നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതിന് മുമ്പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങളുണ്ട്. നാം ആരാണ് ? എവിടെ നിന്നു വരുന്നു? ഈ ചോദ്യങ്ങളൊക്കെത്തന്നെ നമുക്ക് സുപരിചിതമാണ്. പണ്ടുപണ്ടേ ചോദിക്കുന്ന ചോദ്യങ്ങളാണ്. ബഹുഭൂരിപക്ഷംപേര്‍ക്കും ഇതിന്റെ ഉത്തരമറിയാം. പക്ഷെ അവ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും വിലയിരുത്താനും മനുഷ്യന്‍ മിനക്കെടുന്നില്ല, അതിനവന് നേരവുമില്ല.
മനുഷ്യന്‍ ജനിക്കുന്നു, മരിക്കുന്നു, ജനന-മരണങ്ങള്‍ക്കിടയിലുള്ള കാലയളവ് ജീവിക്കുന്നു. ജനിച്ചു എന്നതു കൊണ്ടു ജീവിച്ചേ മതിയാകൂ. ജീവിക്കാന്‍വേണ്ടി നാം അദ്ധ്വാനിക്കുന്നു, സമ്പാദിക്കുന്നു. നാം ജനിച്ചു വളരുമ്പോള്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടിവിടെ. അവയെല്ലാം സ്വയം കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്നു. വിഹായസ്സിന്റെ വിരിമാറില്‍ അവ കറങ്ങിക്കൊണ്ടിരിക്കുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങളുള്‍ക്കൊള്ളുന്ന നക്ഷത്രസമൂഹങ്ങ (ഗാലക്‌സിക) ളായി അവ വേര്‍തിരിഞ്ഞിരിക്കുന്നു. നാം ഉള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹത്തില്‍ തന്നെ 10,000 കോടി നക്ഷത്രങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം 1 ലക്ഷം പ്രകാശവര്‍ഷമാണത്രെ. അങ്ങനെ ലക്ഷക്കണക്കിന് നക്ഷത്രസമൂഹങ്ങളുണ്ടീലോകത്ത്. അവ അന്യോന്യം തട്ടാതെമുട്ടാതെ ചലിക്കുകയും കറങ്ങുകയും ചെയ്യുന്നു. നാം നിവസിക്കുന്ന ഭൂമിയുടെ വ്യാസത്തേക്കാള്‍ 109 ഇരട്ടി കൂടുതലാണല്ലോ സൂര്യന്റെ വ്യാസം. സൂര്യന്‍ മില്‍ക്കീവെ എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ വളരെ ചെറിയ ഒരു നക്ഷത്രമാണ്. അതിന്റെ ചൂട് ഒന്നര കോടി ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യനില്‍നിന്ന് ഭൂമിയിലെത്തുന്ന ചൂട് കേവലം 50 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഇടയ്ക്ക് സൂര്യനില്‍ നിന്നു നിര്‍ഗളിക്കുന്ന സൗരാഗ്നിക്ക് കോടിക്കണക്കിന്നു ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടത്രെ. 100 കോടി ഹൈഡ്രജന്‍ ബോംബിന്റെ സ്‌ഫോടനശക്തിയുണ്ടീ സൗരാഗ്നിക്ക്. ഇങ്ങനെയുള്ള 100 സൂര്യന്മാരെ വിഴുങ്ങാവുന്ന വലുപ്പമുള്ള പടുകൂറ്റന്‍ നക്ഷത്രങ്ങളുണ്ടീ പ്രപഞ്ചത്തില്‍.
Read the full in attached or below link: