസ്സിക്കല്‍ പദവിക്ക് വേണ്ടിയുള്ള മുറവിളി അപഹാസ്യമായി
തോന്നുന്നു.
Reply all
Reply to author
Forward
0 new messages