'ഖുര്‍ആന്‍ ലളിതസാരം' ആന്‍ഡ്രോയിഡ് ഫോണില്‍

219 views
Skip to first unread message

Zuhair Kunnath

unread,
Nov 12, 2012, 10:36:36 PM11/12/12
to Malayalm Interfiath Dialogue
'ഖുര്‍ആന്‍ ലളിതസാരം' ആന്‍ഡ്രോയിഡ് ഫോണില്‍
പണ്ഡിതനും ഒട്ടനവധി ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തയ്യാറാക്കി, മലയാള ഭാഷാപണ്ഡിതനായ വാണിദാസ് എളയാവൂര്‍ ഭാഷാപരിശോധന നിര്‍വഹിച്ച 'ഖുര്‍ആന്‍ ലളിതസാരം' ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാക്കാം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും എളുപ്പത്തില്‍ വിശുദ്ധ ഖുര്‍ആന്റെ ആശയം ഗ്രഹിക്കാന്‍ സാധ്യമാകുന്ന വിധം അത്യധികം ലളിതമായ ഭാഷയില്‍ തയ്യാറാക്കിയ ഈ മലയാളം പരിഭാഷ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി പോക്കറ്റ് ഖുര്‍ആന്‍ എന്ന നിലക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
Lalithasaram Android

ലോകത്തെങ്ങുമുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വിഹിതം ഇപ്പോള്‍ എഴുപത്തഞ്ച് ശതമാനത്തോളമായി ഉയര്‍ന്നിരിക്കുന്നു. ഈ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഖുര്‍ആന്‍ ആന്‍ഡ്രോയിഡ്' എന്ന സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍, വിവിധ ലോകഭാഷകളിലെ പരിഭാഷകള്‍ തങ്ങളുടെ ഖുര്‍ആന്‍ പ്രേഗ്രാമില്‍ ഉള്‍പ്പെടുത്തിയ കൂട്ടത്തില്‍ മലയാളത്തിലെ വിവര്‍ത്തനമായി തിരഞ്ഞെടുത്തത് ലളിതസാരത്തെയാണ്.

https://play.google.com/store/ എന്ന ലിങ്കിലൂടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്തക്കള്‍ക്ക് ഇത് ലഭ്യമാണ്. 'ഖുര്‍ആന്‍ ആന്‍ഡ്രോയിഡ്' ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് മലയാളം വിവര്‍ത്തനമായി ലളിതസാരം ഡൌണ്‍ലോഡ് ചെയ്യാന്‍ 'ഗൂഗിള്‍ മാര്‍ക്കറ്റി'ല്‍ സൌകര്യമുണ്ട്. ഇതിന്നായി സ്മാര്‍ട്ട് ഫോണില്‍ ഖുര്‍ആന്‍ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിപ്പിച്ച് അതിന്റെ 'Setting'ല്‍ പോയി 'Translation' വിഭാഗത്തില്‍ 'Mlayalam translation' തിരഞ്ഞെടുത്താല്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വഴി 'ഖുര്‍ആന്‍ ലളിതസാരം' ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. തടുര്‍ന്ന് മൊബൈല്‍ഫോണില്‍ ഖുര്‍ആന്‍ പേജുകള്‍ തുറന്ന് സ്ക്രീനില്‍ വിരലമര്‍ത്തിയാല്‍ അതാത് ആയത്തുകളുടെ മലയാളം പരിഭാഷ ലഭിക്കും.

ആന്‍ഡ്രോയിഡ് ഫോണില്‍ 'ഖുര്‍ആന്‍ ആന്‍ഡ്രോയിഡ്' ഡൌണ്‍ലോഡ് ചെയ്യാന്‍: 
https://play.google.com/store/apps/details?id=com.quran.labs.androidquran&feature=search_result

http://islamonlive.in/techreview/story/2012-11-08/1352377836-4553


Reply all
Reply to author
Forward
0 new messages