അവതാരികയിൽ നിന്ന്..
"ഒരു പ്രസ്ഥാനം പ്രസരിപ്പിക്കുന്നത് പ്രകാശമാണ്.
ദൈവ വിശ്വാസത്തിന്‍റെയും വിശ്വ സാഹോദര്യത്തിന്‍റെയും പ്രകാശം.
നിരാശതയിൽനിന്ന് വിശ്വാസത്തെ വിളയിച്ചെടുക്കുന്ന പ്രത്യാശയുടെ പ്രകാശം..
ഗ്രന്ഥം കാഴ്ചയിൽ ചെറുതെങ്കിലും വേഴ്ചയിൽ ബോധ്യ പ്പെടും ഇതൊരു ഗൗരവമുള്ള ശിൽപ്പ മാണെന്ന്. ആഖ്യാന രീതി കവിത പോലെ സുന്ദരം, കൽക്കണ്ടം പോലെ ആ കാണ്‍ഠം മധുരം.
ജമാഅത്തെ ഇസ്‌ലാമിയുടെ ഗീതാഞ്ജലിയായി ഈ ഗ്രന്ഥം കീർത്തിക്കപ്പെടും എന്ന് ഞാൻ കരുതുന്നു. സ്വാഭിമാനം അനുവാചക സമക്ഷം അവതരിപ്പിക്കുന്നു"
വാണിദാസ് എളയാവൂർ.